66

                        ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു  സ്വാമിജിയുടെ ദിവസേനെയുള്ള ഉപദേശങ്ങൾക്കും , ധ്യാനത്തിനും  എന്നിൽ പലതരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു കൊണ്ടിരുന്നു . അദ്ദേഹത്തിന്റെ ഈ പുതിയ രീതി എന്റെ മനസ്സിനും ശരീരത്തിനും വളരെയധികം ഊർജ്ജദായകമാണെന്ന് ഞാൻ മനസ്സിലാക്കി എങ്കിലും ഭീതി എന്നിൽ നിന്നും പൂർണ്ണമായും വിട്ടൊഴിയുന്നില്ല .

                അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കപ്പെടുന്ന ആ മാത്രകളിൽ  എന്നിൽ ആത്മവിശ്വാസം അതിന്റെ പരകോടിയിൽ എത്തിച്ചേരും . എന്നാൽ മണിക്കൂറുകൾ കഴിയുമ്പോൾ  വീണ്ടും ഭീതി എന്നെ വലയം ചെയ്യുന്നു മരണത്തെകുറിച്ചുള്ള ഭയാനകമായ ചിന്തകൾ എന്നെ കാർന്നു തിന്നുന്നു .

                മനസ്സിന്റെ സ്റ്റബിലിറ്റി നിലനിറുത്തുവാൻ എനിക്ക് കഴിയാതെ വരുന്നു , എന്റെ ഈ അവസ്ഥ സ്വാമിജി ശരിക്കും മനസ്സിലാക്കിയിരുന്നു  ഒരു ദിവസം ഞാൻ അദ്ദേഹത്തോട് പറഞ്ഞു .

               ''അങ്ങയുടെ വാക്കുകൾ എന്നിൽ നിറക്കുന്ന ഊർജ്ജം വിവരണാധീതമാണ്  എന്നാൽ അത് തുടർച്ചയായി നിലനിറുത്തുവാൻ എനിക്ക് കഴിയുന്നില്ല . പലപ്പോഴും ആത്മവിശ്വാസത്തിന്റെ മേൽ ഭയത്തിന്റെ ആക്രമണം രൂക്ഷമാകുന്നു , ഭീതി എന്റെ ഉള്ളിൽ നിന്ന് അടിക്കടി എത്തിനോക്കുന്നു  എനിക്കത് താങ്ങാനാകുന്നില്ല  ഞാനിനി എന്താണ് ചെയ്യേണ്ടത് ..?''

             അതിന് മറുപടി പറയാതെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട്  അദ്ദേഹം പുഴക്കരയിലൂടെ  ആ മലഞ്ചെരുവിലെക്ക് എന്നേയും കൂട്ടിക്കൊണ്ടു പോയി .

              അവിടെ ഒരു ചെറിയ വൃക്ഷം വളർന്നു നിൽക്കുന്നുണ്ടായിരുന്നു  അദ്ദേഹം ഒരു കോടാലിയെടുത്ത് ആ വൃക്ഷത്തെ  പകുതിക്ക് വെച്ചങ്ങു മുറിച്ചു കളഞ്ഞു .

           അദേഹത്തിന് ഇത് എന്തു പറ്റി ..?എന്ന് ഞാൻ ചിന്തിച്ചു  അദ്ദേഹം കാണിച്ച ഈ പ്രവർത്തി എന്നിൽ അമ്പരപ്പാണ് ഉളവാക്കിയത്  യാതൊന്നും അതെക്കുറിച്ച് പറയാതെ അദ്ദേഹം തിരിച്ചു നടന്നു .

                      കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു സായംസന്ധ്യയിൽ  സ്വാമിജി എന്നേയും കൂട്ടി  ആ  മലഞ്ചെരിവിലൂടെ നടക്കുവാൻ പോയി .

