31
എനിക്കു ചുറ്റും ആർത്തട്ടഹസിച്ചുകൊണ്ടിരിക്കുന്ന ..,ഭീമാകാരങ്ങളായ രാക്ഷസ്സരൂപങ്ങൾ .., അവയുടെ വായിൽ നിന്നും കൂർത്ത ദ്രംഷ്ട്ടങ്ങൾ പുറത്തേക്ക് തള്ളി നിൽക്കുന്നു .., തലക്കുമുകളിൽ നീണ്ടു വളഞ്ഞ തേറ്റകൾ ..., ഭീഭത്സ്മാം വിധം ചുവന്നിരിക്കുന്ന ..; കണ്ണുകൾക്ക് മീതെ കട്ട പുരികങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നു , നീണ്ടുകിടക്കുന്ന നാവിൽ നിന്നും രക്തം ഇറ്റിറ്റു .., വീഴുന്നു .കൈകളിൽ നീണ്ടു വളർന്ന കൂർത്ത നഖങ്ങൾ
അവക്ക് നടുവിൽ കൈകാലുകൾ ബന്ധനസ്ഥനായി ബലിപീഠത്തിൽ തലവെച്ച് .., ഞാൻ കിടക്കുന്നു .., എന്റെ രകതത്തിനായുള്ള മുറവിളികൾ എങ്ങും ഉയരുന്നു ..,ഭയന്ന് വിറച്ച്; സഹായത്തിനുവേണ്ടി ..., ഞാൻ ഉറക്കെ നിലവിളിച്ചു .,.., എന്നാൽ കരുണ നിറഞ്ഞൊരു മുഖം പോലും .., എനിക്കവിടെ കാണാൻ കഴിഞ്ഞില്ല .
അനുനിമിഷം ആർത്തനാദങ്ങളും അട്ടഹാസങ്ങളും കൂടുതൽ , കൂടുതൽ ഉയർന്നുകൊണ്ടിരുന്നു ..,,ശരീരമൊന്നനക്കാനാകാതെ ..., ആ ബലിപീഠത്തിൽ കിടന്ന് ഞാൻ കണ്ണീർ വാർത്തു .
ശബ്ദഘോഷങ്ങളുടെ ഉച്ചസ്ഥായിയിൽ , രാക്ഷസരൂപിയായ ഒരു ഭീമാകാരാൻ എന്റെ നേർക്ക് വന്നു .., അയാളുടെ കൈയ്യിൽ ഭീമാകാരമായ ഒരു കൊടുവാൾ ഉയർന്നു നിന്നിരുന്നു .., അതിന്റെ വായ്ത്തല സ്ഫടികം പോലെ വെട്ടിത്തിളങ്ങുന്നു , അവസാന രക്ഷാ ശ്രമത്തിനായി ഞാനെന്റെ ശരീരം സർവ്വശക്തിയുമെടുത്ത് കുടഞ്ഞു എന്നാൽ അനങ്ങാൻ പോലും ആകാത്ത വിധം . എന്റെ ശരീരം ബന്ധിതമായിരുന്നു .
കൊല്ലാൻ കൊണ്ടുപോകുന്ന ആട്ടിൻകുട്ടിയുടെ ദൈന്യതയോടെ , ഞാനാ കണ്ണുകളിലേക്ക് നോക്കി . എന്നാൽ ദൈന്യതയുടെ ഒരു കണിക പോലും എനിക്കവിടെ കാണാൻ കഴിഞ്ഞില്ല .അന്തരീക്ഷത്തിൽ ഒരു മിന്നൽപിണർ തീർത്തുകൊണ്ട് . ആ വാൾത്തല ഒരു ശീൽക്കാരത്തോടെ എന്റെ ശിരസ്സ് ലക്ഷ്യമാക്കി ഉയർന്നുതാണു .
''അമ്മേ ....'', അലറി വിളിച്ചുകൊണ്ട് ഞാൻ ചാടിയെഴുന്നേറ്റു , ശരീരം മുഴുവൻ വിയർത്തു കുളിച്ചിരിക്കുന്നു ഹ്രദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു ..., ശ്വാസോശ്വാസം .., ഉച്ചസ്ഥായിയിലായിരിക്കുന്നു ..ജീവശ്വാസം കിട്ടാനാകാതെ ...., എന്റെ ശ്വാസകോശങ്ങൾ വിങ്ങിപ്പൊട്ടുന്നു .
