അദ്ദേഹം മേശപ്പുറത്തിരുന്ന ഒരു ഫ്ലാസ്ക് തുറന്ന് രണ്ടു കപ്പിലേക്ക് ചായ പകർന്ന് .., ഒന്നെനിക്കു നേരെ നീട്ടി .

          ''കുടിക്കൂ ജോണ്‍ ''

      നിശബ്ദമായി ചായ മൊത്തികുടിച്ചുകൊണ്ട് .., അദ്ദേഹം മേശമേൽ വിരലുകൾ കൊണ്ട് താളം പിടിച്ചു കൊണ്ടിരുന്നു .., ആ ചിന്തകൾ വേറേതോ ലോകത്താണെന്ന് എനിക്കു തോന്നി ...; ഒരു പക്ഷെ  ഇനി എന്നോട് എന്താണ് പറയേണ്ടതെന്ന് ആലോചിക്കുകയായിരിക്കും  .

              രണ്ടു മൂന്ന് നിമിഷം കൊണ്ട് ..., ചായ മുഴുവനായും കുടിച്ചു തീരുന്നവരേയും അദ്ദേഹം നിശബ്ദനായിരുന്നു , ഈ സമയം കൊണ്ട് ഞാനും എന്റെ കപ്പ്‌ കാലിയാക്കി .

           ഒന്ന് മുരടനക്കിക്കൊണ്ട് അദ്ദേഹം തുടർന്നു .

    ''ജോണിന് ഏതു രീതിയിൽ ഇത് സംഭവിച്ചുവെന്ന് ഞാൻ  ചോദിക്കുന്നില്ല .അത് അപ്രസക്തമാണെങ്കിലും  എന്റെ അറിവിലേക്കായി എങ്ങിനെയാണെന്ന് പറയുന്നതിൽ വിരോധമുണ്ടോ .?''

              ''ഇല്ല സാർ ."

 ''എങ്കിൽ പറയൂ .''

       ഏകദേശം അര മണിക്കൂറിനുള്ളിൽ  എന്റെ കഴിഞ്ഞ കാല ജീവചരിത്രം ഞാൻ അദേഹത്തോട് പറഞ്ഞു തീർത്തു  ഗദ്ഗദം കൊണ്ട് ഇടക്കിടക്ക് എന്റെ സ്വരം മുറിഞ്ഞു പോയിരുന്നു .., എല്ലാം പറഞ്ഞു തീർത്ത് .., അല്പസമയം ഞാൻ തല കുമ്പിട്ടിരുന്നു ..., ഏതാനും നിമിഷത്തെ നിശബ്ധതതക്ക് വിരാമമിട്ടുകൊണ്ട് .., അദ്ദേഹം എന്നെ വിളിച്ചു .

             ''ജോണ്‍ ഡോണ്ട് വറി .., ആദ്യമായി മനസ്സിനെ പാകപ്പെടുത്തുവാൻ ശ്രമിക്കൂ .., എയിഡ്സ് വന്നാൽ മരിക്കും എന്നുള്ള ..., മനസ്സിന്റെ ഭീതിയെ ആദ്യം ദൂരെകളയുക .., എയിഡ്സ് വന്നില്ലെങ്കിലും നമ്മൾ മരിക്കുകയില്ലേ ..മരണം ഏതൊക്കെ സമയത്ത് .., ഏതൊക്കെ രീതിയിൽ വരുമെന്ന് .., ഒരാൾക്കും പ്രവചിക്കാൻ സാധ്യമല്ല ...; സർവ്വശക്തനായ ദൈവത്തിൻനൊഴിച്ച് ..ഈ ലോകത്തിൽ ആരും ചിരഞ്ജീവിയല്ല ., മരണം എന്നുള്ളത് ഒരു അനിഷേധ്യ സത്യമാണ് .., ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങളും ആ സത്യത്തെ അഭിമുഖീകരിച്ചേ മതിയാകൂ . അതിനാൽ ആ ഭീതിയെ ആദ്യം തന്നെ എടുത്തുകളയുക .

