58
ഞാൻ ഈ ആശ്രമത്തിൽ എത്തിപ്പെട്ട് അഞ്ചാറ് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു , നഷ്ട്ടപ്പെട്ട എന്റെ ആരോഗ്യം ..; ഞാൻ ഏറെക്കുറെ വീണ്ടെടുത്തു .
സമയാസമയങ്ങളിൽ ഭക്ഷണവും .., മരുന്നും ..., പിന്നെ അവിടെ നടക്കുന്ന പ്രാർത്ഥനകളിൽ പങ്കുകൊള്ളുക ..., വൈകുന്നേരങ്ങളിൽ .., മലയടിവാരത്ത് ...; ആ പുഴയുടെ തീരത്തിലൂടെ അല്പദൂരം നടക്കുക .., ഇതൊക്കെയായിരുന്നു ആ ദിവസങ്ങളിൽ .., ഞാൻ അനുവർത്തിച്ചു കൊണ്ടിരുന്ന ദിനചര്യകൾ .
ഇതിനിടയിൽ ആ ആശ്രമങ്ങളും ..., പരിസരങ്ങളും എല്ലാം ഞാൻ ചുറ്റി നടന്നു കണ്ടിരുന്നു .
ഏകദേശം പതിനഞ്ചോളം അന്തേവാസികൾ മാത്രമാണ് അവിടെ ആകെയുണ്ടായിരുന്നത് .
പാവങ്ങളെ സഹായിക്കുക .., ആശരണരെയും .., വെറുക്കപ്പെട്ടവരെയും .., അനാഥരേയും .., രോഗികളേയും ശുശ്രൂക്ഷിക്കുകയും .., അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക .., അറിവില്ലാത്ത ഗ്രാമവാസികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കുക .., ഏറ്റവും കുറവ് .., സ്വയം എഴുതുവാനും .., വായിക്കുവാനും അവരെ പ്രാപ്തരാക്കുക ..,തുടങ്ങിയ സേവനങ്ങളെ കൂടാതെ ചെറിയൊരു ആതുര ശുശ്രൂക്ഷ കേന്ദ്രവും അവർ നടത്തി വന്നിരുന്നു .
പാവപ്പെട്ട ഗ്രാമവാസികൾക്ക് .., പ്രതിരോധ കുത്തിവെപ്പുകൾ നടത്തുക .., പകർച്ചവ്യാധികളെയും മറ്റു രോഗങ്ങളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുക .., ചികിത്സയും ., മരുന്നുകളും സൗജന്യമായി നൽകുക .., ഇതൊക്കെയായിരുന്നു .., ആ ആതുരാലയത്തിന്റെ കീഴിൽ നടന്നു പോന്നിരുന്നത് .., ഇതിന്റെയെല്ലാം മേലധികാരി .., എന്നോട് സംസാരിച്ച ആ സ്വാമി വര്യനായിരുന്നു .
''തേജോമയ ..'', എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് .., ഞാൻ പിന്നീട് മനസ്സിലാക്കി .
വളരെ ചെറിയ ആ ആതുരശുശ്രൂഷാലയത്തിൽ .., വളരെ അവശരായ അഞ്ചു പേരെ കിടത്തി ചികിത്സിച്ചിരുന്നു , ആരും നോക്കാനില്ലാതെ .., രോഗം മൂലം അവശത അനുഭവിക്കുന്നവരായിരുന്നു ..; അവർ .., അതിൽ ഒരാൾ എന്നെപ്പോലെ തന്നെ ഒരു എയിഡ്സ് രോഗിയായിരുന്നു ..,പക്ഷേ രോഗത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു അയാൾ.
എങ്ങിനെ അയാൾ ഇവിടെ എത്തിപ്പെട്ടുവെന്നു ഞാൻ ആലോചിച്ചു ..?, ഒരു പക്ഷേ എന്നെപ്പോലെത്തന്നെയായിരുന്നിരിക്കണം ..; അയാളും ഇവിടെ എത്തിച്ചേർന്നത് .
ഒരു പ്രാവശ്യം ഞാനത് അവിടെയുള്ള ഒരു അന്തേവാസിയോട് ചോദിച്ചു മനസ്സിലാക്കി
പട്ടണത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന അയാളെ ..;ആശ്രമത്തിലെ അന്തേവാസികളാണ് ഇവിടെ എത്തിച്ചത് ..!, ഇവിടെ എത്തുമ്പോഴേക്കും .., അയാളുടെ അവസ്ഥ വളരെയേറെ ഗുരുതരമായിക്കഴിഞ്ഞിരുന്നു ., ഇനി ഏതാനും മണിക്കൂറുകൾ .., അല്ലെങ്കിൽ ദിവസങ്ങൾ മാത്രമാണ് അയാളുടെ ആയുസ്സ് .
എല്ലും തോലുമായി ചുരുണ്ടുകിടക്കുന്ന ..; അയാളെ ഒരു പേക്കോലത്തെപ്പോലെ തോന്നിച്ചു .
നിശബ്ദമായി കണ്ണുകൾ തുറന്നുകിടക്കുന്ന ..; ആ മനസ്സിനുള്ളിൽ .., പ്രഷുബ്ധമായൊരു സാഗരം ഇരമ്പുന്നുണ്ടെന്നെനിക്ക് തോന്നി .
മരണത്തെ കാത്തുകിടക്കുന്ന ഈ വേളയിൽ ..; എന്തൊക്കെ വികാരവിചാരങ്ങളായിരിക്കും അയാളെ മഥിക്കുന്നുണ്ടായിരിക്കുക .?, കഴിഞ്ഞു പോയ ജീവിത മുഹൂർത്തങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുന്നുണ്ടായിരിക്കാം ...., ചെയ്തുപോയ തെറ്റുകളെയോർത്ത് പശ്ചാതപിക്കുന്നുണ്ടായിരിക്കാം . ആർക്കും വേണ്ടാത്ത ഈ ജീവിതത്തേപറ്റി സ്വയം വിലപിക്കുന്നുണ്ടായിരിക്കാം .
ഒരു പക്ഷേ , എല്ലാത്തിനോടും തന്നെ ഉള്ളിൽ ഒരുതരം നിർവ്വികാരത വലയം ചെയ്തിരിക്കാം , വിളറിവെളുത്തിരിക്കുന്നാ മുഖത്തുള്ള ...; നിർജ്ജീവമായ കണ്ണുകൾക്ക് ..; കാലത്തിന്റെ ഒരുപാടു കഥകൾ പറയുവാനുണ്ടെന്നെനിക്ക് തോന്നി .
വർഷങ്ങൾക്കു മുൻപ് ...; അയാളും ആരോഗ്യവാനായിരുന്നിരിക്കണം ..ആർത്തുല്ലസിച്ചിട്ടായിരിക്കും ..; അയാളും ജീവിതം ആഘോഷിച്ചിരുന്നത് . ആ സന്തോഷങ്ങൾക്കിടയിൽ എവിടേയോ ആയിരിക്കണം .., അയാൾക്ക് പിഴച്ചത് .., അയാൾക്കും അമ്മയും , സഹോദരിമാരും ..., ബന്ധുക്കളും ..,സുഹൃത്തുക്കളും ..; എല്ലാം ഉണ്ടായിരുന്നിരിക്കണം .., അവർക്കെല്ലാം വേണ്ടിയിട്ടായിരിക്കണം ..; ഈ മനുഷ്യനും കഷ്ടപെട്ടിട്ടുണ്ടായിരിക്കുക , എന്നാൽ ഇയാൾക്ക് സംഭവിച്ച ഒരു തെറ്റിൽ ..; കൂടപ്പിറപ്പുകളും .., ബന്ധുക്കളും .., ഈ ലോകം മുഴുവൻ തന്നേയും വെറുത്തിരിക്കാം ..., ആട്ടിപ്പായിച്ചിരിക്കാം ..അതിന്റെയെല്ലാം പ്രതിഫലനമായിരിക്കാം ..; അയാളെ തെരുവിലലയാൻ ഇടയാക്കി തീർത്തത് .
