കാറ്റിൽ മുഖത്തേക്ക് പാറിവീണ മുടിയിഴകളെ പുറകിലോട്ട് മാടിവെച്ചുകൊണ്ട് അദ്ദേഹം തുടർന്നു .
''സമചിത്തതയോടെ പ്രതിസന്ധികളെ നേരിടണം .., എന്താ ശരിയല്ലേ .., ജോണ്‍ ..?''
''ശരിയാണ് ...!"', ഞാൻ തലയാട്ടിക്കൊണ്ട് മറുപടി പറഞ്ഞു .
'' ആത്മഹത്യാ ..,, ഒന്നിനും ഒരു പരിഹാരമല്ല ..., അതൊരു ഒളിച്ചോട്ടമാണ് ..., ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ...; സധൈര്യം നേരിടാത്ത ഭീരുക്കളുടെ വഴിയാണത്.
പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരില്ല ..., എന്നാൽ നമ്മൾ അതിനു മുന്നിൽ കീഴടങ്ങാതെ .., സധൈര്യം നേരിട്ടാൽ .., അത് നമുക്ക് മുന്നിൽ കീഴടങ്ങുന്നത് കാണാം ..!, പക്ഷേ അതിനുള്ള ആർജ്ജവം നമ്മൾ കാണിക്കേണ്ടതുണ്ട് .''
''ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത് .., തനിക്ക് വരദാനമായി ലഭിച്ച ജീവിതത്തെ .., അതിന്റെ പരിസമാപ്തിയിൽ എത്തുന്നതിനു മുൻപേ ...., പാതിവഴിയിൽ നശിപ്പിക്കാനൊരുങ്ങുന്നവർ വിഡ്ഢികളും .., നീചരുമാണ് ., പരിപാവനമായ ജന്മത്തെ നീചമായ രീതിയിൽ അവസാനിപ്പിക്കുന്നവർ , എന്ത് വലിയ പാതകമാണ് ചെയ്യുന്നത് ...?''
''ദൈവത്തിന്റെ ദാനമാണത് ..., അവന്റെ സൃഷ്ട്ടിയാണത് .തന്റേതല്ലാത്ത സൃഷ്ട്ടിയെ നശിപ്പിക്കാൻ ആർക്കും അധികാരമില്ല .
എന്തൊക്കെയാണ് ..., ഒരു വ്യക്തിയെ ആത്മഹത്യാ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ...?, അതിന്റെ അടിസ്ഥാനം മാനസീക സമ്മർദ്ദം തന്നെയാണ് , എല്ലാത്തിന്റേയും കേന്ദ്രബിന്ദുവായി നിൽക്കുന്നത് മനസ്സാണല്ലോ .
പല രൂപത്തിൽ .., പല വിധത്തിൽ .., നമക്കുണ്ടാകുന്ന സമ്മർദ്ധങ്ങളെ അതിജീവിക്കാൻ സാധിക്കാതെ .., അവ മനസ്സിനെ വികലപ്പെടുത്താൻ തുടങ്ങുമ്പോൾ ആണ് ..; എല്ലാത്തിൽ നിന്നും രക്ഷ നേടാനുള്ള എളുപ്പവഴിയായി .., മരണമെന്ന മഹാകയത്തിലേക്ക് മുങ്ങാംകുഴിയിടാൻ മനുഷ്യന്റെ ബുദ്ധിശൂന്യത ..; അവനെ പ്രേരിപ്പിക്കുന്നത് .
എന്നാൽ ദൈവിക നിയമമനുസരിച്ച് ..., നിന്റെ ജീവനെ നീ സ്വയം നശിപ്പിച്ചാൽ .., നിനക്ക് ലഭിക്കുന്നത് മോക്ഷം ആയിരിക്കുകയില്ല ...., പകരം ജന്മാന്തരങ്ങൾ നീളുന്ന ദുരിതപർവ്വങ്ങൾ ആയിരിക്കും നിന്നെ കാത്തിരിക്കുന്നത് .
