53
വിശാലമായി പരന്നുകിടക്കുന്ന വയലുകൾക്ക് നടുവിലൂടെ ..;തണൽ മരങ്ങൾ ഇരു വശവും നിരന്നു നില്ക്കുന്ന ആ നാട്ടു വഴി അങ്ങ് അനന്തതയിലേക്ക് എന്ന പോലെ നീണ്ടുകിടക്കുന്നു .., ചെമ്മണ്ണ്‍ നിറഞ്ഞ ആ നാട്ടു വഴിയിലൂടെ .., എത്ര ദൂരം നടന്നുവെന്ന് എനിക്ക് നിശ്ചയമില്ല ..,എങ്കിലും ഞാൻ നടക്കുകയായിരുന്നു .
ഭക്ഷണം കഴിച്ചു വയറ് നിറഞ്ഞതിനാൽ .., ക്ഷീണം എനിക്കനുഭവപ്പെട്ടില്ല ....കൂടാതെ ഇരുവശത്തും പരന്നു കിടക്കുന്ന വയലുകളിൽ നിന്നും വീശിയടിക്കുന്ന നല്ല തണുത്ത കാറ്റ് ഉന്മേഷം പകർന്നു തരുന്നതായിരുന്നു .., നല്ല ഫ്രഷ് എയർ .
നീണ്ട മണിക്കൂറുകളിലൂടെയുള്ള ആ യാത്രയുടെ അവസാനം ഞാൻ എത്തിച്ചേർന്നത് ഒരു ക്ഷേത്രത്തിനു മുന്നിലായിരുന്നു .., നൂറ്റാണ്ടുകളുടെ പഴമ തോന്നിപ്പിച്ച ഒരു ക്ഷേത്രം , ചരിത്രത്തിന്റെ പിന്നാംപുറമ്പത്തേക്ക് ഒരു എത്തി നോട്ടം .
വർത്തമാനകാലത്തിനോട് നീതി പുലർത്താത്ത .., ഒരിടം പഴമയെ ഇഷ്ട്ടപ്പെടുന്നവരുടെ ഹ്രദയത്തെ തൊട്ടുണർത്തുന്ന ഒരിടം .
ആ ക്ഷേത്രത്തിനു ചുറ്റിലും .., വളരെ മനോഹരമായ കൊത്തുപണികൾ ആലേഖനം ചെയ്തിരിക്കുന്നു ..., ശാന്ത സുന്ദരമായ ഒരു അന്തരീക്ഷം അവിടെയെങ്ങും വലയം ചെയ്യപ്പെട്ടിരിക്കുന്നു .
യാതൊരു തിരക്കുമില്ലാത്ത ..; ആ ശ്രീകോവിലിനു മുന്നിൽ .., രണ്ടു മൂന്നു സ്ത്രീകൾ തൊഴുതുകൊണ്ട് നിൽക്കുന്നു .., ക്ഷേത്രത്തിന്റെ മുന്നിൽ ഒരു പടുകൂറ്റൻ ആൽമരം തലയുയർത്തി നിന്നിരുന്നു .., വർഷങ്ങളുടെ ചരിത്രം അതിന് പറയാൻ ഉണ്ടാകുമെന്നെനിക്ക് തോന്നി .
ഒരു വശം ഉയർന്നു നിൽക്കുന്ന മലനിരകൾ ...., അതിനെ തൊട്ടു തലോടി ക്ഷേത്രത്തിനെ വലയം ചെയിതൊഴുകുന്ന പുഴ ..., അതിനോട് ചേർന്ന് നീണ്ടു പരന്നുകിടക്കുന്ന വയലുകൾ .., ക്ഷേത്രത്തിലേക്കുള്ള ഗ്രാമീണ പാതയിൽ .., അങ്ങിങ്ങു മാത്രം പ്രത്യക്ഷപ്പെടുന്ന ചെറിയ വീടുകൾ .., ആകപ്പാടെ മനസ്സിനും .., ശരീരത്തിനും കുളിർമ്മയും .., സന്തോഷവും പ്രദാനം ചെയ്യുന്നൊരിടം .