കണ്ടത് സ്വപ്നമോ .., യാഥാർത്ഥമോ ..?എന്നറിയാതെ ഞാൻ തരിച്ചു നിന്നു .
കൂടെയുള്ളവർ തൊട്ടുമുന്നിൽ .., കശാപ്പുകത്തിക്കിരയാകുന്നത് .., കണ്ടുകൊണ്ട് .., തന്റെ ഊഴത്തിനായി കാത്തുകിടക്കുന്ന മ്രഗത്തിന്റെ ദൈന്യതയോടെ ..., എന്റെ ഊഴവും കാത്ത് നിസ്സഹായനായി ഞാൻ കിടന്നു
വരാൻ പോകുന്ന ദുർ:നിമിത്തങ്ങളുടെ തുടർച്ചയാണോ ..?, ആ .., സ്വപ്നം .., എന്നെന്റെ മനസ്സ് ശങ്കിച്ച അതെ നിമിഷത്തിൽ തന്നെ ....,അടിവയറ്റിൽ നിന്നോരാന്തൽ സമ്മാനിച്ചുകൊണ്ട് .., നിശബ്ദതയെ ഭേദിച്ച് ക്ലോക്കിൽ മണി രണ്ടടിച്ചു .
മണിക്കൂറുകളുടെ ആയുസ്സേയുള്ളൂ ...., എന്റെ വിധി തീരുമാനിക്കപ്പെടാൻ ...!മദ്യത്തിന്റെ ലഹരിയിൽ ഒട്ടൊന്ന് ഒഴിഞ്ഞുപോയിരുന്ന ..., ഭയാശങ്കകൾ ...വീണ്ടും , കൂലം കുത്തി മനസ്സിലേക്കൊഴുകിയെത്തി .
ഇനിയും ഉണ്ടാകുന്ന ചിന്തകളുടെ കാഠിന്യം .., എന്റെ മനസ്സിനേയും .., ശരീരത്തേയും .., തകർത്ത് കളയുമെന്നെനിക്ക് തോന്നി ..!അതു താങ്ങാൻ ശേഷിയില്ലാതെ ..., ഞാൻ പകുതി കുടിച്ച ആ മദ്യത്തിന്റെ ബാക്കി കൂടി എന്റെ വായിലേക്ക് കമഴ്ത്തി .
മനസ്സിന്റെ ടെൻഷൻ ലഘൂകരിക്കാൻ അതിനെ കഴിയൂവെന്നെനിക്ക് തോന്നി ...!, സമയത്തിന്റെ തടസ്സം .., വികാരം മറികടന്ന നിമിഷമായിരുന്നുവത്.
ആദ്യം കുടിച്ചപ്പോൾ തോന്നിയ എരിച്ചിൽ .., ഇപ്പോൾ തോന്നാത്തതിൽ എനിക്ക് അത്ഭുതം തോന്നിയെങ്കിലും ..., അടുത്ത നിമിഷത്തിൽ തന്നെ അതു മാറി ....; അതിനേക്കാൾ വലിയ കനലാണല്ലോ ..., മനസ്സിൽ കിടന്ന് എരിയുന്നത്.
മദ്യത്തിന്റെ മാസ്മരിക ശക്തി എന്നിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു .., എങ്ങു നിന്നോ ഒരു ധൈര്യം മനസ്സിൽ സംഭരിക്കപ്പെടുന്നതായി എനിക്കനുഭവപ്പെട്ടു ..! ഞരമ്പുകൾക്കും .., ശരീരത്തിന് മുഴുവനായും ഒരുണർവ്വ് ലഭിച്ചു .., മദ്യത്തിന്റെ ലഹരിയാകുന്ന ധൈര്യം .., എന്റെ രക്തത്തിലൂടെ .., സിരകളിലൂടെ .., ശരീരം മുഴുവൻ വ്യാപിച്ചു .., ആത്മവിശ്വാസത്തിന്റെ ഒരു വലിയ ചങ്ങാടം .., എന്റെ മനസ്സിന്റെ തീരത്തടുക്കുന്നു .., ആ .., ഉണർവ്വിൽ ഞാൻ എന്നോട് തന്നെ പറഞ്ഞു .
