51
''ഹലോ ടിക്കറ്റ് എടുക്കപ്പാ ....?''.ടി .ടി .ആറിന്റെ ശബ്ദമാണ് എന്റെ സ്വപ്നത്തിൽ നിന്നും എന്നെ ഉണർത്തിയത് .
ഞാൻ നിന്ന് പരുങ്ങി .., ,എങ്ങോട്ട് പോകണമെന്ന് അറിയാതെ ലക്‌ഷ്യമില്ലാത്ത ഈ യാത്രയിൽ ..,ഏതോ ഒരു ട്രെയിനിൽ കയറി ഇരുന്നതാണ് .
എന്റെ പരിഭ്രമത്തിൽ നിന്നും ഞാൻ ടിക്കറ്റ് എടുത്തിട്ടില്ലെന്ന് അയാൾക്ക് ബോദ്ധ്യമായി .., ആ ശബ്ദം ഉയർന്നു .
''ടിക്കറ്റ് എടുക്കാതെ റിസർവേഷൻ കംമ്പാർട്ടുമെന്റിൽ സുഖയാത്ര അങ്ങോട്ട് മാറി നിൽക്കെടാ .., നീയൊക്കെ ജയിലിൽ പോയാലേ പഠിക്കുകയുള്ളൂ !''
ഒന്ന് തറപ്പിച്ചു നോക്കിയശേഷം .., അയാൾ തുടർന്നു ...''ഫൈൻ അടക്കാൻ പണം ഉണ്ടോടാ കൈയ്യിൽ ."?
''ഇല്ല സാർ .., ''!ഞാനെന്റെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞു .
കാഴ്ച്ചയിൽ ഒരു കാട്ടുപോത്തിനെപ്പോലെ തോന്നിക്കുന്ന അയാളുടെ ക്രൌര്യം ഇരട്ടിച്ചു ..,ഇതിനകം യാത്രക്കാർക്കിടയിൽ ഞാനൊരു കാഴ്ച്ച വസ്തുവായി മാറിക്കഴിഞ്ഞിരുന്നു .
''ഇവനൊക്കെയാണ് , നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ചോർത്തുന്നത് ...പിടിച്ച് പോലീസിൽ എല്പ്പിക്കണം , എന്നെ നോക്കി ഒരാളുടെ അഭിപ്രായപ്രകടനം ..
''അടുത്ത കംബാർട്ടുമെന്റിൽ റെയിൽവേ പോലീസുണ്ട് , നിന്നെ അവരുടെ കൈയ്യിൽ എല്പിച്ചാലെ ശരിയാകത്തുള്ളൂ .'', എന്ന് പറഞ്ഞ് എന്റെ കൈ പിടിച്ച് വലിച്ചു കൊണ്ട് ടി .ടി ആർ അടുത്ത കംബാർട്ടുമെന്റിലേക്ക് നടന്നു .., എന്നാൽ ആ കംബാർട്ടുമെന്റിൽ എത്തുന്നതിന് മുൻപുള്ള വാതിലിനു സമീപമെത്തിയപ്പോൾ ..; ഞാൻ അല്പം ബലം പിടിച്ച് അവിടെ നിന്നുകൊണ്ട് പറഞ്ഞു .
''സാർ ദയവായി എനിക്കൊരു കാര്യം പറയുവാനുണ്ട് .''
''നീ ..ഒന്നും പറയേണ്ട .., ഇനി പറയുവാനുള്ളതെല്ലാം പോലീസിനോട് പറഞ്ഞാൽ മതി ., എന്നും പറഞ്ഞ് ബലമായി തന്നെ അയാളെന്നെ പിടിച്ചു വലിച്ചു ....,അതിന്റെ ശക്തിയിൽ ഞാൻ രണ്ടു മൂന്ന് ചുവട് മുന്നോട്ട് വേച്ചുപോയി .
ഞാൻ അല്പം കൂടി ബലത്തിൽ ഡോറിന്റെ സൈഡിൽ നിന്നുകൊണ്ട് ആവർത്തിച്ചു .
''സാർ ദയവുചെയ്ത് ഞാൻ പറയുന്നതോന്ന് കേൾക്കണം ..''
