59

                 ജോണ്‍ കണ്ണുകൾ അടച്ച് മനസ്സിനെ എകാഗ്രമാക്കുവാൻ ശ്രമിക്കുക . പത്മാസനത്തിൽ ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ സ്വരം ..; അസാധാരണമാംവിധം ഉറച്ചതും മുഴക്കമുള്ളതുമായിരുന്നു ., അതിന് ഒരു ഹിപ്നോട്ടിക്സ് ആകർഷണത്വമുണ്ടായിരുന്നു .

                         ''മനസ്സ് ഒരേ ഒരു ബിന്ദുവിൽ മാത്രം കേന്ദ്രീകരിക്കുക ..., ശരീരത്തെ മുഴുവനായും ആ ഒരു ബിന്ദുവിലേക്ക് മാത്രം കൊണ്ടുവരുക .., മനസ്സിലുള്ള ചിന്തകളേയും ...,,വികാരങ്ങളേയും .., വിചാരങ്ങളേയും എല്ലാം ഒഴിവാക്കാൻ ശ്രമിക്കുക .., !, തുടക്കത്തിൽ അത് അസാദ്ധ്യമാണെങ്കിലും , അതിനായി പരിശ്രമിക്കുക ....!, ചിന്തകളെ ഒഴിവാക്കാൻ ശ്രമിക്കും തോറും അത് നമ്മിലേക്ക് കൂടുതൽ കൂടുതൽ തള്ളിക്കയറി വന്നുകൊണ്ടിരിക്കും ..; അപ്പോൾ തികഞ്ഞ നിസ്സംഗത പാലിക്കുക .

                      ചിന്തകൾക്ക് പിന്നാലെ പോകാതെ .., അതിന്റെ പാട്ടിന് വിടുക .., അത് താനേ ഒഴിഞ്ഞു പോയിക്കൊള്ളും ..!ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുക ..,അത് ഒരു നിമിഷം  ഉള്ളിൽ നിറുത്തി പതുക്കെ നിശ്വാസം ചെയ്യുക .., ഇത് ശരീരത്തിലേക്കുള്ള ഓക്സിജന്റെ അളവിനെ ഗണ്യമായി ഉയർത്തുന്നു ..! തൽഫലമായി ശരീരകലകൾക്ക് പുതു ഉന്മേഷവും ..,ആരോഗ്യവും ലഭിക്കുന്നതോടൊപ്പം നമ്മുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു  .

           ഉത്തേജിപ്പിക്കപ്പെടുന്ന ബുദ്ധി നേരായ ദിശയിൽ ചിന്തിക്കുന്നു .


              ഏകാഗ്രമായ മനസ്സിനേയും ..,ശരീരത്തേയും ..,  ഒരേ ശ്രേണിയിൽ ആക്കിക്കൊണ്ട് ..,ശ്വാസ നിശ്വാസത്തെ ക്രമീകരിച്ച്  സ്വയം  ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുക .,

                  തന്നെത്താൻ തന്നെ ഒരു പുനർവിചിന്തനം നടത്തുക .''

           ''ആരാകുന്നു ഞാൻ ....?'', എന്താകുന്നു ..., ഞാൻ ...."?, എന്താണ് എന്റെ പരമമായ ലക്ഷ്യം ...?
എങ്ങിനെയാണ് ..എന്റെ ഉത്ഭവം ...?,, ഞാനീ പറഞ്ഞ ചോദ്യങ്ങൾ എല്ലാം .., ജോണ്‍ സ്വയം മനസ്സിനോട് ചോദിക്കുക ....!, ജോണിന് മനസ്സിലാകുന്നുണ്ടോ ..?''

               കണ്ണുകളടച്ച്‌ പദ്മാസനത്തിൽ ഇരുന്നുകൊണ്ട് ഞാൻ പതുക്കെ മൂളി .

അദ്ദേഹം തുടർന്നു ..

    ''കോടാനുകോടി വർഷങ്ങൾക്കു മുൻപു തന്നെ .., ജോണ്‍ എന്ന വ്യക്തിയുടെ ജനനത്തെപറ്റിയും  ..,ജീവിതത്തെപ്പറ്റിയും  സൃഷ്ട്ടാവിന്റെ കണക്കുപുസ്തകത്തിൽ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് ...., അങ്ങിനെ സമാഗതമായ ആ ദിവസത്തിൽ ഒരു ബ്രൂണമായി ...,ഒരു ശിശുവായി ..., ഒരു ബാലനായി .., ഒരു യുവാവായി .. ജോണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു ....!, ജോണിന്റെത് മാത്രമല്ല .., ഏതൊരു മനുഷ്യന്റെയും ജീവിതചക്രം ഇതുതന്നെയാണ് .''