                ജോണിനറിയാമോ ...., ഈ ലോകത്തിലുള്ള ആയിരക്കണക്കിന് പരീക്ഷണ ശാലകളിൽ .., ലക്ഷക്കണക്കിന്‌ ശാസ്ത്രജ്ഞൻമാർ  .., അശ്രാന്ത പരിശ്രമം നടത്തുകയാണ് ...;എയിഡ്സിനെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാൻ കഴിയുന്ന ഒരു വാക്സിനുവേണ്ടി ...., അതിൽ അവർ ഏറെക്കുറെ മുന്നേറി കഴിഞ്ഞിരിക്കുകയാണ് .., ഇന്നോ ..., അല്ലെങ്കിൽ നാളെയോ .., ഏതു സമയത്തും അവർ വിജയം കൈവരിക്കുകതന്നെ ചെയ്യും ..,അങ്ങനെ വസൂരി എന്നപോലെ എയിഡ്സ് എന്ന നാമധേയവും .., ഈ ഭൂലോകത്തുനിന്നും ഉന്മൂലനം ചെയ്യപ്പെടുന്ന നാൾ വിദൂരമല്ല .''

         പിന്നെയുള്ളത് .., ഈ രോഗികളോടുള്ള സമൂഹത്തിന്റെ മനോഭാവമാണ്.

''തെറ്റുകൾ എല്ലാവരും ചെയ്യുന്നു ....,എന്നാൽ മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുവാനാണ് ഏവർക്കും താല്പര്യം .''

             ''ഒരു എയിഡ്സ് രോഗിയെ മറ്റുള്ളവരിൽ നിന്നും അകറ്റിനിറുത്തപെടുത്തുന്നതിനുള്ള ഓരു പ്രധാന കാരണം ..; അത് വഴിവിട്ട ലൈംഗികജീവിതത്തിൽ കൂടി പകരുന്നതാണ് എന്നുള്ള തിരിച്ചറിവ് ...; ഇതാണ് മറ്റുള്ളവരിൽ നിന്നും വെറുപ്പിന്റെ ഒരു കുത്തൊഴുക്ക് .., ആ ..., രോഗിക്കു നേരെയുണ്ടാക്കുന്നത് .., പിന്നെ എയിഡ്സ് എന്നാൽ അത് എന്തോ ഭയങ്കരമായ ഒന്നാണെന്നുള്ള ചിന്ത ..., സമൂഹത്തിന്റെ ഇടയിലുള്ള  .., ഈ രോഗത്തെക്കുറിച്ചുള്ള അതിശയോക്തിപരമായ ധാരണകൾ ..., അജ്ഞതകൾ  അത് മറ്റുള്ളവരിലേക്ക് പകരുന്ന രീതികൾ .., ഇങ്ങനെ പലതരത്തിലുള്ള സത്യങ്ങളും .., മിഥ്യകളും .., കൂടിച്ചേർന്ന് ...; ഭീകരമായ ഒരു വാക്കാക്കി മാറ്റിയിരിക്കുന്നു  എയിഡ്സ് എന്നത് .

               എച്ച്  ഐ വി വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് പ്രധാനമായും നാലുതരത്തിലാണ് .., ജോണിന്റെ കാര്യത്തിൽ അങ്ങിനെയൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെങ്കിലും ..; ഞാൻ പറയാം .

           ആത്യന്തികമായി ഇത് സംഭവിക്കുന്നത്‌ വഴിവിട്ട ലൈംഗിക ബന്ധത്തിൽ കൂടിയാണ് ., ഉറയുടെ ഉപയോഗം .., ഒരു പരിധിവരെ രോഗബാധ തടയുമെങ്കിലും ..; നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പോലും സാധിക്കാത്തത്രയും സൂക്ഷ്മാണുക്കളുടെ കാര്യത്തിൽ നൂറു ശതമാനവും സുരക്ഷിതമെന്ന് പറയുവാൻ സാധിക്കുകയില്ല .

                പിന്നെ മയക്കുമരുന്നുകളുടെ ഉപയോഗത്തിൽ ..., ഒരു മയക്കുമരുന്ന് നിറച്ച സിറിഞ്ച് തന്നെ ഒന്നിലധികം പേർ മാറിമാറി ഉപയോഗിക്കുമ്പോൾ . അന്തരീക്ഷ ഊഷ്മാവിൽ .., ഈ സൂക്ഷ്മാണുവിന് അധികനേരം ജീവിച്ചിരിക്കാൻ സാധ്യമല്ലെങ്കിലും ...; ഒന്നിലധികം പേര് ഒരേ സമയത്ത് മയക്കമരുന്ന് ഉപയോഗിക്കുമ്പോൾ ....; ഒരാളിൽ നിന്നും അടുത്ത ആളിലേക്കുള്ള കൈമാറൽ വളരെ വേഗത്തിൽ നടക്കുന്നതുകൊണ്ട് ..., ഈ രോഗാണുക്കൾക്ക് നാശം സംഭവിക്കാതെ തന്നെ ..; സുരക്ഷിതമായി മറ്റേയാളുടെ രക്തത്തിലേക്ക് കടന്നു ചെല്ലാൻ സാധിക്കുന്നു .