വാതിലിന്മേൽ ബലം പിടിച്ചുള്ള എന്റെ നിൽപ്പ് ..; അയാളെ കോപാന്ധനാക്കിയിരിക്കണം .
''നിന്നോട് ഒന്നും പറയേണ്ടന്നല്ലേ ..., പറഞ്ഞത് , എന്ന് പറഞ്ഞു തീരലും .., അയാളുടെ വലതുകൈ എന്റെ കവളിൽ ശക്തിയായി പതിഞ്ഞതും ഒന്നിച്ചായിരുന്നു കണ്ണുകളിൽ കൂടി പൊന്നീച്ച പറക്കുന്നതായി എനിക്ക് തോന്നി ....., തല കറങ്ങി പോയിരുന്നു . അത്ര ശക്തമായിരുന്നു ആ ..താഡനം .
അടിയുടെ ഊക്കിൽ .., ഞാൻ ഒരു വശത്തേക്ക് വേച്ചുപോയി . അയാൾ മറുകൈ കൊണ്ടെന്നെ പിടിച്ചിരുന്നതിനാൽ ഞാൻ വീണില്ല .
എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് .., വീണ്ടും അയാളെന്നെ മുന്നോട്ട് പിടിച്ചു വലിച്ചു .
ഒരു നിമിഷം അയാളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ..;ഞാൻ പതുക്കെ പറഞ്ഞു .
''സാർ ഞാനൊരു എയിഡ്സ് രോഗിയാണ് .''
''ഹോ ..!''എന്നൊരു ഞെട്ടലോടെ , അയാൾ എന്നിൽ നിന്നും കൈകൾ വിടുവിച്ചു ആ മുഖത്ത് കത്തിനിന്നിരുന്ന രൗദ്രം .., ആർദ്രതക്ക് വഴിമാറുന്നത് ഞാൻ കണ്ടു പക്ഷേ ..., അതൊരിക്കലും ആ മുഖത്തിനു യോജിക്കാത്ത ഭാവമായിരുന്നു .
''എന്തുകൊണ്ടിത് നേരത്തെ പറഞ്ഞില്ല ....?''സൌമ്യമായിരുന്നു ആ സ്വരം .
''മനസ്സ് ആകെ കലങ്ങി കിടക്കുകയാണ് ..,സാർ .., ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തിനിടയിലുള്ള ... ലക്ഷ്യമില്ലാത്ത ഒരു യാത്രയുടെ ആരംഭത്തിലായിരുന്നു സാർ.., ഞാൻ , അതുകൊണ്ടാണ് ..; ടിക്കറ്റ് എടുക്കാതെ ..., എങ്ങൊട്ടെക്കെന്ന് പോലും നോക്കാതെ ..കയറിയിരുന്നത് ...., എന്നോട് ക്ഷമിക്കണം ..''!
''എന്താണ് പേര് ...?''
''ജോണ്‍...!''
''ഐ ആം ..., റിയലി സോറി .., ജോണ്‍ .''
''സാരമില്ല ..,,സാർ..''
പശ്ചാതാപം കൊണ്ടായിരിക്കണം .., അയാൾ എന്നെ അടിച്ച കൈകൾ കൂട്ടി തിരുമ്മിക്കൊണ്ടിരുന്നു .
''ജോണ്‍ ഇത് ആന്ധ്രാ ബോർഡ് ആണ് .., അടുത്ത പതിനഞ്ചു നിമിഷത്തിനുള്ളിൽ സ്റ്റേഷൻ എത്തും ..അവിടെ ഇറങ്ങിക്കോളൂ .., കാരണം എന്റെ ഡ്യൂട്ടി തീരുകയാണ് .., , ഈ സ്റ്റേഷനിൽ ഇറങ്ങി മറ്റു മാർഗ്ഗം നോക്കിക്കൊള്ളുക .''
;;ശരി സാർ ...." അയാൾ എന്നോട് അടുത്ത് ഒഴിഞ്ഞു കിടന്ന ഒരു സീറ്റിൽ ഇരുന്നു കൊള്ളുവാൻ പറഞ്ഞു ആ വഴി കടന്നു വന്ന ചായക്കാരനിൽ നിന്ന് ഒരു ചായയും എനിക്കു വാങ്ങിത്തന്നു .