                അന്നേക്ക് അദ്ദേഹം മുറിച്ചു കളഞ്ഞ ആ ചെറിയ വൃക്ഷം  എനിക്ക് കാണിച്ചു തന്നു. അവിടെ മുറിച്ചു മാറ്റപ്പെട്ട ആ വൃക്ഷത്തിന്റെ അടിഭാഗത്തുനിന്നും മറ്റൊരു കാമ്പ് മുളപൊട്ടിയിരിക്കുന്നു  അത് ചൂണ്ടിക്കാണിച്ച് അദ്ദേഹം എന്നോട് പറഞ്ഞു .

          ''ഇതാണ് ജോണ്‍  അന്ന് ചോദിച്ച ചോദ്യത്തിന് ഉത്തരം  ഇതാണ് ആത്മവിശ്വാസം നമ്മൾ  വെട്ടിമാറ്റിയ ഒരു വൃക്ഷം  യാതൊരു തരത്തിലുള്ള പരിപാലനവും കൂടാതെ  അതിന്റെ ജീവൻ അവശേഷിക്കുന്ന  ഭാഗത്തുനിന്നും  ഊർജ്ജം ഉൾക്കൊണ്ട്  വീണ്ടും മുളച്ചു പൊന്തിയിരിക്കുന്നു . നാളെ ഈ മുള നശിപ്പിച്ചു കളഞ്ഞാലും  വീണ്ടും മാറ്റൊരു ഭാഗത്ത് അത് മുളച്ചു പൊന്തും  പരിപൂർണ്ണമായി  ആ വൃക്ഷം നശിപ്പിക്കപ്പെടുന്നത്‌ വരെ ഈ പ്രിക്രിയ തുടർന്നുകൊണ്ടേയിരിക്കും .

                    ഓരോ പ്രാവശ്യവും നശിപ്പിക്കപ്പെട്ടതിനു ശേഷവും  യാതൊരു വിധത്തിലുള്ള മരുന്നോ വളമോ പരിപാലനമോ  ഒന്നും തന്നെയില്ലാതെ  അത് വീണ്ടും  വീണ്ടും മുളച്ചു പൊന്തുകയാണ് എനിക്കിനിയും വളരാനാകും എന്ന കരുത്തോടെ .

                  വെറും നിശ്ചലജീവൻ മാത്രമുള്ള ഒരു വൃക്ഷത്തിന്‌  ഇങ്ങനെ അതിന്റെ നാശത്തെ അതിജീവിക്കാൻ കഴിയുമെങ്കിൽ  , ജീവനും ആത്മാവും,ശരീരവും , ചിന്താശക്തിയും, വിവേകശക്തിയും , ബുദ്ധിശക്തിയും.,ചലനശക്തിയും  എല്ലാം ഉള്ള നിനക്ക്  എന്തുകൊണ്ട്  നിന്റെ ശരീരത്തെ ദോഷകരമായി ബാധിച്ച ഒരു വൈറസ്സിനെ പുറംതള്ളി സ്വന്തം  ശരീരത്തെ ശുദ്ധീകരിക്കുവാൻ സാധിക്കുന്നില്ല . അല്ലെങ്കിൽ എന്റെ ശരീരത്തിനിതു കഴിയും  എന്ന ആത്മവിശ്വാസത്തെ നേടുവാൻ കഴിയുന്നില്ല .

               ആ വാക്കുകൾ എന്നിൽ പ്രതിധ്വനിക്കുകയായിരുന്നു  ''കേവലം ഒരു വൃക്ഷത്തിനു സാധിക്കുമെങ്കിൽ   എന്തുകൊണ്ട് , എനിക്ക് കഴിയില്ല ?''

               ആ പ്രകമ്പനം  എന്നിൽ അസാധാരണമായൊരു ഊജ്ജം നിറച്ചു  എന്നിലെ ആത്മവിശ്വാസം അതിന്റെ  പരകോടിയിൽ എത്തിച്ചേർന്നു .

                എന്റെ ശരീരവും  മനസ്സും സടകുടഞ്ഞ്‌എഴുന്നേറ്റു  എല്ലാത്തിനേയും തച്ചു തകർക്കാനുള്ള ഒരു ആവേശം എന്നിൽ വന്നു നിറഞ്ഞു .