മനസ്സിന്റെ വികലമായ ചിന്തകൾക്കൊടുവിൽ രൂപപ്പെട്ടുവരുന്ന ..., അവസാന തീരുമാനമായ ..; ആത്മഹത്യയെന്ന ഭീരുത്വത്തെ പുൽകുന്നതിനു മുൻപ് ...; അതിനെയൊന്ന് വിശകലനം ചെയ്‌താൽ ..., നമുക്ക് മനസ്സിന്റെ ..., ആ വികലമായ ചിന്തയെ ..; ഒരു ഭീരുവിന്റെ ജല്പനം പോലെ തള്ളിക്കളയുവാൻ സാധിക്കും .
''നമ്മൾ എന്തിനുവേണ്ടിയാണ് ആത്മഹത്യ ചെയ്യുന്നത് എന്ന ചിന്ത ..?''
''ഈ ഒരു കാര്യത്തിനു വേണ്ടിയാണോ ....ഏറ്റവും പരിപാവനമായ എന്റെ ഈ ജീവിതം നശിപ്പിക്കുന്നത് ..., എന്ന ഉൾവിളി ...?''
''ഈ പ്രശ്നത്തെ എനിക്ക് എന്തുകൊണ്ട് പരിഹരിക്കുവാൻ സാധിക്കുകയില്ല .., എന്ന ഉൾബോധം .''
''എന്ത് പ്രതിബന്ധങ്ങൾ നേരിട്ടാലും ഞാൻ ധൈര്യപൂർവ്വം അതിനെ നേരിടും എന്ന ഉൾബലം ''
''മനുഷ്യന് കഴിയാത്തതായി ഒന്നുമില്ല എന്ന ആത്മവിശ്വാസം ''
അവസാനം .., ഇതൊന്നും ഒരുപക്ഷേ എനിക്ക് കഴിഞ്ഞില്ലെങ്കിൽ തന്നെ ..... അല്ലെങ്കിൽ എന്റെ പ്രശ്നത്തെ എനിക്ക് പരിഹരിക്കുവാൻ സാധിച്ചില്ലെങ്കിൽത്തന്നെ ...., ഈ ലോകത്തിന് ..; എന്നെ എന്തു ചെയ്യുവാൻ പറ്റും ...? എന്നുള്ള വെല്ലുവിളി ..!, ഇതൊക്കെ മനസ്സിലൊട്ട് കൊണ്ടുവന്നാൽ ആത്മഹത്യചെയ്യുവാനുള്ള മനസ്സിന്റെ സമ്മർദ്ധത്തെ .., അതിജീവിക്കാൻ തീർച്ചയായും നമുക്ക് കഴിയും .''
ആ ഒരു തലത്തിലേക്ക് നമ്മൾ നമ്മുടെ ചിന്തകളെ കൊണ്ടു പോകേണ്ടതുണ്ട് .
അസാദ്ധ്യമായി ആർക്കും ഒന്നും തന്നെയില്ല . എന്നാൽ എല്ലാത്തിലും നമ്മൾ അസ്വാധിത്വം കണ്ടു കഴിഞ്ഞാൽ .., പിന്നെ എല്ലാം അസാദ്ധ്യം തന്നെയാണ് .
തകർച്ചകളിൽ നിന്നും ഉയർത്തെഴുന്നേൽക്കുമ്പോൾ ആണ് വിജയി ഉണ്ടാകുന്നത് .., മനുഷ്യനിൽ അതിനുള്ള കഴിവുണ്ട് .
അല്ലാതെ പരാജയത്തിൽ മനം മടുക്കുന്നവൻ എപ്പോഴും പരാജിതൻ തന്നെയാണ് ., അങ്ങിനെയുള്ളവരെ ഈ ലോകത്തിന് ആവശ്യമില്ല .
ജീവിതം എന്നത് വർഷങ്ങളോളം നീണ്ടു കിടക്കുന്ന ഒന്നാണ് ജോണ്‍ .., വർഷങ്ങൾ എന്ന് ഞാൻ ഉദ്ദേശിച്ചത് ..., ഒരു മനുഷ്യന്റെ ജീവിത കാലയളവായ ഒരു കാലഘട്ടമല്ല.
അതിനു ശേഷം അവൻ പുനർജ്ജനിക്കുന്നു .., അങ്ങിനെ ജന്മാന്തരങ്ങൾ നീണ്ടു കിടക്കുന്ന ഒരു ജീവിത കാലഘട്ടമാണ് ഞാൻ ഉദ്ദേശിച്ചത് .
