തിയറ്ററിനുള്ളിൽ കയറി .., കുറച്ചു സമയം കഴിഞ്ഞിരുന്നതുകൊണ്ട് ...:ഇപ്പോൾ ഇരുട്ട് എന്റെ കണ്ണുകൾക്ക് പരിചിതമായിത്തീർന്നു . അടുത്തുള്ളതെല്ലാം എനിക്ക് ഒരുവിധം നന്നായി കാണാം .

               എന്റെ അടുത്തിരിക്കുന്ന ആളുടെ കൈ എന്റെ തുടകൾക്കിടയിൽ തലോടിക്കൊണ്ടിരിക്കുന്നു ..., പതുക്കെ പതുക്കെ ..., അയാളുടെ കൈ എന്റെ ഉള്ളം തുടയിൽ കൂടി മേലോട്ട് കയറി ..., അറിയാത്ത രീതിയിൽ എന്റെ ലൈംഗികാവയവത്തിൽ സ്പർശിക്കുന്നു .

                ഇത് കുറേനേരമായിട്ട് തുടങ്ങിയതായിരിക്കണം എന്നെനിക്കു തോന്നി .പക്ഷേ മറ്റു പല ചിന്തകളിൽ ആണ്ടിരുന്നതിനാൽ ഞാനത് അറിഞ്ഞില്ലായിരുന്നു ...എന്റെ നിശബ്ധത  അയാൾ സമ്മതമായി കണക്കാക്കിയിരിക്കണം .

                    അയാളുടെ ഉദ്ദേശം എനിക്ക് വ്യക്തമായി മനസ്സിലായി .., ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി ...., ഏകദേശം അമ്പത്  .., അമ്പത്തിയഞ്ച്   വയസ്സ് പ്രായമുള്ള ഒരു മദ്ധ്യവയസ്കനായിരുന്നൂവത് ..., നല്ല രീതിയിൽ വസ്ത്രധാരണം ചെയ്തിരിക്കുന്ന അയാളെ കണ്ടാൽ ഒരു മാന്യൻ ആണെന്നേ തോന്നൂ  .

                ആഞ്ഞ് അയാളുടെ മുഖത്തൊന്ന് കൊടുത്ത് കഴുത്ത് പിടിച്ചു പുറത്താക്കാൻ എന്റെ കൈ തരിച്ചതാണ് ..., വൃത്തികെട്ടവൻ എന്ന് മനസ്സിൽ വിചാരിച്ച് .., ഞാനെന്റെ മുഷ്ടി ചുരുട്ടിയതുമാണ് .

                       എന്നാൽ അടുത്ത നിമിഷം .., ഒരു  ക്രൂരമായ ചിന്ത എന്റെ മനസ്സിനുള്ളിലേക്ക്  കടന്നുവന്നു .

                ഞാനൊന്നു അനുവദിച്ചു കൊടുത്താൽ എന്താണ് കുഴപ്പം ...?,  എനിക്ക് എയിഡ്സ് ഉണ്ട് .., എന്നിൽ നിന്ന് അത് ഇയാളിലേക്ക് പകരും .., ഇയാളിൽ നിന്ന് മറ്റുപലർക്കും .., അങ്ങിനെ ഈ ലോകം മുഴുവനും ഇത് പടർന്നു  പിടിക്കണം .., എന്റെ ജീവിതമോ  നശിച്ചു .., എല്ലാവർക്കും അതു തന്നെ സംഭവിക്കണം ..., കാരണം എനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടിക്കൂടാ എനിക്ക് വന്ന ഈ ദുരന്തം എല്ലാവർക്കും വരണം എയിഡ്സ് രോഗികളെ അധിക്ഷേപിക്കുന്നവർക്കും ..., പുഛിക്കുന്നവർക്കും ..., കളിയാക്കുന്നവർക്കും എല്ലാവർക്കും വരണം  അങ്ങിനെ എല്ലാവരും നരകിക്കട്ടെ ..., മനസ്സിലാക്കട്ടെ ..., അതിന്റെ മാനസീകവും .., ശാരീരികവുമായ വേദന ..., ഒറ്റപെടുത്തലിന്റെ ക്രൂരത .

                 എന്റെ മനസ്സ് ക്രൂരവും , നിന്ദ്യവും  പൈശാചികവുമായ മേഖലകളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു , ക്രൂരമായൊരു ആനന്ദം എന്നിൽ വന്നു നിറഞ്ഞു .., ഞാനൊരു സാഡിസ്റ്റ് ആയി മാറുകയാണോ എന്നു പോലും എനിക്ക് സംശയം തോന്നി  .

