ദിവസങ്ങൾ .., ആഴ്ചകൾക്ക് വഴിമാറിക്കൊടുത്തു  ആഴ്ച്ചകൾ .., മാസങ്ങൾക്കും ...! ഞാനിവിടെ വന്ന് ഏകദേശം മൂന്ന് മാസത്തോളമായി .., ഒരു ദിവസം മൊത്തത്തിലുള്ള പരിശോധനകൾക്ക്  ശേഷം .., സ്വാമിജീ .., എന്നോട് ചോദിച്ചു .

         ''ജോണിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുന്നുണ്ടോ ...? ഉണ്ടെങ്കിൽ തുറന്നു പറയണം .''

             ഞാൻ അദ്ദേഹത്തോട് പറഞ്ഞു ..!''സ്വാമിജി ..., ഇവിടെ വന്നതിനു ശേഷമാണ് എനിക്ക് ജീവിക്കാൻ ഒരു മോഹം തോന്നുന്നത് .., എന്തെല്ലാമോ  .., ചെയിത് തീർക്കാനുണ്ടെന്നൊരു  തോന്നൽ ..!, പ്രക്രതിയുടെ ഈ സൌന്ദര്യം എനിക്ക് ഇപ്പോഴാണ് തിരിച്ചറിയാനാകുന്നത് .., ജീവിതത്തിലെ ഓരോ നിമിഷങ്ങളുടെയും വില ഞാനിപ്പോഴാണ് മനസ്സിലാക്കുന്നത് ..!, പൂവിന്റേയും .., ശലഭത്തിന്റെയും .., മരത്തിന്റേയും .., പുഴകളുടെയും .., സൌന്ദര്യം  ...., ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ..;  ഞാൻ ഇപ്പോഴാണ് ആസ്വദിക്കുന്നത് ...!, ഇത്രയും കാലം വരെ  ഞാൻ വേറേതോ ലോകത്തായിരുന്നു ..., സ്വാമിജി ...!,  സുന്ദരമായ ഈ ലോകത്തെ സമയമില്ലാത്തവന്റെ ആർത്തിയോടു കൂടി  ..; ഞാൻ  നോക്കി കാണുകയാണ്.

           ഇപ്പോൾ ജീവിതത്തോട് വല്ലാത്തൊരു  കൊതി തോന്നുന്നു ...!, എന്നാൽ മരണം എന്റെ പിറകിൽ തന്നെയുണ്ട് ..., അതിന്റെ കാലൊച്ച ഞാൻ കേൾക്കുന്നു ..., മരണത്തിന്റെ കരാള ഹസ്തങ്ങൾ എന്റെ മേൽ പിടിമുറുക്കികഴിഞ്ഞിരിക്കുന്നൂവെന്നൊരു തോന്നൽ എന്നിൽ അടിക്കടി ഉയരുന്നു ...!,  ഭയം കൊണ്ട് ഞാൻ തളർന്നു പോകുന്നു ...., സ്വാമിജീ .''

           ഞാൻ ഹതാശയനായി ...,,വിതുമ്പിക്കൊണ്ട് .., അദ്ദേഹത്തിന്റെ കൈകൾ കടന്നുപിടിച്ചു .

                      അദ്ദേഹം നിശബ്ദനായി ..., അല്പനേരം എന്നെത്തന്നെ നോക്കി നിന്നു .., ആ കണ്ണുകളിൽ നിന്ന് കരുണയുടെ പ്രകാശം സ്ഫുരിക്കുന്നത് ഞാൻ കണ്ടു .

           ആ നിശബ്ധതക്ക് വിരാമമിട്ടുകൊണ്ട് അദ്ദേഹം .., എന്നോട് പറഞ്ഞു തുടങ്ങി .

 ''ജോണ്‍ എന്തിനാണ് മരണത്തെ ഭയപ്പെടുന്നത് ..., അതൊരു സത്യമല്ലേ ....?, ജീവനുള്ള എല്ലാവരും അഭിമുഘീകരിക്കേണ്ടത് ....., ഞാനും .., ജോണും ..., ഈ ലോകത്തിലെ എല്ലാവരും തന്നെ ആ മഹാ സത്യത്തെ ഉൾക്കൊള്ളണ്ടതാണ് ...!അതിനു മുന്നിൽ പണക്കാരനെന്നോ .., പാവപ്പെട്ടവനെന്നോ ..., പ്രശസ്തനെന്നോ ..., അപ്രശസ്തനെന്നോ .., യാതൊരു വിധ തരം തിരിവുകളും ഇല്ല.

