49



                            മനസ്സിൽ കൂട്ടലുകളും കിഴിക്കലുകളും .., അതിന്റെ മുറക്ക്‌ നടന്നുകൊണ്ടിരുന്നു ...., ആർക്കും വേണ്ടാത്ത ഈ ജീവിതം ഇനിയും തുടരുന്നതിൽ അർത്ഥമില്ലാതായിരിക്കുന്നു .

            ബന്ധുക്കളുടേയും .., നാട്ടുകാരുടേയും .., മുന്നിൽ ..,ഒരു  പുഴുത്ത  പട്ടിയേപ്പോലെ .., അറപ്പും .., വെറുപ്പും ഉളവാക്കി ജീവിക്കുന്നതിനേക്കാൾ ..., നല്ലത് ..;എത്രയും വേഗം ഈ ജീവിതം അവസാനിപ്പിക്കുന്നതാണ് .

             ഏതായാലും മരണത്തിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞ താൻ  ..;ഇനിയും ദുരിത പൂർണ്ണമായ ..,ഈ ജീവിതം നീട്ടിക്കൊണ്ടുപോകുന്നതിൽ ..., എന്തർത്ഥമാണുള്ളത്‌ ...?അല്ലെങ്കിൽ തന്നെ അതാർക്കുവേണ്ടി ...?എന്തിനു വേണ്ടി ..?
               ഇനിയും ഇവിടെ തുടർന്നാൽ ..., എന്റെ ജീവിതം മരണത്തിനു മുൻപു തന്നെ ..,ശവ തുല്യമായിത്തീരും .

                ഇനി മർദ്ധനങ്ങൽ ഏറ്റുവാങ്ങാൻ ..., എന്റെ ശരീരത്തിനു കരുത്തില്ല  ..., പീഡനങ്ങൾ ഏറ്റുവാങ്ങാൻ മനസ്സിനും .

                         ആശ്വസിപ്പിക്കെണ്ടവർ തന്നെ എന്റെ മരണം കാംക്ഷിക്കുന്നു . രക്ഷിക്കേണ്ട കൈകൾ തന്നേ ശിക്ഷിക്കാനോരുങ്ങുന്നു .., ബന്ധം .., സ്നേഹം  ഇവക്കൊന്നും തന്നെ  ഒരു പുല്ലു പോലും വിലയില്ല 

              മനുഷ്യനെ മനസ്സിലാക്കാത്ത ..., മനുഷ്യരുള്ള ..; ഈ ലോകവുമായുള്ള   സഹവാസം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണ് നല്ലത് ..!, മനുഷ്യൻ തന്റെ സഹജീവിയെ  സ്നേഹിക്കുന്നില്ല ...,!, വീണു കിടക്കുന്നവനെ കൈ പിടിച്ചുയർത്തുന്നില്ല ....!ഒരു ആശ്വാസവാക്ക് പോലും പറയുന്നില്ല .., എന്തിന് ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല  എല്ലാവരും അവനവനിലേക്ക് മാത്രം ഒതുങ്ങുന്നു ...!, അവനവനെ മാത്രം സ്നേഹിക്കുന്നു .

                               രക്തബന്ധങ്ങളിൽ പോലും അതിൽ മാറ്റങ്ങൾ സംഭവിക്കുന്നില്ല   സഹോദരി .., സഹോദരനെ സ്നേഹിക്കുന്നില്ല  അമ്മ മകനെ സ്നേഹിക്കുന്നില്ല ...!സ്നേഹം .., മനസാക്ഷി എന്നീ വികാരങ്ങൾ വെറും വാക്കുകൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു .
ഒരു പക്ഷെ എല്ലാവരേയും ആ ഗണത്തിൽ പെടുത്തുന്നത് എന്റെ തെറ്റായിരിക്കാം ..., എന്റെ കാഴ്ച്ചപ്പാടിൽക്കൂടേയും .., എന്റെ അനുഭവങ്ങളിൽ കൂടേയും മാത്രമല്ലേ എന്റെ വിലയിരുത്തലുകൾ നടക്കൂ ..
മറ്റുള്ളവരുടെ കാഴ്ച്ചപ്പടുകളിൽ ഇതൊരു പക്ഷേ തെറ്റായ ഒരു വ്യാഖ്യാനമായിരിക്കാം .

              ഞാനതിനെ നിഷേധിക്കുന്നില്ല ..., എന്റെ അനുഭവം എന്നെ പഠിപ്പിച്ചത് ഇതാണ് .