                    ഇതേ സമയം തന്നെ ഹൃദയത്തിന്റെ കോണിലെവിടെയോ നിന്ന് " അരുത്  .., അരുത് ..,  ഇത് ചെയ്യാൻ അനുവധിക്കപ്പെടരുത് ..."', എന്നൊരു അപേക്ഷ ഉയരുന്നു . അതിന്റെ പ്രകമ്പനം ..., അനുനിമിഷം ശരീരം മുഴുവൻ വ്യാപിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു .

                        ''നീ ചെയ്ത തെറ്റിന്റെ പ്രതിഫലമാണ് ..., ദൈവം നിനക്ക് തന്നിരിക്കുന്നത് .., ആ ദുരന്തം നിനക്ക് മാത്രം അവകാശപ്പെട്ടതാണ് .., നിന്നിൽ നിന്നും മറ്റൊരാളിലേക്ക് .., അതൊരിക്കലും പകർന്നുകൂടാ ..!, നീ ആദ്യം ചെയ്ത തെറ്റിനെക്കാളും .., എത്രയോ കിരാതമായ ..,  മറ്റൊന്നാണ് ഇപ്പോൾ ചെയ്യുവാൻ പോകുന്നത് ..? അറിഞ്ഞുകൊണ്ട് മറ്റൊരാളെ ചതിക്കുഴിയിലേക്ക് തള്ളിയിടുക ..? കൊലപാതകത്തെക്കാളും ക്രൂരമായ പാപമാണത് .., ഒരു പക്ഷേ നിന്റെ കഴിഞ്ഞ കാല തെറ്റുകൾ ദൈവസന്നിധിയിൽ പൊറുക്കപ്പെട്ടിട്ടുണ്ടായിരിക്കാം ..., എന്നാൽ നീ ഇപ്പോൾ ചെയ്യുവാൻ പോകുന്ന തെറ്റിന് ഒരിക്കലും മാപ്പ് ലഭിക്കപ്പെടുകയില്ല .

                        മനസ്സിനെ ഒരു വടത്തിൽ കെട്ടി അങ്ങോട്ടും ഇങ്ങോട്ടും വലിക്കുന്നു ..., ഇതേസമയം അയാൾ തന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു ....!, പാതി വിവസ്ത്രമാക്കപ്പെട്ട എന്റെ അരക്കെട്ട് ലക്ഷ്യമാക്കി .., ആ മുഖം വരുന്നത് ഞാൻ കണ്ടു ..., എതിർക്കാനുള്ള ശരീരത്തിന്റെ ശക്തി നഷ്ട്ടപ്പെട്ടു കഴിഞ്ഞതായി എനിക്ക് തോന്നി .

                   വികാരം കൊണ്ട് ഉന്മത്തനായ കാമാർത്തനെപ്പൊലെ .., തന്റെ സംത്രിപ്തിക്കായി ..., അയാളുടെ മുഖം അതിവേഗം താഴേക്ക് വന്നു കൊണ്ടിരുന്നു .

               ഒരു നിമിഷം  ഒരു ശക്തി  ഒരു ഊർജ്ജം., ഒരു വിദ്യുത്പ്രവാഹം പോലെ .., എന്റെ കൈകളിലേക്ക് കടന്നുവന്നത് ഞാനറിഞ്ഞു .., എന്റെ ശരീരത്തിൽ സ്പർശിക്കുന്നതിനു മുൻപ് .., അയാളുടെ മുഖത്തെ ഞാൻ ശക്തിയായി തട്ടിമാറ്റി .

                ആരോ ശക്തിയായി എടുത്തെറിഞ്ഞത് പോലെ .., ആ നിമിഷാർദ്ധത്തിനുള്ളിൽ തന്നെ ഞാൻ തിയറ്ററിനു വെളിയിൽ കടന്നു .

                  ആ ദുർബ്ബല നിമിഷത്തെ അതിജീവിക്കാൻ എനിക്ക് ശക്തി നൽകിയ .., ദൈവത്തോട് ഞാൻ മനസ്സാ നന്ദി പറഞ്ഞു .., കുറച്ചു നേരത്തേക്ക് എന്റെ മനസ്സിൽ ഉടലെടുത്ത ആ കുടില ചിന്തയോർത്ത് ..., ഞാൻ എന്നെത്തന്നെ ശപിച്ചു ..., ആ ദുർഘട ഘട്ടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ അശ്വാസത്താൽ ..., ഞാൻ പുറത്തുള്ള ശുദ്ധവായു ആഞ്ഞു ശ്വസിച്ചു .

