60

              അന്നത്തെ ദിവസം എനിക്ക് വളരെ തിരക്കുപിടിച്ചതായിരുന്നു . യോഗയ്ക്ക് ശേഷം രാവിലത്തെ ഭക്ഷണം .., അതിനുശേഷം ആശ്രമത്തിൽ അല്ലറ ചില്ലറ ജോലികൾ ..!, അത് കഴിഞ്ഞ് ആശ്രമം വക ആതുരശുശ്രൂഷാലയത്തിൽ  ചില സഹായങ്ങൾ 

               രോഗികകളെ പരിചരിക്കുക .., മരുന്നുകൾ കൊടുക്കുവാൻ സഹായിക്കുക .., ആശുപത്രിയും പരിസരങ്ങളും വൃത്തിയാക്കുക ...,തുടങ്ങിയവ .

              അവിടെ സ്വാമിജീ , രോഗികളെ പരിശോധിക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതമായി .
''സ്വാമിജിക്ക് .., ഇതെങ്ങനെ കഴിയുന്നു ..?'',  എന്റെ സംശയത്തിന് .., അവിടെയുള്ള അന്തേവാസികളിൽ ഒരാളാണ് .., അദ്ദേഹത്തിന്റെ പൂർവ്വകാലചരിത്രം എനിക്ക് വിശദീകരിച്ചു തന്നത് .

                തെക്കൻ കേരളത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ .., ക്രിസ്ത്യൻ മാതാപിതാക്കളുടെ ഒറ്റ മകനായി ജനിച്ച അദ്ദേഹം എടുക്കാത്ത ബിരുദങ്ങൾ കുറവായിരുന്നു .വിദ്യാഭ്യാസത്തിൽ .., അനിർവചനീയമായ ഗഹനവും ഉല്പതിഷ്ണുതയും പ്രകടമാക്കിയിരുന്ന അദ്ദേഹം റെക്കോർഡ്‌ മാർക്കോട് കൂടിയായിരുന്നു എം ബി ബി എസ് പാസ്സായത്‌ . ലണ്ടനിൽ നിന്ന് മെഡിക്കൽ സയൻസിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ അദേഹത്തിന് ആയൂർവേദത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു .

          അദ്ദേഹത്തിന്റെ പല പ്രബന്ധങ്ങൾക്കും യു ക്കെ  മെഡിക്കൽ സയൻസിന്റെ പ്രത്യേക പ്രശംസ ലഭിച്ചിട്ടുണ്ട് .., മനുഷ്യമനസ്സിന്റെ നിഗൂഡതകളിലേക്ക് വെളിച്ചം വീശുന്നതും .., അതിന്റെ ആത്യന്തികമായ ശക്തിയെക്കുറിച്ചും വെളിവാക്കുന്ന ഒട്ടനവധി കണ്ടെത്തലുകളെകുറിച്ച് അദ്ദേഹം തന്റെ പ്രബന്ധങ്ങളിൽ വെളിപ്പെടുത്തുന്നുണ്ട് .

                      അച്ഛനമ്മമാരെയും .., ഭാര്യയേയും ..,നഷ്ട്ടപ്പെടുത്തിയ ഒരു അപകടമാണ് ..; അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത് ....!, ലണ്ടനിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിന്റെ മേധാവിയായി വർത്തിച്ചിരുന്ന അദ്ദേഹം ...; തന്റെ എല്ലാ സുഖസൗകര്യങ്ങളെയും ഉപേക്ഷിച്ചാണ് സന്യാസത്തിന്റെ പാത സ്വീകരിച്ചത് .

                 അദ്ദേഹത്തോടുള്ള എന്റെ ആദരവ് വർദ്ധിച്ചുകൊണ്ടിരുന്നു ....!, ആതുരാലയത്തിലെ  ജോലികൾക്ക് ശേഷം .., കൃത്യസമയത്ത് ഉച്ചഭക്ഷണം .., അതിനുശേഷം അല്പം വിശ്രമം ...!, ഉച്ചതിരിഞ്ഞ് ആശ്രമം വക ജീപ്പിൽ ..; പതിനഞ്ചു കിലോമീറ്റർ അകലെയുള്ള കൊച്ചു പട്ടണത്തിലേക്ക് ..; ആശ്രമത്തിലെ ദൈന്യംദിന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഒരു യാത്ര ..., പിന്നെ ആശ്രമ അന്തേവാസികളോടോപ്പം പല തരത്തിലുള്ള വിനോദങ്ങൾ .

             സന്ധ്യയോടെ പുഴയുടെ തീരത്തിലുള്ള ക്ഷേത്രത്തിലേക്ക് ഒരു യാത്ര ..., അവിടെ കൽവിളക്കുകളിൽ എണ്ണ നിറക്കുക .., പ്രസാദം തയ്യാറാക്കുക .., അങ്ങിനെ അല്ലറചില്ലറ ജോലികൾ .., പലപ്പോഴും ഞാൻ അറിയാതെ എന്റെ കണ്ണുകൾ ആ ആൽമരത്തിനു കീഴിലേക്ക് പാളിപ്പോകും ..!  അവിടെ താടിയും .., മുടിയും നീട്ടിവളർത്തിയ ഭ്രാന്തനോട് സമാനമായൊരു രൂപം എന്റെ  മനസ്സിൽ തെളിയും .

               രാത്രി ആശ്രമ അന്തേവാസികൾ എല്ലാവരും ചേർന്നുള്ള പ്രാർത്ഥന .., അതിനുശേഷം അത്താഴം .

               പിറ്റേന്നും രാവിലെ നാലുമണിക്ക് എഴുന്നേറ്റ് .. കുളിച്ച് ശുദ്ധിവരുത്തി ..; സ്വാമിജിയുടെ അരികിലേക്ക് .., വിജ്ഞാനപ്രധാനങ്ങൾ ആയ ധാരാളം അറിവുകൾ ..; അദ്ദേഹം എനിക്ക് പകർന്നു തന്നു ...ശാസ്ത്രീയവും ..., സാങ്കേതികവും ..., ആത്മീയവും ....,ശാരീരികവും .., ആയ എല്ലാതരം കാര്യങ്ങളും  അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു .., ധ്യാനത്തിലൂടെ എങ്ങിനെ മനുഷ്യന്റെ ശക്തിയും .., ഓജസ്സും വർദ്ധിപ്പിക്കാമെന്ന് ..; അദ്ദേഹം എന്നെ പഠിപ്പിച്ചു .

              അടുക്കും ചിട്ടയും എന്റെ ജീവിതത്തിൽ ആരംഭമെടുക്കുകയായിരുന്നു ....!ജീവിതം ഊർജ്ജസ്വലമാവുകയാണ്  ., അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ..,ആഴ്ചകളിൽ കൃത്യമായ പരിശോധനകൾക്ക് ഞാൻ വിധേയനായിക്കൊണ്ടിരുന്നു ..., അതിനനുസരിച്ച് ചില മരുന്നുകളും ഞാൻ കഴിച്ചു പോന്നു .

                  ഈ സന്തോഷത്തിന്റെയും .., സമാധാനത്തിന്റെയും ഉള്ളിലും മനസ്സിനുള്ളിൽ എവിടെയോ ഒരു ഭീതി ..,ചൂഴ്ന്ന് നിൽക്കുന്നത് ഞാനറിഞ്ഞു .

Popular posts from this blog