             മൂന്നാമതായി എച്ച് ഐ വി പൊസ്സറ്റീവ് ആയ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുവാനുള്ള സാധ്യത വളരെ കൂടുതലാണ് .., ഗർഭവതിയായിരിക്കുമ്പോൾ ..., എച്ച് ഐ വി പൊസ്സറ്റീവ് ആണെന്ന് മനസ്സിലാവുകയാണെങ്കിൽ ..., മരുന്നുകളിലൂടെ ..; ഗർഭസ്ഥശിശുവിലേക്ക് .., അത് പടരാതിരിക്കുവാൻ കഴിയുമെങ്കിലും ..., പ്രസവാനന്തരമുള്ള മുലയൂട്ടൽ തീർത്തും ഒഴിവാക്കപ്പെടെണ്ടതാണ്..., ഇല്ലെങ്കിൽ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് പകരുവാനുള്ള സാധ്യത വളരെ കൂടുതലാണ് .

             നാലാമത്തെ കാര്യം .., സ്വവർഗ്ഗ രതിയിലൂടെയും .., ഈ രോഗം പകരുന്നതാണ് .., വദനസുരതം .., മല ദ്വാരത്തിൽ കൂടിയുള്ള ലൈംഗിക ബന്ധം .., ഇവയെല്ലാം മൂലം സ്രവങ്ങൾ കൂടിക്കലരുകയും ..., തന്മൂലം ഈ രോഗം പടരാൻ ഇടവരുത്തുകയും ചെയ്യും .

           വേറെ ഒരു രീതികളിൽകൂടിയും .., ഈ രോഗം പകരുന്നതല്ല .. പകർന്ന ചരിത്രവുമില്ല ..!

             ഇതിൽ നിന്നെല്ലാം നമ്മുക്ക് മനസ്സിലാക്കാവുന്ന കാര്യം  ആത്യന്തികമായി ഈ രോഗം പിടിപെടുന്നത് .. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ കൂടിത്തന്നെയാണ്  എന്നുള്ളതാണ് .

                ''പലരും വഴിവിട്ട ലൈംഗിക ജീവിതം ആസ്വദിക്കുന്ന ഈ സമൂഹത്തിൽ .., ഒരാൾ പിടിക്കപ്പെട്ടാൽ ...; അതെ പാത പിന്തുടർന്ന മറ്റൊരാൾ ; പിടിക്കപ്പെട്ടവനെ കല്ലെറിയുന്നതിലെ അനൌചിത്യം .., മനസ്സിലാക്കാൻ കഴിയുന്നില്ല ..., ഇതുതന്നെയാണ് സമൂഹവും ചെയ്യുന്നത് .., ഒരാൾ പിടിക്കപ്പെടുമ്പോൾ ..; അതെ തെറ്റു ചെയ്യുന്നവർ പോലും , അയാൾക്കെതിരെയാവുക .., പഴികളെല്ലാം .., മറ്റൊരാളുടെ ചുമലിലേറ്റി കൈ കഴുകുക .

          മറ്റൊരു കാരണം ഈ രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണ് .., സാധാരണക്കാർക്കിടയിൽ ഇതിനെക്കുറിച്ചുള്ള ..അതിശയോക്തി പരമായ വർണ്ണനകൾ ....,  ശാസ്ത്രീയമായ അവബോധമില്ലായ്മ .