ഒരു നിമിഷ തെറ്റിന്റെ പ്രതിഫലം .., അയാളെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു .
ഒരു പക്ഷേ .., അത് അയാളുടെ തെറ്റിൽ കൂടി അല്ലായിരുന്നുവെങ്കിലോ ..., ?, മറ്റൊരാളുടെ തെറ്റിന് അയാൾ ബലിയാട് ആയതാണെങ്കിലോ ...?
അറിയില്ല .. എന്തു തന്നെ ആയാലും വികാരങ്ങൾ ഒഴിഞ്ഞു കഴിഞ്ഞ ആ മുഖത്ത് നിസ്സഹായതയുടെ നിർജ്ജീവത .
ആരോഗ്യമില്ലാത്ത .., ശരീരവും .., നിരാശ കുടിയേറിയ മനസ്സുമായി കിടക്കുന്ന ഏതൊരു മനുഷ്യന്റേയും അവസ്ഥ ഇതു തന്നെ .
അഹങ്കാരങ്ങൾ ഒഴിഞ്ഞ മനസ്സുമായി ഇങ്ങനെ കിടക്കുമ്പോൾ ..,ജീവിത സത്യത്തെ അവൻ മനസ്സിലാക്കുന്നു .
നേടിയെടുത്തതും .., വെട്ടിപ്പിടിച്ചതും .., ഒന്നും കൂടെ വരുന്നില്ല എന്നവൻ തിരിച്ചറിയുന്നു .
അഹങ്കരിച്ചതും .., അട്ടഹസിച്ചതും .., എല്ലാം വ്യർത്ഥങ്ങൾ .
വെറും ശൂന്യനായ മനുഷ്യന്റെ നിസ്സഹായതയിൽ ..,കട്ടിലിൽ ഒരു ജീവഛവമായി കിടക്കുമ്പോൾ .
മനുഷ്യ ജീവിതത്തിന്റെ വ്യർത്ഥത തിരിച്ചറിയപ്പെടുന്നു .
നേടിയതും .., അഹങ്കരിച്ചതും .., പരക്കം പാഞ്ഞതും .., എല്ലാം എന്തിനു വേണ്ടി ..? ആർക്കു വേണ്ടി ..?
ഉത്തരമില്ലാതിരുന്ന ആ ചോദ്യങ്ങൾക്കെല്ലാം .., അവൻ ഇപ്പോൾ ഉത്തരം കണ്ടെത്തുകയാണ് .
കട്ടിലിൽ കിടക്കുന്ന ആ മനുഷ്യന്റെ .., അവസ്ഥ തന്നെയല്ലേ ..., നാളെ എന്റേതും ....?
ആ ചിന്ത ഞെട്ടിപ്പിച്ചു കളഞ്ഞു .
അന്ന് സന്ധ്യക്ക് ആശ്രമത്തിനു മുന്നിലൂടെ വെറുതെ ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ .., ഒരന്തേവാസി വന്ന് എന്നെ തേജോമയിയുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി .., എന്നോട് അവിടെ അൽപനേരം കാത്തിരിക്കാൻ പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്കുപോയി .
ആദ്യമായിട്ടായിരുന്നു ഞാൻ അദ്ദേഹത്തിന്റെ ആശ്രമത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് , ഞാൻ പതുക്കെ ആ മുറിയാകെ ഒന്ന് കണ്ണോടിച്ചു .., മറ്റുള്ള ആശ്രമങ്ങളിൽ നിന്നും വ്യതസ്തമായി .., നല്ല വലുപ്പമുള്ള ഒന്നായിരുന്നൂവത് .., ധാരാളം കാറ്റും , വെളിച്ചവും കടന്നു വരത്തക്ക വിധത്തിലായിരുന്നു .., അത് രൂപകല്പന ചെയ്തിരിക്കുന്നത് .
