50

ഇരുട്ടിനെ കീറിമുറിച്ച്  അലറി കുതിക്കുന്ന  തീവണ്ടിയിലിരുന്നു  കൊണ്ട്, പിന്നിലേക്ക്  പായുന്ന വൃക്ഷങ്ങളേയും  പാതകളേയും , പുഴകളേയും, ഞാൻ നോക്കിക്കൊണ്ടിരുന്നു 

              നേരിയ ചാറ്റൽ മഴ  അത് കാറ്റോടു ചേർന്ന് എന്റെ മുഖത്തേക്ക് വീശിയടിക്കുന്നു .., ആ തണുത്ത കാറ്റേറ്റ് എന്റെ മുഖം ഐസ് വെച്ച പോലെ മരവിച്ചു .

              കാലം തെറ്റി പെയ്ത മഴ .., കാറ്റിന് പുതുമണ്ണിന്റെ മണം നൽകിയിരിക്കുന്നു , ആ മഴയുടെതിനു സമാനമാണ് എന്റെ ജീവിതം എന്നെനിക്ക് തോന്നി .

          ''കാലം തെറ്റി പെയ്ത മഴ പോലെ .., കാലം തെറ്റി ജനിച്ച ജന്മം  ആർക്കും വേണ്ടാത്ത പാഴ്മരമായി തീർന്നിരിക്കുന്നു.തണൽ നൽകി വളർത്തിയതെല്ലാം  വലിയ വൃക്ഷങ്ങളായി ...; മണ്ണിൽ വേരുറച്ചപ്പോൾ ..; തണൽ നൽകിയതിനെ നിഷ്ക്കരുണം മറന്നു കളഞ്ഞിരിക്കുന്നു ..

               ഒരു നിമിഷത്തെ പ്രലോഭനം .., ഒരുവന്റെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ ആണ് വരുത്തി വെക്കുന്നത് ...?, അവന്റെ ജീവിതത്തെ തന്നെയാണ് അത് മാറ്റിമറിക്കുന്നത്‌ ...!, എന്നാൽ ആ നിമിഷത്തെ പ്രലോഭനത്തെ ...,ഒരു നിമിഷത്തെ ചിന്താശക്തികൊണ്ട് അതിജീവിക്കാൻ കഴിഞ്ഞാൽ ..; ഒരു പക്ഷേ .., മറ്റൊന്നായി തീരുമായിരിക്കാം  ഓരോരുത്തരുടെയും ജീവിതം .

             മനസ്സിൽ ഉയരുന്ന പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയുന്നില്ലെങ്കിൽ ..;അവന്റെ ജീവിതം തന്നെ വ്യർത്ഥമായി തീരുന്നു ...!അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണല്ലോ എന്റെ ജീവിതം ..., ആരോ പറഞ്ഞത് പോലെ .

          ''ഒരു നിമിഷത്തെ ശാന്തത ., ചിന്ത  ക്ഷമ , വരാനിരിക്കുന്ന ഒരു വലിയ കൊടുംകാറ്റിനെപ്പോലും ഇല്ലായ്മ ചെയ്യാൻ സാധിക്കും .

              ഇപ്പോൾ ലക്ഷ്യമില്ലാത്ത ഈ യാത്ര എവിടേക്ക് ....?എങ്ങോട്ട് ...?, വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉണ്ടായിരുന്ന ലക്ഷ്യമായിരുന്നു മരണം ....; മനസ്സിന് ഇഷ്ട്ടപ്പെട്ട സ്ഥലത്തുവെച്ച് .

              അങ്ങിനെയൊരു സ്ഥലമുണ്ടോ ...?, മരിക്കാൻ മാത്രമായി മനസ്സിന് ഇഷ്ട്ടപെടുന്ന സ്ഥലം..?, ആ മരണത്തെ മാറ്റി നിറുത്തി ..; ജീവിതം കുറേ  കാലം കൂടി നീട്ടിക്കൊണ്ട് പൊകുന്നതിനായിരുന്നു .., എന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവും ..,ഡോക്ടറെ കാണലും എല്ലാം തന്നെ , എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ .. , എന്റെ ചിന്ത മരണത്തെ പുൽകുന്നതിനെ കുറിച്ച് മാത്രമായി മാറിയിരിക്കുന്നു .