                ''എനിക്കിതു കഴിയും  എനിക്കിതു കഴിയും , എന്നുള്ള സ്വയം ഉരുവിടലുകൾ  എന്റെ മനസ്സിനേയും ശരീരത്തേയും ഉത്തേജിപ്പിച്ചു  അദ്ദേഹം അനുവർത്തിച്ചതുപോലെ  ഞാനും പദ്മാസനത്തിലിരുന്നു  കണ്ണുകളടച്ചു .

                    ദീർഘമായി ഒന്നു രണ്ടാവർത്തി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത്  മനസ്സിനേയും  ശരീരത്തേയും ഏകാഗ്രമാക്കി .

              ''ജോണ്‍  ഈ പ്രക്രതി തന്നെ നമുക്ക് എത്രയോ അതിജീവനത്തിന്റെ മാർഗ്ഗങ്ങൾ കാണിച്ചു തരുന്നു . നമ്മൾ അതിലേക്ക് കണ്ണ് തുറന്നൊന്ന് നോക്കിയാൽ മാത്രം മതി മുറിച്ചു മാറ്റപ്പെട്ട ഈ വൃക്ഷം  അതിലൊന്ന് മാത്രമാണ്  അതെങ്ങനെ  വീണ്ടും മുളച്ചു പൊന്തി .? എങ്ങിനെ അത്  തന്റെ നാശത്തെ അതിജീവിച്ചു ?

                  എനിക്കിത് ചെയ്യാനാകും എന്ന ഉറച്ച വിശ്വാസം , ജീവന്റെ ഒരംശം മാത്രമേ ഉള്ളൂവെങ്കിലും   അതിൽനിന്നും ഊർജ്ജം സംഭരിച്ച്  തന്റെ നാശത്തെ  അതിജീവിക്കാനുള്ള അതിജീവന ശേഷി . വീണ്ടും മുളച്ചു പൊന്തുവാനുള്ള ആർജ്ജവം  തനിക്കു സംഭവിച്ച നാശത്തിൽ തളരാതെ  അവശേഷിക്കുന്ന ജീവന്റെ അംശം ഉപയോഗിച്ച് തന്റെ ജീവനാഡികൾ ആകുന്ന വേരുകളിലൂടെ  അതിജീവനം തേടി പ്രക്രതിയിലേക്ക് ആഴ്ന്നിറങ്ങൽ .

                പ്രകൃതി നമുക്ക് കാണിച്ചുതരുന്ന പാഠങ്ങൾ ഇവയോക്കെയാണ്  ജോണ്‍ .


          ആവിർഭാവത്തിലുള്ള മനുഷ്യകുലത്തിൽ നിന്ന്   എത്രയോ സംവത്സരങ്ങളിലൂടെ കടന്നു പോയിട്ടാണ്  ഇന്നത്തെ മനുഷ്യൻ  ഈ ആധുനിക രൂപം കൈവരിച്ചിരിക്കുന്നത്  ,ഈ ദശലക്ഷക്കണക്കിന് വർഷങ്ങളുടെ  ചരിത്രത്തിൽ  അവൻ ഏതെല്ലാം രീതികളിലൂടെ ആയിരിക്കും  അവന്റെ ജീവിതയാത്ര മുന്നോട്ട് നയിച്ചിട്ടുണ്ടായിരിക്കുക ?

              പ്രാകൃതമായ ജീവിത രീതികളിൽ നിന്നും  അവൻ എത്രയേറെ മുന്നേറി കഴിഞ്ഞിരിക്കുന്നു. ഗുഹാമുഖ ജീവിത വാസരീതികളിൽ നിന്നും  അവന്റെ ഇന്നത്തെ പക്വമായ രീതിയിലുള്ള വളർച്ച  എങ്ങിനെയുണ്ടായി, പച്ച മാംസം ഭക്ഷിച്ചും  നഗ്നനായും  വനാന്തരങ്ങളിൽ  ജീവിച്ചും പോന്ന മനുഷ്യൻ  എങ്ങിനെ ഇന്നത്തെ രീതിയിൽ മോഡേണ്‍ ധാരിയായി മാറി ?

