പക്ഷെ .,എന്റെ സ്പീക്കർ ഔട്ടായതുപോലെ .., ശബ്ദം ഉള്ളിൽ തന്നെ മുരണ്ടു കിടക്കുന്നതെയുള്ളൂ ..., പുറത്തേക്ക് വരുന്നില്ല .
എന്റെ അവസ്ഥയിൽ സഹതാപം തോന്നിയതുകൊണ്ടോ ..., അതോ ..?ഇനി എന്നെ ആശ്രയിച്ച് ഫലമില്ലെന്ന് കരുതിയോ ..?, സജീവൻ ഒറ്റ അലറൽ .
''ചായ .., ചായ . പൊടുന്നനെയുള്ള അവന്റെ ഈ ഭാവമാറ്റം കണ്ട് ഞാൻ ഞെട്ടിപ്പോയി .
''വന്ന് ചായ കുടിക്കെടാ ..'', എന്ന് ഭീക്ഷണിപ്പെടുത്തുന്നതുപോലെ തോന്നും അവന്റെ ഈ അലർച്ച കേട്ടാൽ .
എന്നാൽ ..,. ആ അലർച്ചക്കും ഒരു ഫലമുണ്ടാക്കാനായില്ല ..., കുറച്ചു പേർ അവനെ സഹതാപത്തോടുകൂടി നോക്കിയെന്നല്ലാതെ ..; ആരും ചായ കുടിക്കാൻ വന്നില്ല
ഇനി ഞങ്ങൾ ചായ വെറുതെ കൊടുത്താൽ പോലും ...; ഒരുത്തനും വന്ന് കുടിക്കില്ല ...; എന്ന വാശിയിലാണ് .., അവിടെയുള്ള ജനം മുഴുവനും എന്നെനിക്കുതോന്നി ..!
സജീവന്റെ അലർച്ച പതുക്കെ .., പതുക്കെ .., ഒരു രോദനമായി മാറിതുടങ്ങിയിരുന്നു ..., പിന്നെ പട്ടി കുറുകുന്നതുപോലെ പോലെ തുടർന്ന് അവസാനം അതും നിലച്ചു .
ആരും കുടിക്കുന്നില്ല .., അന്നാൽ നമുക്കെങ്കിലും കുടിക്കാം .., എന്നു കരുതിയിട്ടാണോ , അതോ., തൊണ്ട പൊട്ടുമാറു വിളിച്ചു കൂവിയതുകൊണ്ടാണോ, അവൻ ഒരു ചായ ഗ്ലാസ് എടുത്ത് .., ചായ നിറച്ച് കുടിച്ചു തുടങ്ങി ..., ഒന്നെടുത്ത് എനിക്കും നീട്ടി അർത്ഥഗർഭമായി , ഞാൻ അവനെയൊന്ന് നോക്കി ..., അവൻ എന്നെയും .
ഇതിനിടയിൽ മറ്റൊരു അത്‌ഭുതം കൂടി അവിടെ സംഭവിച്ചു , ആദ്യത്തേതിനു സമാനമായി മറ്റൊരാൾ ചായയുമായി വരുന്നു . ക്ഷണ നേരത്തിനുള്ളിൽ അയാളും കച്ചവടം അവസാനിപ്പിച്ച് തിരിച്ചുപോകുന്നു .
വിഷം കൊടുക്കുന്നതുപോലെയാണ് .., ഞങ്ങളുടെ അടുത്തേക്ക് വരാൻ ജനം മടിച്ചു നില്ക്കുന്നത് .
ഞാൻ സജീവനോട് പറഞ്ഞു .
''ടാ .., ഇനി ഇവിടെ നിന്നിട്ട് യാതൊരു രക്ഷയുമില്ല .., നമക്ക് റെയിൽവേ സ്റ്റേഷനിലേക്ക് പോകാം .
അങ്ങനെ ഞങ്ങൾ സജീവനെ മുന്നിലും , ചായ കെറ്റിൽ പിന്നിലുമായി റെയിൽവേ സ്റ്റേഷനിലേക്ക് ....., എന്നാൽ അവിടെയും ഫലം തഥൈവ .വീണ്ടും സൈക്കളിൽ ബസ്സ് സ്റ്റാൻഡിലേക്ക് .., എന്നിട്ടും മാറ്റമില്ല സത്യത്തിൽ മാറ്റമില്ലാത്തത് ഞങ്ങൾക്ക് മാത്രമായിരിന്നു .
ആളുകൾ മാറുന്നു സമയം മാറുന്നു മാറാത്തതായി ഞങ്ങളുടെ ബിസിനെസ്സ് മാത്രം ..; അതപ്പോഴും .., ഒരു ചായയിൽ മാത്രം ഒതുങ്ങി നിന്നു . എന്നാൽ ഞങ്ങൾ രണ്ടുപേരും ഒരഞ്ചാറ് ചായ വീതം ഈ സമയം കൊണ്ട് അകത്താക്കിയിരുന്നു . നേരം നന്നായി വെളുത്തു .., പുലർച്ചെ നാലുമണിക്ക് വന്ന് എട്ടുമണി വരെയുള്ള സമയത്തിൽ ഞങ്ങൾ വിറ്റത് ഒരേ ഒരു ചായ മാത്രം.
''ഈ പണി നമക്ക് പറ്റിയതല്ലാ സജീവാ , നമക്ക് തിരിച്ചുപോകാം .
എന്റെ ആ ചോദ്യത്തിന് അവൻ വേണമെന്നോ വേണ്ടായെന്നോ പറഞ്ഞില്ല ..., ബേക്കറി സ്വപ്നം തകർന്നത് അവന്റെ കണ്ണുകളിൽ കാണാമായിരുന്നു .., എന്റെ സ്ഥിതിയും വത്യസ്തമായിരുന്നില്ല ...! അങ്ങനെ ഞങ്ങളുടെ ആദ്യ ബിസിനെസ്സ് സംരംഭം സമ്പൂർണ്ണ പരാജയമായതിന്റെ ദുഖ;ഭാരത്താൽ ഞങ്ങൾ തിരിച്ചു ..., വരുന്ന വഴി .., ആളില്ലാത്ത വീഥിയിലുള്ള ഒരു ഓടയിലെക്ക് ..; ചായ നിറച്ച ആ കെറ്റിൽ ചരിച്ചു .., ആ ..., അഴുക്കുവെള്ളത്തിനു നിറം മാറ്റം വരുത്തിക്കൊണ്ട് .., ഞങ്ങളുടെ ഏലക്കാ ചായ ഒഴുകിപ്പോയി .., കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും .