43

               വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ..., സമയം ഏകദേശം പത്തുമണിയോടടുത്തിരുന്നു .., അസാധാരണമായി എല്ലാവരേയും പുറത്തുകണ്ടപ്പോൾ തന്നെ  ..., എന്തോ ഒരാപൽശങ്ക എന്റെ മനസ്സിൽ ഉടലെടുത്തിരുന്നു  .

           ''എന്താണമ്മേ പ്രശ്നം ....?, '', ആകാംക്ഷ അടക്കാൻ സാധിക്കാതെ .വീട്ടുമുറ്റത്ത്‌ നിന്ന് തന്നെ വിളിച്ചു ചോദിച്ചുകൊണ്ടാണ് കയറിയത് ..., മറുപടി വരാതായപ്പോൾ വീണ്ടും ആവർത്തിച്ചുവെങ്കിലും .., അതിനും മറുപടി ഉണ്ടായില്ല .

        പകരമായി ഒരു മറുചോദ്യമാണ് ഉണ്ടായത് .

''എന്താ നിന്റെ അസുഖം ..?''

              അപ്രതീക്ഷിതമായുള്ള അമ്മയുടെ ഈ ചോദ്യം കേട്ടപ്പോൾതന്നെ  ഞാൻ ഞെട്ടിപ്പോയി .., ആ  മുഖത്തേക്ക് നോക്കാനാകാതെ ഞാൻ തല താഴ്ത്തി ..., സ്തബ്ധനായിപ്പോയ എനിക്ക് എന്താണ് പറയേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല .., കള്ളം പറഞ്ഞിട്ട് കാര്യമില്ല ..., എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഈ ചോദ്യം എന്നെനിക്ക് മനസ്സിലായി ., സത്യത്തിൽ ഇതുപോലൊരു പൊട്ടിത്തെറി ഒഴിവാക്കുന്നതിനു വേണ്ടിയാണ് .., ഞാൻ ഡോക്ടറുടെ സഹായം തേടിയതും .., അദ്ദേഹം .., അമ്മയെയും സഹോദരിയെയും കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞതും .

              പക്ഷേ .., അതിനു മുൻപ് ...,ഇവർ എങ്ങിനെയറിഞ്ഞു .?, എനിക്കാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല ..., പെട്ടെന്നാണ് .., എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ കണക്കെ ആ രൂപം മിന്നിയത് .., ഡോക്ടറുടെ മുറിയിൽ വെച്ചു കണ്ട നേഴ്സിന്റെ മുഖം ആയിരുന്നൂവത് .., ഞാൻ എത്ര ആലോചിച്ചിട്ടും .., അപ്പോൾ എനിക്ക് പിടികിട്ടാതിരുന്ന രൂപം .

                 ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നു .., ഞാൻ ബോംബയിൽ നിന്ന് വന്നതിന് ശേഷമുള്ള ദിവസങ്ങളിൽ ..., എന്നെ കാണാൻ വന്നിരുന്ന കൂട്ടത്തിലെ മുഖങ്ങളിൽ ഒന്ന് അവരുടേതായിരുന്നു .., അതുകൊണ്ടായിരിക്കാം .., ആശുപത്രിയിൽ വെച്ച് അവരെന്നെ ശ്രദ്ധിച്ചു നോക്കിയത് ..,ആ നേഴ്സ് തന്നെയായിരിക്കും .., ഇവിടെ ഇത് ഘോഷിച്ചത് എന്നെനിക്ക് തോന്നി .

          ''എന്താ  ..., നിന്റെ നാവ് ഇറങ്ങിപ്പോയോ ..., ഞാൻ ചോദിച്ചത് കേട്ടില്ലേ ...?''
അമ്മയുടെ ഉച്ചത്തിലുള്ള സ്വരമാണ് എന്നെ ഉണർത്തിയത് .

