44

                                   ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു ..., ആരും എന്നോട് ഒന്നും തന്നെ മിണ്ടുന്നില്ല .., കുട്ടികൾ എന്നെ കാണുമ്പോൾ ഭയപ്പാടോടെ ഓടി ഒളിക്കുന്നു ..., എല്ലാവരുടെയും മുന്നിൽ ഞാനൊരു വെറുക്കപ്പെട്ടവനായി തീർന്നിരിക്കുന്നു ...., മനസ്സു മുഴുവൻ കടുത്ത നിരാശ ..., മുന്നോട്ട് ഒന്നും കാണാൻ കഴിയുന്നില്ല ,

                           എല്ലാവരുടേയും വെറുപ്പും .., സ്നേഹരാഹിത്യവും ..,കണ്ട്  മനസ്സ് മുഴുവൻ ശൂന്യത ...,  ജീവിക്കാൻ പോലും തോന്നാത്ത അവസ്ഥ .

                   പുറത്തോട്ടിറങ്ങിയാൽ .., പരിചയക്കാർ പോലും മുഖം തിരിക്കുന്നു .., എല്ലാ തുറിച്ചു നോട്ടങ്ങളും എന്റെ മേൽ തന്നെ ....ചിലരുടെ കുത്തുവാക്കുകൾ ...,  വെറുപ്പുറ്റ നോട്ടങ്ങൾ ...മറ്റു ചിലരുടെ സഹതാപനോട്ടങ്ങൾ .

                   ഒന്ന് സംസാരിക്കാൻ പോലും ആരും അടുത്തു വരാത്ത അവസ്ഥ ..., എല്ലാവരും എന്നെ കാണുമ്പോൾ മുഖം തിരിക്കുന്നു ..!ചായക്കടയിൽ പോയാൽ  ഒരു ചായപോലും തരുന്നില്ല ..., ഞാൻ കുടിച്ച ഗ്ലാസ്സിൽ ...:  കുടിച്ചാൽ രോഗം പകരുമെന്ന് അവർ ഭയക്കുന്നു ,അങ്ങിനെയോന്നുമില്ലെന്ന് ..., എനിക്ക് ഉറക്കെ വിളിച്ചു പറയുവാൻ തോന്നി .

                എല്ലാവരുടെയും സംസാരവിഷയം ഞാൻ തന്നെ , അവിടത്തെ ആദ്യത്തെ എയിഡ്സ് രോഗി ....എയിഡ്സിനെക്കുറിച്ച് അതിശയോക്തിപരമായ ചർച്ചകൾ ..., ഭീതിതരമായ വെളിപ്പെടത്തലുകൾ .., ഊഹാപോഹങ്ങൾ ..., എല്ലായിടത്തും എയിഡ്സിനെ ഭീകരമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള ചർച്ചകൾ ..., എല്ലാത്തിന്റേയും കേന്ദ്രബിന്ദു ഞാൻ .., എല്ലാവരും എനിക്ക് ഭ്രഷ്ട്ട് കല്പിച്ചിരിക്കുന്നു ..., എന്റെ ലോകം ഈ മുറിയിൽ മാത്രമായി ഒതുങ്ങിക്കൂടിയിരിക്കുന്നു  .., തുറന്നിട്ട ജാലകത്തിൽ കൂടി  പരന്നുകിടക്കുന്ന വയലും.., അറ്റമില്ലാത്ത ആകാശവും  നോക്കിയുള്ള ഒരേ ഇരുപ്പ് ,അത്  എത്ര നേരം വേണമെങ്കിലും .