                       സത്യത്തിൽ മരിക്കാൻ ആരെങ്കിലും ഇഷ്ട്ടപ്പെടുന്നുണ്ടോ ...?, മരണം എന്നത് പരമമായ സത്യമാണെങ്കിലും ...,അതിനെ പുൽകുവാൻ ആരും തന്നെ ഇഷ്ട്ടപ്പെടുന്നില്ല .., എത്രയോ ഭീകരമായ വാക്കാണത് ...?പലപ്പോഴും പലരും പറയാറുണ്ട്‌ .

             ''രോഗികളെ ക്കുറിച്ച് ..., വയസ്സായ മാതാപിതാക്കളെക്കുറിച്ച് ...., ഭാര്യ ഭർത്താവിനെക്കുറിച്ച് ...,അല്ലെങ്കിൽ ഭർത്താവ് ഭാര്യയേക്കുറിച്ച് .., ഇതൊന്ന് മരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് .., ഇങ്ങനെ പരിതപിക്കുന്നവർ ....എന്തുകൊണ്ട് സ്വയം ചിന്തിക്കുന്നില്ല ...?നാളെ അവരും ആ ദുഖസത്യത്തിൽ കൂടി കടന്നു പോകേണ്ടാവരാണെന്ന് ..?

            നൈരാശ്യത്തിന്റെയും ..പരാജയത്തിന്റെയും ഒടുവിൽ .., ചിലർ സ്വയം പരിതപിക്കാറുണ്ട് .., ഒന്ന് തീർന്നു കിട്ടിയിരുന്നുവെങ്കിൽ ..., അല്ലെങ്കിൽ ഒന്ന് ചത്ത് കിട്ടിയിരുന്നുവെങ്കിൽ എന്ന്  സത്യത്തിൽ നമുക്ക് അതിനുള്ള അവകാശമുണ്ടോ ...?, മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് ..; ആധികാരികമായി തീരുമാനമെടുക്കാൻ ...., നമുക്ക് അധികാരമുണ്ടോ ..?, അല്ലെങ്കിൽ സ്വയം തന്നേയും .., മരണത്തെ പുൽകുവാൻ നമുക്ക് എങ്ങിനെ കഴിയും .

             ഇത്രയൊക്കെ വിശകലനം ചെയ്യുന്ന നീ .., എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യുവാനായി ഇറങ്ങി തിരിച്ചത് ...?എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ച .., ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു  എങ്കിലും എന്റെ ചുണ്ടുകൾ പതുക്കെ പിറു പിറുത്തു .

                ''മറ്റുള്ളവരിൽ നിന്നും വ്യതസ്തനായി, എന്നെ ആർക്കും വേണ്ടല്ലോ  കാരണം ഞാനൊരു എയിഡ്സ് രോഗിയാണ്
 എന്ന് പറഞ്ഞാൽ വെറുക്കപ്പെട്ടവാനാണ് ..
 അവന് ഈ ലോകത്തിൽ ജീവിക്കുവാനുള്ള അവകാശമില്ല .., സ്വാതന്ത്ര്യമില്ല ..  ഒരു പക്ഷേഅതിനു  അവനു കഴിഞ്ഞാലും  .., ലോകം അത് അംഗീകരിക്കുന്നില്ല..., അവർ കശാപ്പുകാരാകുന്നു .., വെട്ടി മാറ്റുന്നു .., പിച്ചിച്ചീന്തുന്നു .

           എന്താണതിനു കാരണം .?

അയാൾ ഒരു എയിഡ്സ് രോഗി എന്നതു തന്നെ .

Popular posts from this blog