വളരെ മനോഹരമായ കാഴ്ച്ചയായിരുന്നു .., അവിടെ നിന്ന് പുറത്തേക്ക് നോക്കിയാൽ കാണാനാകുമായിരുന്നത് ..! ആശ്രമത്തിനു മുന്നിലൂടെ പുഴ മന്ദം .., മന്ദം .., ഒഴുകിക്കൊണ്ടിരിക്കുന്നു ..അതിന്റെ മറുവശം പച്ചപ്പ് നിറഞ്ഞ വയലേലകൾ .., പ്രക്രതിയുടെ .., മനോഹാരിതയിൽ ചാലിച്ചെടുത്ത ആ ദ്രിശ്യഭംഗി മുഴുവനും ഇവിടെ നിന്ന് നോക്കിയാൽ കാണാമായിരുന്നു .
ഒരു പ്രത്യേകതരം സുഗന്ധം .., അവിടെ നിറഞ്ഞു നിന്നിരുന്നു . മനസ്സിന് ആകപ്പാടെ ശാന്തിയും , സമാധാനവും പ്രധാനം ചെയ്യുന്ന ഒരന്തരീക്ഷം ., ആശ്രമത്തിനുള്ളിൽ ഒരു വശത്തായി മുളകൊണ്ട് കെട്ടിയുണ്ടാക്കിയിരിക്കുന്ന ഒരു അലമാരയിൽ .., ധാരാളം പുസ്തകങ്ങൾ മനോഹരമായി അടുക്കി വെച്ചിരിക്കുന്നു .., അത് കൂടാതെ ഒരു കട്ടിലും .., ഒരു ചെറിയ ടേബിളും .., അതിനു ചുറ്റിലുമായി നാലഞ്ചു കസേരകളും അവിടെ ഉണ്ടായിരുന്നു ..!എല്ലാം തന്നെ മുളകൾ കൊണ്ട് നെയ്തുണ്ടാക്കിയവ .
അല്പസമയത്തിനു ശേഷം .., ആ സന്യാസിവര്യൻ അകത്തേക്ക് പ്രവേശിച്ചുകൊണ്ട് എന്നോട് ചോദിച്ചു ...?
''ജോണ്‍ കുറേ നേരമായോ വന്നിട്ട് ..?''
''ഇല്ല ...സ്വാമിജി ..'',
അദ്ദേഹം സ്വയം പരിചയപ്പെടുത്തി ..., എങ്കിലും എനിക്കദേഹത്തിന്റെ പേര് അറിയാമായിരുന്നു .
''ജോണ്‍ .., എന്റെ പേര് തേജോമയ .., ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപാണ് .., ഞങ്ങൾ ഈ ആശ്രമം .., ഇവിടെ സ്ഥാപിക്കുന്നത് .., ഞാൻ കൂടി ഉൾപ്പെട്ട .., പതിനഞ്ചു പേർ മാത്രമേ ഇവിടെ അന്തേവാസികൾ ആയിട്ടുള്ളൂ . എല്ലാവരും സേവനത്തിന്റെ പാതയിലേക്ക് സ്വയമേവേ ഇറങ്ങിത്തിരിച്ചവർ .., പിന്നെ ഏതാനും രോഗികളും നിരാലംബരും ഞങ്ങളുടെ കൂടെയുണ്ട് .., ആ ഞങ്ങളുടെ കൊച്ചു വാസസ്ഥലത്തേക്ക് ജോണിന് ഹൃദ്ധ്യമായ സ്വാഗതം .
''ഇവിടുത്തെ സൌകര്യങ്ങൾ എല്ലാം ജോണിന് തൃപ്തികരമാണെന്ന് ..; ഞാൻ കരുതിക്കൊള്ളട്ടെ .''