കൈയ്യിലുള്ള സഞ്ചി ..; ആ ആൽത്തറയിൽ വെച്ച് .., പുഴക്കഭിമുഖമായി ഞാനിരുന്നു ,.., മലനിരകളിൽ നിന്നും വീശുന്ന തണുത്തകാറ്റ് .., പുഴയുടെ ഓളങ്ങളെ തലോടിക്കൊണ്ട് എന്റെ മുഖത്ത് വന്നടിച്ചു കൊണ്ടിരുന്നു ..., പറഞ്ഞ് അറിയിക്കാനാകാത്ത ഏതോ ഒരു സുഗന്ധം ആ തെന്നലിനുണ്ടായിരുന്നു ..., പുഴയിലെ നനുത്ത ഓളങ്ങൾ എന്നെ മാടിവിളിക്കുന്നുവോ ...? എന്റെ യാത്രയുടെ അവസാനം ഇവിടെയാണോ ആയിരിക്കാം !, ഇവിടെ എന്നെ അറിയുന്നവർ ആരുമില്ല .., ഞാൻ അറിയുന്നവരും .
ഇപ്പോൾ എനിക്ക് എന്തോ ..ഒരു ആത്മീയ ശാന്തി ..,എന്റെ ഹൃദയത്തെ തൊട്ടുണർത്തുന്ന പോലെ തോന്നുന്നു .
പറഞ്ഞറിയിക്കാനാകാത്ത ഒരു സുഖം .., അതാണ് ഞാൻ തേടി നടന്നത് .., അത് ആരും പകർന്നു തരേണ്ട കാര്യമില്ല ..., അവിടെ എത്തുമ്പോൾ നമ്മുടെ മനസ്സിനെ അത് തൊട്ടുണർത്തും .
അതിന്റെ തന്ത്രികൾ നമ്മൾ തിരിച്ചറിയും , അത് ഉള്ളിൽ നിന്നും ഉയരുന്ന ഒരു വികാരമാണ് ..., ആത്മീയ തിരിച്ചറിവ് .
അപ്പോൾ എന്റെ യാത്ര ഇവിടെ തീരുകയാണ് , ഞാൻ എത്തിച്ചേർന്നിരിക്കുന്നു .., കാലം എന്നെ എത്തിച്ചേർത്തിരിക്കുന്നു .
ഓരോ നിയോഗങ്ങൾ ആണ് ഓരോ ജീവിതങ്ങളും ആ നിയോഗങ്ങളിലൂടെ കാലം അവനെ കൈപിടിച്ചു നടത്തുന്നു .
ആ കാല ചക്രങ്ങളിലൂടെ സഞ്ചരിച്ച് അവൻ തന്നിലേൽപ്പിക്കപ്പെട്ട നിയോഗങ്ങൾ പൂർത്തിയാക്കുന്നു .
അതിൽ ചിലത് സുഗന്ധം വീശി കുളിർമ്മയേകി പ്രകാശം പരത്തുന്നു . മറ്റു ചിലത് പുഴുക്കുത്തി പാഴ്ജന്മങ്ങളായി തീരുന്നു .
രണ്ടിനേയും .., പൂർത്തീകരിക്കുന്നത് മനുഷ്യനെന്ന കർമ്മയോഗിയുടെ ജീവിത വീക്ഷണം തന്നെയാണ് .., അവൻ തന്റെ കർമ്മകാണ്ഡത്തിൽ ചെയ്യുന്ന ശരികളുടെ ആകെത്തുകയാണ് അതിന്റെ പ്രതിഫലം.
ഒരുവൻ എങ്ങിനെയാകണമെന്ന് അവൻ തന്നെയാണ് തീരുമാനിക്കേണ്ടത് .., അല്ലാതെ അതിൽ കാലത്തിനു പങ്കൊന്നുമില്ല .
അവൻ വെറും സഹയാത്രികൻ മാത്രം .
