ആദ്യമായി വരുന്നവർ വഴിവക്കിലെ കാഴ്ച്ചകളിലേ ആദ്യം വീണിരിക്കും പിന്നെ ഇവരുടെ പ്രലോഭനം കൂടിയാകുമ്പോൾ പറയുവാനുണ്ടോ ..?പിന്നെ പിന്നെയാണത് .., എനിക്ക് മനസ്സിലായത് വേശ്യാലയം നടത്തിപ്പുകാരും , പിമ്പുകളും തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റ് ആണത് . നൂറു രൂപക്ക് വ്യഭിചരിക്കാൻ കിട്ടുന്നതിന് ..; അഞ്ഞൂറ് രൂപാ പറഞ്ഞുകളയും ..; ഇവന്മാർ, ഇര അതിൽ വീണുകഴിഞ്ഞാൽ പിന്നെ നല്ല കമ്മിഷനാണ് പാതി, പാതി . അതായത് വ്യഭിചരിക്കപ്പെടുന്നവർക്ക് നൂറുരൂപയും , ബാക്കി നാനൂറ് രൂപാ എജെന്റും . നടത്തിപ്പുകാരനോ ..നടത്തിപ്പുകാരിയോ പങ്കിട്ടെടുക്കുകയും ചെയ്യും ..., ഇത് കൂടാതെ കസറ്റമെർസിന്റെ കൈയിൽ നിന്ന് വേറെ കമ്മീഷനും .., ഇവന്മാർ വാങ്ങും .
എന്നാൽ സജീവൻ ഈ സ്ഥലത്ത് ചിരപരിചിതനായിരുന്നതിനാൽ ഒരു പിമ്പുമാരുടെയും വലയിൽ വീണില്ല , അവൻ സ്ഥിരം പോകാറുള്ള ഒരു സ്ഥലമുണ്ട് .., അവിടെക്കാണ് എന്നെ കൂട്ടിക്കൊണ്ടുപോയത് .
ഒരു സ്ത്രീയാണ് അത് നടത്തിയിരുന്നത് തടിച്ചു കുറുകി തട്ടമിട്ട നല്ല വെളുത്ത ഒരു മാർവാഡി സ്ത്രീ ., സജീവനെ കണ്ടപ്പോൾ അവർ വണക്കം വെച്ചുകൊണ്ട് ചോദിച്ചു .
''കഹിയെ .., ആപ് കൈസേ ഹേ ..? '' (പറയൂ .., താങ്കൾക്ക് സുഖമാണോ ..)
''മേം ടീക്ക് ഹും ബാബി ."' (സുഖമാണ് ..)
''ഹം മിലെ കാഫി സമയ് ഹോ ഗയ ."! (നമ്മൾ കണ്ടിട്ട് വളരെ കാലമായി )
''ജീഹാം ...", അത്രത്തോളം പരിചയം സജീവന് അവിടെയുണ്ടായിരുന്നു .., എന്നെനിക്ക് മനസ്സിലായി .
എന്നെ ചൂണ്ടി .., സജീവൻ .., ആ സ്ത്രീയോടു പറഞ്ഞു .
''എന്റെ സുഹ്രത്താണ് നല്ല കസ്റ്റമറാ ., ആദ്യമായാണ് ഇങ്ങോട്ടേക്ക് വരുന്നത് .., അതിനാൽ നല്ല ഉഗ്രൻ സാധനം വേണം .." ഇതും പറഞ്ഞ് .., അവൻ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു , അവൻ പറഞ്ഞു തീർന്ന നിമിഷം .., ആ .., സ്ത്രീ തന്റെ മുന്നിലുള്ള ബെൽ ഒന്നമർത്തി അടുത്ത സെക്കന്റിൽ ഒരു പത്തു പതിനഞ്ചു സ്ത്രീകൾ അവിടെ പ്രത്യക്ഷപ്പെട്ടു .
അതിൽ മുതിർന്നവരുണ്ട് .., മധ്യവയസ്സു കഴിഞ്ഞവരുണ്ട് , ചെറിയവരുണ്ട് ..., അവർ അങ്ങിനെ ഒരു ഫാഷൻ പരേഡ് പോലെ., ഞങ്ങളുടെ മുന്നിൽ അണിനിരന്നു .., പല നാട്ടുകാർ .., പല വേഷക്കാർ ., എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങിനെയൊരനുഭവം ..!, ആരെ ചൂണ്ടിക്കാണിക്കണമെന്നറിയാതെ . ഒരു നിമിഷം ഞാൻ വെപ്രാളപ്പെട്ടു .., അവസാനം സജീവൻ തന്നെ എനിക്കായി ഒരാളെ തെരഞ്ഞെടുത്തു തന്നു .., അവനും ഒരാളെ സെലക്ട് ചെയിതു ..,ബാക്കിയുള്ളവരെല്ലാം ഞൊടിയിടയിൽ അകത്തേക്ക് ഉൾവലിഞ്ഞു കളഞ്ഞു .