                   വേട്ടയാടാൻ കല്ലുകളെയും  മരങ്ങളേയും  ആയുധങ്ങൾ ആക്കിയ മനുഷ്യൻ .., ഈ രൂപത്തിലേക്ക് കടന്നുവന്നത്   ഒറ്റ രാത്രി കൊണ്ടൊന്നുമല്ല  ദശലക്ഷക്കണക്കിന് വർഷങ്ങൾ വേണ്ടിവന്നിരിക്കുന്നൂവതിന് .

                 ഈ ദശലക്ഷക്കണക്കിന് വർഷങ്ങളിൽ  അവൻ എന്തെല്ലാം പ്രതിസന്ധികളെയും ദുരിതങ്ങളെയും,അതിജീവിച്ചായിരിക്കണം ഈ നിലയിൽ എത്തിച്ചേർന്നിരിക്കുന്നത് .?

               കോടാനുകോടി വർഷങ്ങൾക്കു മുൻപ് ഭൂമുഖത്ത് ജീവിച്ചിരുന്ന പല ജീവജാലങ്ങളും നാമാവിശേഷമായിപ്പോയിരിക്കുന്നു . എന്തുകൊണ്ട് മനുഷ്യൻ മാത്രം എല്ലാത്തിനേയും അതിജീവിച്ചു ..?, അതിജീവനത്തിന്റെ ശേഷി അവനിലുണ്ട് .., ആ കഴിവോടുകൂടിയാണ്  ദൈവം അവനെ  ഈ ഭൂമിയിലേക്ക് സൃഷ്ട്ടിച്ചു വിട്ടിരിക്കുന്നത് .

               നമ്മിലുറങ്ങിക്കിടക്കുന്ന ആ അതിജീവനത്തിന്റെ ശക്തിയെ  നാം തിരിച്ചറിയുന്നിടത്ത് നമ്മുടെ വിജയം  തുടങ്ങുന്നു  നമ്മിൽ ഉറങ്ങിക്കിടക്കുന്ന ആ അസാമാന്യമായ ശക്തിയെ  കരുത്തിനെ  വേണ്ട വിധത്തിൽ ഉപയോഗിക്കുന്നിടത്ത്  ഏത് സങ്കീർണ്ണ അവസ്ഥയേയും നമുക്ക് മറികടക്കാം .

              നിനക്കിതിന് കഴിയും  ജോണ്‍ , നിന്റെ ഈ രോഗത്തെ അതിജീവിക്കുവാൻ നിനക്ക് കഴിയും  നിന്റെ ഉള്ളിലെ ശക്തിയെ  നീ തന്നെ ഉണർത്തുക നിന്റെ ദ്രിഡത സിരകളിലൂടെ ശക്തിയായി അഗ്നിയായി  ശരീരത്തിന്റെ നാനാ ഭാഗത്തേക്കും ഒഴുകിയെത്തട്ടെ .ഓരോ അംശത്തിൽ നിന്നും ദോഷകാരികളായ അണുക്കളെ അവ പുറംതള്ളട്ടെ .

                  മനസ്സിൽ ആവർത്തിച്ചാവർത്തിച്ചു ഉരുവിട്ടുകൊണ്ടിരിക്കുക മനസ്സിൽ നിന്നും പ്രവഹിക്കുന്ന ആ ശക്തി  ഒരു വിദ്യുത്പ്രവാഹം പോലെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും പ്രവഹിക്കട്ടെ . അതിന്റെ ശക്തിയിൽ രോഗാണുക്കൾ കരിഞ്ഞ് ചാമ്പലാകട്ടെ . മനസ്സിനുള്ളിൽ പോസറ്റീവ് എനർജി സംഭരിക്കുക , ഈ പോസറ്റീവ് എനർജിയുടെ പ്രവർത്തനഫലമായി ശരീരത്തിൽ പലതരത്തിലുള്ള  എൻസൈമുകൾ ഉല്പാധിപ്പിക്കപ്പെടുന്നു . ഈ എൻസൈമുകൾ ദുർബ്ബലങ്ങൾ ആയ നമ്മുടെ പ്രധിരോധകോശങ്ങളെ ശാക്തീകരിച്ച്  രോഗാണുവാഹകരായ കോശങ്ങൾക്കെതിരെ പൊരുതുവാൻ  കൂടുതൽ ഉന്മേഷവും  ഊർജ്ജവും പ്രധാനം ചെയ്യുന്നു .