മനുഷ്യനായി ജന്മമെടുക്കുന്നത് തന്നെ ഒരു പുണ്യമാണ് ,ആ പുണ്യത്തെ ആതമഹത്യയിലൂടെ ഒരിക്കലും നശിപ്പിക്കരുത് .
അങ്ങിനെ അവൻ സ്വജീവനെ നശിപ്പിച്ചാൽ പിന്നെ അടുത്ത ജന്മങ്ങളിൽ ഒന്നും തന്നെ അവൻ മനുഷ്യനെന്ന പുണ്യത്തിന് അർഹനായിരിക്കുകയില്ല .
മാനസീക സമ്മർദ്ധങ്ങളെ .., ലഘൂകരിക്കുന്നതിനുള്ള ഒരു എളുപ്പവഴിയാണ് .., അതിനെ മറ്റുള്ളവരുമായി പങ്കുവെക്കുകയെന്നത് .. ആയതിനാൽ ജോണിന്റെ മനസ്സിനെ വീർപ്പുമുട്ടിക്കുന്ന എല്ലാകാര്യങ്ങളും ...വിഷമങ്ങളും .., ബുദ്ധിമുട്ടുകളും ..എന്നോട് തുറന്നു പറയുക .!'
ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിയതിനു ശേഷം അദ്ദേഹം ചോദിച്ചു .
''എന്താ ജോണ്‍ .., എന്നോട് തുറന്നു പറയുവാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ...?''
''ഇല്ല ..,സ്വാമിജീ ഞാനെല്ലാം പറയാം .."'
രണ്ടു നിമിഷം ഞാൻ കണ്ണുകൾ അടച്ചു ഞാനെന്റെ മനസ്സിനെയും ..,ശരീരത്തേയും ..., സജ്ജമാക്കുകയായിരുന്നു . കഴിഞ്ഞുപോയ സംഭവങ്ങൾ എല്ലാം തന്നെ ഒരു സിനിമയുടെ ഫ്ലാഷ്ബാക്ക് പോലെ .., എന്റെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു കൊണ്ടിരുന്നു .
നീണ്ട വിവരണത്തിനോടുവിൽ .., ഞാൻ കരയുകയായിരുന്നു ..,എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ ...എന്തെന്നില്ലാത്തൊരു ആശ്വാസം ഉള്ളിൽ വന്നു നിറയുന്നത് ഞാനറിഞ്ഞൂ . മനസ്സിന്റെ ഭാരം വളരെയധികം കുറഞ്ഞിരിക്കുന്നൂ .
എല്ലാം കേട്ട് .., നിശബ്ദനായി കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു അദ്ദേഹം .., ആ മനസ്സിൽ എന്തെല്ലാമോ കൂട്ടലും .., കിഴിക്കലും നടക്കുന്നുണ്ടെന്നെനിക്ക് തോന്നി . അല്പ നിമിഷം അങ്ങിനെ ഇരുന്നതിനു ശേഷം ..; അദ്ദേഹം കൈകൾ എടുത്ത് .., എന്റെ ശിരസ്സിൽ വെച്ചു ., ഒരു വിദ്യുത്പ്രവാഹം എന്റെ ശരീരം മുഴുവൻ വ്യാപിക്കുന്നത് ഞാനറിഞ്ഞു .
''ജോണ്‍ വിഷമിക്കാതെ ധൈര്യമായിരിക്കൂ .'' , മനസ്സ് തുറന്നുള്ള .., ആ ആശ്വാസവചനം എന്നിൽ വളരെയധികം സന്തോഷം നിറച്ചു , നീണ്ട നാളുകൾക്ക് ശേഷം മനസ്സിന് ..; അല്പം ശാന്തി തോന്നുന്ന നിമിഷങ്ങൾ ആണ് ഇതെന്ന് ഞാനറിഞ്ഞു .
വികാരഭരിതനായി .., ഞാൻ അദ്ദേഹത്തോട് പറഞ്ഞു .
''സ്വാമിജീ ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ .., എനിക്ക് പറ്റിയ തെറ്റുകൾ ...; ആ സമയത്ത് ആരെങ്കിലും എന്നെ ഉപദേശിച്ചിരുന്നുവെങ്കിൽ , ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നു .
