29
നാളുകൾക്ക് ഇപ്പുറത്തിരുന്നു വീണ്ടും ഈ വചനം മനസ്സിൽ തികട്ടിവന്നപ്പോൾ .., ഒരു തേങ്ങൽ എന്റെ മനസ്സിനെ പൊതിഞ്ഞു ..., കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി ... എന്റെ കവിളുകളെ നനയിച്ചു .., ഹൃദയത്തിന്റെ വിങ്ങൽ താങ്ങാനാകാതെ ഞാനെന്റെ നെഞ്ചിൽ അമർത്തിപിടിച്ചു .
മുകളിലേക്ക് നോക്കി ഉറക്കെ കരഞ്ഞുകൊണ്ട് ഞാൻ കേണു .
''ദൈവമേ .., പാപിയായ ഈ മകനോട് പൊറുക്കേണമേ ...., ഈ മഹാപാപിയോട് നീ ക്ഷമിക്കേണമേ ..., നീ ദാനം തന്ന ഈ ജീവിതം ..അത് എത്രയോ പരിപാവനമാണെന്നറിയാതെ ..., അതിന്റെ വിശുദ്ധി മനസ്സിലാക്കാതെ , ഞാൻ നശിപ്പിച്ചു കളഞ്ഞല്ലോ .
''എന്റെ ദൈവമേ .നീ , ഈ ലോകത്ത് സൃക്ഷിട്ടിച്ചിട്ടുള്ള ..,ജീവജാലങ്ങൾ എത്രയോ അധികമാണ് ., പാറ്റയായും ..പുഴുവായും .., പ്രാണിയായും .., മൃഗമായും .., വൃക്ഷമായും ..., അങ്ങിനെ ജീവനുള്ള എത്രയോ ചരാചരങ്ങളാണ് അങ്ങയുടെ സൃഷ്ടിയുടെ ഉദാത്ത മാത്രകയായിട്ടുള്ളത് . അതിൽ എത്രയോ പരിപാവനമായ സ്ഥാനമാണ് .., ഒരു മനുഷ്യ ജന്മത്തിനുള്ളത് അങ്ങിനെയുള്ള മനുഷ്യജന്മം ലഭിച്ച ഞാൻ .., എനിക്ക് ദൈവം തന്ന മഹത്തായ സ്ഥാനത്തെക്കുറിച്ച് ഓർക്കാതെ അവൻ കുടികൊള്ളുന്ന എന്റെ ശരീരമാകുന്ന ദേവാലയത്തെ, മദ്യത്തിന്റെയും മദിരാക്ഷികളുടെയും .., മയക്കുമരുന്നിന്റെയും , എന്നുവേണ്ട സകല വൃത്തികേടുകളുടെയും കൂടാരമാക്കി തീർത്തുവല്ലൊ .''
''ദൈവമേ , പാപിയായ ഈ മകന്റെ പാപങ്ങൾ പൊറുത്തു തരേണമേ , ഇനിയൊരു ജന്മം .., അങ്ങ് എനിക്ക് തന്നാൽ .., ഞാനത് നിന്റെ പാദ സേവക്കായി ഉഴിഞ്ഞുവെക്കുമല്ലോ .''
എന്റെ കരങ്ങൾ ഇരുവശത്തെക്കുമുയർത്തി .., മുട്ടുകുത്തി .., ശാന്ത സുന്ദരമായ ആ ക്ഷേത്ര പരിസരത്തിന്റെ ഒരു കോണിൽ .., എന്റെ ദൈവത്തോട് ഞാൻ കേഴുകയായിരുന്നു .
''ഈ ..മഹാമാരിയിൽ നിന്ന് എനിക്ക് മോചനം തരണമേയെന്ന് .."
കരഞ്ഞ് കരഞ്ഞു തളർന്നു പോയിരിന്നു , ഞാൻ .
കണ്ണുനീർ നിറഞ്ഞ .., എന്റെ കണ്ണുകൾക്ക് മുന്നിൽ ...; ആ നശിച്ച ദിനങ്ങളുടെ ആവർത്തനം ..., വീണ്ടും ഒരു പൊയ്ക്കൊലം കെട്ടി ആടുകയായിരുന്നു .
30
അന്നായിരുന്നു .., ആ .. ദിവസം .., കുറച്ചുകൂടി ക്രിത്യമാക്കിയാൽ ഇന്നേലിരുന്നു ഒരു വർഷവും , രണ്ടു മാസവും .., മുമ്പുള്ള .., ബോംബൈയിലെ ഒരു തണുത്തുറഞ്ഞ പ്രഭാതം ...!, അന്നൊരു തിങ്കളാഴ്ച കൂടിയായിരുന്നു .., രാവിലെ എഴുന്നേറ്റപ്പോൾ മുതൽ .., ആകെ സുഖമില്ലാത്തത് പോലെ ...! ചെറിയ തോതിലുള്ള പനിയും .., ചുമയും .., ശരീരമാസകലം ഇടിച്ചുപിഴിഞ്ഞ പോലെയുള്ള വേദനയും ആദ്യമൊന്നും കാര്യമാക്കിയില്ല ..,
തലേദിവസത്തെ അമിതമായ മദ്യത്തിന്റെയും .., രാവിലത്തെ തണുപ്പിന്റെയും .., ആണെന്നു കരുതി ...; മറ്റു ജോലികളിൽ വ്യാപ്രതനായെങ്കിലും .., ഉച്ചയോടുകൂടി .., തീരെ സഹിക്കുവാൻ പറ്റാതായപ്പോൾ .., ഞാൻ അടുത്തു തന്നെയുള്ള ഒരു ക്ലിനിക്കിൽ പോയി ഡോക്ടറെ കണ്ടു ...!