എന്റെ നിയോഗം ഇവിടെ എത്തിച്ചേരുക എന്നതായിരിക്കാം .., ആ എത്തിച്ചേർന്നതിലേക്ക് ഞാൻ കടന്നു പോന്ന വഴികൾ .., അത് കാലത്തിന്റെതാണോ ..
ആയിരിക്കില്ല .., അങ്ങിനെ കാലത്തിന്റെ മേൽ എന്റെ നിയോഗത്തെ കെട്ടി വെക്കാനാകില്ല .
കാരണം എന്നിലൊരു നിയോഗമുണ്ടായിരിക്കാം , നിയോഗം ഉണ്ട് .., എതോരുവനിലും അതുണ്ട് .
പക്ഷേ ഞാനത് കണ്ടില്ല ...ഞാൻ കണ്ടത് മറ്റൊരു വഴിയായിരുന്നു .
ആ വഴിതിരഞ്ഞെടുത്തതിൽ ആരും കുറ്റക്കാരല്ല .., ഞാനൊഴിച്ച് .
ഞാനിപ്പോൾ വല്ലാതെ തത്വചിന്തകനാകുന്നു .
ആകുമായിരിക്കാം ...! ജീവിതത്തിലെ അനുഭവങ്ങൾ ആണല്ലോ ഏതു തത്വചിന്തകൾക്കും ആധാരം.
കാലം അതിലൂടെ അവനെ അങ്ങിനെ പലതും പഠിപ്പിക്കുന്നു .
പ്രപഞ്ച പാഠങ്ങൾ അവനെ പുതിയതിനെക്കുറിച്ച് അറിയുവാൻ പ്രേരിപ്പിക്കുന്നു .., പുതിയ ചിന്തകളിലേക്ക് നയിക്കുന്നു .
അനുവർത്തിച്ചു പോന്ന രീതികളിൽ നിന്നും .., മറ്റൊരു രീതിയിൽ കാര്യങ്ങൾ നോക്കിക്കാണാൻ പരിശീലിപ്പിക്കുന്നു .
പക്ഷേ ..,അവൻ തന്റെ വഴിത്താരയിലെ ശരി തെറ്റുകൾ തിരിച്ചറിയപ്പെടുമ്പോഴേക്കും .., തിരിച്ചു പിടിക്കാനാകാത്ത വിധം കാലം ഒരു പാട് ഓടി മറഞ്ഞു കഴിഞ്ഞിരിക്കും .
ഏതൊരു ജീവിത ചക്രവും അങ്ങിനെയായിരിക്കുമോ ...?
അല്ലായിരിക്കാം ..., എന്റെ ചിന്തകൾ .., അനുഭവങ്ങൾ .., അതിലൂടെ മാത്രമേ എനിക്ക് നോക്കിക്കാണാനാകൂ .
അതൊരു പക്ഷേ തെറ്റായിരിക്കാം .
ഒടുവിൽ ഞാൻ എത്തിച്ചേർന്നിരിക്കുന്നു .
മരണമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഇവിടെ പൂർത്തീകരിക്കുവാൻ ഞാൻ തീരുമാനിച്ചു .
ഞാനൊരു വിഡ്ഢിയാണോ .., ?, ആയിരിക്കാം .., അതാണല്ലോ ഞാൻ ഇങ്ങിനെ ആയത് .
സ്വർഗ്ഗമാക്കേണ്ട ജീവിതത്തെ നരകമാക്കിയവൻ ..., ഇപ്പോൾ ഇതാ ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തിച്ചേർന്നിരിക്കുന്നു .
മരണം എന്ന് പറയുന്നത് ഒരു ലക്ഷ്യമാണോ ..?
ലക്‌ഷ്യം എന്നത് ഒരു അവസാനമാണ് ...ആ അവസാനം എന്നത് ഒരു ആരംഭത്തിന്റെ തുടക്കവും .
എന്നാൽ മരണത്തെ ലക്ഷ്യമെന്ന് .., കൂട്ടാമോ ..?
