ഒരു സാധാരണ വൈറൽ ഫീവർ എന്ന് പറഞ്ഞ് ഡോക്ടർ കുറിച്ചുതന്ന മരുന്നുകളും വാങ്ങി ഞാൻ മടങ്ങി . രണ്ടു ദിവസത്തെ പനി . മരുന്നുകളുടെ ഫലമായി ഒന്നാറിയെങ്കിലും; വീണ്ടും ശക്തിയാർജ്ജിച്ചതിനെ തുടർന്ന് .., ഞാൻ വീണ്ടും ഡോക്ടറെ കാണാനായി എത്തി ., വീണ്ടും ചില മരുന്നുകൾ കഴിച്ചെങ്കിലും .., എന്റെ പനി ഭേദമായില്ല .., അതിന്റെ ഉറവിടം അവർക്ക് കണ്ടെത്താനായില്ല .., എന്ത് കാരണം കൊണ്ടാണ് പനി എന്ന് .., മനസ്സിലാക്കാനാകാതെ വന്നപ്പോൾ .., അവർ എന്നെ മെഡിക്കൽ കോളേജിലേക്ക് റെഫെർ ചെയിതു .., അതിനോടൊപ്പം തന്നെ ഡോക്ടർ എന്നെ ആശ്വസിപ്പിക്കുകയും ചെയിതു .
''പേടിക്കാനൊന്നുമില്ല ..., അവിടെയാകുമ്പോൾ ടെസ്റ്റ്‌കൾക്കും മറ്റും കൂടുതൽ സൌകര്യമുണ്ട് .., ഇവിടെ വളരെ പരിമിത സൌകര്യങ്ങളെ ഉള്ളൂ .
മനസ്സിൽ എന്തൊക്കെയോ ആപൽ സൂചനകളുടെ സൈറണുകൾ മുഴുങ്ങുന്നത് ഞാനറിഞ്ഞു .., ആകപ്പാടെ ചിന്തകളുടെ വേലിയേറ്റം .., എനിക്ക് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെയുള്ളൊരു തോന്നൽ .., വിട്ടുമാറാത്ത പനി എന്നിൽ ഭയാശങ്കകൾ വിതച്ചു .., ഒരു തരം ഭീതി എന്റെ മനസ്സിനെ ആവരണം ചെയ്യുന്നത് ഞാനറിഞ്ഞു ..,എങ്കിലും അതെല്ലാം എന്റെ മനസ്സിന്റെ വെറും തോന്നലുകൾ മാത്രമാണെന്ന് കരുതി ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു .
എന്നാൽ .., ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒരു രോഗത്തിന്റെ ആരംഭമായിരുന്നുവതെന്ന് .., ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല .
അസ്വസ്ഥമായി എരിഞ്ഞുതീർന്ന .., ആ ദിവസത്തിന്റെ പിറ്റേന്ന് രാവിലെ തന്നെ ഞാൻ മെഡിക്കൽ കോളേജിലേക്ക് യാത്രയായി ..,കാഷ്വാലിറ്റിയിൽ നിന്നും ഡോക്ടർ എന്നെ അവിടത്തെ പ്രോഫെസ്സറുടെ അടുത്തേക്ക് റെഫെർ ചെയിതു .., അദ്ദേഹം എന്റെ റിപ്പോർട്ട് ശ്രദ്ധാപൂർവ്വം പഠിച്ചുകൊണ്ടിരിക്കെ മനസ്സു നിറയെ ആധിയുമായി ഞാനിരുന്നു .
പ്രൊഫെസ്സർ ഗംഗാധർ , മെഡിക്കൽ കോളേജിലെ സീനിയർ ഫിസിഷ്യൻ ആയിരുന്നു .., ഏകദേശം അമ്പത്തിയഞ്ച് വയസ്സിനോടടുത്ത തലയുടെ മുക്കാൽ പങ്കും നരച്ച .., ഒരു ആജാനുബാഹു ആയിരുന്നു അദ്ദേഹം , നല്ല കട്ടിയുള്ള ഫ്രൈമോട്കൂടിയ കണ്ണട .., ആ .., മുഖത്തിന്റെ ആഡത്വം ഒന്നുകൂടി വർദ്ധിപ്പിച്ചു .
ഞാൻ കൊടുത്ത റിപ്പോർട്ടുകൾ എല്ലാം നോക്കിയതിനു ശേഷം ; അദ്ദേഹം മുഖമുയർത്തി എന്നെ നോക്കി .