                  ഞാൻ വാച്ചിലേക്ക് നോക്കി ...., മൂന്നാകാൻ ഇനിയും ധാരാളം സമയമുണ്ട് .., തിയറ്ററിനുള്ളിലേക്ക് പോകുവാൻ എനിക്ക് മനസ്സുവന്നില്ല .., ഹോസ്പിറ്റലിലേക്ക് പോയി അവിടെ വെയിറ്റ് ചെയ്യുകയായിരിക്കും നല്ലതെന്ന് എനിക്ക് തോന്നി ..., അല്പസ്വല്പം വിശപ്പ് തോന്നിയതുകൊണ്ട് അടുത്തുള്ള ഹോട്ടലിൽ കയറി രണ്ടു വടയും ഒരു ചായയും കഴിച്ചുകഴിഞ്ഞ് .., ഞാൻ ഹോസ്പിറ്റലിൽ എത്തിച്ചേർന്നപ്പോൾ ..: ഡോക്ടർ വരുന്നതിന് ..ഇനിയും അരമണിക്കൂർ സമയം കൂടി ബാക്കിയുണ്ടായിരുന്നു .

                              കണ്‍സൽട്ടിങ്ങ് റൂമിന് പുറത്തുള്ള ചെയറിൽ ഇരിക്കുമ്പോൾ ഞാൻ ചുറ്റുപാടും ശ്രദ്ധിച്ചു ..., യാതൊരു വിധ തിരക്കും ഇല്ല .., വളരെ കുറച്ചുപേർ അങ്ങിങ്ങായി ഇരിക്കുന്നുണ്ട് .

                      വിരസതയുടെ അരമണിക്കൂർ ഒച്ചിന്റെ വേഗതയിലാണ് ഇഴഞ്ഞു നീങ്ങിയത് .., അതൊരു നീണ്ട കാത്തിരുപ്പ് പോലെ തോന്നി .., ഒടുവിൽ .., വലിയ കുടവയറുള്ള ഒരു കുറിയ മനുഷ്യൻ ..: അദ്ദേഹത്തിന്റെ തലയിൽ ഒറ്റ മുടി പോലും ഉണ്ടായിരുന്നില്ല ..., വാതിൽ തുറന്ന് കണ്‍സൽട്ടിങ്ങ് റൂമിന് അകത്തേക്ക് കയറി .

                    അതായിരിക്കും ഡോക്ടർ .., എന്നാ എന്റെ ഊഹം ശരിതന്നെയായിരുന്നു ...വാതിലിൽ ഒന്ന് തട്ടിക്കൊണ്ട് ഞാൻ ചോദിച്ചു .

           
"മേ ഐ കമിൻ സർ ..?''


                ''യെസ് .., കമിൻ ."

    റിവോൾവറിങ് ചെയറിൽ ചാരിക്കിടക്കുന്ന ഡോക്ടർക്ക്‌ . കാഴ്ചയിൽ അമ്പത് വയസ്സിനു മുകളിൽ പ്രായം ഉണ്ടായിരുന്നു  ഗംഭീരമായൊരു ഗൌരവം ആ മുഖത്ത് തത്തി കളിച്ചിരുന്നു , എന്നെ നോക്കി ചെറുതായി ഒന്നു മന്ദഹസിച്ചുകൊണ്ട് ..ഇരിക്കുവാൻ പറഞ്ഞു ..., എന്നിട്ട് ചോദിച്ചു. 

          ''എന്താണ് പ്രശ്നം .?''

   ഞാൻ വളരെ വിശദമായിത്തന്നെ .., എല്ലാം അദ്ദേഹത്തോട് അവതരിപ്പിച്ചു ...എല്ലാം ശ്രദ്ധാപൂർവ്വം കേട്ടതിനു ശേഷം .., അദ്ദേഹം എന്നെ അനുകമ്പാപൂർവ്വം നോക്കി .., അദ്ദേഹത്തിന്റെ അടുത്തുതന്നെ ..., വെളുത്ത യുണിഫോം ധരിച്ച ഒരു നേഴ്സ് നിൽക്കുന്നുണ്ടായിരുന്നു ..., അവരും എന്റെ കദനകഥ കേട്ടു കൊണ്ടിരിക്കുകയായിരുന്നു .

               എന്റെ വിശദീകരണത്തിനോടുവിൽ ...: അദ്ദേഹം എന്റെ കൈയ്യിലുള്ള മെഡിക്കൽ റിപ്പോർട്ടുകൾ എല്ലാം വാങ്ങി ശ്രദ്ധാപൂർവ്വം പരിശോദിച്ചു .., അത് വായിച്ചു തീരുന്നത് വരെയുള്ള പത്ത് , പതിനഞ്ചു നിമിഷത്തോളം ഒരേ നിശബ്ധത കളിയാടിയിരുന്നു .