കിട്ടിയ അടിയുടെ തളർച്ചയിലും .., തണുപ്പിന്റെ കാഠിന്യത്താലും ..; ആ ചൂട് ചായ എനിക്ക് അമ്രതായി തോന്നി .
എന്നോട് യാത്ര പറഞ്ഞു പോകാൻ നേരം ..; ആ മനുഷ്യൻ എന്റെ പോക്കറ്റിലേക്ക് ചുരുട്ടിയ ഒരു അമ്പതു രൂപാ നോട്ട് കൂടി വെച്ച് തന്നു ..
ട്രെയിൻ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു .., അടുത്ത സ്റ്റേഷൻ എത്തുന്നതിനോട് അടുപ്പിച്ച് അത് അടിക്കടി ചൂളം വിളിച്ചു കൊണ്ടിരുന്നു .
പതുക്കെ പതുക്കെ അതിന്റെ വേഗത കുറഞ്ഞു വന്നു ...ഏതാണ്ട് രണ്ടു നിമിഷത്തിനുള്ളിൽ ആളൊഴിഞ്ഞ ഒരു സ്റ്റേഷനു മുന്നിൽ വണ്ടി കുലുക്കത്തോടെ നിന്നു , ഞാൻ ട്രെയിനിൽ നിന്നിറങ്ങി പുറത്തേക്ക് നടന്നു .., എന്നാൽ സ്റ്റേഷനു വെളിയിൽ കട്ടപിടിച്ച ഇരുട്ടായിരുന്നു ....ഈ രാത്രി പുറത്ത് ചുറ്റിത്തിരിയുന്നതിലും നല്ലത് സ്റ്റേഷന് അകമാണ് നല്ലത് എന്നെനിക്ക് തോന്നി .., ഞാൻ തിരിച്ചു വന്നു അവിടെയുള്ള ഒരു ബെഞ്ചിൽ .., കയറി കിടന്നു ...കോണ്‍ക്രീറ്റ് കൊണ്ട് പണിതിട്ടുള്ള ആ ബെഞ്ചിൽ നിന്നും തണുപ്പ് എന്റെ ശരീരത്തിലേക്ക് അരിച്ചരിച്ചു കയറി ...; എങ്കിലും നിദ്ര എന്നെ തലോടിക്കഴിഞ്ഞിരുന്നു .
ഉറക്കത്തിൽ എന്തൊക്കെയോ പേക്കോലങ്ങൾ എന്റെ മനസ്സിൽ കിടന്ന് നൃത്തം ചവിട്ടി ..., അല്ലെങ്കിലും കുറച്ചു നാളുകളായി ദുസ്വപ്നങ്ങൾ എന്റെ സന്തതസഹചാരികൾ ആണല്ലോ ..?
ഉച്ചത്തിലുള്ള ശബ്ദ ഘോഷങ്ങൾ ആണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത് .., കണ്ണ് തുറന്ന് നോക്കിയപ്പോൾ നേരം നന്നേ പുലർന്നു കഴിഞ്ഞിരിക്കുന്നു .., ഗ്രാമീണ വേഷധാരികളായ കുറച്ചു യാത്രക്കാർ അങ്ങിങ്ങായി കൂടി നിൽക്കുന്നുണ്ടായിരുന്നു .., അവരുടെ ഉച്ചത്തിലുള്ള സംസാരങ്ങൾ ആണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത് .., തല്ലു കൂടുകയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന വിധം ഉച്ചത്തിലായിരുന്നു അവരുടെ വർത്തമാനങ്ങൾ .
അവരുടെ വേഷവിധാനങ്ങളിൽ നിന്ന് ഇതൊരു കുഗ്രാമമായിരിക്കും എന്നെനിക്ക് സംശയം തോന്നി ....!, ഒരു ചായ കുടിക്കുവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു ..., എന്നാൽ പണമെവിടെ ..?, പെട്ടെന്നാണ് ടി .ടി .ആർ തന്ന അമ്പതു രൂപ എന്റ ഓർമ്മയിൽ തെളിഞ്ഞത് .
