"ജോണിന്റെ കുടുംബാംഗങ്ങൾ എങ്ങിനെയാണ് .., അവർക്ക് താങ്കളുടെ അവസ്ഥ മനസ്സിലാക്കുവാൻ സാധിക്കുമോ ."?

             ''തീർച്ചയായും സാർ .., എന്റെ അമ്മയ്ക്കും .., സഹോദരിക്കും ..., എന്നെ പൂർണ്ണമായും .., മനസ്സിലാക്കാൻ കഴിയും ..., എന്നെനിക്ക് ഉറപ്പുണ്ട് ..., അവർ എന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ട് .

''നന്നായിരിക്കട്ടെ ജോണ്‍ .., ഈ രോഗത്തിന് ...:മരുന്നിനേക്കാൾ വലുതായി .., മാനസ്സീകമായ ഒരു പിന്തുണയാണ് വേണ്ടത് .., രോഗിയെ പൂർണ്ണമായും മനസ്സിലാക്കി അവനെ ഒറ്റപെടുത്താതെ .., ആത്മവിശ്വാസവും .., ധൈര്യവും നൽകാൻ .., കുടുംബാംഗങ്ങൾക്ക്  കഴിയണം .., താങ്ങും .., തണലുമായി .., എപ്പോഴും ഞങ്ങൾ കൂടെയുണ്ട് .., എന്ന വിചാരം രോഗിയിൽ ഉണ്ടാക്കണം ..., അങ്ങിനെ കഴിഞ്ഞാൽ .., അത് തന്നെ ഏറ്റവും വലിയ മുതൽ കൂട്ടായിരിക്കും ..:ഈ ചികിത്സാരീതിയിൽ .

               പിന്നെ ജോണിന് .., ഇപ്പോൾ മറ്റു രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്തതു കൊണ്ട്  .., പ്രത്യേകിച്ച് ഒരു ചികിത്സയും ആവശ്യമില്ല .., എന്നിരുന്നാലും ഞാൻ കുറച്ചു മരുന്നുകൾ കുറിച്ച് തരുന്നുണ്ട് .., അത് കുറച്ചു വൈറ്റമിൻസും ..., പിന്നെ ശരീരത്തിന്റെ പ്രതിരോധശക്തിയെ .., ശക്തിപെടുത്താനും ഉതകുന്നതാണ് .., മുടങ്ങാതെ കഴിക്കണം ..., പിന്നെ ജീവിത ശൈലിയിൽ വളരെയധികം മാറ്റങ്ങൾ വരുത്തണം .., മദ്യപാനം .., പുകവലി .., തുടങ്ങി എല്ലാ ദു:ശ്ശീലങ്ങളും .., പൂർണ്ണമായും ഒഴിവാക്കണം .., ചിട്ടയായ ജീവിതരീതി പാലിക്കണം .., രാവിലെയോ .., വൈകീട്ടോ ., നിർബന്ധമായും എക്സെർസൈസുകൾ ശീലമാക്കുക ..., ജീവിതത്തിൽ ഒരു കൃത്യനിഷ്ഠ പാലിക്കുക .., രോഗം പകരുവാനുള്ള സാഹചര്യങ്ങളിൽ നിന്നും .., കൂട്ടുകെട്ടുകളിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞു നിൽക്കുക .

                   ഇവയെല്ലാം വളരെ കണിശമായി  പാലിച്ചാൽ തന്നെ  .., സാധാരണ ഏതൊരാളേയും പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ നിങ്ങൾക്കും സാധിക്കാവുന്നതെയുള്ളൂ  ..,അത്  കൂടാതെ എല്ലാ ആഴ്ച്ച അവസാനവും എന്നെ വന്നു കാണുക .., മാസത്തിലൊരിക്കൽ ഒരു പൊതു ചെക്ക്‌ അപ്പ്‌ നടത്തി രോഗാവസ്ഥ മനസ്സിലാക്കുക ..., എന്നിവയെല്ലാം തന്നെ വളരെ കൃത്യമായി പാലിക്കേണ്ട കാര്യങ്ങൾ ആണ് .

                        ജോണ്‍ .., ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ .?''

              ''ഉണ്ട് .., സാർ ''

''പിന്നെ പ്രത്യേകമായി ഓർമ്മിക്കേണ്ട ഒരു കാര്യം .. മറ്റാരുമായും ഒരു തരത്തിലുള്ള ലൈംഗികബന്ധത്തിനും മുതിരരുത് .., നിങ്ങളുടെ രക്തം മറ്റൊരാൾക്കും ദാനം ചെയ്യുകയുമരുത്‌ .., അങ്ങിനെ ചെയ്യാനിടവന്നാൽ .., അത് നിങ്ങൾ നിങ്ങളോട് തന്നേയും ..., അതിലുപരി സമൂഹത്തിനെതിരായും ചെയ്യുന്ന കടുത്ത അപരാധമായിരിക്കും .., ഒരുപക്ഷെ അതിൽനിന്നും ഉണ്ടാകുന്ന കുറ്റബോധം .., നിങ്ങളുടെ മാനസ്സീകവും ശാരീരികവും ആയ നൈർമല്ല്യത്തെ നഷ്ട്ടപ്പെടുത്തുകയും .., രോഗാവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കുകയും  ചെയ്യും .

