അത് എന്തുതന്നെയെങ്കിലും ആയിക്കോട്ടെ എന്റെ മുഷിഞ്ഞ് കീറിത്തുടങ്ങിയ ആ സഞ്ചി .., മാറോടു ചേർത്തുപിടിച്ച് ..,, ഞാൻ ക്ഷേത്രത്തിനു മുന്നിലൂടെ ആ പുഴക്കരയിലേക്ക് നടന്നു ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോൾ ഞാൻ നിന്നു ..!,പ്രശോഭയോടെ നിറഞ്ഞു കത്തുന്ന ദീപങ്ങളാൽ..., അലംകൃതമായ ആ ..ശ്രീ കോവിലിനുള്ളിലേക്ക് നോക്കി ....; മുട്ടുകുത്തി കൈകൾ രണ്ടും ആകാശത്തേക്ക് വിരിച്ചുപിടിച്ച് കൊണ്ട് ..; എന്റെ മനസ്സിനെ ഞാനാ സ്വർഗ്ഗീയപ്രഭാവത്തിലേക്കുയർത്തി ...; നിശബ്ദം പ്രാർഥിച്ചു .
''ഇവിടുത്തെ പ്രതിഷ്ഠ എന്തു തന്നെ ആയാലും ഞാൻ വിശ്വസിക്കുന്ന എന്റെ വിശ്വാസത്തിന്റെ തിരുസ്വരൂപം .., ഹൃദയ ശ്രീകോവിലിലേക്ക് ആവാഹിച്ച് ..; ആ പ്രശോഭക്ക് മുന്നിൽ നിന്ന് ഞാൻ കേണു.
''എന്റെ പിതാവേ .., അങ്ങ് ഈ ലോകത്ത് സൃഷ്ട്ടിച്ച അനേകകോടി ജീവജാലങ്ങളിൽ ഏറ്റവും ഉത്തമമായ മനുഷ്യജന്മത്തിൽ പിറവിയെടുത്ത ഞാൻ ..; അങ്ങേക്കെതിരായി ഏറ്റവും കൊഠുരമായ പാപങ്ങൾ ചെയ്തിട്ടുണ്ട് .., അതിനുള്ള ശിക്ഷയും അങ്ങ് എനിക്ക് തന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു ..!, എന്റെ ജീവിത മൂല്യം ഞാൻ മനസ്സിലാക്കിയില്ല .
ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഞാനത് മനസ്സിലാക്കുന്നു . പക്ഷേ .., ഒരു തിരിച്ചുവരവിനു സാദ്ധ്യതയില്ലാത്ത വിധം .., എന്റെ കാലുകൾ ചേറിൽ പൂണ്ടിരിക്കുന്നു .
ദൈവീകമായ ആ ചേതന ഇന്ന് ഞാൻ കാണുന്നു , ജീവിത മൂല്യങ്ങളുടെ അന്തസത്ത ഇന്ന് ഞാൻ തിരിച്ചറിയുന്നു .
അങ്ങ് എനിക്ക് ദാനം തന്ന ജീവിതത്തിന്റെ മഹ്വത്തമറിയാതെ ...; ഞാനതിനെ മദ്യപാനത്തിന്റെയും .., വേശ്യകളുടെയും .., എല്ലാ വൃത്തികേടുകളുടെയും കൂടാരമാക്കി മാറ്റി .
ഇപ്പോൾ ഈ ലോകത്തിൽ ഞാൻ ഏറ്റവും വെറുക്കപ്പെട്ടവനായി തീർന്നിരിക്കുകയാണ് , എല്ലാവരും എന്നെ കാറി തുപ്പുന്നു ദുഷിക്കുന്നു ആട്ടിപ്പുറത്താക്കുന്നു .
ഞാൻ ചെയ്ത പാപത്തിന്റെ പ്രതിഫലം ..
'' വിതച്ചതേ ..., കൊയ്യൂ .''
ഞാൻ വിതച്ച പാപത്തിന്റെ വിത്തുകൾ .., ഇന്ന് എന്റെ അറപ്പുരയെ എരിച്ചു കളയുന്നു .
ഈ ലോകത്ത് അമ്മയോളം സ്നേഹം ഉണ്ടെങ്കിൽ ആറ്റിലെ വെള്ളം മേല്പോട്ട് .., എന്ന് ഞാൻ കേട്ടിട്ടുണ്ട് .
പക്ഷേ ....?