അതൊരു അവസാനമല്ലേ ...?
എന്നാൽ ചിലർക്ക് അതൊരു രക്ഷയാണ് .!, അതൊരു ആരംഭമാണ് എന്നുള്ള മനസ്സിന്റെ ഒരു പ്രഹേളികയാണ് .
വിഡ്ഢികളുടെ മനസ്സ് .
ആയിരിക്കാം .., എല്ലാവർക്കും ബുദ്ധിമാൻമാരാകാൻ കഴിയില്ലല്ലോ ..?
അവനവന്റെ മനസ്സിന്റെ കണ്ണികളിലൂടെയല്ലേ പഠിക്കാൻ കഴിയൂ .
എന്റെ മനസ്സ് ചെറുതാണ് .., അതിന് കഴിവുള്ള രീതിയിൽ അല്ലേ കാര്യങ്ങൾ നോക്കിക്കാണാൻ പറ്റൂ .
ഒരു ബുദ്ധി രാക്ഷസന്റെ രീതിയിൽ നോക്കിക്കണ്ടാൽ ഞാൻ ബുദ്ധിമാൻ എന്ന ലേബലിൽ അല്ലേ അറിയപ്പെടുക .
പക്ഷേ .., ഞാൻ അതല്ല .., എനിക്ക് അത്രയും കഴിവില്ല .
എന്റെ മനസ്സ് എന്നെ കൊണ്ടേത്തിച്ചിരിക്കുന്നത് ഇവിടെയാണ് .
എന്റെ മനസ്സിന്റെ വിശദീകരണം ഇതാണ് .
ആ വിശദീകരണത്തിനനുസ്രതമായി ഞാൻ പ്രവർത്തിക്കുന്നു .
അത് ..എപ്പോൾ ..? എങ്ങിനെ ..?
സംശയങ്ങൾ ഒഴിയാത്ത മനസ്സുമായി ഞാൻ ആ ഞാനാ ആൽത്തറയിൽ നീണ്ടു നിവർന്നു കിടന്നു .
എഴുന്നേറ്റപ്പോൾ നല്ല ഉന്മേഷം .., സമയം സന്ധ്യയായിതുടങ്ങിയിരിക്കുന്നു ...ക്ഷേത്രത്തിൽ നിന്നും ദീപാരാധനക്കുള്ള പാട്ട് ഉയർന്നുകേൾക്കാം . ക്ഷേത്രത്തിനു ചുറ്റുമുള്ള കൽവിളക്കുകൾ നിറഞ്ഞു കത്തുകയാണ് .
പ്രഭാപൂരിതമായി നിൽക്കുന്ന ക്ഷേത്ര പരിസരം .., സൂര്യന്റെ അരുണ രശ്മികൾ ഏറ്റ് ..വെട്ടിത്തിളങ്ങുന്ന പുഴ ...ഉയർന്നു നിൽക്കുന്ന മലനിരകൾ ..; പച്ചപുതച്ച് നീണ്ടുകിടക്കുന്ന വയലുകൾ ...;എല്ലാം ചേർന്ന് .., ഒരു ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ മനോഹരമായൊരു ചിത്രം പോലെ ആ ദ്രിശ്യ ഭംഗി എന്നിൽ അനാവരണം ചെയ്യിച്ചു .....ആ ദ്രശ്യ വിസ്മയത്തിന്റെ മാസ്മരികതയിൽ ലയിച്ചു നിൽക്കുമ്പോൾ സമയം പോകുന്നത് അറിയുന്നതേയില്ല .
ആരുടെയോ വിളിയൊച്ചയാണ് എന്നെ ഉണർത്തിയത് .., ക്ഷേത്രത്തിലെ പൂജാരിയുടെ വേഷ വിധാനങ്ങളോട് കൂടിയ ഒരാൾ മുന്നിൽ നിൽക്കുന്നു .
''എവ്വൊരു നിവു ...നിന്നു ഇന്ത മുന്ത സോടല ....''? (നീ ആരാണു്...?നിന്നെ ഇവിടെ മുൻപ് കണ്ടിട്ടില്ലല്ലോ ...?)
