മദ്യത്തിന്റെ ലഹരിയിലായിരുന്ന എനിക്ക് വികാരത്തിന്റെ ഒരു കുത്തൊഴുക്കായിരുന്നു , ആ ചോദ്യം സമ്മാനിച്ചത് .
ഞാൻ ആകാംക്ഷയോടെ ..., അവനോട് ചോദിച്ചു .
''ടാ വല്ല അസുഖമോ മറ്റോ വരോ ..?''
''ഒന്നും വരില്ലെടാ , എല്ലാം ഫ്രഷ് ആടാ ഞാനെത്രയോ പ്രാവശ്യം പോയിരിക്കുന്നു ...., എന്നിട്ട് എനിക്ക് വല്ല കുഴപ്പവുമുണ്ടോ .?, ഇനി നിനക്ക് അത്ര പേടിയാണെങ്കി .., നിരോധ് (ഗർഭ നിരോധന ഉറ ) ഉപയോഗിച്ചാൽ മതി ഞാൻ സാധാരണ നിരോധ് ഇട്ടിട്ടാണ് പോകാറ് ."
''നല്ല സൂപ്പർ സാധനങ്ങളെ കിട്ടും ..., ഏതു തരത്തിലുള്ളതും ..., ഏതു പ്രായത്തിലുള്ളതും .., ഏതു നാട്ടുകാരിയും ..,എന്നു വേണ്ട നിന്റെ ചോയ്സ് അനുസരിച്ച് നല്ല പിട പിടക്കുന്ന സാധനങ്ങൾ .''
അവൻ തുടർന്നു .
''ഇനി കറുത്തത് വേണോ .., വെളുത്തത് വേണോ ..?, വണ്ണം കൂടിയത് വേണോ ...?, അതോ കുറഞ്ഞത് വേണോ ..?നോർത്ത് ഇന്ത്യൻ വേണോ സൌത്ത് ഇന്ത്യൻ വേണോ .?''
അവന്റെ വർണ്ണനകളിൽ ഞാൻ എരിപിരികൊണ്ടു .., കഴിച്ച അര കുപ്പിക്കുമേൽ വീണ്ടും ഒരു അര കുപ്പികൂടി ഞങ്ങൾ അകത്താക്കി .., ലഹരി ശിരസ്സിൽ കത്തിക്കയറിയപ്പോൾ ഞങ്ങൾ എഴുന്നേറ്റു ..., ബൈക്ക് എടുക്കാൻ തുനിഞ്ഞ എന്നെ അവൻ തടഞ്ഞു .
''ബൈക്ക് ഒന്നും വേണ്ട .., അവിടെ മോക്ഷണം കൂടുതലുള്ള സ്ഥലമാണ് .., നമുക്കൊരു റിക്ഷാ പിടിച്ചു പോകാം !''
പോകുന്ന പോക്കിൽ..; അവിടെയിരുന്നു കുടിക്കുന്നതിനു വേണ്ടി വീണ്ടും ഒരരക്കുപ്പി റം കൂടി ഞങ്ങൾ വാങ്ങി ....!, അങ്ങിനെ ആ റിക്ഷ ഞങ്ങളേയും വഹിച്ചു കൊണ്ട് .., ചുവന്ന തെരുവ് ലക്ഷ്യമാക്കി നീങ്ങി .
എന്റെ സർവ്വ നാശത്തിലേക്കുള്ള .., യാത്രയുടെ ആരംഭം അതായിരുന്നു.
ശരീരത്തിൽ കടന്നൽ കുത്തേറ്റപോലെ .., ഞാൻ ചാടിയെഴുന്നെറ്റു ..നല്ല കാറ്റുണ്ടായിട്ടും ഞാൻ വിയർത്തു കുളിച്ചു ,തൊണ്ട പൊട്ടുമാറു ദാഹം എന്നിൽ വന്നു നിറഞ്ഞു കയറ്റം ഓടിക്കയറി വന്നവനെപ്പോലെ .., ഹൃദയം മിടിക്കാൻ തുടങ്ങി .
ചുറ്റിലും ഇരുൾ വ്യാപിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു ..., സന്ധ്യാ പൂജക്കായി ക്ഷേത്ര നട തുറന്നിരിക്കുന്നു .., എങ്ങും ദീപാലംക്രിതമായി ക്ഷേത്രം പ്രശോഭിച്ചു നിൽക്കുന്നു .
ദാഹശമനത്തിനായി ഞാനാ നദിക്കരയിലേക്ക് നടന്നു ..., ശ്രികോവിലിനു മുന്നിൽ കൈകൾ കൂപ്പിക്കൊണ്ട് ...; എനിക്ക് ഭക്ഷണം തന്ന ആ സ്വാമി നിൽക്കുന്നു ..., സ്ത്രീകളും .., കുട്ടികളും അടക്കം കുറച്ചുപേർ ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു ..!
മുട്ടറ്റം വെള്ളത്തിൽ ഇറങ്ങി നിന്നുകൊണ്ട് .., ഞാൻ കൈകുമ്പിളിൽ വെള്ളം കോരി കോരി കുടിച്ചു ...! എത്ര കുടിച്ചിട്ടും ദാഹം തീരാത്തപോലെ .., ശരീരത്തിന്റെ ഉൽക്കണ്ട താങ്ങാനാകാതെ ...; ഞാൻ കൈകൾ കൊണ്ട് വെള്ളം കോരി എന്റെ ശിരസ്സിലൂടെ ഒഴിച്ചു ..! എന്നിട്ടും എനിക്ക് എന്റെ ഉള്ളിലെരിയുന്ന തീ അണക്കാൻ കഴിയുന്നില്ല ..; ഒരു കൈകൊണ്ട് നെഞ്ച് അമർത്തിപിടിച്ച് ..., ലക്ഷ്യമില്ലാതെ അലയുന്ന ഒരു ഭ്രാന്തനെപ്പോലെ ഞാനാ ആൽത്തറയിലേക്ക് തിരിച്ചുനടന്നു .
''ദൈവം തന്ന അവസരങ്ങളെ ശ്രദ്ധാപൂർവ്വം വിനിയോഗിക്കുന്നവർ ഉന്നതിയിലേക്കെത്തിചേരുന്നു ..., എന്നാൽ അത് തിരിച്ചറിയാതെ തട്ടിതെറിപ്പിക്കുന്നവർ പരാജയത്തിന്റെ പടുകുഴിയിലേക്ക് നിപതിക്കുന്നു .''
ദൈവം തന്ന അവസരത്തെ തട്ടിതെറിപ്പിച്ചവനായിരുന്നു ഞാൻ ..., ആ നശിച്ച ദിവസം ...,ആ നശിച്ച മണിക്കൂറുകൾ .., എന്റെ ജീവിതത്തിൽ നിന്നും പിഴുതെറിയുവാൻ .., എനിക്ക് കഴിഞ്ഞിരുന്നൂവെങ്കിൽ ..? എന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു .
ഒരു ഭ്രാന്തനെപ്പോലെ .., ഇരുകൈകൾ കൊണ്ടും .., ഞാനെന്റെ തലയിൽ ആഞ്ഞാഞ്ഞിടിച്ചു ...; ഒരു കൊച്ചു കുഞ്ഞിനെപ്പോലെ .., ഞാൻ വാവിട്ടു കരഞ്ഞു ..., അതാരും കേൾക്കാതിരിക്കാനായി .., ഞാൻ എന്റെ വായിലേക്ക് കൈവിരലുകൾ കുത്തിത്തിരുകി .