                പോസറ്റീവ് എനർജി നേടാൻ ഒരു എളുപ്പവഴിയുണ്ട്  ഏതായാലും മരണം എല്ലാവർക്കും ഉണ്ട്   ഇത്രയും നാൾ വീണുകിട്ടിയ ഈ ജീവിതം ഒരു ബോണസ്സ് ആണെന്നു കരുതുക . പിന്നെ മരണം കഴിഞ്ഞൊരു ജീവിതമുണ്ട്  ഇനിയും ജന്മങ്ങൾ അങ്ങിനെ ബാക്കി കിടക്കുന്നു , എന്നാൽ പിന്നെ ഒന്ന് പൊരുതി നോക്കുന്നതിൽ എന്താണ് തെറ്റ് .?

                 ചുറ്റുപാടുകളിലും  ജീവിത രീതികളിലും പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകാം,നമ്മളെ അതെല്ലാം പിന്നോട്ട് വലിച്ചേക്കാം  പക്ഷേ ..,ഈ ജന്മം അങ്ങിനെയൊന്നും തോറ്റു കൊടുക്കുവാൻ പാടില്ല . നമ്മുടെതായ രീതിയിൽ മാക്സിമം പരിശ്രമിച്ചു കൊണ്ടേയിരിക്കുക  അതിനുള്ള ഫലം തീർച്ചയായും കിട്ടും .

            അല്പം പോലും എതിർക്കാതെ  കൈയ്യും കെട്ടിനിന്ന്  രോഗാണുവിനു മുന്നിൽ തോറ്റു മരണത്തിന് അടിയറവ് പറയുന്നതിലും ഭേദം  ഞാൻ ജനിക്കാതിരിക്കുകയായിരുന്നു നല്ലത് .

           ഞാനെത്ര വലിയവനാണ്‌  ആകാരം കൊണ്ട്  ബുദ്ധികൊണ്ട്ശക്തികൊണ്ട്  എല്ലാം തന്നെ  എനിക്ക് സ്വയം ചിന്തിക്കുവാനുള്ള കഴിവുണ്ട്  പ്രാവർത്തീകമാക്കുവാനുള്ള ഇഛാശക്തിയുണ്ട്   ഈ പ്രപഞ്ചത്തിലെ ജീവനുള്ള വസ്തുക്കളിൽ ഏറ്റവും ശ്രേഷ്ടനുമാണ് , ഇത്രയെല്ലാം  യോഗ്യതകൾ ഉള്ള ഞാൻ , വെറുമൊരു കീടത്തിനു മുന്നിൽ തോൽക്കുകയോ  ഛായ് .., മോശം  എങ്കിൽപിന്നെ  ഞാൻ മനുഷ്യനാണ് എന്ന് പറയുന്നതിൽ എന്താണ് അർത്ഥം ?, ഇത്രയധികം കഴിവുകൾ ഉണ്ടെന്ന് പറയാൻ എന്താണ് ഒരു യോഗ്യത ?,ഈ  മനുഷ്യകുലത്തിന് തന്നെ ഞാനൊരു അപമാനമാണ് .