സ്വന്തം അമ്മയും .., സഹോദരിയും കരുണയുടെ ഒരംശം പോലും എന്നോട് കാണിച്ചില്ല .., അപ്പോൾ പിന്നെ ഈ ലോകത്തിന്റെ കാര്യം പറയുവാനില്ല .
ഇവിടെ ജീവിക്കാനുള്ള എന്റെ ആഗ്രഹങ്ങളും .., അഭിലാക്ഷങ്ങളും മരവിച്ചു പോയിരിക്കുന്നു ..! എല്ലാവരാലും വെറുക്കപ്പെട്ട .., ഈ ജീവിതം തുടരാൻ ഇനി ഞാൻ ആഗ്രഹിക്കുന്നില്ല .., അങ്ങയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഇതെന്ന് എനിക്കറിയാം .., അവിടത്തെ ദാനമാണ് ഈ ജീവിതം ..ഇത് തിരിച്ചെടുക്കാനുള്ള അവകാശവും അവിടത്തേക്ക് മാത്രമാണ് .
ബലഹീനമായ എന്റെ മനസ്സിന്റെ വ്യഥ ..; എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു ...! ക്രൂരമായ ഈ ലോകത്ത് .., ഇനിയും എനിക്ക് പിടിച്ചു നിൽക്കുവാൻ സാധിക്കുകയില്ല ..! , എന്റെ സുബോധം എന്നിൽ നിന്ന് വിട്ടകന്ന് .., ഒരു ഭ്രാന്തനായി .., ഞാൻ അലഞ്ഞു തിരിയുന്നതിന് മുൻപ് ...; എന്റെ ഈ ജീവിതം അങ്ങയുടെ കാൽക്കൽ ഞാൻ സമർപ്പിക്കുന്നു .
പാപിയായ ഈ മകനോട് പൊറുക്കേണമേ , അങ്ങയുടെ ത്രിപ്പാദത്തിങ്കൽ ഞാൻ അർപ്പിക്കുന്ന .., എന്റെ ഈ അവസാന കണ്ണുനീർ ..; എന്റെ പാപങ്ങൾക്കുള്ള ..., എന്റെ പ്രായിശ്ചിത്തമായി ..; അങ്ങ് സ്വീകരിക്കേണമേ .
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി , ദ്രിഡനിശ്ചയം എന്റെ മുഖത്ത് പ്രതിഫലിച്ചു ..!, അത് നഷ്ട്ടപ്പെട്ട് .., വീണ്ടും ഒരു ഭീരുവായിത്തീരുന്നതിനു മുൻപേ ഞാൻ എഴുന്നേറ്റു . ഒരിക്കൽക്കൂടി പ്രഭാപൂരിതമായ ആ ശ്രീകോവിലിനു നേർക്ക് നോക്കി ..; ഞാനെന്റെ സഞ്ചിയുമെടുത്ത് പുഴക്കരയിലേക്ക് നടന്നു .
സമയം സന്ധ്യകഴിഞ്ഞിരിക്കുന്നു സൂര്യൻ തന്റെ അവസാന ജോലിയും തീർത്ത് മടങ്ങുവാൻ തയ്യാറെടുത്ത് നിൽക്കുന്നു ...., ചക്രവാളമെങ്ങും അസ്തമയ സൂര്യന്റെ സ്വർണ്ണവർണ്ണം പ്രതിഫലിച്ചിരുന്നു . മനസ്സ് പെരുമ്പറ മുഴക്കുന്നു .., കൈകൾക്കൊണ്ട് സഞ്ചി നെഞ്ചോട് ചേർത്തുപിടിച്ച് .., ഞാൻ ആ പുഴയിലെ വെള്ളത്തിലേക്ക് അടിവെച്ചു .
ജലത്തിന്റെ തണുപ്പ് കാല്പാദത്തെ നനയിച്ചപ്പോൾ ..; ഞാൻ കുളിരുകോരി ..!, മരണത്തിന്റെ തണുപ്പായിരുന്നൂവത് ..., തണുപ്പ് അരക്കൊപ്പം എത്തിക്കഴിഞ്ഞിരിക്കുന്നു ...!, നെഞ്ചോളം ..., കഴുത്ത് ...., കാലുകൾക്കടിയിൽ ഭൂമി അപ്രതിക്ഷ്യമാകുന്നത് ഞാനറിഞ്ഞു ...!ശരീരം വിറകൊള്ളുന്നു ... എന്റെ കണ്ണുകൾ അടക്കാനാകാത്ത ആഗ്രഹത്തോടെ ..;അവസാന കാഴ്ച്ചകൾ കണ്ടു തീർക്കുകയായിരുന്നു ..