''വരട്ടെ ..., വരുമ്പോലെ കാണാം .;നീ ധൈര്യമായിരിക്ക് ..., ഒന്നും തന്നെ സംഭവിക്കുകയില്ല .. , നിന്റെ ഭയപ്പാടെല്ലാം .., ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയു ..., , എല്ലാം നിന്റെ തോന്നൽ മാത്രമാണ് .''
സംഭരിച്ച ആ ഊർജത്തിൽ എന്റെ മനസ്സ് ശാന്തമാവുകയായിരുന്നു ...., ലഹരി തന്ന ഉറക്കം എന്റെ കണ്‍പോളകളെ തഴുകിത്തുടങ്ങി .., അവസാനം നിദ്ര അതിന്റെ മഹാകയത്തിലേക്ക് എന്നേയും കൂട്ടികൊണ്ട് പോയി .
ദൂരയാത്ര കഴിഞ്ഞുവന്ന് .., അല്പം പോലും വിശ്രമിക്കാതെ ജോലിക്ക് പോകേണ്ടി വന്നവന്റെ അവസ്ഥയായിരുന്നു .., ഉണർന്നെഴുന്നേറ്റപ്പോൾ .., എനിക്കനുഭവപ്പെട്ടത്..!ശരീരവും .., മനസ്സും .., ആകെ ഉഴുതുമറിച്ചിട്ടിരിക്കുന്നതുപോലെ ..., സന്ധി ബന്ധങ്ങളിൽ എല്ലാം വേദന .മനസ്സ് മുഴുവൻ അകാരണമായൊരു ഭയം .., ഒരു ഉത്സാഹവുമില്ല .., ആകെ ഒരു അസ്വസ്ഥത എന്നെ വലയം ചെയിതിരിക്കുന്നു .., വിധി നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞതായി എനിക്ക് തോന്നി ...മദ്യം തന്ന താൽകാലിക ധൈര്യമെല്ലാം മനസ്സിൽ നിന്നും ചോർന്നു പോയിക്കഴിഞ്ഞിരിക്കുന്നു .
ഒരു വിധത്തിൽ പ്രഭാത കൃത്യങ്ങളെല്ലാം നിർവ്വഹിച്ച് .., ഞാൻ ആശുപത്രിയിലേക്ക് യാത്രയായി ..., വിറയ്ക്കുന്ന കാലടികളോടെയാണ് ..ഞാൻ ലാബ് ലക്ഷ്യമാക്കി നടന്നത് .., ചാരം മൂടിയ മനസ്സിനുള്ളിൽ . എവിടെയോ .., പ്രത്യാശയുടെ ഒരു നേരിയ കണിക ഞാൻ കാണുന്നുണ്ടായിരുന്നു ....!''എനിക്കൊന്നും വരില്ലായെന്ന് ..''
ലാബിനു മുന്നിൽ നല്ല തിരക്കായിരുന്നു ..., പലതരം ആവശ്യങ്ങൾക്കായി വന്നവർ അവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു റിസൾട്ട് വാങ്ങാൻ വന്നവരും .., കൊടുക്കാൻ വന്നവരും ..; കൂടാതെ രാവിലെ ആയിരുന്നതിനാലും .
ആകപ്പാടെ ശബ്ദയാനമായ അന്തരീക്ഷം .., ലാബിനു മുന്നിൽ നിൽക്കുന്ന ഒരു വാർഡൻ .., ഈ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട് .., സാധിക്കാതെയാകുമ്പോൾ കയർക്കുന്നുമുണ്ട് ..,യാതൊരു ദാക്ഷിണ്യവും .., ഇല്ലാത്ത തരത്തിലുള്ള വാക്കുകളാണ് അയാൾ പ്രയോഗിക്കുന്നത് .., ആ ..,ആക്രോശങ്ങൾ .., കേട്ടുനിൽക്കുന്നവർക്ക് വെറുപ്പുളവാക്കുന്ന തരത്തിലുള്ളതായിരുന്നു ..., പക്ഷെ ..., ആർക്കും തന്നെ പ്രതികരിക്കാൻ ധൈര്യമില്ല .., കാരണം ..., ഇത് സർക്കാർ ഹോസ്പിറ്റൽ ആണ് ..., ഇവിടെ ഇവർ പറയുന്നതാണ് ന്യായം .., എതിർത്തു സംസാരിച്ചാൽ .., ചിലപ്പോൾ വന്ന കാര്യം ... അനന്തമായി ദീർഘിച്ചുപോയെന്നും വരാം .