                  തല കുമ്പിട്ട്‌ .., കൈപ്പത്തികൾ തമ്മിൽ കൂട്ടിത്തിരുമ്മികൊണ്ടിരിക്കുകയായിരുന്ന ഞാൻ .., ഇടക്ക് തലയുയർത്തി ഡോക്ടറെ നോക്കി ....,അദ്ദേഹം ഗാഡമായി റിപ്പോർട്ട്‌ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു ...!പതുക്കെ എന്റെ കണ്ണുകൾ അദ്ദേഹത്തിന്റെ സമീപത്തു തന്നെ നിൽക്കുകയായിരുന്ന നേഴ്സിനു നേരെ തിരിഞ്ഞു ..., അവർ എന്നെത്തന്നെ സസ്സൂക്ഷമം നിരീക്ഷിക്കുകയാണ്  എന്നെനിക്ക് തോന്നി .

               ഒരു പക്ഷേ ..., ഒരു എയിഡ്സ് രോഗിയെ .., അവർ ആദ്യമായിട്ട് കാണുകയായിരിക്കാം ..!, അല്ലെങ്കിൽ എനിക്ക് തോന്നുന്നതായിരിക്കാം  പക്ഷേ ..., ആ .., മുഖം എവിടെയോ കണ്ടു മറന്നത് പോലെ ...,. വളരെ ശ്രമിച്ചെങ്കിലും ..., ഓർമ്മയിൽ നിന്നും എനിക്കാമുഖം വേർതിരിച്ചെടുക്കാൻ കഴിഞ്ഞില്ല .

               നിശബ്ധതക്ക് വിരാമമിട്ടുകൊണ്ട് ഡോക്ടറുടെ സ്വരം എന്നിലേക്ക് ഒഴുകിയെത്തി .

        ''ജോണ്‍ .., റിപ്പോർട്ടുകൾ എല്ലാം .., ഞാൻ വിശദമായി നോക്കി .., എല്ലാ ടെസ്റ്റുകളും ചെയ്തു കഴിഞ്ഞിട്ടുണ്ട് ..., നിർഭാഗ്യവശാൽ ...., ഒന്ന് നിറുത്തി .., അദ്ദേഹം തുടർന്നു .., ജോണ്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുമല്ലോ ..., നമുക്കിനി കൂടുതലായി ഒരു ടെസ്റ്റും ചെയ്യാനില്ല .

              ശബ്ദം കുറച്ച് .., അദ്ദേഹം ചോദിച്ചു .

''ജോണിന് ..., ഈ രോഗത്തെകുറിചെല്ലാം അറിയാമോ .?''

                        ''ഉവ്വ് ഡോക്ടർ .., ബോംബൈയിൽ വെച്ച് എന്നെ പരിശോധിച്ച ഡോക്ടർ .., എല്ലാം വിശദമായിത്തന്നെ എനിക്ക് പറഞ്ഞു തന്നിരുന്നു ..., കൂടാതെ അദ്ദേഹം തന്നെ ഒരു കൌണ്‍സിലറുടെ സേവനവും ലഭ്യമാക്കിത്തന്നു ..., ആയതിനാൽ കൂടുതൽ കാര്യങ്ങൾ എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട് .

            ''നല്ലത് .., ജോണിന്റെ വീട്ടിൽ ആർക്കെങ്കിലും അറിയാമോ .?''

''ഇല്ല ..സാർ ..,ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല ..., അതിന് എനിക്ക് ഡോക്ടറുടെ സഹായം വേണം ."

             ''തീർച്ചയായും ജോണ്‍ .., ഈ രോഗത്തിന്റെ ഏറ്റവും വലിയ ദുരവസ്ഥ ..., രോഗ ബാധിതർ സമൂഹമദ്ധ്യത്തിൽ ഒറ്റപ്പെട്ടു പോകുന്നൂവെന്നതാണ് .., സമൂഹം എല്ലായിപ്പോഴും അവരെ അകറ്റി നിറുത്തുന്നു .., സമൂഹത്തിന്റെ കാര്യം പോകട്ടെ ..., സ്വന്തം കുടുംബ അംഗങ്ങൾ പോലും .., ഈ രോഗികളോട് അവജ്ഞാപൂർവ്വം തന്നെയാണ് പെരുമാറുന്നത് .., അവർ പോലും രോഗിയെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നില്ല ..., അതാണ്‌ ഏറ്റവും കഷ്ട്ടതരമായിട്ടുള്ള കാര്യം .... ഇതിൽ വിഷമിക്കാനൊന്നുമില്ല ..., അവരുടെ അജ്ഞത മൂലമാണെന്ന് കരുതിയാൽ മതി . 

Popular posts from this blog