        ശൂന്യതയിൽ നിന്ന് ഒരു ഭ്രൂണമായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞ ജോണ്‍ എന്ന വ്യക്തി .., പിന്നെ കാലന്തരങ്ങളോളം ആ പ്രതിഭാസം തുടർന്നു കൊണ്ടിരിക്കുന്നു .

         ഒരുപാടു ജനനങ്ങളും .., മരണങ്ങളും .., അവൻ പിന്നിട്ടു കഴിയുന്നു .., ആ ഒരു സൈക്കിളിംഗ് പ്രതിഭാസം അവിരാമം തുടർന്നു കൊണ്ടിരിക്കുന്നു .

        അവിരാമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ..,ഒരു ജന്മകാലയളവല്ല .., എന്ന് വെച്ച് അതിന് കാലാന്തരങ്ങളോളം എന്നും അർത്ഥമില്ല .

      ഓരോ ജന്മങ്ങളിലും .., ജോണ്‍ എന്ന വ്യക്തി ജീവിച്ചു വന്ന സാഹചര്യങ്ങൾ മാറിയേക്കാം ....!, ബന്ധങ്ങൾ മാറിയേക്കാം .., രാജ്യങ്ങൾ മാറിയേക്കാം , 

പക്ഷേ ..,ആത്യന്തികമായി ..,ജോണ്‍ എന്ന വ്യക്തി ഒരു ഭ്രൂണമായി രൂപംകൊണ്ടപ്പോൾ ഉണ്ടായ അതേ അംശങ്ങൾ തന്നെയാണ് ..,അവന്റെ ജന്മാന്തരങ്ങൾ നീളുന്ന ജീവിത ചക്രത്തിൽ കുടികൊള്ളുന്നത്  

               ''ജോണ്‍ .., ശ്വാസം ദീർഘമായി അകത്തേക്ക് വലിച്ചു വിട്ടുകൊണ്ടിരിക്കുക , ഇത് മനസ്സിനെ എകാഗ്രമാക്കുകയും .., ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ചെയ്യും .''

              ഞാൻ നിശബ്ദമായി ശ്വാസം വലിച്ചു വിട്ടുകൊണ്ടിരുന്നു ..,മനസ്സിനെ കൂടുതൽ ഏകാഗ്രമാക്കാൻ ശ്രമിക്കും തോറും .., അത് പലയിടങ്ങളിലേക്ക് പാളിപ്പോവുകയാണ് .., എങ്കിലും എന്റെ ശ്രമം അത് മാത്രമായിരുന്നു .

            വീണ്ടും ആ സ്വരം എന്റെ കാതുകളിലേക്ക് ഒഴുകിയെത്തി .

     ''നമ്മൾ എന്ന് പറയുന്നത് ഓരോ വ്യക്തികളാണ് , സ്വയം ചിന്തിക്കുവാനും ..., പ്രവർത്തിക്കുവാനും .., പ്രാവാർത്തീകമാക്കുവാനും കഴിവുള്ളവർ . നമ്മുടെ കഴിവുകൾ അനന്തമാണ്‌ .., ആ അനന്തമായ കഴിവുകളെ നമ്മൾ വേണ്ട രീതിയിൽത്തന്നെ പ്രയോജനപ്പെടുത്തണം .

              ഒരു മനുഷ്യൻ അവനിൽ അന്തർലീനമായിക്കിടക്കുന്ന അപാരമായ കഴിവുകളെ കണ്ടെത്തിക്കഴിഞ്ഞാൽ ..,ജീവിതത്തിൽ ഒരു പ്രതിസന്ധികൾക്കും അവനെ തകർക്കാനാവില്ല .., ഒരു രോഗങ്ങൾക്കും അവനെ ബന്ധിക്കാനാവില്ല ..., ഒരു മാനസീക സമ്മർദ്ധങ്ങൾക്കും അവനെ കീഴടക്കാനാകില്ല ...! അത്രയുമധികം ആത്മമീയവും .., ശാരീരികവുമായ കരുത്ത് അവൻ നേടിക്കഴിയും .., ഈ കരുത്തെല്ലാം നേടുവാനുള്ള ഏക മാർഗ്ഗം ധ്യാനമാണ് ..!, ധ്യാനത്തിലൂടെ മാത്രമേ .., ഒരുവന് തന്നെത്തന്നെ തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ .., ധ്യാനത്തിലൂടെ മാത്രമേ .., അവന് ..; അവന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ കണ്ടെത്താൻ കഴിയുകയുള്ളൂ ..., ആ ഉൽക്രിഷ്ട്ടമായ ധ്യാനത്തിന്റെ ആദ്യ പടിയാണ്  നാം ഇവിടെ ആരംഭിക്കുന്നത് .