ഇനിയുള്ള പരിപാടികൾക്കു മുന്നോടിയായി വാങ്ങിക്കൊണ്ടുവന്ന അര കുപ്പി റം എടുത്ത് മേശപ്പുറത്തുവെച്ചു .., അതുകണ്ടതോടെ ആ മാർവാഡി സ്ത്രീയുടെ കണ്ണുകൾ .., ഇറച്ചി കണ്ട പട്ടിയുടെ കണ്ണുകൾ പോലെ വിടർന്നു .., അവർ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .
''തീൻ ഗ്ലാസ്സ് .., തോടാ പാനി ലാവോ'' .
മൂന്നു ഗ്ലാസ്സുകൾ നിരത്തിവെച്ച് .., ആ അരക്കുപ്പി റം മുഴുവനായും അവർ ഒഴിച്ചു ...!ഓരോ ഗ്ലാസ്സിന്റെയും ഏതാണ്ട് മുക്കാൽ ഭാഗത്തോളം വരുമായിരുന്നുവത് ബാക്കി കുറച്ച് വെള്ളവും ചേർത്ത് അവർ ആ ഗ്ലാസ്സുകൾ നിറച്ചു .., എന്നിട്ട് ഒറ്റ വലിയോടെ അവർ അത് കാലിയാക്കി . ബാക്കി രണ്ടും ഞങ്ങൾക്ക് നേരെ നീട്ടി ഞങ്ങളും ഒറ്റ വലിക്കതു തീർത്തു ..,വെള്ളത്തിന്റെ അംശം വളരെ കുറവായതിനാൽ ..., സിരകളിൽ തീ പടർത്തി .., ഒരെരിച്ചിലോടെ അതെന്റെ ആമാശയത്തിലേക്ക് ഒഴുകിയെത്തി .
സിരകളിൽ മദ്യത്തിന്റെ ലഹരിയും ശരീരം മുഴുവൻ മത്തുപിടിപ്പിക്കുന്ന വികാരത്തിന്റെ ഊറ്റവുമായി .., ഞങ്ങൾ . ഞങ്ങളെ കാത്തിരിക്കുന്ന .., ആ . മുറികളിലേക്ക് .., ഇരുണ്ട ഇടനാഴിയിലൂടെ വേക്കുന്ന കാലടികളോടെ നടന്നു .
ഇരുവശവും ചെറിയ ചെറിയ കാബിനുകൾ പോലെയുള്ള മുറികൾ .., എല്ലാത്തിനും പാതി ഡോറുകൾ ആണ് ഉള്ളത് .., അതുനുള്ളിൽ നിന്ന് സീല്ക്കാരങ്ങളും .., അട്ടഹാസങ്ങളും ചിരികളും ഉയർന്നു കേൾക്കാമായിരുന്നു .
ചിലതിന്റെ പാതി തുറന്നു കിടക്കുന്ന വാതിലുകളിലൂടെ .., ഞാൻ അകത്തേക്ക് പാളിനോക്കി .., ഇണചേർന്നാടുന്ന നഗ്നശരീരങ്ങൾ .., വാതിൽ തുറന്നു കിടക്കുന്നതൊന്നും അവരിൽ യാതൊരു വിധ നാണവും ഉളവാക്കിയിരുന്നില്ല ..., അല്ലെങ്കിൽ തന്നെ നാണിക്കാൻ എന്തിരിക്കുന്നു .?, ഇവിടെ എല്ലാവരും വ്യഭിച്ചരിക്കാനാണ് വരുന്നത് , അപ്പൊപ്പിന്നെ ...അതിലെന്തിനാണ് ഒരു മറ .
ഇടനാഴിയുടെ അറ്റത്ത് അടുത്തടുത്ത രണ്ടു മുറികളാണ് എനിക്കും , സജീവനും കിട്ടിയത് . എന്നെ നോക്കി ഗൂഡാർത്ഥത്തിൽ ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറിപ്പോയി ..!എനിക്കുമുന്നിൽ പാതി അടഞ്ഞുകിടക്കുന്ന ഹാഫ് ഡോറിനു മുന്നിൽ ഞാൻ പകച്ചു നിന്നു .ആദ്യരാത്രി മണിയറയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്ന നവവധുവിന്റെ ഭാവമായിരുന്നു എനിക്കപ്പോൾ .