          മറ്റുള്ളവരിതിലേക്ക് ഞാൻ തല കടത്തുന്നുമില്ല  ഏതൊരുവന്റെയും വിശ്വാസങ്ങളും .., കാഴ്ചപ്പാടുകളും ഒരുവൻ  നടത്തുന്നത് .., അവൻ കടന്നു പോന്ന വഴികളിലൂടെയുള്ള അനുഭവ പരിജ്ഞാനങ്ങളുടേയും .., പാഠങ്ങളുടേയും  വെളിച്ചത്തിലൂടെയാണ് .

            എല്ലാം ശരി തന്നെ എന്നതിനെ ഒരിക്കലും വിലയിരുത്താനാകില്ല  മറ്റൊരാളുടെ അനുഭവങ്ങളും  പാഠങ്ങളും വേറൊരുതരത്തിലായിരിക്കാം .

                സ്നേഹമുള്ളിടത്തെ മനസ്സിലാക്കലുകൾ ഉള്ളൂ ..., ആത്മാർത്തമായ സ്നേഹം തർപ്പണമാണ് .., മറ്റുള്ളവന് വേണ്ടി സ്വയം വിട്ടുകൊടുക്കുന്ന അവസ്ഥ ..,ത്യാഗമാണ് സ്നേഹം ..!നഷ്ട്ടപ്പെടുത്തലാണ് സ്നേഹം ...!എന്നാൽ ഇവിടെയോ അത് വെറും അഭിനയം മാത്രമായി മാറിയിരിക്കുന്നു .., സ്വയം നഷ്ട്ടപ്പെടുത്താതെ ..; സ്നേഹം വാക്കുകളിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

                ഈ രീതിയിലുള്ള ജീവിതമാണെങ്കിൽ ..., ഡോക്ടർ പറഞ്ഞപോലെ .., ഒരു നീണ്ട കാലാവധിയൊന്നും എന്റെ ജീവിതത്തിനില്ല ...!, എയിഡ്സ് എന്ന രോഗിയെ എല്ലാവർക്കും ഭയമാണ് .., വെറുപ്പാണ് .., അതിനൊരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല .....!, അവന്റെ ജഡം പോലും ..; ആളുകൾ ഭയത്തോടും വെറുപ്പോടും കൂടി മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ .

            എത്ര ബോധവൽക്കരണം നടത്തിയാലും ..; ആഴത്തിൽ അടിഞ്ഞുകൂടിയ ആ വികാരത്തെ മാറ്റിയെടുക്കുവാൻ .., കാലം കുറേ കഴിയും .....അത് കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവില്ല ., അതുകൊണ്ട് ബാക്കിയുള്ള ഈ ജീവിതം ..,  ഒരു പട്ടിയെപ്പോലെ ഏറും .., ചവിട്ടും .., വെറുപ്പും കൊണ്ട് .., എല്ലാവരാലും വേദനിപ്പിക്കപ്പെട്ട് .., വെറുക്കപ്പെട്ട് ജീവിക്കുന്നതിലും നല്ലത് .., സ്വയം അതങ്ങ് അവസാനിപ്പിക്കുന്നതാണ് .

                        മുൻപിലെത്തി നിൽക്കുന്ന മരണത്തെ കുറച്ചു കൂടി നേരത്തെ ആക്കണമെന്നു മാത്രം ...!, വീട്ടുകാർക്കും വേണ്ട .., നാട്ടുകാർക്കും വേണ്ട ...., സ്വന്തമെന്ന് കരുതിയവർ പോലും .., ഏറ്റവും വലിയ ശത്രുക്കൾ ആയിത്തീർന്നിരിക്കുന്നു .., എന്റെ നാശം കാണാൻ ഏറ്റവും അധികം ആഗ്രക്കുന്നത് ഇപ്പോൾ  അവരാണ് .

                ഏതായാലും കുറിക്കപ്പെട്ടു കഴിഞ്ഞ എന്റെ വിധി എപ്പോൾ . ?എവിടെ വെച്ച് ...?നടപ്പാക്കണം എന്ന ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

             പോകാം  ഇവിടെ നിന്ന് ,ആരും അറിയാത്ത , ദൂരെ .., ദൂരെ .., ഏതെങ്കിലും ഒരു ദേശത്തേക്ക് എന്റെ മനസ്സിന് പരിപൂർണ്ണ സംതൃപ്തി നൽകുന്ന ഒരു സ്ഥലത്ത് .; ജീവന്റെ ഈ അവസാന കണിക സമർപ്പിക്കാം .