                    വീട്ടിലെ അവസ്ഥ ഓരോ ദിവസവും  കഠിനം എല്ലാവരും എന്നെ ഒറ്റപെടുത്തി .., വന്നപ്പോൾ എന്നോട് കാണിച്ച സ്നേഹവും ...., ബഹുമാനവും .., എല്ലാം പുറം പൂച്ചുകൾ ..!, ഒരസുഖം വന്നപ്പോൾ സ്വന്തം മകനെ തള്ളിപ്പറഞ്ഞ അമ്മ .., കൂടപ്പിറപ്പിനെ തള്ളിപ്പറഞ്ഞ സഹോദരി  ഒരു പക്ഷേ ..,അത് ഈ രോഗമായതുകൊണ്ടായിരിക്കണം ...., വേറെ ഏതെങ്കിലും രോഗമാണെങ്കിൽ അവർ എന്നെ ശുശ്രൂഷിച്ചേനെ .

               അത്രക്കും ഭയങ്കരമായ ബ്രെയിൻ വാഷാണോ .., ഈ രോഗത്തിന്മേൽ നടന്നിരിക്കുന്നത് ...?, അത്രയും ഭയങ്കരമായ അബദ്ധധാരണകൾ ആണോ ..., ഈ രോഗത്തിനുമേൽ പതിഞ്ഞിരിക്കുന്നത്....?യഥാർത്ഥത്തിൽ അത്രയും ഭീകരമാണോ ...,ഈ രോഗം ...?, നല്ല രീതിയിൽ ജീവിതം മുന്നോട്ട് നയിച്ചാൽ  വർഷങ്ങളോളം ..യാതൊന്നും കൂടാതെ സാധാരണ ജീവിതം സുഖമായി  നയിക്കാമെന്ന് ഡോക്ടർമാർ പറയുന്നു .

                  ഒരുമിച്ചു ജീവിക്കുന്നതിൽ കൂടിയോ .., ഒരു മുറി പങ്കിടുന്നതിൽ കൂടിയോ .., ഒരേ ടോയിലെറ്റ്  ഉപയോഗിക്കുന്നതിൽ കൂടിയോ ., സ്പർശനത്തിൽ കൂടിയോ ...,ഒന്നും തന്നെ  ഈ രോഗം പകരുന്നതല്ല  എന്നിട്ടും എന്തേ ...എല്ലാവരും ഈ രോഗികളോട് ..., മറ്റു രോഗികളോട് കാണിക്കാത്ത അവജ്ഞത കാണിക്കുന്നു ....?, അവരെ ഒറ്റപെടുത്തുന്നു ...?, എന്താണതിനു കാരണം...?, അന്ധവിശ്വാസങ്ങൾ ...?, മിത്തുകൾ ...?, ഒരു കാലത്ത് വസൂരി പടർന്നു പിടിച്ചത് പോലെ അത്രയും ഭീകരമാണോ ...,ഈ രോഗം ...?

                         ഇത് പിടിപെടുന്നത് ..., വഴിവിട്ട ലൈംഗീകതയിലൂടെ മാത്രമായിരിക്കും ..., എന്ന തെറ്റായ ചിന്തയായിരിക്കും ....ഇതിനു കാരണം ...!, അല്ലാതെ തന്നെ എത്രയോ പേർക്ക് .., ഈ രോഗം ..പിടിപെടുന്നുണ്ട് ., പക്ഷേ സമൂഹം അവരേക്കൂടി ഈ രീതിയിൽ തന്നെയായിരിക്കും നോക്കി കാണുന്നത് ...! എത് ജീവനുള്ളവക്കും ലൈംഗീകത ആവശ്യമല്ലേ ..?പ്രക്രതിയുടെ ഒരു അവിഭാജ്യഘടകമല്ലേ .., അത് ..?മൃഗങ്ങൾ വംശവർദ്ധനവിന് ഉപയോഗിക്കുമ്പോൾ ..., മനുഷ്യർ സുഖത്തിനും ..., വംശവർദ്ധനവിനും ..,വേണ്ടി ലൈംഗീകത  ഉപയോഗിക്കുന്നു .