സാധാരണ പാവങ്ങൾ ആണല്ലോ ..., ഇവിടേക്ക് വരുന്നത്.., അതിനാൽ എന്തു ചെയ്താലും ..., പറഞ്ഞാലും ..., ആരും തിരിച്ചു ചോദിക്കില്ലെന്നുള്ള ധൈര്യം ജീവനക്കാർക്കുമുണ്ടാകും .
ഒരു വിധേനെയാണ് .., തിരക്കിനിടയിലൂടെ .., ഞാൻ .., ലാബിനു മുന്നിലുള്ള കൌണ്ടറിലെത്തിയത് ...!അവിടെയുണ്ടായിരുന്ന .., കറുത്ത് കുറുകിയ .., ആ നേഴ്സിന്റെ അടുത്ത് ഞാനാ കുറിപ്പ് കൊടുത്തു . അവർ എന്റെ മുഖത്തെക്കൊന്ന് സൂക്ഷിച്ചു നോക്കിയതിനു ശേഷം .., റിസൾട്ട് എടുക്കാനായി അകത്തേക്ക് പോയി .., ഇന്നലെ ഞാൻ ബ്ലഡ് കൊടുക്കാൻ വന്നപ്പോൾ .., അവിടെയുണ്ടായിരുന്ന ആ നേഴ്സ് തന്നെയായിരുന്നൂവത് .
എന്റെ ഹൃദയം പടാ ..,പടാന്ന് മിടിക്കുവാൻ ആരംഭിച്ചു .., വിങ്ങി പൊട്ടുന്നപോലെ ., ഓടിക്കിതച്ചു വന്ന് .., അണക്കുന്ന പോലെ ..., എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം അടുത്തുള്ളവർക്കും .., കേൾക്കാമെന്നിനിക്ക് തോന്നി .
റിസൾട്ടും കൈയ്യിൽ പിടിച്ച് അവർ വരുന്നത് കണ്ടപ്പോൾ ...ഉൽക്കണ്ടകൊണ്ട് .., എന്റെ ഹൃദയം പൊട്ടിത്തെറിക്കുമോ ...., എന്നെനിക്ക് തോന്നി .., മനസ്സ് രണ്ട് ചേരിയായി നിന്ന് യുദ്ധം ചെയ്യുകയാണ് ..., ഒരു വശത്ത് ഒന്നും സംഭവിക്കുകയില്ലെന്നുള്ള വിശ്വാസം ...!, മറുവശത്ത് എല്ലാം കഴിഞ്ഞുവെന്നുള്ള തോന്നൽ .., രണ്ടും തുല്യ ശക്തിയോടെ പൊരുതുകയാണ് . ജീവിത വിധിയറിയാൻ .....; നിമിഷങ്ങൾ മാത്രം ....!ജിജ്ഞാസയുടേയും ..., ഭയത്തിന്റെയും ..., അതിപ്രസരം താങ്ങാനാകാതെ ..., എന്റെ ശരീര കോശങ്ങൾ എല്ലാം പൊട്ടിച്ചിതറുമോ ....?എന്നു ഞാൻ ഭയപ്പെട്ടു .
''ആരാണ് ജോണ്‍ "?
''ഞാനാണ് ..!'', എന്നുറക്കെ പറഞ്ഞെങ്കിലും ..,ശബ്ദം തൊണ്ടയിൽ നിന്നും പുറത്തെക്കുവന്നില്ല ..., ഒരു നിമിഷം എന്റെ മുഖത്തേക്കു തറപ്പിച്ചു നോക്കിയതിനു ശേഷം .., അവർ ഉച്ചത്തിൽ പറഞ്ഞു .
''നിങ്ങൾക്ക് എയിഡ്സാണ്.''