അത്രയും മാന്യതയും .., ബഹുമാനവും സ്ഫുരിക്കുന്ന .., തരത്തിൽ ഉള്ളയൊരു സംസാരം എനിക്ക് ആദ്യ അനുഭവമായിരുന്നു ..!, അതെന്നെ മറുപടി പറയാനാക്കാതെ നിശ്ചെതനാക്കിത്തീർത്തു ..!ഇത്രയും വലിയൊരു മനുഷ്യൻ .., എന്നെപ്പോലൊരു .. വൃത്തികെട്ടവനോട് .., ഇത്രയും ബഹുമാനം കാട്ടേണ്ട കാര്യമെന്ത് ..?ഞാൻ ..; അദ്ദേഹത്തോടുള്ള ആദരവിനാൽ .., ഭൂമിയോളം ചെറുതായികഴിഞ്ഞിരുന്നു .
;;എന്റെ തോളിൽ തട്ടി അദ്ദേഹം ചോദിച്ചു .
''ജോണിനിപ്പോൾ നല്ല സുഖം തൊന്നുന്നുണ്ടോ ...?'
''ഉണ്ട് ..,സ്വാമിജി ..''
''എന്നാൽ നമുക്ക് അല്പം നടക്കാമല്ലേ ..''
''ശരി .., സ്വാമിജി .''
അദ്ദേഹം എന്നെയും കൂട്ടി ആശ്രമത്തിനു പുറത്തേക്ക് കടന്നു .., വിശാലമായ പുഴയുടെ തീരത്ത് ..,മലയുടെ താഴ്വാരത്തിലൂടെ ഞാൻ അദ്ദേഹത്തിന്റെ പുറകെ നടന്നു ..!, അസ്തമയ സൂര്യൻ പ്രകാശം പൊഴിച്ച് നിൽക്കുന്നു .., നല്ല തണുത്ത കാറ്റ് എങ്ങും വീശിയടിക്കുന്നു ..!പുഴയുടെ നനുത്ത ഓളങ്ങൾ ..,തീരത്തുവന്നടിക്കുന്ന ചെറിയ മർമ്മരം ..., ഒരു വശത്ത് നിരന്നു നിൽക്കുന്ന സൂര്യകാന്തിചെടികൾ ..; തങ്ങളുടെ കാമുകനായ സൂര്യന്റെ വിടവാങ്ങലിനായി പടിഞ്ഞാറോട്ട് നോക്കി ദു:ഖാർത്തരായി തല കുമ്പിട്ട് നിൽക്കുന്നു .., പേരറിയാത്ത പൂക്കളുടെ സൌരഭ്യം എങ്ങും .
കൂടാരം ചേക്കേറുന്നതിനായി , കിളികൾ കലപില കൂട്ടിക്കൊണ്ട് കൂട്ടത്തോടെ മടങ്ങുന്നു .
കുറച്ചു ദൂരം നിശബ്ദമായി നടന്നതിനു ശേഷം ..,വളരെ മൃദുവായി അദ്ദേഹം എന്നോട് ചോദിച്ചു .
''ജോണിന് എയിഡ്സ് ആണല്ലേ ...?'', എനിക്കതിൽ അത്‌ഭുതം തോന്നിയില്ല .., കാരണം എന്റെ സഞ്ചിയിലുള്ള വസ്തുക്കളിൽ നിന്നും .എന്റെ പേർ മനസ്സിലാക്കിയ പോലെ ..
എന്റെ മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്ന് എന്റെ രോഗത്തേക്കുറിച്ചും അവർ മനസ്സിലാക്കിയിരിക്കണം .
എങ്കിലും .., ആ ചോദ്യം എന്നിൽ ഒരു ഞെട്ടൽ ഉളവാക്കി ..!, അടുത്ത ഏതു നിമിഷത്തിലും .., ഇവിടെ നിന്നും പുറപ്പെടാനുള്ള ഒരു ഉത്തരവ് .., അദ്ദേഹത്തിൽ നിന്നും പുറപ്പെടും എന്ന് ഞാൻ പ്രതീക്ഷിച്ചു ...!, അതിനെ സമചിത്തതയോടെ നേരിടാൻ ..; ആശങ്കാകുലമായ മനസ്സിനെ ഞാൻ പ്രേരിപ്പിച്ചു .