                                 ആയതിനാൽ മനസ്സും .., ശരീരവും ,..., എപ്പോഴും നിർമ്മലമായിരിക്കുവാൻ ശ്രദ്ധിക്കുക ''

             ഒന്ന് നിറുത്തി .., അദ്ദേഹം ചോദിച്ചു .

        ''ജോണിന് ശരിക്കും മനസ്സിലാകുന്നില്ലേ .?''

                       ഞാൻ നിശബ്ദനായി തലയാട്ടി  അദ്ദേഹം തുടർന്നു 

 ''നമ്മുടെ നാട്ടിൽ .., എയിഡ്സ് ബാധിതരുടെ പല സാമൂഹ്യ സംഘടനകളും ഉണ്ട് .., അതിൽ അംഗമാവുക .., ഏകാന്തതയിൽ നിന്നുള്ള മോചനത്തിനും .., മാനസ്സീകമായി അനുഭവിക്കുന്ന പിരിമുറുക്കത്തിനും അത് അയവു നല്കും .., ഞാൻ ഒറ്റക്കല്ല എന്നൊരു തോന്നൽ ഉണ്ടാക്കുവാൻ അത് ഉപകരിക്കും .., ഞാൻ തന്നെ അതിനുവേണ്ട സഹായങ്ങൾ ചെയ്തു തരാം  .

                    എങ്കിൽ  .., ജോണ്‍ പോയി നാളേയും കഴിഞ്ഞ് മറ്റന്നാൾ ഇതേ സമയത്ത് എന്നെ വന്ന് കാണണം .., വരുമ്പോൾ അമ്മയേയും ...സഹോദരിയെയും കൂട്ടിക്കൊണ്ടു വരണം ..., എന്തെങ്കിലും നുണ പറഞ്ഞ് അവരെ കൊണ്ടുവന്നാൽ മതി .., ഇവിടെ വന്നതിനു ശേഷം ഞാൻ വേണ്ട രീതിയിൽ അവരെ പറഞ്ഞു മനസ്സിലാക്കികൊള്ളാം .

             നല്ലവനായ ആ ഡോക്ടറോട് നന്ദി പറഞ്ഞ് പുറത്തിറങ്ങുമ്പോൾ ...: എന്റെ കണ്ണുകൾ എവിടേയോ കണ്ടു മറന്ന ..., ആ .., നേഴ്സിന്റെ മുഖം ഒന്നുകൂടി തേടി ...!, പക്ഷേ ..., ഞങ്ങളുടെ സംസാരത്തിനിടയിൽ എപ്പോഴോ .. അവർ മുറിയിൽ നിന്നും അപ്രതക്ഷ്യമായിരുന്നു !


                                                                 


                      എന്റെ മനസ്സ് ശാന്തമായിരുന്നു ..., എയിഡ്സ് ഉണ്ടെന്ന് ആദ്യം അറിഞ്ഞപ്പോഴുണ്ടായ മാനസീകാവസ്ഥയിൽ നിന്നും .., ഞാനൊരുപാട് മുന്നോട്ട് വന്നിരിക്കുന്നു .., ഇരിമ്പ് അടിച്ചു പതം വരുത്തുന്നത് പോലെ ...; പല ഇടങ്ങളിൽ നിന്നും .., പല തരത്തിലുള്ള ഉപദേശങ്ങളും ..,വിമർശനങ്ങളും ...വേദനകളും എല്ലാമറിഞ്ഞ്‌ .., എന്റെ ശരീരവും മനസ്സും ..., ഈ രോഗത്തോടു പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നതായി .., എനിക്ക് തോന്നി .

                    നേരത്തെ വീട്ടിലേക്ക് പൊയിട്ട് കാര്യമൊന്നുമില്ലാത്തതിനാൽ .., അടുത്തുള്ള ബീച്ചിൽ പോയി അല്പസമയം ചിലവഴിക്കാൻ ഞാൻ തീരുമാനിച്ചു .., അത് മനസ്സിന് കുളിർമ്മയും .., ഉന്മേഷവും പകർന്നു തരുമെന്നെനിക്ക് തോന്നി ..