                     ''എങ്ങിനെ പറയാനാണമ്മേ ..., അത്രയും നല്ല കാര്യമല്ലേ കൊണ്ട് വന്നിരിക്കുന്നത് ..?''
സഹോദരിയുടെ വാക്കുകളിലും കോപം ഉറഞ്ഞു പൊന്തുകയാണെന്നെനിക്ക് തോന്നി .., എല്ലാവരും ദേഷ്യത്തിലാണ് .., സഹതാപത്തിന്റെ ഒരംശം പോലും ആരുടേയും മുഖത്തില്ല .ഏതായാലും ഇനി ഒളിച്ചുവെച്ചിട്ടു കാര്യമൊന്നുമില്ല .., എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് തുറന്നു പറയുകയാണ്‌ നല്ലതെന്ന് എനിക്ക് തോന്നി .

                ''എനിക്ക് എയിഡ്സ് ആണ് .., !''.,പിറുപിറുക്കുന്നത് പോലെയാണ് ഞാനത് പറഞ്ഞതെങ്കിലും .., വ്യക്തമായിരുന്നു .

              ഒരു സ്വാന്തനം .., ഒരു തലോടൽ ..., ഒരു സമാശ്വാസം ...., എന്റെ മനസ്സിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ട് ഒരു പൊട്ടിത്തെറിയാണ് ഉണ്ടായത് .

           ''നശൂലമേ .., കുടുംബത്തിന് പേരുദോഷം വരുത്തിവെച്ച ജന്തു ..., ഈ കുടുംബത്തിന്റെ സമാധാനം കളയുവാൻ വേണ്ടിയിട്ടാണോ .., വർഷങ്ങൾക്കുശേഷം നീ .., ഇങ്ങോട്ടേക്ക് എഴുന്നുള്ളിയത് ..?ഞാനിനി എങ്ങിനെ നാട്ടുകാരുടെ മുഖത്തേക്ക് നോക്കുമീശ്വരാ ..., ഇങ്ങനെയൊരു സന്താനത്തിനെയാണല്ലോ നീ എനിക്ക് തന്നത് ...?''

             അമ്മയുടെ കോപം വാക്കുകളുടെ രൂപത്തിൽ പുറത്തേക്ക് ഒഴുകുകയായിരുന്നു .., അതിനെ ഏറ്റുപിടിക്കാൻ സഹോദരിയും .

                   ശരീരം മുഴുവൻ തളർന്നവനെപ്പോലെ ആയിരുന്നു .., ഞാൻ അവരുടെ വാക്കുകൾ എന്റെ കാതുകളിൽ അല്ല ..., ഹൃദയത്തിൽ ശരങ്ങൾ ആയാണ് വന്ന് തറക്കുന്നത് .., എന്റെ അമ്മയും സഹോദരിയും തന്നെയാണോ .., ഇവർ എന്ന് ഞാൻ അത്ഭുതപ്പെട്ടു .


        എത്ര പെട്ടെന്നാണ് മാറ്റങ്ങൾ ഉടലെടുക്കുന്നത് .., ഒരു നിമിഷ നേരം കൊണ്ട് ഞാനിവർക്ക് വെറുക്കപെട്ടവനായി .., എന്റെ രോഗത്തെക്കുറിച്ചുള്ള ഉള്ക്കണ്ടയല്ല .., അവർക്കിപ്പോൾ പ്രധാനം .., മറിച്ച് .., അവരുടെ അഭിമാനമാണ് .., സ്വന്തം മകൻ എയിഡ്സ് രോഗിയാണ് ,.എന്ന് മറ്റുള്ളവർ ചോദിക്കുന്നതിലെ നാണക്കേട്‌ .