                ആരോടും യാത്ര പറയുവാനില്ല .., എല്ലാ ബന്ധങ്ങളുടേയും .., കണ്ണികൾ അറുത്തു മാറ്റി കഴിഞ്ഞിരിക്കുന്നു  ഇത്രയും നാൾ ഞാൻ ആടിത്തീർത്ത വേഷങ്ങളായിരുന്നു മകന്റേയും ..., സഹോദരന്റെയും.., ആ നിഴലുകളിൽ നിന്ന് .., ഞാനിതാ പുറത്തു കടക്കുകയാണ് , എന്നന്നേക്കുമായി .

                    നേരം രാത്രിയാകാനായി ഞാൻ കാത്തിരുന്നു അർദ്ധരാത്രി ...കട്ടിലിനടിയിൽ നിന്ന് ഞാനെന്റെ കൊച്ചു ബാഗ് വലിച്ചെടുത്തു ...രണ്ടു മൂന്ന് ഡ്രസ്സുകൾ അതിൽ കരുതി .., പിന്നെ എന്റെ ആകെ സമ്പാദ്യമായ ബോംബയിലെ എന്റെ കമ്പനിയും .., മറ്റനുബന്ധ സാധനങ്ങളും വിറ്റ വകയിൽ എനിക്ക് ലഭിച്ച ..; ഏകദേശം അഞ്ചു ലക്ഷത്തോളം വരുമായിരുന്ന ആ തുക ഡെപ്പോസിറ്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്കും ..,അതിന് അമ്മയെ ചുമതലപ്പെടുത്തി കൊണ്ടുള്ള ഒരു കത്തും എഴുതിവെച്ചു .

         ഏറ്റവും അവസാനം എല്ലാവർക്കും കാണുവാൻ പാകത്തിൽ ഒരു കുറുപ്പും .

''പോവുകയാണ് 
               എല്ലാവർക്കും നന്ദി .''

                            സ്നേഹപൂർവ്വം ..
                                                             ജോണ്‍ ....!

               പുറപ്പെടുന്നതിനു മുൻപ് ഭിത്തിയിൽ വെച്ചിരിക്കുന്ന ക്രൂശിത രൂപത്തിലേക്ക് ഞാൻ നോക്കി കൈകൾ കൂപ്പി നിശബ്ദമായി കരഞ്ഞുകൊണ്ട്‌ ഞാൻ ഏറെനേരം പ്രാർഥിച്ചു .

            ശബ്ധമുണ്ടാക്കാതെ .., ഞാൻ വാതിൽ തുറന്ന് പുറത്തു കടന്നു , എല്ലാവരും സുഖസുഷ്പതിയിൽ ആണ്  ആരോടും യാത്ര പറയുവാനില്ല  പതുക്കെ റോഡിലേക്കിറങ്ങി .., അവസാനമായി .., ഞാനൊന്ന് തിരിഞ്ഞു നോക്കി ഞാൻ പിറന്ന വീട്  പിച്ചവെച്ച മുറ്റം ..,ഞാൻ കളിച്ചു വളർന്ന സ്ഥലം .....വീണുറങ്ങിയ  തൊടി , എന്റെ അദ്ധ്വാനം കൊണ്ട് ഞാൻ കെട്ടിപൊക്കിയ വീട് ...., ഞാൻ പതിപ്പിച്ച കൈയ്യൊപ്പുകൾ ; കാലത്തിന്റെ കരവിരുതാൽ മാഞ്ഞു പോകാനായി ഇനി അധിക നാളില്ല  വർഷങ്ങൾക്കപ്പുറത്ത് നിന്നും  ''മകനേ ...''യെന്നൊരു വിളിയൊച്ച കേട്ടതു പോലെ തോന്നി .

            അപ്പച്ചന്റെ സ്നേഹ നിർഭരമായ സ്വരമായിരുന്നുവോ അത് ...?

    പിറന്ന് വളർന്ന ഭാവനത്തോട്‌ മൂകമായി വേദനയോടെ വിട ചോദിച്ചുകൊണ്ട് ; നിറഞ്ഞ കണ്ണുകളെ വകവെക്കാതെ ....ഞാൻ കാലുകൾ നീട്ടിവലിച്ചു നടന്നു .എന്റെ തീരുമാനത്തെ ലക്ഷ്യമാക്കിയുള്ള  യാത്രക്ക് .

             എനിക്ക് യാത്ര നേരാനെന്നവണ്ണം  തൂവെള്ള പ്രകാശം പൊഴിച്ച് പൂർണ്ണ ചന്ദ്രൻ ഉദിച്ച്ഉയർന്നിരുന്നു .

Popular posts from this blog