                   എന്റെ സൃഷ്ട്ടാവ് പോലും ലജ്ജിക്കുന്നുണ്ടായിരിക്കും  ഇത്രയും ഭീരുവായ ഒരുത്തനെയാണല്ലോ ഞാൻ ഭൂമിയിലേക്ക് പടച്ചു വിട്ടതെന്നോർത്ത് . അതിന് ഞാൻ വഴിവെക്കുകയില്ല .ശത്രുവിനെതിരെ ചെറുവിരൽ പോലും അനക്കാതെ കീഴടങ്ങുന്നതിൽ എന്താണ് അർത്ഥം  അതും എനിക്ക് കാണുവാൻ പോലും സാധിക്കാത്തത്രയും ചെറുതായ ഒരു കീടത്തോട് , അത്രയും കഴിവില്ലാത്തവനാണോ  ഞാൻ  അല്ല .., ഒരിക്കലുമല്ല .

                 എന്നിൽ തന്നെ പ്രധിരോധശക്തിയുണ്ട് , എന്നിൽ തന്നെ വലിയൊരു സൈന്യമുണ്ട് . ഏത്  രോഗത്തിനെയും അടിയറവ് പറയിക്കാനുള്ള കഴിവ് എന്റെ പ്രധിരോധശക്തിക്കുണ്ട് . എന്റെ സൈന്യത്തിനുണ്ട് ..., അതിനുള്ള വീര്യം  ഞാൻ കുത്തിവെക്കുകയാണ് വേണ്ടത് അതിനുള്ള മനോബലം എന്റെ സൈനീകർക്ക് .., ഞാൻ നൽകുകയാണ് വേണ്ടത് .

    അതെ എനിക്കിതിനു  കഴിയും  ഈ രോഗാണുവിനെ പുറംതള്ളാൻ എനിക്ക് കഴിയും ,എന്റെ ശരീരത്തിനതിനുള്ള കരുത്തുണ്ട്  മനസ്സിന് അതിനുള്ള ഇച്ചാശക്തിയുണ്ട് .

                           മനസ്സിൽ നിന്നുമുള്ള ആ ഊർജ്ജം  എന്റെ ശരീരം മുഴുവൻ വ്യാപിക്കട്ടെ , മുക്കിലും  മൂലയിലും ഉള്ള ഓരോ രോഗാണുക്കളെയും  എന്റെ പടയാളികൾ കൊന്നോടുക്കട്ടെ . അതിനുള്ള ശക്തി എന്നിലുണ്ട്  ഊർജ്ജമുണ്ട് .., യേസ് .... എനിക്കിതിനു കഴിയും . ഒരു വൃക്ഷത്തിനു . അതിന്റെ നാശത്തെ അതിജീവിക്കാമെങ്കിൽ., ജീവനും , ബുദ്ധിയും , ശക്തിയും ഉള്ള എനിക്ക് എന്തുകൊണ്ട്  എന്റെ നാശത്തെ അതിജീവിക്കുവാൻ കഴിയുകയില്ല .?

            ''എനിക്കു കഴിയും..എനിക്കിതിനു കഴിയും .. '' ഞാനുറക്കെ അലറി എനിക്കിതിനു കഴിയും .

             ശക്തമായ മാനസീകസമ്മർദ്ദം മൂലം ഞാൻ കിതച്ചു .

                     ''ജോണ്‍ .., ആത്മവിശ്വാസം എന്താണെന്ന് നാം അറിയണം അതുകൊണ്ടു മാത്രം ഇത്രയും മാരകമായൊരു  രോഗത്തെ അതിജീവിക്കുവാൻ കഴിയുമോ ..?

            മനുഷ്യജീവിതം പൂർണ്ണമായും സമ്മർദ്ധങ്ങൾക്ക് അടിമപ്പെട്ടതാണ് . ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അത് നമ്മളെ  ഞെരിച്ചുകൊണ്ടിരിക്കും .

           രോഗം മാറണമെങ്കിൽ ആത്മവിശ്വാസം മാത്രം മതിയോ ?, മതി എന്നു തന്നെ ഉത്തരം നൽകേണ്ടിവരും ..!, അതാണ്‌ എല്ലാത്തിന്റേയും മൂലകേതു . തോൽ‌വിയിൽ നിന്ന് വിജയത്തിലേക്ക് കുതിക്കണമെങ്കിൽ ...അചഞ്ചലമായ ആത്മവിശ്വാസം ആവശ്യമാണ്‌ .

