33

                      ഞാനെഴുന്നേറ്റ് ...., ദേവാലയത്തിന് പുറത്തേക്ക് നടന്നു .അവിടെയുള്ള ഒരു പൈപ്പിൽ നിന്നും വെള്ളമെടുത്ത് മുഖമെല്ലാം കഴുകി ...;ഡോക്ടറെ കാണുന്നതിനായി ഹോസ്പിറ്റലിലേക്ക് തിരിച്ചു നടന്നു .

                          സമയം മദ്ധ്യാഹ്നമായിരുന്നതിനാൽ ..., ഡോക്ടറുടെ മുറിയിലെ തിരക്കെല്ലാം ഒഴിഞ്ഞിരുന്നു . എന്തോ വായിക്കുകയായിരുന്ന ..അദ്ദേഹത്തിന്റെ മുന്നിലേക്ക് ഞാൻ ചെന്നു .

               കാൽപെരുമാറ്റം കേട്ട് മുഖംമുയർത്തി നോക്കിയ ....; അദ്ദേഹത്തിന്റെ കണ്ണുകൾ .., ഒരു നിമിഷം എന്റെ മുഖത്ത് തറച്ചു നിന്നു ....., വളരെ ശാന്തമായ സ്വരത്തിൽ എന്നോട് പറഞ്ഞു .

      ''ഇരിക്കൂ ..''

                 ആ കണ്ണുകൾ ..., എന്റെ മുഖത്തു നിന്നും .., എന്തെല്ലാമോ വായിച്ചെടുക്കുന്നതായി എനിക്ക് തോന്നി ., റിസൾട്ട്‌ എന്റെ കൈയ്യിൽ നിന്നും വാങ്ങി നോക്കിയശേഷം ....., വളരെ മ്രദുവായി എന്നോട് ചോദിച്ചു .

              ''എല്ലാം മനസ്സിലായി  അല്ലേ?''

    എന്റെ വിളറി വെളുത്ത മുഖഭാവത്തിൽ നിന്നും .., അദ്ദേഹം അത് ഉറപ്പിച്ചിരിക്കണം .., എന്നെനിക്ക് മനസ്സിലായി .

             ഞാൻ പതുക്കെ തലയാട്ടുക മാത്രം ചെയ്തു .

          ''ജോണ്‍ എന്നാണല്ലേ ..., പേര് ...?'', എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അദ്ദേഹം തുടർന്നു .

           ''നോക്കൂ ജോണ്‍ .., വിഷമിക്കേണ്ട എന്നു ഞാൻ പറയില്ല ...., ജോണ്‍ അനുഭവിക്കുന്ന മാനസീകസംഘർക്ഷം എനിക്ക് ഊഹിക്കാവുന്നതെയുള്ളൂ ...., നമ്മൾ ഇപ്പോൾ ചെയ്തത് ഒരു പ്രൈമറി ടെസ്റ്റ്‌ ആണ് .., ഈ ടെസ്റ്റ്‌ പോസറ്റീവ് ആയതുകൊണ്ട് മാത്രം നമുക്ക് പൂർണ്ണമായും ഉറപ്പിക്കാനാകില്ല .''

            ഞാൻ അദ്ദേഹത്തെ നോക്കി .

ഡോക്ടർ തുടർന്നു ....."ഇനിയൊരു ടെസ്റ്റ്‌ കൂടിയുണ്ട് .., അതിന്റെ റിസൾട്ട്‌ കൂടി അറിഞ്ഞതിനു ശേഷമേ ..., എയിഡ്സ് ആണോ ..., അല്ലയോ .., എന്ന് ആധികാരികമായി ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ .''

              എന്നെ സമാധാനിപ്പിക്കാനെന്നവണ്ണം .., അദ്ദേഹം ഒന്നുകൂടി പറഞ്ഞു .