''ജോണ്‍ .., മലയാളിയാണോ ."'?
''അതെ സർ .''
''ഇവിടെ വന്നിട്ട് എത്ര കാലമായി ."
''എട്ടു വർഷത്തോളമായി .''
എവിടെയാണ് ജോണ്‍ താമസിക്കുന്നത് .?''
''ഇവിടെ അടുത്തു തന്നെയാണ് ..,സർ .''
''വീട്ടിൽ ആരൊക്കെയുണ്ട് ...?''
''അമ്മയും .., ഒരു സഹോദരിയും സഹോദരിയുടെ വിവാഹം കഴിഞ്ഞ് അവർ ഭർത്താവുമൊത്ത് എന്റെ വീട്ടിൽ തന്നെയാണ് താമസം .''
ഡോക്ടറുമായുള്ള അല്പനേരത്തെ സംഭാക്ഷണത്തിനിടയിൽ .., എന്നിൽ ചുഴിഞ്ഞു നിൽക്കുന്ന അപരിചിതത്വം ഇല്ലാതാകുന്നത് ഞാനറിഞ്ഞു ...,അദ്ദേഹത്തിന്റെ മുഖത്ത് കാണുന്ന ഗൌരവം .., ആ .., വാക്കുകളിൽ ഇല്ലായിരുന്നു .
അദ്ദേഹം തുടർന്നു .''ജോണിനറിയാമല്ലോ .., ഒരു ഡോക്ടറോട് ഒന്നും മറച്ചു വെക്കെരുതെന്ന് .., ഇതു പറയാൻ കാരണം .., ജോണ്‍ ഇപ്പോൾത്തന്നെ സാധാരണ കഴിക്കാറുള്ള മരുന്നുകൾ എല്ലാം കഴിച്ചു .., എന്നിട്ടും യാതൊരു മാറ്റവുമില്ല ..,. അസുഖമായി വരുന്ന പലരും .., എല്ലാം തുറന്നു പറയുന്നില്ല .., ഇതിനാൽ പലപ്പോഴും രോഗ നിർണ്ണയം വൈകുന്നു ..., ഇത് രോഗിയുടെ നിലയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു .., എന്നാൽ എല്ലാ കാര്യങ്ങളും ഒരു ഡോക്ടറോട് തുറന്ന് പറയുമ്പോൾ എല്ലാ കാര്യങ്ങളും .., എന്ന് ഞാൻ ഉദ്ദേശിച്ചത് .., അനുവർത്തിച്ചു വന്ന ജീവിതശൈലിയും .., മാറ്റങ്ങളും .., അതിനോടനുബന്ധിച്ച സാഹചര്യങ്ങളുമാണ് ..., ഇതിനെ വിശകലനം ചെയിതാൽ ..., ഒരു ഡോക്ടർക്ക് .., രോഗിയുടെ രോഗ നിർണ്ണയത്തിൽ വളരെ സുഖമമായി മുന്നേറാൻ കഴിയുന്നു .
''പലപ്പോഴും പലതും മറച്ചു വെക്കുന്നവർ ., മനസ്സിലാക്കാതെ പോകുന്ന ഒരു സത്യമുണ്ട് ...,ഒരു ഡോക്ടർക്ക് നഷ്ടപെടാനായി ഒന്നുമില്ല നഷ്ടപ്പെടുന്നത് അവനവനു തന്നെയാണ് ആയതിനാൽ ഇതെല്ലാം മനസ്സിലാക്കി .., ഒന്നും തന്നെ ഒളിച്ചു വെക്കാതെ .., എല്ലാം തന്നെ എന്നോട് തുറന്നുപറയുക .., അത് എന്റെ ജോലി എളുപ്പമാക്കിത്തീർക്കുകയും , ജോണിന് ഗുണകരമായിത്തീരുകയും ചെയ്യും ''
അദ്ദേഹം പറഞ്ഞുനിറുത്തി .., എന്നെ നോക്കി .
ഒന്ന് മുരടനക്കിക്കൊണ്ട് .., ഞാൻ പറയുവാൻ ആരംഭിച്ചു ചുവന്ന തെരുവിൽ പോയതും .., മദ്യപാനവും ..; എല്ലാം ..., വളരെ ചുരുക്കത്തിൽ ..!
ചുവന്നതെരുവിൽ പോയി എന്നറിഞ്ഞപ്പോൾ അദ്ദേഹം ഒരു കാര്യം എന്നോട് എടുത്തു ചോദിച്ചു .