               ഭയാനകമായ വിധത്തിൽ നോക്കിക്കാണും വിധം അത്ര ഭീകരതയൊന്നുമില്ല ജോണ്‍  ..; മരണത്തിന്  ..., പ്രപഞ്ചത്തിന്റെ  നിഗൂഡതയിലെക്കുള്ള ഒരു ഉത്തരം തേടൽ കൂടിയാണ്  ..; മരണം എന്ന പ്രതിഭാസം .


          

              അതിനെക്കുറിച്ച് വിശദീകരിക്കപ്പെടുമ്പോൾ .., ഈ പ്രപഞ്ചരഹസ്യങ്ങളിലേക്ക് നാം ആഴത്തിൽ  ഇറങ്ങിചെല്ലേണ്ടാതുണ്ട് .അതിൽ  പ്രപഞ്ചത്തിന്റെ ഉത്ഭവ രഹസ്യമെന്താണ്.?
നാമെല്ലാം ആരാധിക്കുന്ന ദൈവം ആരാണ് ...?, ദൈവത്തിനു മുൻപ് ആരുണ്ടായിരുന്നു ...?, ദൈവത്തെ ആരു സൃഷ്ട്ടിച്ചു ...?, അല്ലെങ്കിൽ ദൈവം എങ്ങിനെയുണ്ടായി ...?, ദൈവത്തിന്റെ കരവിരുതാണോ ....; ഈ  പ്രപഞ്ചം ...?, അതിൽ ഭൂമി എങ്ങിനെ രൂപം കൊണ്ടു ...?

                  പ്രപഞ്ചത്തിലെ അനേകായിരം ഗ്രഹങ്ങളുടെ നൈസർഗ്ഗീകമായ ചലനങ്ങളുടെ ഫലമായി  ഉണ്ടായ കൂട്ടിയിടിക്കലുകളിൽ നിന്നും രൂപം കൊണ്ട പുതിയൊരു ഗ്രഹമാണോ ഭൂമിയായി മാറിയത് ...?, അതോ പ്രപഞ്ച സൃഷ്ട്ടാവായ ദൈവത്തിന്റെ മറ്റൊരു കരവിരുതോ ..?

             ജീവന്റെ കണിക എവിടെ രൂപം കൊണ്ടു ...? എങ്ങിനെ രൂപം കൊണ്ടു ..?, മനുഷ്യകുലത്തിന്റെ ആവിർഭാവം എങ്ങിനെയാണ് ..?

            ആദ്യകാല കുരങ്ങനിൽ നിന്നും ..., കോടിക്കണക്കിനു  വർഷങ്ങളുടെ നീണ്ട കാലയളവിലൂടെ രൂപ പരിണാമഫലമായി  രൂപീക്രിതമായതാണോ  മനുഷ്യൻ ....? അതോ ദൈവീകമായ  സൃഷ്ട്ടിയോ.?

          മരണം എന്നാലെന്താണ് ..? , മരണാനന്തര ജീവിതമുണ്ടോ ..?, ഉണ്ടെങ്കിൽ .., എവിടെ ..?
എങ്ങിനെ ...?

             സ്വർഗ്ഗവും ..., നരകവും ..., സത്യമോ .., മിഥ്യയോ ...?

        മനുഷ്യകുലത്തിന്റെ ആവിർഭാവം മുതൽക്കുതന്നെ .., അവൻ ഉത്തരം തേടാൻ ശ്രമിക്കുന്ന ചോദ്യങ്ങൾ ആണ്  ഇവയെല്ലാം .

       മനുഷ്യന്റെ കൂർമ്മ ബുദ്ധിക്കും .., അറിവിനും .., വിശകലനത്തിനും .., എല്ലാം .., കൃത്യമായ നിർവ്വചനങ്ങൾ  നൽകാൻ സാധിക്കാത്ത സമസ്യകളാണ് ഇവയെങ്കിലും ..., അവൻ പലവിധത്തിലും .., പല തരത്തിലും ഉള്ള വിശകലനങ്ങൾ ഇതിനെല്ലാം നല്കി പോരുന്നുണ്ട് .

              മരണം എന്നാൽ അതൊരു സത്യം തന്നെയാണ് .., ജീവനുള്ള ഏതൊരു വസ്തുവിനും ഒഴിച്ചുകൂടാനാകാത്തത് ...., എല്ലാവരും ആ സത്യത്തിലൂടെ കടന്നു പോയേ തീരൂ ..!, സത്യത്തിൽ അതൊരു  അവസാനമാണ് ....!, എന്നാൽ .., സത്യത്തിൽ .., അതൊരു ആരംഭവും കൂടിയാണ് .