           ''ആദ്യ ടെസ്റ്റ്‌ പോസ്സറ്റീവ്  ആയ ധാരാളം പേർക്ക്   ..; തുടർ ടെസ്റ്റിൽ നെഗറ്റീവ് ആയ സംഭവങ്ങൾ ഉണ്ട് ...., ആയതിനാൽ മന:സാന്നിദ്ധ്യം കൈവിടാതെ ധൈര്യമായിരിക്കുക ..!, ഒരു പക്ഷെ .., പോസറ്റീവ് ആണെങ്കിൽത്തന്നേയും .., ചിട്ടയായ ജീവിത രീതികൾ കൊണ്ടും .., മരുന്നുകൾ കൊണ്ടും ...,നമുക്കീ രോഗത്തെ നിയന്ത്രിച്ച്‌ നിറുത്താവുന്നതെയുള്ളൂ .

                          അതിനാൽ നമുക്ക് ഉടൻ തന്നെ അടുത്ത ടെസ്റ്റ്‌ കൂടി നോക്കാം ..., അതിനുശേഷം ഭാവി പരിപാടികൾ എന്താണെന്ന് വെച്ചാൽ .., തീരുമാനിക്കാം ... പിന്നെ ജോണിന് ഇപ്പോഴുള്ള പനിക്ക് .., ഞാൻ ചില മരുന്നുകൾ കുറിച്ച് തരുന്നുണ്ട് ..., അത് കഴിച്ചാൽ മാറിക്കോളും .

                  ''ഈ പനിക്ക് എയിഡ്സുമായി ബന്ധമൊന്നുമില്ല ..,ഇതൊരു വൈറൽ ഫീവറാണ് ..! പിന്നെ ജോണ്‍ റെഡ് സ്ട്രീറ്റിൽ പോയിരുന്നു ...,എന്നതു കൊണ്ടാണ് ഒരു സംശയ നിവാരണത്തിനായി ..HIV  ടെസ്റ്റ്‌  ചെയ്യിച്ചത് .., അതേതായാലും നമ്മുക്ക് മുൻകൂട്ടി അറിയുന്നതിനിടയാക്കി ''

                ''സാറിനോട് .., ഒരപേക്ഷ ഉണ്ടായിരുന്നു ..?

      ''എന്താണ് ..ജോണ്‍ ..?
     
          ''ഇനിയുള്ള ടെസ്റ്റ്‌ ഈ ലാബിൽ വേണ്ട സർ ..., പുറത്തെവിടെക്കെങ്കിലും എഴുതി തന്നാൽ നന്നായിരുന്നു .''

        ''എന്തു പറ്റി .''?

                  ''ഒന്നുമില്ല .., സർ ..."

     ''കാരണം പറയൂ ജോണ്‍ ..?''

           ഞാൻ  അദ്ദേഹത്തോട് .... എനിക്കവിടെ നേരിടേണ്ടിവന്ന കടുത്ത മാനസീകവ്യഥയെപ്പറ്റി സൂചിപ്പിച്ചു .

             ഞാൻ പറഞ്ഞു തീരുന്നതിനുള്ളിൽ  തന്നെ .., അദ്ദേഹം മുന്നിലുണ്ടായിരുന്ന ഇന്റർ കോമിൽ .., ഏതോ നമ്പർ ഡയൽ ചെയ്തു ..., ആ മുഖം കോപം കൊണ്ട് വിറക്കുന്നത്‌ ഞാൻ കണ്ടു  .

            ''ആരാണ് ലാബ്‌ ഡ്യൂട്ടി നേഴ്സ് ..?, അവരോട് എന്റെ മുറിയിലേക്ക് വരാൻ പറയൂ ..''
അദ്ദേഹം റിസിവർ ക്രോഡിലേക്ക് എറിയുകയായിരുന്നു . വെളുത്ത ആ മുഖം കോപം കൊണ്ട് കൂടുതൽ ചുവന്നിരിക്കുന്നു .

             അല്പ സമയത്തിനുള്ളിൽ .., കറുത്ത് കുറുകിയ ആ നേഴ്സ് ..,വാതിൽ തുറന്നുകൊണ്ട് .., ഡോക്ടറുടെ ക്യാബിനിൽ പ്രവേശിച്ചു .

         ''നിങ്ങൾക്ക് .., എവിടെ നിന്നാണ് നഴ്സിംഗ് സെർട്ടിഫിക്കറ്റ് ലഭിച്ചത് ...? ഒരു രോഗിയോട് എങ്ങിനെ പെരുമാറണം എന്ന് നിങ്ങൾക്കറിയില്ലേ ...?"

           പെട്ടെന്നുള്ള .., ഡോക്ടറുടെ ആ ചോദ്യത്തിൽ ആ നേഴ്സ് ആകെ പരിഭ്രമിച്ചു പോയി .

             വിളറി വെളുത്ത ആ മുഖത്ത് ഭയം വ്യക്തമായി ഞാൻ കണ്ടു .

            ''ഞാൻ ചോദിച്ചതു കേട്ടില്ലേ ..., എവിടെ നിന്നാണ് നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത് ..?, പഠിച്ചു ജയിച്ചതോ ...?, അതോ പണം കൊടുത്തു വാങ്ങിയതോ .?

              ''എന്തു പറ്റി ഡോക്ടർ ..?''  , അവർ വിക്കികൊണ്ടാണ് അങ്ങിനെ ചോദിച്ചത് .

       '' എന്ത് പറ്റി എന്നത് ..., ഞാൻ നിങ്ങൾക്ക് വിശദീകരിക്കണമോ ...?, പൂർണ്ണമായും സ്ഥിതീകരിക്കാതെ ...;ഒരു രോഗ ലക്ഷണവുമായി വരുന്ന .., ഒരാളെ അധിക്ഷേപിക്കാൻ .., നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു ...?, എത്ര വലിയ തെറ്റാണ് നിങ്ങൾ ചെയ്തെന്നറിയുമോ ...?, ഒരു പ്രോഫഷനെ ..,. നിങ്ങൾ ചീറ്റു ചെയ്തു .., ഒരു നേഴ്സിന്റെ എത്തിക്സിനു ചേരാത്ത തരത്തിലാണ് .., നിങ്ങൾ പ്രവർത്തിച്ചത് .., ഒരു രോഗിയോട് അല്ലെങ്കിൽ രോഗ ലക്ഷണവുമായി വരുന്ന ഒരാളോട് .., എങ്ങിനെ പെരുമാറണം എന്ന് നിങ്ങൾ പഠിച്ചിരിക്കണം . എന്താ ..?അതൊന്നും പഠിപ്പിക്കുന്നില്ലേ .., നിങ്ങളുടെ നേഴ്സിംഗ് പഠന കാലത്ത് ?, ഉണ്ടോ ..?

              ''ഉണ്ട് .., ഡോക്ടർ .''

''പിന്നെ എന്തുകൊണ്ടാണ് .., നിങ്ങൾ അങ്ങിനെ പെരുമാറിയത് .?''

            ''സർ ..., സർ ..., അത് ...., അത് .''

 ''ഗിവ് മി ദി ആൻസർ .''

               ''സോറി .., സർ .., പെട്ടെന്ന് അറിയാതെ .''

''സ്റ്റോപ്പ്‌ ദി നോണ്‍സെൻസ് ..., നിങ്ങൾ ധരിച്ചിരിക്കുന്ന ഈ വെള്ള വസ്ത്രത്തിന്റെ പവിത്രത നിങ്ങൾക്ക് മനസ്സിലാകുമോ .., പരിശുദ്ധിയുടെയും ... നൈർമല്യത്തിന്റെയും .., പര്യായമാണത് .., മാലാഖമാരെപ്പോലെയാകണം .., ആതുരശുശ്രൂക്ഷകർ .

Popular posts from this blog