പോക്കറ്റിൽ തപ്പിയ ഞാൻ ഞെട്ടിപ്പോയി .., പണം അവിടെയില്ലായിരുന്നു .., ഒരു പക്ഷെ അത് താഴെ വീണ്‌പോയിരിക്കാം .., അല്ലെങ്കിൽ ഉറക്കത്തിനിടയിൽ ആരോ എടുത്തിരിക്കാം ഏതായാലും ഇനി ഇവിടെ ഇരിക്കുന്നതിൽ അർത്ഥമില്ല .....!, അടുത്തുകണ്ട പൈപ്പിൽ നിന്നും കുറച്ചു വെള്ളം കുടിച്ച് .., ഞാൻ പുറത്തേക്കിറങ്ങി .
ലക്ഷ്യമില്ലാത്ത യാത്ര നീളുകയാണ് .., പൂർണ്ണമായും ലക്ഷ്യമില്ലാത്ത യാത്ര എന്ന് പറഞ്ഞുകൂടാ ..., ഒരു ലക്‌ഷ്യം ഉണ്ട് ..., എന്റെ മരണ സ്ഥലം തേടിയുള്ള യാത്ര .
സമയം ഏറെ കഴിഞ്ഞിരിക്കുന്നു ...നടന്ന് ...നടന്നു ..., എന്റെ കാലുകൾ വേദനിച്ചു തുടങ്ങിയിരിക്കുന്നു ....ഭക്ഷണം ഒന്നും കഴിക്കാത്തതിനാൽ .., ശരീരം തളർന്നിരിക്കുന്നു .
എന്തെങ്കിലും വാങ്ങിക്കഴിക്കാൻ പൈസയില്ല .., ഇരക്കാനായി ...,മനസ്സും .
വിശപ്പും ..,ദാഹവും ...,ക്ഷീണവും ...,വേദനയും .., വകവെക്കാതെ ഞാൻ നടന്നു .., എവിടെയെങ്കിലും ഒന്നിരിക്കാൻ ശരീരമാഗ്രഹിച്ചിട്ടും മനസ്സതിനു വെമ്പിയില്ല .., ആരോടൊക്കെയോ ഉള്ള പ്രതികാരം കണക്കെ ...., ഒരു വാശി കണക്കെ ...., അതൊരു പക്ഷേ .., എന്നോടു തന്നെ ആയിരുന്നിരിക്കാം .....; ഒരു തരം ഉന്മാദം എന്നെ കീഴടക്കിക്കഴിഞ്ഞിരുന്നു ...! നടന്ന് നടന്ന് ..എവിടെയെങ്കിലും വീണ് ചാവാൻ ഞാൻ ആഗ്രഹിച്ചു ..
ദൂരം വളരെയേറെ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു . ഈ വഴി എങ്ങൊട്ടെക്കെന്നൊ ..., ഇതിന്റെ അവസാനം എവിടെയെന്നോ ...എനിക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല .., താങ്ങാനാകാത്ത വിധം ശരീരം തളർന്നു .., ഞാൻ എവിടെയെങ്കിലും തളർന്നു വീഴുമെന്ന് എനിക്കുറപ്പായി ....കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ ..തൊണ്ട വരണ്ട് പൊട്ടുന്നു ..കുറച്ചു വെള്ളമെങ്കിലും കുടിക്കാൻ കിട്ടിയെങ്കിലെന്ന് ഞാനാഗ്രഹിച്ചു .
പെട്ടെന്നാണ് കുറച്ചകലെയായി ഒരു ആൾക്കൂട്ടം എന്റെ ശ്രദ്ധയിൽ പെട്ടത് ..ഏതോ ഒരു വിവാഹ സദ്യ നടക്കുകയായിരുന്നു അവിടെ ...;ഞാൻ അങ്ങോട്ട് ചെന്നു ...ആളുകൾ ഭക്ഷണം കഴിക്കുവാനായി അകത്തൊട്ട് പോവുകയും ..; കഴിച്ചു കഴിഞ്ഞവർ പുറത്തേക്ക് വരുകയും ചെയ്തു കൊണ്ടിരുന്നു .
എങ്ങു നിന്നോ ആർജ്ജിച്ച ധൈര്യത്താൽ ..; അല്ലെങ്കിൽ അനുഭവിക്കുന്ന ..,വിശപ്പിന്റെയും .., ദാഹത്തിന്റെയും കാഠിന്യം എന്നെ ഒരു ധൈര്യശാലിയാക്കി മാറ്റിയതായിരിക്കാം .