ഒരു വെള്ളിടി ..., ഒരു ഇടിനാദം .,ഒരു മുഴക്കം., കൂടം കൊണ്ട് തലക്കു പിന്നിൽ ..,,ആരോ ആഞ്ഞടിച്ച അനുഭവം ...., ആകാശം എന്റെ തലയിലേക്ക് ഇടിഞ്ഞു വീണിരിക്കുന്നു ...!തലക്കുള്ളിൽ ഇടിമുഴക്കങ്ങളുടെ ഘോര ശബ്ദങ്ങൾ മാത്രം ...!തീവണ്ടിയുടെ ചൂളം വിളി പോലെ കഠോരമായ ശബ്ദഘോഷങ്ങൾ .., മിന്നൽ പിണരുകൾ കണക്കെ മസ്തിഷ്ക്കത്തിനുള്ളിൽകൂടി .., അങ്ങോട്ടും .., ഇങ്ങോട്ടും പായുന്നതായി എനിക്ക് തോന്നി .മുൾക്കിരീടം കൊണ്ട് ഹൃദയത്തെ ഞെരിക്കുന്നത് പോലെ ..., കൂർത്ത മുള്ളുകൾ .., ഹൃദയത്തിൽ തറഞ്ഞു കയറുമ്പോൾ ..., ജീവൻ നുറുങ്ങുകയാണ് .., ഹൃദയ മുറിവുകളിൽ കൂടി രക്തം ചീറ്റുകയാണ് .
എല്ലാ ശബ്ദഘോഷങ്ങളും പൊടുന്നനെ നിലച്ചു .., ചെവിക്കുള്ളിൽ ഒരു മൂളൽ മാത്രം മുഴങ്ങിക്കൊണ്ടിരിക്കുന്നു ...., ഈ പ്രപഞ്ചം മുഴുവൻ നിശ്ചലമായതുപോലെ .., കണ്ണുകൾക്ക് മുന്നിൽ ഒരു മൂടുപടം വന്നണഞ്ഞിരിക്കുന്നു ..., ആ നിശബ്ദതയിൽ ..., ഒരു കൂറ്റൻ ആണി ..,ശിരസ്സിലേക്ക് .., ആരോ അടിച്ചു കയറ്റുകയാണ് ..!
ഹോ .., ഹോ ..,എന്നുള്ള മുരൾച്ചകൾ കേട്ട് ഞാൻ ഞെട്ടിയുണർന്നു ..., തിരക്കിനു നടുവിൽ ഉണ്ടായിരുന്ന ഞാൻ ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു .., എനിക്ക് ചുറ്റുമുണ്ടായിരുന്ന ആൾക്കൂട്ടം .., വെറുപ്പോടെ നാലുപാടും ഒഴിഞ്ഞുമാറി .
ജനക്കൂട്ടത്തിനു നടുവിൽ ., അപ്രതീക്ഷിതമായി വന്നുപെട്ട പുഴുത്ത പട്ടിയെ കണ്ടതുപോലെയാണ് ..., ആൾക്കൂട്ടം നാലുപാടും നിരങ്ങി നീങ്ങിയത് ..., എല്ലാവരുടേയും മുഖത്ത് വെറുപ്പിന്റെയും .., ഭയത്തിന്റെയും നിഴൽപ്പാടുകൾ ഞാൻ കണ്ടു ...!എന്നെ നോക്കി എല്ലാവരും പരസ്പരം കുശു കുശുക്കുന്നു .
''ഇത് വാങ്ങപ്പാ ...",കുറിയ ആ സ്ത്രീയുടെ ആക്രോശം എന്നെ ഞെട്ടിപ്പിച്ചു ..
കറുത്ത് ..., ദൃംക്ഷട്ടങ്ങൾ നീണ്ട് . നാവിൽ നിന്നും ചോരയൊലിപ്പിച്ചുകൊണ്ടുനിൽക്കുന്ന ..., ഒരു ഭീകര സ്വതമാണ് .., അവരെന്നിനിക്ക് തോന്നി ...!ആ കൈയ്യിൽ നീട്ടി പിടിച്ചിരിക്കുന്ന .., എന്റെ വിധി ഫലകം കണ്ട് ഞാൻ നടുങ്ങിപ്പോയി .
അവരുടെ മുഖം നിറയെ പുച്ഛമായിരുന്നു ..., എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..., വിറയ്ക്കുന്ന കൈകളോടെ ഞാനാ റിസൾട്ട് വാങ്ങി .എന്റെ ഹൃദയം നിശബ്ദമായി അവരോട് ചോദിച്ചു .