''അതുകൊണ്ടാണോ .., ജോണ്‍ ആത്മഹത്യ ചെയ്യുവാനായി തുനിഞ്ഞത് ..?, അദ്ദേഹത്തിന്റെ ചോദ്യം വീണ്ടും ഉയർന്നു .
''ഉം ..!'', ഞാനൊന്ന് മൂളുക മാത്രം ചെയ്തു .
''എന്ത് വിഡ്ഢിത്തമാണ് ജോണ്‍ ചെയ്തത് ..?, ഞങ്ങൾ കണ്ടില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നെനെ ..?''
ഒരു നിമിഷം .., ഞാനാ മുഖത്തേക്ക് നോക്കിയതിനു ശേഷം പതുക്കെ പറഞ്ഞു .
''ആർക്കും എന്നെ വേണ്ടാതായിരിക്കുന്നു .., സ്വാമിജീ ...!, ആർക്കും , അമ്മയും , സഹോദരിയും .., കൂട്ടുകാരും .., നാട്ടുകാരും .., ബന്ധുക്കളും ..., എല്ലാവരും എന്നെ ഒരു പുഴുത്ത പട്ടിയെപ്പോലെ വെറുക്കുന്നു .., ആട്ടിയോടിക്കുന്നു ..!, എല്ലാവർക്കും ഞാൻ ഒരു ശപിക്കപ്പെട്ടവനാണ് ..!ആർക്കും എന്നെ വേണ്ടാ ..,ആരും എന്നെ മനസ്സിലാക്കുന്നില്ല .''
അദ്ദേഹം എന്റെ തോളിൽ കൈവെച്ചുകൊണ്ട് ..; ഒരു നിമിഷം നിശബ്ദനായി നിന്നു ..! അതിനുശേഷം .., തന്റെ ചൂണ്ടുവിരൽ പതുക്കെ മുകളിലെക്കുയർത്തിക്കാണിച്ചുകൊണ്ട് പറഞ്ഞു .
''അവനു നിന്നെ വേണം ജോണ്‍ .., ഈ ലോകം മുഴുവൻ സൃഷ്ടിച്ചവന് . നിന്നെ സൃഷ്ടിച്ചവന് ഈ പ്രപഞ്ചത്തിന്റെ ഉപജ്ഞാതാവിന് നിന്നെ ആവശ്യമുണ്ട് .സൃഷ്ടിയും .., സംഹാരവും .., ശക്തിയും .., കാരുണ്യവും ..., സ്നേഹവും .., നിന്റെ കൂടെയുള്ളപ്പോൾ ..., ആരെല്ലാം വെറുത്താലും .., ആരെല്ലാം തള്ളിപ്പറഞ്ഞാലും ..., നീ ..., എന്തിനാണ് ജോണ്‍ വിഷമിക്കുന്നത് ...?, അവന്റെ സ്നേഹം അനന്തമാണ് ..., അവിടെ കുഷ്ഠരോഗിയെന്നൊ ...?എയിഡ്സ് രോഗിയെന്നൊ ..?, ആരോഗ്യമുള്ളവനെന്നൊ ...?, ഇല്ലാത്തവനെന്നൊ ..?, പണക്കാരനെന്നൊ ..?, പാവപ്പെട്ടവനെന്നോ ...?യാതൊരു വ്യത്യാസവും ഇല്ല ., ആ സ്നേഹസ്വരൂപന്റെ സാന്നിധ്യം നിന്റെ കൂടെ ഉള്ളപ്പോൾ .., എന്തിനെക്കുറിച്ചാണ് .., ജോണ്‍ നീ അസ്വസ്ഥനാകുന്നത് ..?
ആ വാക്കുകൾ എന്നിൽ ഊർജ്ജം നിറക്കുന്നതായി എനിക്ക് തോന്നി .അദ്ദേഹം അവിടെയുള്ള ഒരു പാറക്കല്ലിൽ ഇരുന്നു ..., മറ്റൊന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് എന്നോടും ഇരിക്കുവാൻ പറഞ്ഞു .