               എന്റെ ജീവിതമാണ് .., ഞാനിവർക്ക് നൽകിയത് .., എന്റെ അമ്മ .., എന്റെ സഹോദരി .., അവർ ഒരിക്കലും കഷ്ട്ടപെടരുത് എന്ന വിചാരം ...!, ബോംബെയിൽ കൊടും ചൂടിലിരുന്ന് അപ്പം ഉണ്ടാക്കിയും .., മറ്റും മിച്ചം പിടിച്ച് .., എന്റെ ആവശ്യങ്ങൾ ചുരുക്കി ഞാൻ അയച്ച പണത്തുട്ടുകൾ .., എന്റെ ജീവിത നിലവാരം ഉയരുന്നതിനനുസരിച്ച് .., അവരെയും ഉയർത്തിക്കൊണ്ടുവരാൻ ഞാൻ സഹിച്ച കഷ്ട്ടപ്പാടുകൾ  ..., ഒന്നുമില്ലാതിരുന്ന കുടുംബത്തിന് .., ഇത്രയും സുഖ സൌകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുവാൻ ഞാൻ പെട്ട പാട് .

                   എന്റെ വീടിന്റെ  നിർമ്മാണം .., സഹോദരിയുടെ വിവാഹം .., അവരുടെ ഇപ്പോഴുള്ള സുഖസൌകര്യങ്ങൾ .., എല്ലാത്തിന്റെയും പിന്നിൽ എന്റെ കഷ്ട്ടപ്പാടൊന്നു മാത്രമായിരുന്നു ...എന്നിട്ടും എനിക്ക് സംഭവിച്ച ദുരന്തത്തെ അല്പം പോലും മനസ്സിലാക്കാൻ ശ്രമിക്കാതെ ...,എന്റെ വേദനയിൽ അല്പം പോലും കരുണ കാണിക്കാതെ എല്ലാവരും ചേർന്ന് എന്നെ ക്രൂശിക്കുന്നു ..., ഒരു നിമിഷം കൊണ്ട് അവർ എല്ലാം മറന്നു പോയിരിക്കുന്നു .., രക്തബന്ധങ്ങൾ  തച്ചുടച്ചിരിക്കുന്നു .

                ''എന്ത് അമ്മ ..?എന്ത് സഹോദരി ...?എല്ലാവരും അണിഞ്ഞിരിക്കുന്നത്‌ പണത്തിനും സ്വന്തം സുഖത്തിനും വേണ്ടിയുള്ള പോയ്‌മുഖങ്ങൾ ആണ് .., ഇവർക്ക് വേണ്ടിയാണല്ലോ ഞാനിത്രയും കഷ്ട്ടപ്പെട്ടത്‌ ...., എന്നോർത്തപ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി ..!, സ്വാന്തനവും .., സമാധാനവും .., പ്രതീക്ഷിച്ച് ,ഞാൻ ഇവരുടെ അടുത്തെക്കാണല്ലോ ഓടി വന്നത് ..., ഛെ .., വേണ്ടിയിരുന്നില്ല ..., അമ്മ .., മകൻ .., ഈ വക ബന്ധങ്ങൾക്കൊന്നും യാതൊരു വിലയുമില്ല ..., എല്ലാം വെറും അഭിനയങ്ങൾ മാത്രം .

                        എന്ന് മുതലാണ്‌ .., ഇവർ അഭിമാനത്തെക്കുറിച്ച് ഊറ്റം കൊള്ളാൻ തുടങ്ങിയത് ..?എന്റെ വിയർപ്പിന്റെ ഫലം നാണയത്തുട്ടുകളായി അവരിലേക്ക്‌ ചേക്കേറിത്തുടങ്ങിയപ്പോൾ .

                മനസ്സിൽ ഒട്ടൊന്നടങ്ങിയിരുന്ന അസ്വസ്ഥതകൾ വീണ്ടും തലപൊക്കാൻ ആരംഭിച്ചിരിക്കുന്നു ...വികാര വിഷുബ്ധത .., എന്റെ ഞരമ്പുകളെ തകർത്തു കളയുന്നത്ര കഠിനമായിരുന്നു ...! അത്ര വലുതായിരുന്നു എനിക്കേറ്റ മാനസീക ആഘാതം .

Popular posts from this blog