              ശാരീരിക പ്രവർത്തനങ്ങൾ എല്ലാം നിലച്ച് .., ശരീരം അതിന്റെ നൈസർഗീഗതയിലേക്ക് അലിഞ്ഞു ചേരുന്ന  പ്രതിഭാസം .

              ബന്ധങ്ങളിൽ നിന്നും .., ജീവിത സാഹചര്യങ്ങളിൽ നിന്നും .., അനുവർത്തിച്ചു പോരുന്ന പ്രിക്രിയകളിൽ നിന്നും .., എന്നെന്നെക്കുമായൊരു വിടവാങ്ങൽ ...!, മനുഷ്യന്റെ വിശ്രമമില്ലാത്ത ജീവിതത്തിന് ദൈവം  നൽകുന്ന ഒരു താൽകാലിക വിരാമം ....; അല്ലെങ്കിൽ വിശ്രമം ...!, അതുപോലെ തന്നെ പുതിയൊരു ജീവിതത്തിലേക്കും ..., ജീവിത ചുറ്റുപാടുകളിലെക്കും .., ബന്ധങ്ങളിലേക്കും .., ഉള്ള ഒരു വാതായനം കൂടിയാണ് മരണം .

            അതായത് മരണത്തിനു ശേഷം അവൻ പുനർജ്ജനിക്കുന്നു .., എന്ന് ..,സാരം .
ഇവിടെ ഒരു സ്ഥലത്ത് അവന്റെ കർമ്മജീവിതം അവസാനിച്ച് മരിക്കുമ്പോൾ .., വേറേതോ സ്ഥലത്തോ ...? അല്ലെങ്കിൽ അതെ സ്ഥലത്ത് തന്നെയോ .., അവൻ പുനർജ്ജനിക്കുന്നു .


    ജീവിതത്തിന്റെ ഉള്ളിലുള്ള അകക്കാമ്പുകളിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലാനുള്ള ഒരു ചോധനയാണ് മരണമെന്ന പ്രിക്രിയയിലൂടെ  നടക്കപ്പെടുന്നത് ...!

           അതിൽ  ഒന്നും അവസാനിക്കുന്നില്ല ..,END IS NOT AN END..., END IS AN ENTRANCE....! അതാണ്‌ മരണമെന്ന പ്രതിഭാസം.  

         അതായത് ഒരു സൈക്ലിംഗ് പ്രതിഭാസം .

ഒന്ന് കൂടി വിശദമാക്കിയാൽ .., നമുക്ക് ഈ സൈക്ലിംഗ്. 

        ഒരു കാലഘട്ടമായി ഒന്ന് തരാം തിരിക്കാം ..., അതായത് ഒരു ആയിരം വർഷം എന്ന് വിചാരിക്കുക .

അതിൽ ഒരു മനുഷ്യന്റെ ആയുസ്സ്  70 വർഷം എന്നും വിചാരിക്കുക ..., ഈ 70 വർഷത്തിന്റെ ഒരു കാലഘട്ടം അവൻ പൂർത്തിയാക്കിക്കഴിഞ്ഞ് .., അവൻ മരിച്ചു കഴിഞ്ഞാൽ .., എന്തു സംഭവിക്കും .

             പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിക്കുന്നില്ല .
 അവൻ വീണ്ടും ജനനമെടുക്കുന്നു ..., അത് ചിലപ്പോൾ അവിടെത്തന്നെയാകാം അല്ലെങ്കിൽ .., വേറൊരിടത്ത് അവൻ ജനിക്കുന്നു ...അങ്ങിനെ അവൻ ഓരോ ജന്മങ്ങളും അയാൾ പൂർത്തിയാക്കി .., തന്റെ ആ സൈക്ലിംഗ് കാലഘട്ടമായ ആ ആയിരം വർഷം പൂർത്തിയാക്കുന്നു .

  അങ്ങിനെ ഈ ആയിരം വർഷം പൂർത്തിയാക്കപ്പെടുമ്പോൾ ...അതൊരു അവസാന കാലഘട്ടമായിത്തീരുന്നു .

        ആയിരം വർഷം എന്ന് ഞാൻ ഉദ്ദേശിച്ചത് ..ഒരു ഉദാഹരണത്തിനായാണ് .., അത് ചിലപ്പോൾ രണ്ടായിരമാകാം .., അതിൽ കൂടുതലാകാം ..., അതെല്ലാം പ്രപഞ്ച സൃഷ്ട്ടാവിന്റെ മനോധർമ്മം പോലെ  എന്ന് കരുതാം  .