ഒരു മൃദു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു .
''പക്ഷേ ..., ആ സമയത്ത് ജോണിന്റെ മാനസീകാവസ്ഥ ഇപ്പൊഴത്തെതിൽ നിന്നും വ്യതസ്ഥമായിരുന്നുവല്ലോ ...?, ഒരു പക്ഷേ ..., ആ സമയത്ത് ജോണിനെ ആരെങ്കിലും ഉപദേശിച്ചിരുന്നുവെങ്കിൽ കൂടിയും....ജോണ്‍ അത് ചെവിക്കൊളുകയില്ലായിരിക്കാം ...!, ജീവിതത്തിൽ തകർച്ച നേരിടുമ്പോൾ ആയിരിക്കും ....''അങ്ങിനെയായിരുന്നുവെങ്കിൽ .., അല്ലെങ്കിൽ ഇങ്ങനെ ആയിരുന്നുവെങ്കിൽ എന്നെല്ലാം നമ്മൾ പരിതപിക്കുന്നത് തന്നെ .
കാലത്തിന്റെ കൈകളിൽ .., എല്ലാം വളരെ കൃത്യമായി തന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു .., ജോണ്‍ , അതിൽ നിന്നും അണുവിടപോലും വ്യതിയാനം ഒന്നിനും തന്നെ ഉണ്ടാകുന്നില്ല..!, ഓരോന്നും അതാതിന്റെ സമയാസമയങ്ങളിൽ വന്നുചേരും ...., അതിനെ തടഞ്ഞു നിറുത്തുവാൻ ആർക്കും സാദ്ധ്യമല്ല .
പ്രപഞ്ചശക്തി എന്ന് പറയുന്നത് ഒരു നിഗൂഡ സത്യമാണ് . വെളിച്ചം വീശുംതോറും ., കൂടുതൽ രഹസ്യമാകുന്ന സത്യം ..!, അതിന്റെ പരമമായ രഹസ്യം അറിയുന്നവൻ .., ഒരേ .., ഒരാൾ ..., മാത്രമേയുള്ളൂ ..., ഈ പ്രപഞ്ചസൃഷ്ട്ടാവ് .
ഒരു മനുഷ്യന്റെ ജീവിത രേഖ അവന്റെ ഭ്രൂണാവസ്ഥക്കു മുൻപു തന്നെ എഴുതപ്പെട്ടുകഴിഞ്ഞിരിക്കുന്നു ...!, അതിൽ നിന്നും അണുവിടപോലും വ്യതിചലിക്കാതെയായിരിക്കും അവന്റെ ആരംഭവവും ..., അവസാനവും കുറിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന വിധിയെ ഉപദേശങ്ങൾകൊണ്ട് മാറ്റി മറിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ് .
ഉപദേശങ്ങൾകൊണ്ട് ...,,ആർക്കും ..., ആരേയും പൂർണ്ണമായും നവീകരിക്കുവാൻ സാധിക്കുകയില്ല ., ഇതിനർത്ഥം .., മറ്റുള്ളവരുടെ ഉപദേശങ്ങളെ മാനിക്കരുത് എന്നല്ല . എന്നാൽ അതിനെ പൂർണ്ണമായും അനുകരിക്കാതെ .., അല്ലെങ്കിൽ അതിനെ അപ്പാടെ നമ്മുടെ ജീവിതത്തിലേക്ക് പകർത്താതെ ..., അതിലെ ചില വശങ്ങളെ മാത്രം ഉൾകൊള്ളിച്ചുകൊണ്ട് .., നമ്മുടേതായ ഒരു വഴി തിരഞ്ഞെടുത്ത് .., ഇതാണ് ശരി ., അല്ലെങ്കിൽ ഇത് തെറ്റാണ് ..,, എന്നുള്ള ഒരു ഉറച്ച തീരുമാനമെടുത്ത് ..; അതിലൂടെ നമ്മൾ മുന്നേറുമ്പോഴാണ് ..; നമുക്ക് ജീവിത വിജയം കൈവരുന്നത് ...!ഇവിടെ ഉപദേശങ്ങൾക്ക് വെറും നാമമാത്രമായ പ്രസക്തിയേയുള്ളൂ .