ലോകം മുഴുവൻ എനിക്കുചുറ്റും കറങ്ങുന്നു ,ആഴങ്ങളിലേക്ക് ഞാൻ കൂപ്പുകുത്തിയിരിക്കുന്നു .., മരണത്തിന്റെ തണുപ്പ് നാസാരന്ദ്രങ്ങളിലൂടെ എന്റെ ശിരസ്സിലേക്കടിച്ചു കയറി .., സഞ്ചി മാറിൽ നിന്നും കൈവിട്ടുപോയിരിക്കുന്നു ...!, മരണത്തിന്റെ കാഠിന്യം ശ്വാസകോശങ്ങളെ പൊട്ടിച്ചിതറിക്കുന്നു .., ഒരിറ്റു ജീവവായുവിനായി ശരീരം മുഴുവൻ വെട്ടി വിറച്ചു .
കൈകാലുകൾ ഒരു ആശ്രയത്തിനായി നാലുപാടും വിളറിപൂണ്ടു പാഞ്ഞു .
ശ്വാസം കിട്ടാതെ ...; വലിഞ്ഞു മുറുകി ..; പൊട്ടിച്ചിതറാൻ പോകുന്ന ഞരമ്പുകളുടെ ചൂളം വിളി .., തലക്കുള്ളിൽ പ്രകമ്പനം കൊള്ളിക്കുന്നു ..!, ഞാൻ വെള്ളം കുടിച്ചു വറ്റിക്കുവാൻ തുടങ്ങിയിരിക്കുന്നു ..., ജീവന്റെ അവസാന ശ്വാസം എന്നിൽനിന്നകന്ന് പോവുകയാണ് .., ശരീരത്തിൽ നിന്നും ജീവൻ വേർപെടുന്നതിന്റെ അസ്സഹ്യമായ പിടച്ചിൽ ..., തല വിങ്ങുന്നു .., ശരീരം മുഴുവൻ കോച്ചി വലിക്കുന്നു ....!താങ്ങാനാകാത്ത ശരീരത്തിന്റെ വാജ്ഞയാൽ .., ഒരിറ്റു പ്രാണവായുവിനായി ഞാൻ ആഞ്ഞു വലിച്ചു .
ശ്വാശകോശത്തെയും .., ഞരമ്പുകളേയും .., പൊട്ടിച്ചിതറിച്ചുകൊണ്ട് .., തണുത്ത ജലം സിരകളിലേക്ക് പാഞ്ഞു കയറി ., തലക്കുള്ളിൽ വിസ്ഫോടനങ്ങൾ നടക്കുന്നു .., പ്രാണൻ ശരീരത്തിൽ നിന്നും പുറത്തു കടക്കാനാകാതെ തലങ്ങും വിലങ്ങും പായുന്നു .., ജീവൻ നിലനിറുത്താനുള്ള പാച്ചിൽ ..., ബോധം മറയുകയാണ് ....!, അവസാനം ശരീരം ഒന്ന് വെട്ടിവിറച്ചു , കണ്ണുകൾക്ക് മുന്നിലൂടെ ജീവിതം ഒഴുകിനീങ്ങുന്നു ....!പല മുഖങ്ങളും ആ ഫ്രയിമിൽ തെളിഞ്ഞു വരുന്നു ...! എന്റെ കുട്ടിക്കാലം .., അപ്പൻ .., അമ്മ ..., സഹോദരി .. ,കൂട്ടുകാർ ..., അങ്ങിനെ മുഖങ്ങൾ മാറി മാറി വരുന്നു ...!, അത് ഫസ്റ്റായി പോകുന്ന ഒരു വീഡിയോ ചിത്രം പോലെ ആയിരുന്നു .., പിന്നെ അതിന്റെ വേഗത കുറയുന്നു ..പതുക്കെ .., പതുക്കെ .., ചിത്രങ്ങൾ അവ്യക്തമാകുന്നത് ഞാനറിഞ്ഞു . അവസാനം അത് നേർത്തു ... നേർത്തു ..,ഇല്ലാതാകുന്നു ...!, എന്റെ ചുണ്ടുകൾ അവസാനമായി മന്ത്രിച്ചു ....!
''എന്റെ ദൈവമേ .''
നിശ്ചലമായ ശരീരം ആഴിയുടെ അഗാധതയിലേക്ക് താഴ്ന്നിറങ്ങിക്കൊണ്ടിരുന്നു .