                   ലൈംഗീകതയോട് ..,,താല്പര്യമില്ലാത്ത ആരെങ്കിലും ഈ ലോകത്തുണ്ടോ ..?ഒരു വിധത്തിൽ അല്ലെങ്കിൽ ..., മറ്റൊരു വിധത്തിൽ അവർ അത് സാധിച്ചെടുക്കുന്നില്ലേ ..?അതിൽ സംതൃപ്തി നേടുന്നില്ലേ ...?അതിൽ ആരെങ്കിലും പിടിക്കപ്പെട്ടു കഴിഞ്ഞാൽ ..., ആ .., തെറ്റ് ചെയ്തവനെ  .., മുഴുവൻ ആളുകളും ചേർന്ന്  കല്ലെറിയുകയാണ് ...!, മറ്റുള്ളവരുടെ മുന്നിൽ .., തന്റെ തെറ്റുകൾ മറക്കാനായി ...അവർ കാണിക്കുന്ന വെഗ്രതയല്ലേ ...., അത് ..!, സ്വയം ഒരു നീതിമാൻ ചമയൽ ..?

                  ഇതിന് .., ആരും .., ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല , മനുഷ്യ സമൂഹത്തിന്റെ അലിഘിതനിയമമാണത് .., സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തൽ സഹിക്കാം .., എന്നാൽ .., വീട്ടിൽ നിന്നുള്ളത് ...?ഒരേ രക്തത്തിൽ പിറന്നവരിൽ നിന്നുള്ളത് , താങ്ങാനാകുന്നില്ല .


                                                                    45 

                  ആരോടും മിണ്ടാതെ ഞാൻ ഏകനായി .., എന്റെ മുറിയിൽ തന്നെ കഴിച്ചുകൂട്ടി .., ഷേവു ചെയ്തില്ല ..., കുളിച്ചില്ല ...!, ആരും ...., എന്തേ ..., ഇങ്ങനെ ..?എന്ന് എന്നോട് ചോദിച്ചില്ല ..., ആരും അതിൽ പരിഭവവും പ്രകടിപ്പിച്ചില്ല , അടച്ചിട്ട ആ വാതിലിനുള്ളിൽ ഞാൻ എന്റേതായ ലോകത്തിലേക്കൊതുങ്ങി അവിടെ എനിക്ക് കൂട്ട് ദൈവം മാത്രമായിരുന്നു . അത് തരുന്ന ആശ്വാസം അനിർവച്ചനീയമായിരുന്നു ..

                   ഞാനോരാൾ ..., അങ്ങിനെ അവിടെ ജീവിക്കുന്നുവെന്ന് അറിയാത്തത്പോലെയായിരുന്നു .., മറ്റുള്ളവരുടെ പെരുമാറ്റം ..., അറിഞ്ഞിരുന്നുവെങ്കിൽത്തന്നെ അവർ അത് കാണിച്ചില്ല ..., അവർക്ക് ഞാൻ വെറുക്കപ്പെട്ടവനായിരുന്നു ..., അറപ്പുളവാക്കുന്നവനായിരുന്നു ....., എനിക്കുള്ള ഭക്ഷണം പോലും  ഏതെങ്കിലും സമയങ്ങളിലായി മാറി ..., ആരെങ്കിലും ജനാല തട്ടുമ്പോൾ  ഞാൻ തുറക്കും .., എനിക്കായി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ..., എന്തൊക്കയോ തട്ടും ..., വെറുപ്പോടെ അതെന്റെ നേർക്ക് തള്ളി നീക്കും .., ഒരു ജയിൽ പുള്ളിയോട് കാണിക്കുന്നതിലേറെ ..., അവഗണന .

                     എനിക്കിതിന്റെയോന്നും ആവശ്യമില്ല ...., എനിക്കവരെ എതിരിടാം .., എനിക്ക് സുഭിക്ഷമായ ഭക്ഷണം കഴിക്കാം ..., എനിക്ക് വേറെ എവിടെ വേണമെങ്കിലും താമസിക്കാം  എന്റെ കൈയ്യിൽ അതിനുള്ള പണമുണ്ട് .