                 ''എന്റെ മനസ്സിനും ശരീരത്തിനും കഴിയാത്തതായി യാതൊന്നുമില്ല .., അസാമാന്യ കഴിവുകളുടെ ഉറവിടങ്ങൾ ആണ്  .., എന്റെ ശരീരവും .., ,  മനസ്സും .., എന്ന് സ്വയം ഉരുവിട്ടുകൊണ്ടിരിക്കുക ..!, നമുക്ക് കഴിയാത്തതായി യാതൊന്നുമില്ല എന്ന ചിന്ത .., നമ്മുടെ ആതമവിശ്വാസത്തെ അതിന്റെ പരകോടിയിൽ എത്തിക്കുന്നു .

             ഈ ആതമവിശ്വാസം നമ്മുടെ ജീവിതത്തെ ഒരു ലക്ഷ്യബോധമുള്ളാതാക്കിതീർക്കുകയും .., എന്തും നേരിടുവാനുള്ള ഒരു ചങ്കൂറ്റത്തെ നമ്മിൽ ഉളവാക്കിയെടുക്കുകയും ചെയ്യുന്നു .., എന്നാൽ അത് അത്ര എളുപ്പത്തിൽ  നേടിയെടുക്കാവുന്നതല്ല .., ഏത് വിജയത്തിനും .., കഠിനമായ പരിശ്രമവും ..,  ലക്ഷ്യത്തിലെത്താനുള്ള ഉൽക്രിഷട്ടമായ ദാഹവും അനിവാര്യമാണ് .

                 നമ്മുടെ ഓരോ അവയവങ്ങളെയും .., കൈകാലുകൾ .., കണ്ണ് .., മൂക്ക് .., തുടങ്ങി .., കാൽവിരലുകൾ മുതൽ  തലമുടിയിഴവരെയും ...; അതുപോലെ തന്നെ നമ്മുടെ ശരീരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒർഗനുകളെയും  .., ഹൃദയം ., ലിവർ .., ആമാശയം , കിഡ്നികൾ .., എല്ലുകൾ .., ഞരമ്പുകൾ ..., രക്തം .., മാംസം .., എല്ലാം തന്നേയും .., ഒന്നുപോലും വിട്ടുപോകാതെ .., ഒന്നൊന്നായി നമ്മുടെ മനസ്സിനുള്ളിലെക്ക്  കൊണ്ടുവരിക .

             ഓരോ അവയവയങ്ങളും പൂർണ്ണമായും ഫിറ്റാണെന്ന് മനസ്സിനുള്ളിൽ ഉരുവിട്ടുകൊണ്ട് .., ആന്തരികമായ ഉത്തേജനം  എല്ലാറ്റിനും നൽകുക .., ഓരോ അവയവവും രോഗവിമുക്തമാണെന്ന് സങ്കൽപ്പിക്കുക ശരീരത്തിൽ ബാധിച്ചിരിക്കുന്ന  രോഗാണുവിനെ തുരത്താനുള്ള ശക്തി ..,; ശരീരത്തിൽ തന്നെയുണ്ടെന്ന് ആവർത്തിച്ചു ഉറപ്പാക്കിക്കൊണ്ടിരിക്കുക ...!, എന്റെ പ്രധിരോധശേഷി വളരെ ശക്തമാണ് .., ഒരു രോഗത്തിനും എന്നെ കീഴടക്കാൻ സാദ്ധ്യമല്ല എന്ന് മനസ്സിൽ ഉറപ്പിക്കുക ., 

              തുടർച്ചയായ ഈ പരിശീലനം വളരെയധികം മാറ്റങ്ങൾ നമ്മിൽ വരുത്തും .., ആന്തരികമായ ഒരു ഊർജ്ജം  ഓരോ അവയവങ്ങളിലും വന്നു നിറയും ..!, ഇത് നമ്മുടെ ശരീരത്തിന്റെ പ്രധിരോധശക്തിയെ വളെരെയധികം വർദ്ധിപ്പിക്കുകയും  ..., നമ്മളെ ബാധിച്ചിരിക്കുന്ന ദുഷ് വസ്തുക്കളെ പുറംതള്ളാൻ നമ്മളെ സഹായിക്കുകയും ചെയ്യും .