            എന്റെ രോഗം മാറുമോ.?, ഇതിന് മരുന്ന് പോലും ഇല്ല  എന്നുള്ള ചിന്തകൾ .., നമ്മളെ ബലഹീനരാക്കുന്നു  ആശയറ്റവരാക്കുന്നു , ഇവിടെ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് .., ഈ  ലോകത്തിൽ എന്തെല്ലാം തരത്തിലുള്ള കണ്ടുപിടിത്തങ്ങൾ ആണ് മനുഷ്യൻ നടത്തികൊണ്ടിരിക്കുന്നത്  ഇതെല്ലാം എങ്ങിനെ അവനു കഴിയുന്നു .?

                മനുഷ്യകുലത്തിന്റെ ആദ്യകാലഘട്ടത്തിൽ അവൻ സ്വപ്നം പോലും കാണാത്തത്ര കാര്യങ്ങൾ  ഇപ്പോൾ നാം നേടിക്കഴിഞ്ഞിരിക്കുന്നു . വൈദ്യശാസ്ത്രത്തിലും  ഇലക്ട്രോണിക്സിലും  എതിലെന്നു വേണ്ട എല്ലാത്തിലും നമ്മൾ കുതിച്ചു കൊണ്ടിരിക്കുകയാണ്  ഏതൊരു കണ്ടുപിടുത്തമെടുത്താലും  അതിനു പിന്നിൽ തലപുകച്ച മനുഷ്യർ നിരവധിയാണ്  അവരുടെ തുടർച്ചയായ പ്രയത്നത്തിന്റെ  ഫലങ്ങളാണ് അവയെല്ലാം .

              അവരുടെ ആത്മവിശ്വാസമാണ്  അവരെ വിജയത്തിന്റെ സോപാനത്തിലേക്ക് നയിച്ചത്  ചക്രം കണ്ടുപിടിച്ച കാലഘട്ടത്തിൽ . നിരത്തിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നത് ആരെങ്കിലും സ്വപ്നം  കണ്ടിട്ടുകൂടിയുണ്ടോ .ഭൂമിയുടെ ഗുരുത്വാകർഷണത്തെ അതിജീവിച്ച് , ആകാശത്തിലൂടെ ഒരു യാത്ര   മനുഷ്യന്റെ ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല എന്നാൽ ആ മഹാത്ഭുതം ഇന്ന് അത്ഭുതമേ അല്ലാതായിരിക്കുന്നു .ഇനിയൊരു നൂറ്റാണ്ടു കൂടിക്കഴിഞ്ഞാൽ ഒരു പക്ഷേ ..; ഇന്നത്തെ കാറുകളുടെയും  മറ്റു സ്വകാര്യ വാഹനങ്ങളുടെയും സ്ഥാനത്ത് .., ചെറിയ ചെറിയ വീമാനങ്ങൾ ആയിരിക്കും ആളുകൾ  യാത്രാ സൌകര്യത്തിനായി ഉപയോഗിക്കുക .

                കാരണം വർദ്ധിച്ചു വരുന്ന വാഹനബാഹുല്യം റോഡുകളുടെ പരിമിതസൌകര്യങ്ങൾക്കും മേലേ കുതിച്ചുയരുമ്പോൾ  അതിനെ അതിജീവിക്കുവാൻ അന്തരീക്ഷത്തിലൂടെ  ഭൂമിയിൽ നിന്നും ഒരു നിശ്ചിത  ഉയരത്തിൽ കൊച്ചു കൊച്ചു വീമാനങ്ങളുടെ സഞ്ചാരയോഗ്യമാകുന്ന ഒരു പാത മനുഷ്യൻ വികസിപ്പിച്ചെടുത്താൽ   അതിൽ അത്ഭുതപ്പെടാനില്ല .

              

         

Popular posts from this blog