''എന്തിനാണ് ഇത്രയും ക്രൂരത എന്നോട് കാണിച്ചത് ..?,. ഒരു മെഡിക്കൽ എത്തിക്സിനും .., എന്തിന് മനസ്സാക്ഷിയുള്ള ..., ആർക്കും ചേരാത്തതാണ് .., നിങ്ങൾ ഇപ്പോൾ ചെയ്തത് .., ഒരാൾ HIV പോസ്സറ്റീവ് ആണെന്നിരിക്കെ ...; അത് ആരെയും അറിയിക്കാതെ ..., രോഗിയോട് പോലും പറയാതെ ..., നേരിട്ട് ഡോക്ടറുടെ കൈയിൽ എത്തിക്കുകയാണ് വേണ്ടത് .., ഡോക്ടറാണ് ഒരു കൌണ്‍സിലറെപ്പോലെ ..., ആ കർമ്മം നിർവ്വഹിക്കേണ്ടതും , നിർവ്വഹിക്കുന്നതും .
എത്ര മനോധൈര്യമുള്ള ..., മനുഷ്യനാണെങ്കിൽകൂടിയും ..., മരണം മുന്നിൽ നിന്ന് പ്രഘോഷിക്കപ്പെട്ടാൽ ..; തകർന്നു പോവുക തന്നെ ചെയ്യും ..., ഇതൊന്നും പാലിക്കാതെയാണ് .., നിങ്ങളിത് ചെയ്തത് ....!,അതിൽ നിങ്ങൾ അനുഭവിച്ച ക്രൂരമായ ആനന്ദമുണ്ടല്ലോ ..., അതിന്റെ പാപഭാരം ..., എത്ര വലുതായിരിക്കും .., എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ...?, അറിഞ്ഞുകൊണ്ട് ഒരു മനുഷ്യന്റെ വേദനയിൽ ആനന്ദിക്കുക .., അവനെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിയിടുക .., ദൈവം നിങ്ങളോട് പൊറുക്കട്ടെ .''
ഈ വികാര വിക്ഷോഭങ്ങൾ .., എന്റെ മനസ്സിൽ കിടന്ന് വിങ്ങുക മാത്രമാണ് ഉണ്ടായത് .., പ്രതികരിക്കുവാനുള്ള ശേഷി എന്നിൽ നഷ്ടമായിക്കഴിഞ്ഞിരുന്നു .
ആളുകളുടെ തുറിച്ചു നോട്ടം മുഴുവൻ എന്നിലായിരുന്നു .., ഭൂമി പിളർന്ന് .., പാതാളത്തിലേക്ക് താഴ്ന്ന് പൊയെങ്കിലെന്ന് ഞാനാശിച്ച നിമിഷങ്ങൾ ..,ആരും കാണാത്ത .., ശ്രദ്ധിക്കപെടാത്ത .., ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലേക്ക് ഓടിയൊളിക്കാനായി .., എന്റെ മനസ്സാഗ്രഹിച്ചു ...!എന്നാൽ എന്റെ കാലുകൾക്ക് കൂച്ച് വിലങ്ങിട്ടിരിക്കുന്നു .., മനസ്സിന്റെ ആഗ്രഹത്തെ .., പ്രാവർത്തീകമാക്കാൻ കഴിയാത്ത വിധം .., ശരീരം ബലഹീനമായിരിക്കുന്നു .
ശരീരം തളരുകയായിരുന്നുവെങ്കിലും .., വിറയ്ക്കുന്ന കാലടികളോടെ .., ഞാനാൾക്കൂട്ടത്തിൽ നിന്നും ഒരു വിധത്തിൽ പുറത്തു കടന്നു ..., എനിക്കോക്കാനം വരുന്നതായി അനുഭവപ്പെട്ടു ...,ശരീരം അസാധാരണമായി വിയർത്തു തുടങ്ങി ..., കക്കൂസിൽ പോകാനും .., മൂത്രമൊഴിക്കാനും .., ശരീരം വെമ്പി ..., കുഴഞ്ഞു മറിഞ്ഞ .., ശാരീരിക പ്രവർത്തനങ്ങൾ .., താളം കണ്ടെത്താനാകാതെ കുഴഞ്ഞു ...!എനിക്കൊന്ന് കിടക്കാൻ തോന്നി ..., എന്ത് ചെയ്യണമെന്നറിയാതെ .., കുഴഞ്ഞുമറിഞ്ഞ .., ശരീരവും മനസ്സുമായി ഞാനവിടെ നിന്ന് വട്ടം ചുറ്റി .