         ഇങ്ങനെ ഓരോ ഓർഗനുകളേയും നമ്മൾ നമ്മുടെ ഉള്ളിലിട്ട് ശക്തിപ്പെടുത്തുമ്പോൾ ഒരു പരോക്ഷമായ ഊർജ്ജം  ഓരോ അവയവങ്ങളിലേക്കും എത്തിച്ചേരുകയും അത് കൂടുതൽ കൂടുതൽ ആക്റ്റീവ് ആയിത്തീരുകയും ചെയ്യും .

         അതിന് ആദ്യം തന്നെ നമ്മൾ നമ്മുടെ ശരീരത്തേയും അതിന്റെ കഴിവുകളേയും കുറിച്ച് മനസ്സിലാക്കുകയും ..,വിശ്വസിക്കുകയും ചെയ്യണം .

           അതിൽ ആദ്യത്തെത് ..നമ്മൾ നമ്മുടെ അനന്തമായ ശരീര കഴിവുകളെ കുറിച്ച് മനസ്സിലാക്കുക എന്നതാണ് .

            അതെല്ലാം നമ്മൾ പതിയെ പതിയെ മനസ്സിലാക്കി എടുക്കാം. 

            അൽപനേരം ദീർഘിച്ച ആ ധ്യാന പ്രഭാക്ഷണത്തിനോടുവിൽ ..., കണ്ണുതുറക്കുമ്പോൾ .., ഞാൻ ക്ഷീണിതനായിരുന്നു .

            പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു .

                ''ക്ഷീണിച്ചോ ...,ജോണ്‍ ..,സാരമില്ല ആദ്യമായത്കൊണ്ടാണ് .., തുടർച്ചയായ ധ്യാനം നമ്മുടെ ശരീരത്തേയും .., മനസ്സിനേയും എകാഗ്രമാക്കുന്നതിനോടൊപ്പം .., അവയെ നമ്മുടെ ഇച്ഛാക്കനുസരിച്ച്  രൂപപ്പെടുത്തിയെടുക്കുന്നു .''

             പദ്മാസനത്തിൽ നിന്നും  എഴുന്നേറ്റുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു ..!

  ''ജോണ്‍  ഇനി നമ്മൾ ...,നാളെ രാവിലെ ഇതേ സമയത്ത് വീണ്ടും ചേരാം .'',

         എപ്പോഴും .., ''എനിക്കിത് കഴിയും .., എനിക്കിത് കഴിയും ..,എന്ന്     ഒരു ധ്യാന കീർത്തനം പോലെ മനസ്സിൽ ....  ഉരുവിട്ടുകൊണ്ടേയിരിക്കുക ...''

           അത് തരുന്ന ഊർജ്ജം വളരെ വലുതായിരിക്കും .

 എന്റെ തോളിൽ തട്ടി  ; ആ പുഴക്കരയിലൂടെ അദ്ദേഹം തന്റെ ആശ്രമത്തെ ലക്ഷ്യമാക്കി നടന്നു .

   എന്റെ മനസ്സിൽ  അദ്ദേഹത്തോടുള്ള ആദരവ് ഏറിക്കൊണ്ടേയിരുന്നു  ..., എല്ലാവരേയും തന്നിലേക്ക് ആകർഷിക്കുവാൻ തക്ക അസാമാന്യമായൊരു  വ്യക്തിപ്രഭാവം അദേഹത്തിനുണ്ട് .

           അല്പനേരം അവിടെത്തന്നെ നിന്നതിനു ശേഷം .., ഞാൻ പതുക്കെ നടന്നു .., എന്നിൽ സന്തോഷവും ..,ഉത്സാഹവും നിറച്ച് ..,ക്ഷേത്രത്തിൽ നിന്നും സുപ്രഭാതം ഉയർന്നു കേൾക്കാൻ തുടങ്ങി  . 

Popular posts from this blog