               പക്ഷേ ..., പണത്തേക്കാളും വലുതാണല്ലോ ...; സ്നേഹബന്ധങ്ങൾ എന്റെ കാഴ്ചപ്പാടാണത് , മറ്റുള്ളവരുടെത്  എങ്ങിനെയെന്ന് എനിക്കറിഞ്ഞുകൂടാ .

                   അവർ ഏല്പിച്ച ആഘാതത്താൽ എന്റെ മനസ്സ് നിർവ്വികാരമായിത്തീർന്നു ..., ഇവർക്ക് വേണ്ടിയാണല്ലോ .., ഞാനിത്രയും നാള് കഷ്ട്ടപ്പെട്ടത്‌ ..?, ഇവർക്ക് വേണ്ടിയാണല്ലോ .., ഞാൻ എല്ലുമുറിയെ പണിയെടുത്തത് ...?എല്ലാ സൌഭാഗ്യങ്ങളും .., ഞാനിവർക്ക് നേടിക്കൊടുത്തു ..,അതിന്റെ നന്ദിയൊന്നും കാണിക്കണമെന്ന് .., ഞാൻ പറയുന്നില്ല .., ആഗ്രഹിക്കുന്നുമില്ല ..!, എനിക്കൊരാപത്തു വന്നപ്പോൾ ...., എങ്ങിനെ ഇവർക്ക് ഇത്ര ക്രൂരമായി എന്നോട് പെരുമാറാൻ കഴിഞ്ഞു ...?സ്വന്തം ഗർഭപാത്രത്തിൽ പത്തുമാസം ചുമന്ന് പ്രസവിച്ച .., ഒരമ്മക്ക് ..:മകനോട്‌ .., ഇങ്ങനെ വെറുപ്പ് ..., കാണിക്കാനാകുമോ ...?സ്വന്തം രക്തം തന്നെ സിരകളിൽ ഓടുന്ന സഹോദരിക്ക് ഒരു  കൂടപ്പിറപ്പിനോട് ഇങ്ങനെ പെരുമാറാൻ ആകുമോ ...?

                        ആ കൊച്ചുകുട്ടികൾ പോലും എന്നിൽ നിന്ന് അകന്നു മാറി നടക്കുന്നു ..., ഒരിക്കൽ ആ കുട്ടികൾ കളിക്കുന്നത് കണ്ട് ...ഞാനവരുടെ അടുത്തേക്ക് ചെന്നു .., എന്റെ ചിരി കണ്ട് ..,. അവർ മടിച്ചു മടിച്ചാണെങ്കിലും ....അടുത്തേക്ക് വന്നു ..., കുഞ്ഞു മനസ്സുകളല്ലേ ..., അവരുടെ മനസ്സിൽ എങ്ങിനെ വെറുപ്പുണ്ടാകാനാണ് .?സന്തോഷത്തോടെ .., ഞാനവരെ എടുക്കാൻ ആഞ്ഞത് മാത്രമേ എനിക്കോർമ്മയുള്ളൂ .., ശക്തമായൊരു താഡനമേറ്റ് ഞാൻ വീണുപോയി ..., സൈമണ്‍ നല്ല നീട്ടമുള്ള ..വലിയൊരു വടിയുമായി നിൽക്കുന്നു, അതുകൊണ്ട് തലങ്ങും വിലങ്ങും  അന്ന് അയാൾ എന്നെ തല്ലി ., കുട്ടികൾ ഭയന്ന് കരഞ്ഞുകൊണ്ട്‌ ഓടിപ്പോയി .