അതിനു ശേഷം .., ഈ ഭൂമിയിലെ എല്ലാ ചാരാ ചരങ്ങളും ..,അവസാന വിധിക്കായി നിരന്നു നിൽക്കപ്പെടുന്നു .

      അതിൽ ഒന്നും അവസാനിക്കുന്നില്ല .. പുതിയതായി ഒന്നും രൂപം കൊള്ളുന്നുമില്ല .

             അതായത് ഒരു സൈക്ലിംഗ് പ്രതിഭാസം .
     


              കണ്ടുമടുത്ത ജീവിത സാഹചര്യങ്ങളിൽ നിന്നും .., ചെയ്തു പോന്ന ജീവിത ചര്യകളിൽ നിന്നും വ്യത്യസ്ഥമായി ....പുതിയൊരു ലോകത്തിലേക്ക് .., പുതിയൊരു ജീവിതത്തിലേക്ക് .., പുതിയ മുഖങ്ങളിലേക്ക് .., പുത്തൻ ഉത്സാഹത്തോടും ..., ഉണർവ്വോടും കൂടെ ദൈവം നമ്മെ അയക്കുകയാണ് ., ഈ രഹസ്യം സൃഷ്ട്ടിയുടെ കരങ്ങൾക്ക് മാത്രം സ്വന്തമാണ് .

           മരണത്തിന്റെ വാതായനങ്ങളിലൂടെ കടന്ന് ....., നമ്മൾ മറ്റൊരു സ്ഥലത്ത് പുനർജ്ജനിക്കുമ്പോൾ .., ഒരു പക്ഷേ ...., നമ്മൾ ജീവിച്ചു മരിച്ച ..., അതെ സ്ഥലത്തു തന്നെ .., വീണ്ടും ഒരു ശിശുവായി ജനിക്കുവാനുള്ള അവസരം നമുക്ക് ലഭിക്കുമ്പോൾ ...., ; മരണപ്പെട്ടുപോയ നമ്മുടെ കഴിഞ്ഞ ജന്മത്തിലെ  ഛായാചിത്രങ്ങൾക്ക് മുന്നിൽ പ്രാർഥനകൾ അർപ്പിക്കപ്പെടുമ്പോൾ....,, അത് കഴിഞ്ഞ ജന്മത്തിലെ നമ്മുടെ രൂപമാണെന്ന് മനസ്സിലാക്കപ്പെടാതെ .., നമ്മളേയും അതിൽ പങ്കുചെർക്കുന്നതിലൂടെ ....., ദൈവം കാണിച്ചു തരുന്നത് ..; അവനു മാത്രം ചെയ്യാൻ കഴിയുന്ന സൃഷ്ട്ടിയുടെ .., ഏറ്റവും വലിയ തമാശയാണ് .

              ഇവിടെ ഒരിക്കലും അവൻ അറിയുന്നില്ല .., അവന്റെ കഴിഞ്ഞ കാല ജന്മചരിത്രം ..!, അതാണ്‌ സൃഷ്ട്ടിയുടെ മഹത്വം .., ഇല്ലെങ്കിൽ ഒരേ തരത്തിലുള്ള ജീവിതം തുടർന്ന് .., കണ്ട മുഖങ്ങളും .., അനുവർത്തിച്ച ജീവിതചര്യകളും ..., എല്ലാം കൊണ്ട് ആവർത്തനവിരസതയോടെ മനുഷ്യകുലം മടുത്തുപോയേനെ .

          ഒരു ജന്മത്തിൽ നിന്ന് അടുത്ത ജന്മത്തിലേക്ക് ഒരു സ്വപ്നം കണ്ട് ഉണർന്നെഴുന്നേൽക്കുന്ന പോലെയുള്ളൊരു അവസ്ഥാന്തരം  .

             ഒരേ തരത്തിലുള്ള ജീവിത പ്രിക്രിയകളിൽ .., നമുക്ക് മടുപ്പ് തോന്നാതിരിക്കാൻ ദൈവം തരുന്ന  ഇടവേളയാണിതെങ്കിലും ..., അതിൽ തെളിഞ്ഞിരിക്കുന്ന മറ്റൊരു സത്യം കൂടിയുണ്ട് ..!
നമ്മൾ അനുവർത്തിച്ചു പോരുന്ന ദുഷ്ട്ടതകളുടെയും .., മ്ലെച്ചതകളുടെയും .., പാതകൾ ഉപേക്ഷിച്ച് 
പുതിയൊരു ഉൽകൃഷ്ട  ജീവിതത്തിലേക്ക് കാലൂന്നുവാൻ .., നമുക്ക് ലഭിക്കുന്ന ഓരോ ഒരവസരങ്ങൾ  കൂടിയാണ് ഓരോ ജന്മങ്ങളും  .