ഞാനകത്തു കയറി ഒരു സീറ്റിൽ കയറിയിരുന്നു ...., വിളമ്പി വെച്ച ഇലയിലേക്ക് ആർത്തിയോടെ കൈപൂഴ്ത്തിയതും ...; ശക്തമായൊരു കൈത്തലം എന്റെ തോളിൽ അമർന്നതും ഒരുമിച്ചായിരുന്നു .
''എവെരു റാനിവോ .....(ആരെടാ ...നീ ....)?'' തെലുങ്കിൽ ഗർജ്ജിച്ച ആ സ്വരം എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു .
''എന്തപോകാറുറാനികോ ..?,ഭിക്ഷക്കാരു ലോകലവെച്ച് അന്നംതിന്നിട്ടാ ...( എത്ര ധൈര്യം ഉണ്ട് ..., ഭിക്ഷക്കാരനെല്ലാം ഉള്ളിൽ വന്ന് കഴിക്കാൻ ....?) അയാൾ അലറി .
എന്റെ ഷേവു ചെയ്യാത്ത മുഖവും .., മുഷിഞ്ഞ വസ്ത്രവും സഞ്ചിയും എല്ലാം ഒരു ഭിക്ഷക്കാരന്റെതിനോട് സമാനമായിരുന്നു .
നിർജ്ജീവാവസ്ഥയിലുള്ള എന്റെ ഇരുപ്പ് തുടർന്നപ്പോൾ .., എനിക്കൊന്നും മനസ്സിലായിട്ടില്ലെന്ന് ...; അയാൾ മനസ്സിലാക്കിയിരിക്കണം ..തെലുങ്ക് ചുവയുള്ള തമിഴിൽ അയാൾ തുടർന്നു .
''യ്യോ ..,എഴുന്തിരിയാ ..., എഴുന്ത് വെളിയെ പോ ..." കൈയ്യിൽ കുഴച്ചെടുത്ത ഭക്ഷണം വായിലേക്കെത്തുന്നതിനു മുൻപേ ..., അയാൾ എന്നെ കഴുത്തിൽ തൂക്കി പുറത്തേക്ക് എറിഞ്ഞു .
;;ഏതാവത് കൊടയ്യാ ...ശാപ്പിടട്ടും ...."'!, അടുത്ത് നിന്ന് ..,ഏതോ ഒരു നല്ല മനുഷ്യന്റെ സ്വരം ഞാൻ കേട്ടു .
എന്നെ തൂക്കിയെറിഞ്ഞ മനുഷ്യൻ ..; ഞാൻ കൈവെച്ച ഭക്ഷണം ഇലയോട് കൂടി പൊതിഞ്ഞ് പുറത്തേക്ക് ഇട്ടുതന്നു ..
''എങ്കാവതു ഓരമാ പോയി ശാപ്പിട്ടുക്കോ .'', അയാൾ ഗർജ്ജിച്ചു .
ആർത്തിയോടെ ഭക്ഷണത്തിനരുകിലേക്ക് കുതിച്ച .., എനിക്കു മുൻപേ ..;മറ്റൊരു അഥിതി എന്റെ ഇലയിലേക്ക് തല പൂഴ്ത്തിക്കഴിഞ്ഞിരുന്നു ....!, ഓടിയെത്തിയ ഞാൻ ഒരാക്രോശത്തോടെ .., ആ നായയുടെ മേൽ ഒരു ചവിട്ടു കൊടുത്തു ..., ഒന്ന് മോങ്ങിക്കൊണ്ട് ..; എന്നെ ദയനീയമായി നോക്കി അത് അങ്ങോട്ട് മാറിനിന്നു .
അല്പം നായ നക്കിയിരുന്നുവെങ്കിലും ..; വിശപ്പിന്റെ കാഠിന്യം എനിക്കാ ഭക്ഷണം അമ്രിതിന് തുല്യമാക്കി .....!ലജ്ജയോ ...., പരിഹാസമോ അറപ്പോ .., വെറുപ്പോ ...ഒന്നും തന്നെ എനിക്ക് അനുഭവപ്പെട്ടില്ല . ആർത്തിയോടെ ഞാനാ ഭക്ഷണം വാരി വാരിക്കഴിച്ചു .