എന്റെ ദൈവമേ ഇത് എന്തൊരു ഭാഷ ..?, എനിക്കൊന്നും മനസ്സിലായില്ല .
അയാൾ വീണ്ടും ആവർത്തിച്ചു .
"എവ്വൊരു നിവു ..?'' മനസ്സിലാകാതെ ഞാൻ നിന്നു പരുങ്ങി അയാളുടെ കൈവിരലുകളുടെ ആംഗ്യത്തിൽ നിന്നും .., ഒരു പക്ഷെ ...ഞാൻ ആരായിരിക്കും .., എന്നാണ് അയാൾ ഉദ്ദേശിച്ചത് എന്നെനിക്ക് തോന്നി .
''ഞാൻ .., ഞാൻ ...ഒന്നും പറയാനാകാതെ ഞാൻ വിക്കിക്കൊണ്ട് നിന്നു .
''ഓ മലയാളിയാണോ ...?''
''അതെ .'', എനിക്ക് ആശ്വാസമായി .
''എന്താണ് ഇവിടെ ഇരിക്കുന്നത്.?''
''എന്റെ ഒരു ബന്ധു വീട് ഇവിടെയുണ്ട് അങ്ങോട്ടേക്ക് വന്നതാണ് ...'', ഞാനൊരു കള്ളം പറഞ്ഞു .
''ഓ .., അതേയോ ....,.ഇവിടെയെങ്ങും കണ്ടിട്ടില്ല , അതുകൊണ്ട് ചോദിച്ചതാണ് ...,പൂജ കഴിഞ്ഞു നട ഇപ്പോൾ അടക്കും ...., അതിനു മുൻപ് തൊഴണമെങ്കിൽ തോഴുതോളൂ ...''
എന്നു പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞു നടന്നു .., എന്റെ മുഷിഞ്ഞ വേഷവും ...,ഭാവവും ..,അയാളിൽ എന്തെങ്കിലും ..സംശയം ജനിപ്പിച്ചിരുന്നിരിക്കണം എന്നെനിക്ക് തോന്നി ..., ഏതായാലും അയാൾ കൂടുതൽ ചോദ്യങ്ങൾക്കൊന്നും മുതിരാതിരുന്നത് നന്നായി ഇല്ലെങ്കിൽ ഞാൻ ബുദ്ധിമുട്ടിലായി പോയേനെ .
ഞാനിവിടെ വന്നു ചേർന്നിട്ട് രണ്ടു ദിവസത്തോളമായിരിക്കുന്നു ....ഓർമ്മകളിലൂടെ ഞാൻ ഒരുപാടു ദൂരം ..സഞ്ചരിച്ചു കഴിഞ്ഞു .....കഴിഞ്ഞ കാല ജീവിതങ്ങളിലൂടെ ഒരു തിരിച്ചുപോക്ക് നടത്തിവന്നു ..., എല്ലാം കഴിഞ്ഞു ...സമയം സമാഗതമായി ..; എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നു ..., ശാന്ത സുന്ദരമായ ..; ഇതാണാ സ്ഥലം ...എന്റെ മനസ്സിന് പൂർണ്ണ തൃപ്തി നൽകുന്നയിടം .
നല്ല തണുത്ത കാറ്റ് എന്റെ മുഖത്ത് വീശിയടിച്ചുകൊണ്ടിരുന്നു ..,. ക്ഷേത്രത്തിൽ നിന്ന് സന്ധ്യാപൂജക്കുള്ള പാട്ട് ഉയർന്നു കേൾക്കാൻ തുടങ്ങി . യാതൊരു തിരക്കുമില്ലാത്ത സന്ധ്യാപൂജ ...കുറച്ചുപേർ മാത്രം ഉണ്ട് ..ശ്രീകോവിലിനു ചുറ്റും ദീപങ്ങൾ തെളിഞ്ഞു കത്തുന്നു .., പൂജാരി തൊഴുന്നവർക്ക് പ്രസാദം കൈവെള്ളയിൽ വെച്ചുകൊടുക്കുന്നു .