                അങ്ങിനെയെങ്കിൽ .., തീർച്ചയായും മറ്റൊരു സംശയം ഉന്നയിക്കപ്പെടാം ..?

      ഒരു വിശ്രമം .., ഒരു ഇടവേള ..., അല്ലെങ്കിൽ പുതിയൊരു അവസരം .. എന്നതൊക്കെയാണ് മരണം എന്ന പ്രതിഭാസം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ..; എങ്കിൽ .., എല്ലാവരും വയസ്സന്മാരായി .., ഒരേ പ്രായത്തിൽ തന്നെയല്ലേ മരിക്കേണ്ടത് ...?, എന്തുകൊണ്ട് ശിശുക്കളും , ചെറുപ്പക്കാരും മരിക്കുന്നു ..?എന്തുകൊണ്ട് രോഗങ്ങളാലും .., അപകടങ്ങളാലും .., ആളുകൾ മരണമടയുന്നു ..?

            ചില രഹസ്യങ്ങൾ .., എന്നും രഹസ്യങ്ങൾ ആണ് ...!, അതിലേക്ക് എത്ര ചൂഴ്ന്നിറങ്ങിയാലും ...., ഒരു ശൂന്യതയിലേക്കാണ് നാം .., എത്തിച്ചേരുക .

             ഈ രഹസ്യങ്ങളുടെയെല്ലാം .., താക്കോൽ സൃഷ്ട്ടാവിന്റെ കൈയ്യിലാണ് .., അല്ലെങ്കിൽ തന്നെ ഈ  രഹസ്യങ്ങളുടെയെല്ലാം ഉപഞാതാവേ .., അദ്ദേഹം തന്നെയാണല്ലോ ..!, ഓരോ  മനുഷ്യന്റേയും ജീവിത ചക്രം  അവിടത്തെ കണക്കു പുസ്തകത്തിൽ വ്യകതമാണ് .

             മേൽ പറഞ്ഞതിനൊരു കാരണം ..,ഒരു പക്ഷേ  എല്ലാം ഒരേ ശ്രേണിയിലായിരിക്കാൻ .., അദ്ദേഹം ഇഷ്ട്ടപ്പെടുന്നില്ലായിരിക്കാം ...., അല്ലെങ്കിൽ അവർ കഴിഞ്ഞ ജന്മങ്ങളിൽ വളരെയധികം പാപങ്ങൾ ചെയിതവരായിരിക്കാം .....!, അതിനുള്ള ശിക്ഷയുടെ ഒരു ഭാഗം ആയിരുന്നിരിക്കാം .., അവരുടെ  അല്പായുസ്സ് ....!, ഇതോടെ അവരുടെ പാപ പരിഹാരം പൂർത്തിയാക്കപ്പെടുകയും .., വരും  ജന്മങ്ങളിൽ .., അവർ ദീർഘയുസ്സുള്ളവർ ആയിരിക്കുകയും ചെയ്യാം .

          തീർച്ചയായും അതു തന്നെയായിരിക്കും  .

          മനുഷ്യജന്മം എന്ന് പറയുന്നത് .., ദൈവീക സന്നിധിയിൽ നിന്നും ലഭിക്കുന്ന ഉത്തമ മായ ഒരു സമ്മാനമാണ് .

          ഞാൻ മുമ്പേ വിശദീകരിച്ചത് പോലെ അത് കാലന്തരങ്ങളോളം തുടർന്നു കൊണ്ടിരിക്കും  .., അവിടന്ന് അതിന് ഒരു അടിവരയിടുന്നത് വരെ .

            ഈ പ്രപഞ്ചവും .., അതിലെ എല്ലാതും ദൈവത്തിന്റെ സൃഷ്ട്ട്ടി തന്നെയാണ് ...!, അതുപോലെ തന്നെയാണ് മനുഷ്യനും അതിലെ ചരാചരങ്ങളും രൂപം കൊണ്ടതും .

           എല്ലാത്തിനും ആത്യന്തികമായ ഒരു ലക്ഷ്യവും പ്ലാനും ഉണ്ട് .

               അപ്പോൾ യഥാർഥത്തിൽ മരണം എന്ന് പറയുന്നത് ഒരു ആരംഭമാണ് ..., പുതു ജീവിതത്തിലേക്കും ...., പുതു ശൈലികളിലേക്കും .   

Popular posts from this blog