ആഞ്ഞു വരുന്ന ഓക്കാനം താങ്ങാനാകാതെ .., ഞാനാ ഓവുചാലിലേക്ക് മുഖം താഴ്ത്തി .., ഓക്കാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ .., ഒന്നും തന്നെ പുറത്തേക്ക് വരുന്നില്ല .., തികട്ടി തികട്ടി വന്ന ശക്തമായ ആച്ചിലുകൾക്കൊടുവിൽ .., വായിൽ നിന്നും മഞ്ഞ നിറത്തിലുള്ള കൊഴു കൊഴുത്ത ഒരു ദ്രാവകം പുറത്തേക്കൊഴുകി .., എങ്കിലും ഉൽക്കടമായ അഭിവാന്ജയോടെ .., ഞാൻ വീണ്ടും .., വീണ്ടും ..., ശർദ്ദിക്കാനായി ..,വാ തുറന്ന് പരിശ്രമിച്ചു കൊണ്ടിരുന്നു .
എവിടെയെങ്കിലും പോയിരുന്ന് .., ഒന്ന് പൊട്ടിക്കരയുവാൻ .., ഞാൻ ആഗ്രഹിച്ചു ..!അപ്പോഴാണ് ..., ആശുപത്രിക്ക് മുന്നിൽ തന്നെയുള്ള .., ആ ..,ചെറിയ ദേവാലയം എന്റെ ശ്രദ്ധയിൽപെട്ടത് ...!ഉരുകുന്ന ഹ്രദയത്തോടെ ..വേച്ചു ..,വേച്ചു .., ഞാനാ ദേവാലയത്തിനുള്ളിലേക്ക് കടന്നു ചെന്നു .
ആളൊഴിഞ്ഞ .., ആ ദേവാലയത്തിലെ ..,ക്രൂശിത രൂപത്തിന്റെ കീഴിലേക്ക് .., ഒരാർത്തനാദത്തോടെ ..., ഞാനലച്ചു വീണു ...,ആ കാലുകളിൽ കെട്ടിപിടിച്ച് ഞാൻ പൊട്ടി ..പൊട്ടി ..കരഞ്ഞു .
ഞാൻ ചെയ്ത പാപങ്ങൾക്കും ...., പാതകങ്ങൾക്കും .., പ്രാശ്ചിത്തമായി .., ആ .., കാലുകളിൽ കെട്ടിപിടിച്ച് കരഞ്ഞ് മാപ്പപേക്ഷിച്ചു കൊണ്ടിരിന്നു .
അങ്ങിനെ എത്ര നേരം ..., എനിക്കറിഞ്ഞുകൂടാ . എന്റെ കണ്ണുനീർ വറ്റിപോയിരിക്കുന്നു ..!, ആളുകൾ ദേവാലയത്തിനുള്ളിലേക്ക് .. വരികയും .., പോവുകയും ..ചെയ്തുകൊണ്ടിരുന്നു .., ആരെല്ലാം എന്നെ ശ്രദ്ധിച്ചിരുന്നുവോ ..? ഞാനൊന്നും തന്നെ അറിഞ്ഞില്ല ..., അല്ലെങ്കിലും മറ്റുള്ള വികാരങ്ങൾ എല്ലാം തന്നെ എന്നിൽ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു ..., മരണത്തിന്റെ തണുത്ത കരങ്ങൾ .., എന്റെ മുന്നിൽ കൈകൾ വിരിച്ചു നിൽക്കുന്നു ..., ഞാൻ മിഴികൾ ഉയർത്തി .., ആ ക്രൂശിത രൂപത്തിന്റെ മുഖത്തേക്ക് നോക്കി .
ക്രൂശിൽ കിടന്ന് ദു;സ്സഹമായ വേദന സഹിച്ച് ജീവൻ വെടിയുമ്പോഴും .., മറ്റുള്ളവരുടെ മനസ്സിലേക്ക് ..., ആശ്വാസത്തിന്റെയും ..., പ്രത്യാശയുടെയും .., പ്രകാശകിരണങ്ങൾ .. ബഹിർഗ്ഗമിപ്പിക്കാൻ കഴിഞ്ഞ .., കരുണാമയന്റെ .., ആ ...ദിവ്യരൂപം .., എന്റെ മനസ്സിലേക്ക് ഒരു സ്വാന്തനമായി ..,. കടന്നുവന്നു ..., ഒപ്പം തന്നെ ആ .., വാക്യവും .
''ഞാൻ വന്നത് ..., നീതിമാന്മാരെത്തേടിയല്ല ....., !പാപികളെ ...,തേടിയാണ് .''