ബന്ധപ്പെടുമ്പോൾ കോണ്ടം ഉപയോഗിച്ചിരുന്നുവോ എന്ന് .?
ആ ചോദ്യം .., എന്റെ ഉള്ളിൽ ഒരു വെള്ളിടി വീഴ്ത്തിയെങ്കിലും ആ ഭാവമാറ്റം പുറത്തുകാണാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ പറഞ്ഞു .
''ഇല്ല .''
ഒന്നും മിണ്ടാതെ .അദ്ദേഹം .., തുടർന്നും എന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു ...!, ഒടുവിൽ എല്ലാം പറഞ്ഞ് അവസാനിപ്പിച്ച് ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി .., അപ്പോഴും ആ ചോദ്യം എന്റെ ഉള്ളിൽ പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു .
''കോണ്ടം ഉപയോഗിച്ചിരുന്നുവോ .., എന്ന് ..?''എന്തായിരിക്കും അദ്ദേഹം .., അങ്ങിനെ ചോദിക്കാൻ കാരണം ..?, ഇനി എനിക്ക് വല്ല ലൈംഗിക രോഗങ്ങൾ എങ്ങാനും പിടിപെട്ടിരിക്കുമോ .?, ''സിഫിലെസ് .., ഗൊണേറിയ .." എന്നിവയെങ്ങാനും .?
ഏയ് .., അങ്ങിനെ വരാൻ വഴിയില്ല അതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ എനിക്ക് കാണാനുമില്ല .., ''സിഫിലസുള്ളവർക്ക് ''കൈയ്യിലും മറ്റു പലയിടങ്ങളിലും തടിപ്പുകൾ കാണും എന്നെനിക്ക് അറിയാമായിരുന്നു .
പെട്ടെന്നാണ് ആ .., നടുക്കുന്ന തിരിച്ചറിവ് .., ഒരു ചാട്ടുളി കണക്കെ .. എന്റെ ശിരസ്സിലെക്കൊഴുകിയെത്തിയത് .
''ഇനി എനിക്ക് വല്ല എയിഡ്സായിരിക്കുമോ ?'' . ഒരാന്തലോടെ ഞാൻ ദൈവത്തെ വിളിച്ച നിമിഷം ..., ആ .., ചിന്തയിൽ എന്റെ ശരീരം അമിതമായി വിയർക്കാൻ തുടങ്ങി .., കൈകാലുകൾ വിറകൊള്ളുന്നതുപോലെയും .., ശരീരം തളരുന്നത് പോലേയും എനിക്കനുഭവപ്പെട്ടു .
എയിഡ്സിന്റെ തുടക്കം .., പനിയായിരിക്കും .., എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ടായിരുന്നു .
ഞാനിരുന്നു എരിപിരികൊണ്ടു .
''ഏയ് ..എയിഡ്സൊന്നും .., ആവാൻ വഴിയില്ല .''.., ഞാൻ സ്വയം സമാധാനിച്ചു .
അദ്ദേഹം ഒരു കുറിപ്പെഴുതി എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു .
''ഒരു കാര്യം ചെയ്യൂ ജോണ്‍ .., ഞാൻ കുറച്ച് ടെസ്റ്റുകൾ എഴുതിയിട്ടുണ്ട് അതിന്റെയെല്ലാം റിസൽറ്റുമായി .., നാളെ രാവിലെ എന്നെ വന്നു കാണുക . ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ നാലാമതു കാണുന്നതാണ് ലാബ് .
അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഞാൻ ലാബിനെ ലക്ഷ്യമാക്കി നടന്നു അദ്ദേഹം എഴുതി തന്ന ആ കുറിപ്പ് വായിക്കാനായി ഞാൻ ശ്രമിച്ചെങ്കിലും എനിക്കതിനു കഴിഞ്ഞില്ല .
ലാബിലുള്ള ഒരു നേഴ്സിന്റെ കൈയ്യിൽ ഞാനാ , കുറിപ്പ് കൊടുത്തു , അത് വായിച്ച അവർ എന്റെ മുഖത്തേക്കും ആ കുറിപ്പിലേക്കും.,മാറി മാറി നോക്കി .., കറുത്ത് കുറുകിയ ശരീരമുള്ള ആ മുഖത്ത് , ഒരു തരം അവജ്ഞാഭാവം നിഴലിക്കുന്നത് ...; ഞാൻ കണ്ടു .
എനിക്കതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല .