27
ആഹ്ലാദത്തോട് കൂടെ .., ചുവന്ന തെരുവിലേക്കുള്ള ആ യാത്ര .., എന്റെ സർവ്വ നാശത്തിന്റെ തുടക്കമായിരുന്നുവെന്നു ..., ഞാൻ പോലുമറിഞ്ഞില്ല .
അറിഞ്ഞിരുന്നുവെങ്കിൽ..?
മാറ്റാനാകുമായിരുന്നോ ..?അറിയില്ല വിവേകത്തെ അടിയറവെക്കുന്ന മ്ലേച്ചമായ ചിന്തകൾ മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോൾ .., മുന്നിലുള്ളത് നമ്മൾ കാണാതെ പോകുന്നു .
അതിന്റെ തിക്ത ഫലത്തെ കുറിച്ച് പരിതപിക്കുമ്പോൾ .., നമ്മൾ ഒരു ഫിലോസഫർ ആകുന്നു .
അല്ലെങ്കിലും കാലം നമുക്കൊന്ന് കരുതിവെച്ചിട്ടുണ്ടാകും ..?
പക്ഷേ .., അത് ശരിയാണോ ..,നമ്മുടെ തെറ്റുകളെ കാലത്തിന്റെ മാറാപ്പിലേറ്റി കൈ കഴുകാൻ നമുക്ക് കഴിയുമോ .?
തെറ്റ് അതൊരിക്കലും കാലത്തിന്റെതല്ല .., നമ്മളാണ് അത് തിരിച്ചറിയേണ്ടത് ,
അത് തിരിച്ചറിയാത്തവൻ കാലത്തിന്റെ മേൽ പഴി ചാരുന്നു .
പക്ഷേ .., അതെല്ലായ്പ്പോഴും ബാലിശമായ ഒരു വിശദീകരണമാകുന്നു .., ആത്യന്തികമായി അതവൻ തിരിച്ചറിയുന്നുവെങ്കിലും .., അത് ഉൾക്കൊള്ളാൻ അവന് കഴിയുന്നില്ല .
വേശ്യകളും .കൂട്ടികൊടുപ്പുകാരും തിങ്ങിനിറഞ്ഞ ചുവന്ന തെരുവ് നൂറുരൂപാ തൊട്ട് മുകളിലോട്ട് .., സുഖഭോഗത്തിന്റെ വിവിധ തലങ്ങൾ ലഭ്യമാകുന്നിടം .., ഏത് തരക്കാർ മുതൽ ഏത് പ്രായക്കാർ വരെ ആവശ്യാനുസരണം ലഭിക്കുന്നയിടം .
ജീവിതം എന്തെന്നറിയുന്നതിനു മുൻപേ .., വിധിയുടെ കരങ്ങളാൽ നിസ്സഹായതയുടെ അഗാധഗർത്തങ്ങളിലേക്ക് നിപതിച്ച ബാലികമാർ മുതൽ മദ്ധ്യവയസ്സ് കഴിഞ്ഞവർ വരെ .
കാമുകനാൽ വഞ്ചിക്കപെട്ടവർ , ഭർത്താക്കന്മാരാൽ വിൽക്കപ്പെട്ടവർ .ജീവിതഭാരം ചുമലിലേറ്റി , മറ്റുള്ളവർക്കുവേണ്ടി സ്വയം എരിഞ്ഞുതീരുന്നവർ ലോകത്തിൽ നിന്ന് വേർപെട്ടു നിൽക്കുന്ന മറ്റൊരു സമൂഹത്തിന്റെ നേർകാഴ്ച .
പകൽ വെളിച്ചത്തിൽ അവരെ പുച്ഛിക്കുന്നവർ , രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ ആ മാറുകളിൽ പറ്റികിടക്കുന്ന കാഴ്ച്ച അപൂർവ്വമായിരുന്നില്ല , പ്രായത്തിനനുസരിച്ചും .., നിറത്തിനനുസരിച്ചും വിലപേശൽ നടക്കുന്നയിടം ഗുണ്ടകളുടേയും റൌഡികളുടെയും കൈയ്യൂക്കിൽ നിറഞ്ഞാടുന്ന വേശ്യാലയങ്ങൾ പോലീസിന്റെയും , നിയമപാലകരുടെയും കണ്മുന്നിൽ ധൈര്യത്തോടെ പരിലസിക്കുന്ന തെരുവുകൾ ..., ബോംബൈയെന്ന മഹാനഗരത്തിന്റെ മുഖമൂടിയണിഞ്ഞാടുന്ന .., , മറ്റൊരു മുഖം .
ശരീരത്തിന്റെ പച്ചമണം തങ്ങിനിൽക്കുന്ന ഗല്ലികൾ ആവശ്യക്കാരനെ തേടിയെത്തുന്ന പിമ്പുകൾ .., ഇരുണ്ട അകത്തളങ്ങളിലേക്ക് സ്വയം ക്ഷണിക്കുന്നവർ ...; സ്വന്തം ശരീരത്തിനുവേണ്ടി വിലപേശുന്നവർ .., ഈ ഇടനാഴികളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെന്നാൽ ..; കാണാൻ കഴിയുക ..., ദുരന്തപൂർണ്ണമായ ജീവിതത്തിന്റെ ബാക്കി പത്രം ജീവിച്ചു തീർക്കാൻവേണ്ടി ..;ചിരിക്കുന്നവരുടെ കരയുന്ന മുഖങ്ങളാണ് ഇവിടെ കാണുന്ന ഓരോ ചിരിപുരണ്ട ...., മുഖത്തിന്റേയും പിന്നിൽ ..., കണ്ണീരുണങ്ങിപ്പിടിച്ച ഒരു കുടുംബത്തിന്റെ ആശ്രയത്തിന്റെ നിർവ്വചനങ്ങൾ കാണാം , മുറിപ്പാടുകൾ കാണാം ...,മറ്റുള്ളവരുടെ രക്ഷക്കായി സ്വന്തം ജീവിതം സമർപ്പണം ചെയ്ത് ജീവിക്കാൻ വിധിക്കപ്പെട്ടവർ .
അല്പനിമിഷ സുഖത്തിനുവേണ്ടി .., അവിടെയെത്തുന്ന ആരുടേയും കാതുകളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന രോദനങ്ങൾ .
പക്ഷെ അതിന്റെ സുഖലൊലുപമായ മുഖംതന്നെയായിരുന്നു ഏതൊരാളെയും പോലെ എന്നെയും ആകർഷിച്ചത് ...,അതാണ് ആ തെരുവിന്റെ മാസ്മരികതയിലെക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് .
പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന ഇടുങ്ങിയ വീഥിയുടെ ഇരുവശത്തും തകർന്നു വീഴാറായ തരത്തിലുള്ള കെട്ടിടങ്ങൾ അതിന്റെ മട്ടുപ്പാവുകളിലും ..., ജനലുകളിലും.., പുറത്തേക്ക് നോക്കി നിൽക്കുന്ന സ്ത്രീകൾ .., കസ്റ്റമെർസിനെ വലവീശിപ്പിടിക്കാനായി .., അവർ കൈമാടി വിളിക്കുന്നു ..,അങ്ങോട്ട് നോക്കി നിൽക്കെ , ചിലർ ബ്ലൗസിന്റെ മുകൾവശം തുറന്നുകാണിച്ച് ഉത്തേജിപ്പിക്കുന്നു .
തിരക്കേറിയ ഇടുങ്ങിയ വീഥികളിൽ .., ഇരുവശങ്ങളും നോക്കി തങ്ങൾക്കിഷ്ടപ്പെട്ട ഇടം നോക്കി പോകുന്നവർ .., ഇവരെ കാൻവാസ് ചെയ്യാനായി വരുന്ന പിമ്പുകൾ .., ഞങ്ങളുടെ അടുത്തേക്കും വന്നു രണ്ടു മുന്നു പിമ്പുകൾ ..,. ഇന്ത്യയിലുള്ള എല്ലാ ഭാഷയും ഇവന്മാർക്കറിയാം ഏതു ഭാഷയാണോ നമ്മളുടെത് ..., ആ ഭാഷയിൽ തന്നെ ഒരു പൂർണ്ണവിവരണം തരും അവർ .
''നല്ല പുതിയ സാധനങ്ങൾ ഉണ്ട് സർ നല്ല കമ്പനി തരും സർ പ്രായം കുറഞ്ഞവരുണ്ട് .., നല്ല വെളുത്തതുണ്ട് കറുത്തതുണ്ട് , ഇത്തരത്തിലുള്ള പ്രലോഭനങ്ങളുമായിട്ടായിരിക്കും ഇവന്മാർ പുറകെ കൂടുന്നത് .