                         ഈ രോഗത്തിന് മരുന്നില്ല .., മരണം നിശ്ചയം  എന്നും മറ്റുമുള്ള മുൻവിധികൾ .., ഇവയെല്ലാം ഭീകരതയുടെ ഒരു പരിവേഷം രോഗിക്ക് ചാർത്തി .., മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തി നിറുത്തുന്നതിന് ഇടയാക്കി തീർക്കുന്നു . സത്യത്തിൽ ഇതൊരു പകർച്ചവ്യാധി അല്ലെങ്കിലും, ആളുകളുടെ മനോഭാവം ഇത്തരത്തിലാണെന്നുള്ളത് വളരെ ദു:ഖകരമാണ്  .

            ഏതൊരാളെയും പോലെ .., ഇവർക്കും സാധാരണ ജീവിതം നയിക്കാനാകും എന്ന് മനസ്സിലാക്കാതെ .., എല്ലാവരാലും ഒറ്റപ്പെടുത്തുന്ന അവസ്ഥ .., വളരെ ഭീകരമാണത് ..!ഇങ്ങനെ സമൂഹത്തിന്റേയും .., കുടുംബാംഗങ്ങളുടെയും .., ഒറ്റപ്പെടുത്തലുകളും .., പരിഹാസങ്ങളും .., രോഗിയെ വളരെ വേദനാജനകമായ മാനസീക വ്യാപാരത്തിലേക്കെത്തിക്കുന്നു .., ഇത് രോഗ തീവ്രതെയേക്കാളും .., മരണ ഭയത്തെക്കാളും .., അവനെ വേദനിപ്പിക്കുകയും .., അവന്റെ ആത്മവിശ്വാസത്തെ നശിപ്പിക്കുകയും അവസാനം ആത്മഹത്യയിലേക്കോ .., മറ്റോ .., അവനെ നയിക്കുകയും ചെയ്യുന്നു .

            ധാരാളം പേര് സ്വയം അറിയാതെ തന്നെ മറ്റുള്ളവരുടെ വഞ്ചനകൾ മൂലം .., ഈ രോഗത്തിന് ഇരകളായി തീരുന്നുണ്ട് .., അവരോടും സമൂഹത്തിന്റെ ഇത്തരത്തിലുള്ള മനോഭാവം വളരെ വേദനാജനകം തന്നെയാണ് ..,നമ്മുടെ കണ്മുന്നിൽ തന്നെ ഇതിനുള്ള ഉദാഹരണങ്ങൾ ധാരാളമുണ്ട് .

              ഭർത്താവിന്റെ തെറ്റിന്  പ്രതിഫലം നൽകാൻ വിധിക്കപ്പെട്ട ഭാര്യമാർ  ലോകം എന്തെന്ന് അറിയുന്നതിനുമുമ്പേ ..; എയിഡ്സിന്റെ കരാള ഹസ്തങ്ങളിൽ അകപ്പെട്ട കുഞ്ഞുങ്ങൾ .., ഒന്നും അറിയാതെ തന്നെ വിധിയുടെ ക്രൂരത ഏറ്റുവാങ്ങേണ്ടി വന്ന നിഷ്ക്കളങ്കരാണിവർ ..!, നിറങ്ങൾ എന്തെന്നറിയുന്നതിനു മുൻപേ .., മറ്റുള്ളവരാൽ വിധിയുടെ ക്രൂരതക്ക് പാത്രമാകേണ്ടിവന്ന് .., എല്ലാവരുടെയും പരിഹാസത്തിനും .., വെറുപ്പിനും .ഇരയാകുന്ന കുഞ്ഞു മനസ്സുകളുടെ വേദന .., അവരുടെ ഉള്ളിൽ നിന്നും ഒഴുകുന്ന കണ്ണുനീർ ...; സമപ്രായക്കാരായ കൂട്ടുകാരിൽ നിന്നുമുള്ള അകറ്റിനിറുത്തൽ ...; ഇതിലൂടെ അവർ അനുഭവിക്കുന്ന മാനസീക പീഡനം ;ലോകം മുഴുവൻ അവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന അവസ്, സമൂഹത്തിനു മുന്നിൽ ഒരു കാഴ്ച്ചവസ്തുവാക്കപ്പെടുന്നതിലെ നിസ്സഹായത .

            മറ്റുള്ളവരുടെ പ്രശംസക്ക് പാത്രമാകാൻ വേണ്ടി .., ആളുകളുടെ മുന്നിൽവെച്ച് നാം പ്രകടിപ്പിക്കുന്ന സ്വാന്തനങ്ങൾ അല്ലാതെ  ആ കുരുന്നുകളുടെ .., മനസ്സിന്റെ തേങ്ങൽ ..,. ആരെങ്കിലും അറിയുന്നുണ്ടോ .