സ്വന്തം ഇച്ഛാശക്തിയിലും .., വിവേകത്തിനും അനുസരിച്ച് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ആണ് ആത്യന്തികമായിട്ടുള്ളത് ...., ഇങ്ങനെ നമ്മൾ സ്വയം വിശകലനം ചെയ്ത് തിരഞ്ഞെടുത്ത വഴിയിൽ ..,ഇതാണ് ശരി .., അല്ലെങ്കിൽ ഇതാണ് എന്റെ മാർഗ്ഗം ...; എന്നു മനസ്സിലാക്കി .., അതിലുള്ള എല്ലാ പ്രതിബന്ധങ്ങളേയും ..,സധൈര്യം നേരിട്ട് .., മുന്നോട്ട് പോകുന്നവനു മാത്രമേ .., ഉന്നതിയിലേക്കെത്തിച്ചേരാനാവുകയുള്ളൂ .
ഈ ലോകത്തിലെ മനുഷ്യർ പല തരക്കാരാണ് ...., പല രീതികളിൽ ജീവിക്കുന്നവർ .., വ്യതസ്ഥങ്ങളായ കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്നവർ .., വ്യത്യസതങ്ങൾ ആയ ജീവിത ശൈലികൾ അവലംഭിക്കുന്നവർ ..., അതായത് നമ്മുടെ കൈപ്പത്തിയിലുള്ള അഞ്ചു വിരലുകളും വ്യതസ്തങ്ങളാണ് എന്നതുപോലെ തന്നെ ..; ഈ ലോകത്തിലുള്ള എല്ലാവരും പരസ്പരം വ്യത്യസ്തരാണ് ..!, ആയതിനാൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അപ്പാടെ നമ്മുടെ ജീവിതത്തിലേക്ക് പകർത്തുന്നത് സാധൂകരിക്കപ്പെടാവുന്നതല്ല ..!, അവർ അവരുടേതായ കാഴ്ച്ചപ്പാടിലൂടെയും .., അനുവർത്തിച്ചു പോന്ന ജീവിത സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലൂടെയായിരിക്കും നമ്മളോട് സംവദിക്കുന്നത് ..!, അത് പൂർണ്ണമായും നമ്മിലേക്ക് പകർത്തപ്പെടുന്നത് ...., നമ്മൾ .., നമ്മോടു തന്നെ ചെയ്യുന്ന നീതികേടായിരിക്കും .
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ ...; മറ്റുള്ളവർക്ക് .., അവന്റെ ജീവിത ആഡംബരമാണ് കാണിച്ചു കൊടുക്കുന്നത് ...., എന്നാൽ ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയിലേക്ക് വളർന്നവൻ .., പണത്തിന്റെ ഉത്കൃഷ്ട മൂല്യത്തേയും ..., കഠിനാദ്ധ്വാനത്തിലൂടെ .., ഉയർച്ചയുടെ പടവുകൾ ഏറുന്നതിനെയും കുറിച്ചാണ് കാണിച്ചു കൊടുക്കുന്നത് .
ആയതിനാൽ .., നമുക്ക് നമ്മുടേതായ ഒരു ലക്ഷ്യം വേണം .., ഒരു ജീവിത വീക്ഷണം വേണം ..., അതായിരിക്കണം നമ്മളെ മുന്നോട്ട് നയിക്കേണ്ടത് .., അല്ലാതെ മറ്റുള്ളവരുടെ വാക്കുകൾക്ക് അനുസ്രതമായി ജീവിക്കുവാൻ ശ്രമിച്ചാൽ .., നമ്മൾ നഷ്ട്ടപ്പെടുത്തുന്നത് .., നമ്മുടെ കഴിവുകളെയാണ് ....,വ്യക്തിത്വത്തെയാണ് ....!, വ്യക്തിത്വം നഷ്ട്ടപ്പെടുത്തിയുള്ള ജീവിതം ആത്മാവില്ലാത്ത ശരീരത്തിനു തുല്യമാണ് .''
ആ വാഗ്ധോരണി അപാരമായിരുന്നു .., അത്ഭുതകരമായ ഒട്ടേറെ സവിശേഷതകൾ ഉള്ള ഒരു വ്യക്തിയാണ് .., അദ്ദേഹമെന്നു എനിക്ക് തോന്നി .
നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു ..., അദ്ദേഹം പതുക്കെ എഴുന്നേറ്റുകൊണ്ട് എന്നോട് പറഞ്ഞു .
''വരൂ ജോണ്‍ .., നമുക്ക് തിരിച്ചുപോകാം ...!'', ഞങ്ങൾ തിരിച്ചു നടന്നു .., എന്റെ മനസ്സിനുള്ളിൽ ഒരു ചെറിയ ആശ്വാസത്തിന്റെ .., ഒരു ചെറിയ നീരുറവ .., പൊടിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി .
പുഴയിൽ നിന്നും വീശുന്ന തണുത്ത കാറ്റ് നല്ല ഉന്മേഷം പ്രധാനം ചെയ്തു .., ക്ഷേത്രത്തിൽ നിന്നും സന്ധ്യാപൂജക്കുള്ള പാട്ട് ഉയർന്നു കേൾക്കാം .
നടക്കുന്നതിനിടയിൽ അദ്ദേഹം എന്നോട് ചോദിച്ചു .
''ജോണിന് .., ഞങ്ങളുടെ കൂടെ നിൽക്കുവാൻ താല്പര്യമുണ്ടോ ...?''
''ഉണ്ട് ..,സ്വാമിജീ ...!'', വളരെയധികം സന്തോഷത്തോടുകൂടി ആയിരുന്നു എന്റെ മറുപടി .., അല്ലെങ്കിൽ തന്നെ ഞാൻ വേറെ എങ്ങോട്ട് പോകുവാനാണ് ....?, സത്യത്തിൽ ഞാൻ ഇതങ്ങോട്ട് ചോദിക്കനിരുന്നതായിരുന്നു .
''എങ്കിൽ .., ഇനി മുതൽ ഇവിടുത്തെ അന്തേവാസികളിൽ ഒരാളായി ജോണും മാറുകയാണ് .., വളരെ ചിട്ടയായതും .., കണിശമായതുമായ ഒരു ജീവിത രീതിയാണ് ഇവിടെയുള്ളത് ..., അതുമായി പൂർണ്ണമായും പൊരുത്തപ്പെടുവാൻ .., ജോണ്‍ ശ്രമിക്കണം .., ചിട്ടയായ ജീവിതരീതി ..; ഒരു മനുഷ്യനിൽ വലിയ പല മാറ്റങ്ങൾക്കും വഴി തെളിയിക്കും ..., അത് ജോണിന്റെ അസുഖത്തിൽ തന്നെ ഗുണകരമായ പല മാറ്റങ്ങൾക്കും കാരണമാകും .., ആയതിനാൽ .., ജോണ്‍ .. ഇനിമുതൽ പുതിയൊരു ജീവിത ശൈലിയിലേക്ക് കാലൂന്നുകയാണ് .
അദ്ദേഹം തന്റെ ആശ്രമത്തിലേക്ക് കയറുന്നതിനു മുൻപ് .., ഒന്നുകൂടി പറഞ്ഞു .
''ജോണ്‍ ..., നാളെ രാവിലെ കൃത്യം നാലുമണിക്ക് എഴുന്നേറ്റ് റെഡിയായിരിക്കണം ..''!
''ശരി ..സ്വാമിജീ ..''!, അദ്ദേഹത്തോട് യാത്ര പറഞ്ഞ് .., ഞാനെന്റെ കൂടാരത്തിലേക്ക് നടന്നു .
ഉറങ്ങാനായി കിടക്കുമ്പോൾ .., എന്റെ ചിന്ത മുഴുവനും നാളെയെക്കുറിച്ചായിരുന്നു ..!, നാളെ മുതലുള്ള ആ പുതിയ രീതി എന്താണെന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല .., എങ്കിലും എന്റെ മനസ്സ് ശാന്തമായിരുന്നു .
ദു:സ്വപ്‌നങ്ങളുടെ പേക്കോലങ്ങൾ ഇല്ലാത്ത ഒരു രാത്രി കൂടി അങ്ങിനെ എനിക്ക് സമ്മാനമായി ലഭിച്ചു .