                  കടലിൽ നിന്നും നല്ല തണുത്ത കാറ്റ് ..., വീശിയടിക്കുന്നു ..., നഗരത്തിരക്കിൽ നിന്നും .., ചൂടിൽ നിന്നും ..., മാനസീക സമ്മർദ്ദ്ങ്ങളിൽ നിന്നും .., മോചനം തേടി ധാരാളം പേർ ബീച്ചിലേക്ക് വന്നുകൊണ്ടിരിക്കുന്നു ...., താരത്യമേനെ നല്ല തിരക്ക് .

                  ചിലർ തനിയെ .., ചിലർ കുടുംബത്തോടെ ..., മറ്റുചിലർ സംഘം ചേർന്ന് ..., ഇങ്ങനെ പല തരക്കാർ ...എല്ലാവരും എല്ലാ പ്രശ്നങ്ങൾക്കും ..., ദു:ഖങ്ങൾക്കും .., മറ്റും അല്പനേരം അവധികൊടുത്ത് .., ഓടിയെത്തുന്നത് ഇതുപോലെയുള്ള തീരങ്ങളിലേക്കായിരിക്കും .

                       ഭാര്യാഭർത്താക്കന്മാർ .., കാമുകീ കാമുകന്മാർ .., കുടുംബാംഗങ്ങൾ ..., വൃദ്ധർ ..., കുട്ടികൾ ..., അങ്ങിനെ നിരവധിപേർ ...!, ചിലർ കടലിൽ കുളിക്കുന്നു .., മറ്റുചിലർ കുട്ടികളുടെ കൂടെ ചേർന്ന് പട്ടം പറത്തുന്നു ..., ചിലർ ..., മണലിൽ മൂന്ന് വടി നാട്ടി നിറുത്തി ..., ടെന്നീസ് ബോളുകൊണ്ടു ക്രിക്കെറ്റ് കളിക്കുന്നു ..., ചിലർ  ഫുട്ബാൾ കളിക്കുന്നു ..., മറ്റുചിലർ മണലുകൊണ്ട് സ്വപ്നഗോപുരങ്ങൾ നിർമ്മിക്കുന്നു ..., ആകപ്പാടെ ബഹളമയമായിരുന്ന ഒരു  അന്തരീക്ഷമായിരുന്നു  ബീച്ചിൽ .

                    ഇതിനിടയിൽകൂടി ..., സഞ്ചിയും തൂക്കി കടല വിൽക്കാൻ നടക്കുന്നവർ ..., സൈക്കളിൽ ചായ വിൽക്കുന്നവർ .

                        തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് .., ഒരു കോണിലേക്ക് ഞാൻ നടന്നു .., നീണ്ടു പരന്നു കിടക്കുന്ന സാഗരത്തിന്റെ .., എണ്ണിയാൽ ഒടുങ്ങാത്ത അലകളിലേക്ക് നോക്കി ..., ഞാനാ മണൽപ്പരപ്പിൽ കിടന്നു .., സൂര്യൻ തന്റെ അസ്തമയ പ്രഭാവമുള്ള ചുവന്ന പ്രകാശം പൊഴിച്ചുകൊണ്ട്‌ ..., അങ്ങകലെ കടലിന്റെ മടിത്തട്ടിനെ ചുംബിച്ച് ...:ഇന്നത്തെ ദിവസത്തിനോട് വിടപറയാൻ ഒരുങ്ങി നിൽക്കുകയാണ് .

                     കത്തിത്തീർന്നുകൊണ്ടിരുന്ന സൂര്യ തേജ്ജസ് ..., അന്തരീക്ഷത്തിന് ഒരു ചുവന്ന മകുടം സമ്മാനിച്ചിരിക്കുന്നു  അതിന്റെ പ്രതിഫലനം കടലിലെ വെള്ളത്തിന് സ്വർണ്ണ വർണ്ണം നൽകി .  

                       ഓളങ്ങളിലേക്ക് കണ്ണും നട്ട് കിടക്കുമ്പോൾ ..., എന്റെ മനസ്സ് അലയോഴിഞ്ഞ കടൽ പോലെ ശാന്തമായിരുന്നു ....!അങ്ങിനെ എത്രനേരം കടലിന്റെ അനന്തതയിലേക്ക് നോക്കി കിടന്നു .., എന്നെനിക്കോർമ്മയില്ല ..., മനസ്സാകെ കഴുകി തുടച്ചതുപോലെ  ആകെക്കൂടി ഒരു ഉന്മേഷം കൈവന്നിരിക്കുന്നു .

                     ഷർട്ടിലും പാന്റിലും .., പറ്റിപിടിച്ചിരുന്ന മണൽത്തരികൾ തട്ടിക്കളഞ്ഞ് എഴുന്നേൽക്കുമ്പോൾ ..., ബീച്ച് ഏറെക്കുറെ വിജനമായി കഴിഞ്ഞിരുന്നു  .

Popular posts from this blog