ആ ക്ഷേത്രത്തിലേക്ക് വരുന്നവരും പോകുന്നവരും ..., എന്നെ ശ്രദ്ധിക്കാതിരുന്നില്ല .., രണ്ടു ദിവസമായി എന്റെ നിറസാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നുവല്ലോ ..., കണ്ടു കഴിഞ്ഞാൽ ഒരു ഭ്രാന്തന്റെ മട്ടും ഭാവവുമുള്ള എന്നെ ആളുകൾ തുറിച്ചു നോക്കിയില്ലെങ്കിലെ അത്ഭുതമുള്ളൂ .
ആ പുഴയുടെ തീരത്ത് ഞാൻ മുൻപു കണ്ട സന്യാസി .., ഒരു കാലിൽ നിന്നുകൊണ്ട് .., അന്തരീക്ഷത്തിലേക്ക് കൈകൾ ഉയർത്തി കൂപ്പി നിൽക്കുന്നത് കാണാം ..., പ്രാർഥിക്കുകയാണെന്ന് തോന്നുന്നു ...., നല്ല ആകർഷണത്വമുള്ള മുഖശ്രീയാണ് അദ്ദേഹത്തിന്റെത് .
വീണ്ടും ഞാൻ ആൽത്തറയിൽ കിടന്നു .., മനസ്സ് ആകുലമായിരുന്നു .., ഇനിയും നീട്ടിക്കൊണ്ടു പോകുന്നതിൽ അർത്ഥമില്ല ...., എന്റെ തീരത്ത് ഞാൻ എത്തിച്ചേർന്നിരിക്കുന്നു .., ഇനിയും ദുരിതങ്ങൾ നീട്ടിക്കൊണ്ടു പോകേണ്ട ...ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കാം .
ആത്മഹത്യയെ കുറിച്ച് പാകപ്പെട്ടു കഴിഞ്ഞിരിക്കുന്ന മനസ്സിൽ ..; ആ ചിന്തകൾ ഒരു ചലനവും ഉളവാക്കില്ല ...എല്ലാം നിർജ്ജീവമായിരിക്കുന്നു ...എങ്കിലും സമയം കടന്നു പോകുംതോറും ആകെയൊരു അങ്കലാപ്പ് ...ശരീരമാസകലം ആകെയൊരു എരിപൊരി ഉക്ഷണം ..., എത്രയൊക്കെ ആയാലും .., അറിഞ്ഞുകൊണ്ട് ജീവൻ അവസാനിപ്പിക്കുക എന്നു പറയുന്നത് എത്ര കഠിനമാണ് .., അതുണ്ടാക്കുന്ന മാനസീക സംഘർഷം .., എത്ര വലുതാണ് ...?
ഉള്ളിന്റെ ഉള്ളിൽ .., ഇനിയും ജീവിക്കാനുള്ള ആശ ...., കണ്ണുകൾക്ക് മുന്നിൽ കണ്ടിട്ടും .., കണ്ടിട്ടും .., മതിവരാത്ത ലോകം ....!ആ വയലും .., പുഴയും ..., അതിനു മുകളിലൂടെ പറക്കുന്ന കിളികളേയും .., മരങ്ങളേയും ..., എന്തിന് പുൽക്കൊടി നാമ്പു പോലും ..; ഞാനാദ്യമായി കാണുന്ന കുട്ടിയുടെ കൌതുകത്തോടെ നോക്കി ..അതിന്റെയെല്ലാം അഭേദ്യമായ സൌന്ദര്യം . ഞാൻ ഇപ്പോഴാണ് കാണുന്നത് ....!, നീണ്ടകാലജീവിതം എന്റെ മുന്നിലുണ്ടായിരിക്കും എന്ന് ഞാൻ അഹങ്കരിച്ചപ്പോൾ .., ഈ സൌന്ദര്യങ്ങൾ ഒന്നും ഞാൻ ആസ്വദിച്ചിരുന്നില്ല ...., അല്ലെങ്കിൽ എനിക്കതിന് സമയം ഉണ്ടായിരുന്നില്ല ...., എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലായിരുന്നു ..,എന്നാൽ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്ന മണിക്കൂറുകളിൽ ..; എത്ര ആസ്വദിച്ചാലും മതിവരാത്ത ഈ സൌന്ദര്യം നുകരുവാൻ .., എനിക്കിനി ജീവിതം ബാക്കിയില്ലല്ലോ എന്ന അറിവ് എന്നെ ചികിതനാക്കി .