              വിളിപ്പാടകലെ നിൽക്കുന്ന .., മരണത്തിലേക്ക് .., കൊട്ടും  വാദ്യഘോഷങ്ങളും ..., പരിവാരങ്ങളുമായി കൂട്ടിക്കൊണ്ടുപോകുന്ന കാഴ്ച ..., കാണുന്നവർക്ക് പല വികാരങ്ങളും ഉണ്ടാക്കുമെങ്കിലും  കൊണ്ടുപോകപ്പെടുന്നവന്റെ ഹ്രദയ നീറ്റൽ ആരെങ്കിലും കാണുന്നുണ്ടോ ..?
വെള്ളം കൊടുത്ത് ബലിപീഠത്തിലേക്ക് തല വെച്ചു കൊടുക്കുന്ന ആട്ടിൻ കുട്ടിയുടെതിന് തുല്യമാണ് .., ''സക്കറിയായുടെ .., ഒരിടത്ത് .., എന്ന നോവലിലെ തവളയുടെ മാനസീക വ്യാപാരത്തോട് തുല്യമാണത് ....'',  ആരും കാണാതെ തന്റെ മരണം നടന്നുകിട്ടണമേ...,എന്നുള്ള നിസ്സഹായന്റെ രോദനമാണത് .., ആ കരച്ചിൽ നമ്മൾ കേട്ടില്ലെന്നു നടിക്കരുത് ..., കാരണം .., നാളേക്ക് അതൊരു പക്ഷെ .., നമ്മുടെ കരച്ചിലായിത്തീരാം ..., അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ ..., ഈ ചിന്ത ഓരോ വ്യക്തിക്കുമുണ്ടെങ്കിൽ ..; ആ .., സമൂഹ മനോഭാവം .., ഈ രോഗികളെ മറ്റൊരു രീതിയിൽ നോക്കികാണാനായിരിക്കും ശ്രമിക്കുന്നത് .

            ജോണിന് മനസ്സിലാകുന്നില്ലേ .?

ഞാൻ നിശബ്ധമായി തലയാട്ടി .

                    അമേരിക്കയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയതെന്ന് കരുതുന്നുവെങ്കിലും ..,  കൃത്യമായ ഒരു നിർവചനം അസാദ്ധ്യമാണ് . ആസന്മാർഗീഗകവും ..., കുത്തഴിഞ്ഞ ജീവിത രീതികളും നയിച്ചു വന്നിരുന്ന ധാരാളം യുവാക്കൾ .., അജ്ഞാത രോഗം ബാധിച്ച് മരണമടയുകയും .., ഇതേ രീതികൾ .., ലോകത്തിന്റെ പല ഭാഗങ്ങളിലും ആവർത്തിച്ചപ്പോഴാണ് .., ശാസ്ത്രലോകം ഈ രോഗത്തെക്കുറിച്ച്‌ കൂടുതൽ ശ്രദ്ധാപൂർവ്വം പഠിക്കാൻ ശ്രമിക്കുന്നത് .., ഈ മരണങ്ങളിലെല്ലാം ഉണ്ടായിരുന്ന ഒരു പൊതുവായ സവിശേഷത .., ഇവരുടെയെല്ലാം പ്രധിരോധ ശേഷി നഷ്ട്ടപ്പെടുകയും .., അതിലുണ്ടായിരുന്ന T കോശങ്ങൾ നശിച്ചു പോവുകയും .., തൽഫലമായി  പലവിധ രോഗങ്ങൾക്കടിമപ്പെട്ട് മരണപ്പെടുകയുമായിരുന്നു .

      ശരീരത്തിന്റെ പ്രധിരോധ ശേഷിക്കുണ്ടാകുന്ന രോഗ സമുച്ചയം എന്നർത്ഥത്തിൽ ഇതിനെ ''അക്വൊയ്ഡ ഇമ്മ്യുണ്‍ ടെഫിഷെൻസി സിൻഡ്രോം '' (ACQUIRED  IMMUNE DEFICIENCY SYNDROME ) എന്നതിന്റെ ചുരുക്കപ്പെരായി എയിഡ്സ് (AIDS )എന്നു വിളിച്ചു .

Popular posts from this blog