നായ നക്കിയിരുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം ഇലയുടെ ഒരു വശത്തേക്ക് ഞാൻ മാറ്റിവെച്ചു .., എന്നാൽ വിശപ്പിന്റെ ആധിക്യത്താൽ ..; എന്റെ ഭക്ഷണത്തോടുള്ള ആർത്തിയാൽ ..; നായ നക്കി ഞാൻ നീക്കി വെച്ച ഭാഗം ചുരുങ്ങി .., ചുരുങ്ങി .., അവസാനം അത് അപ്രതക്ഷ്യമായിതീർന്നു .
എത്രയോ പേർക്ക് ഭക്ഷണം വാങ്ങിക്കൊടുത്തും .., എത്രയോ ഹോട്ടലുകളിലും .., മറ്റു സ്ഥലങ്ങളിലും ആർഭാടമായി ഭക്ഷണം കഴിച്ചിട്ടുള്ള എനിക്ക് ...; വന്ന ഈ മാറ്റം എന്നെത്തന്നെ അത്ഭുതപെടുത്തുന്നതായിരുന്നു .
''ഞാൻ തന്നെയാണോ ...ഇത് ...?'', എത്രയോ ഭക്ഷണം ഞാൻ വേസ്റ്റ് ആക്കി കളഞ്ഞിട്ടുണ്ട് ..? എത്രയോ പണം .., ഞാൻ അനാവശ്യമായി ചെലവാക്കി കളഞ്ഞിട്ടുണ്ട് ...?, അതെല്ലാം ഇപ്പോൾ എന്നെ തിരിഞ്ഞു നോക്കി പല്ലിളിക്കുന്നതായി എനിക്ക് തോന്നി .
മറ്റൊരാളുടെ കൈപറ്റിയ ഭക്ഷണം ഞാൻ കഴിക്കുമായിരുന്നില്ല ഭക്ഷണം വിളമ്പിയ പാത്രത്തിൽ ചെറിയൊരു അഴുക്ക് ഉണ്ടെങ്കിൽ .., ഞാനാഭക്ഷണം തൊടുകപോലും ഇല്ലായിരുന്നു ..., ഇതൊരു പക്ഷേ വൃത്തിയുടെയോ ....ശുദ്ധിയുടെയോ ഒരു പ്രശ്നം അല്ലായിരുന്നിരിക്കാം ...., കാരണം ഇതെല്ലാം സ്വാഭാവികമാണ് ..., എന്നാൽ ഞാൻ അങ്ങിനെ ചെയ്യുന്നത് എന്റെ മനസ്സിന്റെ ഒരു വികലതയായിരിക്കാം .., അല്ലെങ്കിൽ ഒരു പ്രത്യേക ശീലം എന്റെ മനസ്സിൽ അടിയുറച്ചു പോയതുകൊണ്ടായിരിക്കാം .
ചില പ്രത്യേക ശീലങ്ങളും .., മാനസീക വൈകല്യങ്ങളും എല്ലാവർക്കുമുണ്ടല്ലോ .
അത്ര വൃത്തിയിലും ശുദ്ധിയിലും .., ഭക്ഷണം കഴിച്ചിരുന്ന എനിക്കുവന്ന അധ:പതനം എത്രയോ ഭയാനകമാണെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു ...?
എന്നാൽ .., ഇപ്പോൾ എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നു ...., രോഗം അത് വല്ലാത്തൊരു അവസ്ഥയാണ് ....ശാരീരികമായും .., മാനസീകമായും തകർക്കപ്പെടുന്ന അവസ്ഥ .., നിരാശയുടെ പടുകുഴിയിലേക്ക് മറിഞ്ഞു വീഴപ്പെടുന്ന അവസ്ഥ ...., തകർന്നു പോകുന്ന മനുഷ്യനു മുന്നിൽ അഭിമാനമില്ല ..,വൃത്തിയില്ല ..., വെടിപ്പില്ല..., എല്ലാം തന്നെ ഒരു യാന്ത്രീകത മാത്രമാകുന്നു ....