ഞാൻ എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു ..സമയം കടന്നു പോയിക്കൊണ്ടിരുന്നു ..,ക്ഷേത്രാങ്കണം വിജനമായിക്കഴിഞ്ഞിരിക്കുന്നു ...ആരോ സന്മനസ്സുള്ളവൻ എനിക്കായി കൊണ്ടുവന്ന ഭക്ഷണം ആൽത്തറയിലിരിക്കുന്നു .., അതിനു ചുറ്റും ഒന്നുരണ്ടു കാക്കകൾ വട്ടമിട്ടു പറക്കുന്നു .., അവക്കറിയാം അതിനുള്ളിൽ എന്തോ ഉണ്ടെന്ന് .
എനിക്ക് വിശപ്പോ .., ദാഹമോ .., ഒന്നും തന്നെയില്ല .., അതെല്ലാം ചത്തു കഴിഞ്ഞിരിക്കുന്നു ..., അല്ലെങ്കിൽ തന്നെ ഇനി എങ്ങൊട്ടെക്കാണ് ..; ഞാൻ ഭക്ഷണമെല്ലാം കഴിച്ച് ജീവൻ നിലനിറുത്താനായി ശ്രമിക്കുന്നത് ..?ഏതാനും നിമിഷങ്ങൾക്കുള്ളിൽ എല്ലാം അവസാനിക്കുകയാണ് .., പാതി ചത്തു കഴിഞ്ഞിരിക്കുന്ന ഈ ശരീരത്തിന് ഇനി യാതൊന്നും ആവശ്യമില്ല .
''മതി ..!'', ഇനി നീട്ടിക്കൊണ്ടു പോകുന്നതിൽ അർത്ഥമില്ല .., ഞാൻ പതുക്കെ ആ ഭക്ഷണപ്പൊതി തുറന്നു വെച്ചു ...വട്ടമിട്ട് പറന്ന കാക്കകളും ....അണ്ണാറക്കണ്ണൻമാരും .., മറ്റു കിളികളും അതിനെ വലയം ചെയ്തു .
''എന്റെ അവസാന ദാനം .., ജോണിന്റെ .., ജോണ്‍സാമുവലിന്റെ .., അവസാന ദാനം .
ഞാൻ പിറുപിറുത്തു ...., അല്ലെങ്കിൽ ഇതിനെ ദാനമെന്നൊന്നും വിശേഷിപ്പിക്കാനാവില്ല ..., എനിക്കേ ദാനം കിട്ടിയതാണത് ...., അതെനിക്കാവശ്യമില്ല ..; അതിനാൽ ഞാനത് കൊടുക്കുന്നു ..; അപ്പോൾ അതിനെ ദാനമെന്നു വിളിക്കാനാകുമോ ...?ഇല്ല .. അപ്പോൾ നമുക്ക് ആവശ്യമുള്ളത് മറ്റൊരാൾക്ക് പകുത്തു നൽകുമ്പോൾ ..അതിനെ ദാനമെന്ന് വിളിക്കാനാകുമോ ..?
വിളിക്കാമായിരിക്കാം ...., കാരണം പ്രിയപ്പെട്ടത് നൽകുമ്പോൾ ആണല്ലോ .., അവിടെ ത്യാഗ മനോഭാവം ഉണ്ടാകുന്നത് ...?അതായിരിക്കും ഉത്തമമായ ദാനം .