                   ''എന്റെ കുട്ടികളുടെ അടുത്ത് .., ഇനി നിന്നെ കണ്ടാലുണ്ടല്ലോ ..., ഞാൻ കൊന്നുകളയും '' എന്ന് പറഞ്ഞുകൊണ്ടാണ് അയാൾ എന്നെ തല്ലിയത് , എനിക്ക് തിരിച്ചടിക്കാൻ കെൽപ്പില്ലാഞ്ഞിട്ടല്ല ....., അത് കണ്ടുനിന്ന അമ്മയും ..സഹോദരിയും ...:കാണിച്ച നിസ്സംഗത .., അതാണെന്നെ തളർത്തിയത്  അവിടെയാണ് ഞാൻ തകർന്നു പോയത് .

                  ശാരീരിക ആക്രമണത്തെക്കാൾ ..., വലുത് ..., മാനസീക ആക്രമണമാണെന്ന് .., തിരിച്ചറിഞ്ഞ നിമിഷം  നമ്മൾ പ്രതികരിക്കാൻ ശക്തരായിരുന്നാലും ..., നമ്മളെ സ്നേഹിച്ചവർ , നമ്മൾ സ്നേഹിക്കുന്നവർ .., ഒന്ന് തടസ്സം പിടിക്കാൻ പോലും വരാത്തതിലുള്ള മനോവേധന .., അത് നമ്മുടെ എല്ലാ പ്രത്യാക്രമണങ്ങളേയും നിഷ്ഫലമാക്കുന്നു ..., മാനസീകമായി തളർത്തുന്നു .., ഇങ്ങനെ മനസ്സ് തളർന്ന്  നിൽക്കുന്ന വേളയിൽ, ശരീരത്തിനെൽക്കുന്ന ആഘാതങ്ങൾക്ക് പ്രസക്തിയില്ല ....., ആ .., വേദന ഒരു ലഹരിയായി ..., ഒരു സാഡിസ്റ്റ്നെപ്പോലെ ആസ്വദിക്കുന്നു .

                 എന്നെ തല്ലുമ്പോഴും അവന് ഭയമായിരുന്നു .., എന്നിൽ നിന്ന് അസുഖം പകർന്നാലോ .., എന്ന ഭയം ....അതിനാണവൻ .., അകലേ നിന്ന് തന്നെ അത്രയും നീട്ടമുള്ള വടി ഉപയോഗിച്ചത് .., ഒരു പേപ്പട്ടിയെ തല്ലുന്നത് പോലെ .

                      ആ സംഭവത്തിനു ശേഷം .., ഞാൻ തീരെ പുറത്തേക്കിറങ്ങാറില്ല . അടച്ചിട്ട മുറിയിൽ .., ഞാനൊരു പ്രാക്രതനായി കഴിഞ്ഞു ., എന്റെ രോഗത്തിന്റെ അവസ്ഥയെക്കുറിച്ചോ ..., ഡോക്ടറെ കാണുന്നതിനെ ക്കുറിച്ചോ  ഞാൻ ഉൽകണ്ടാകുലനായില്ല .., അങ്ങിനെ ആകേണ്ടവർ തിരിഞ്ഞു പോലും നോക്കുന്നില്ല .

                    സ്വന്തം മകന് ഒരു പനി വന്നാൽ പോലും ഉറക്കമുളച്ചു നോക്കുന്ന എത്രയോ അമ്മാമാരെ ഞാൻ കണ്ടിട്ടുണ്ട്..?എന്റെ അമ്മയും അങ്ങിനെയൊരാൾ തന്നെ ആയിരിക്കാം .., പക്ഷേ .., ഈ രീതിയിൽ ചെളിക്കുണ്ടിൽ വീണ മകനെ ശുശ്രൂക്ഷിക്കാൻ അവർ വെറുക്കുന്നു ഭയക്കുന്നു .., കാരണം .., ഇതിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ..., ഭയപ്പാടുകൾ ..., സമൂഹത്തിന്റെ മുന്നിലുള്ള ദുരഭിമാനം ..., എന്നാൽ ആത്മാർഥമായ സ്നേഹത്തിനു മുന്നിൽ ഇതൊന്നും പ്രതിബന്ധങ്ങൾ അല്ല .

Popular posts from this blog