ആർക്കോ വേണ്ടി അനുഷ്ട്ടിക്കുന്ന ഒരു കർമ്മം കണക്കെ .., അവന്റെ ജീവിതം മുന്നോട്ട് നീങ്ങുന്നു .
അതിൽ സാമൂഹ്യ വിചാരങ്ങളില്ല .., സമൂഹം തന്നെക്കുറിച്ച് എന്തു കരുതും എന്നുള്ള ബോധ്യമില്ല .
അവൻ ഇത്ര നാളും അനുഷ്ട്ടിച്ചു വന്ന ജീവിത ചര്യകൾ ഒന്നുംതന്നെ അവനെ വേട്ടയാടുന്നില്ല .., സാമൂഹികമായും ..., മാനസീകമായും ..., ശാരീരികമായും ഒരു മനുഷ്യനു സംഭവിക്കുന്ന തകർച്ച അവന്റെ അവസാനമാണ് ....അവിടെ അവൻ ഇതുവരെ അനുവർത്തിച്ചു വന്ന ജീവിതചര്യകളും .., ഉയർത്തിപിടിച്ച മൂല്യങ്ങളും .., സാമൂഹ്യ പ്രതിബദ്ധതയും .., എല്ലാം തകരുന്നു ..., അവൻ അവനിലേക്ക് തന്നെ ചുരുങ്ങുന്നു ...; അതുകൊണ്ടെല്ലാമാവാം .., ഇപ്പോൾ ഈ ..എച്ചിൽ കൂമ്പാരങ്ങളുടെ ഇടയിലുരുന്നു ഭക്ഷണം കഴിക്കുമ്പോൾ അല്പം പോലും മനപ്രയാസം എനിക്ക് തോന്നാത്തത് .., കാരണം ആ ഒരു മാനസീക നിലയിലേക്ക് ഞാൻ എത്തിപ്പെട്ടിരിക്കുന്നു .
എല്ലാം കാലത്തിന്റെ വിക്രിതികൾ ..., വിധിയുടെ വിളയാട്ടങ്ങൾ .
തന്റെ ഭക്ഷണം തട്ടിത്തെറിപ്പിച്ച് ..; കൈക്കലാക്കിയ എന്നെ നോക്കി മോങ്ങിക്കൊണ്ട് ആ നായ നിൽക്കുന്നുണ്ടായിരുന്നു ..., എന്നാൽ അടുത്ത നിമിഷം ..; മറ്റാരോ വലിച്ചെറിഞ്ഞ ഇലയിലേക്ക് ....,; ഓടിപ്പോയി അത് മുഖം പൂഴ്ത്തി .., ഒരു പക്ഷേ ..; ഞാൻ വീണ്ടും അത് തട്ടിത്തെറിപ്പിക്കുവാൻ എത്തുമെന്ന് അത് ഭയന്നിരിക്കണം .
എനിക്ക് ലഭിച്ച ഭക്ഷണത്തിനു പുറമേ മറ്റുള്ളവർ കഴിച്ച് വലിച്ചെറിഞ്ഞ ഭക്ഷണത്തിന്റെ .., ബാക്കി ഭാഗങ്ങളും ..ഞാനും .., നായയും .., കൂടി മത്സരിച്ച് അകത്താക്കിക്കൊണ്ടിരുന്നു .., വയറു നിറഞ്ഞു കഴിഞ്ഞപ്പോൾ ..; പുറത്ത് കൈകഴുകാൻ വെച്ചിരിക്കുന്ന വെള്ളത്തിൽ നിന്നും അല്പം വെള്ളം കുടിച്ച് . സഞ്ചിയുമെടുത്ത് ഞാനെന്റെ യാത്ര തുടങ്ങി .
സുഹ്രത്ത് പോവുകയാണെന്നുള്ള തിരിച്ചറിവോ ? എന്തോ ...?, ആ നായ വാലാട്ടിക്കൊണ്ട് അൽപ ദൂരം എന്നെ അനുഗമിച്ചു ......, എന്നാൽ എന്റെ പിന്നാലെ വരുന്നതിനേക്കാൾ ഗുണം ..; ആ സദ്യ നടക്കുന്നിടത്താണെന്ന് അതിന് മനസ്സിലായെന്ന് തോന്നുന്നു , അത് തിരിച്ചുപോയി .