ഇങ്ങനെ ലോകാരംഭം മുതൽ ലോകാവസാനം വരെ ..., ഓരോരുത്തരും പലപല മനുഷ്യജന്മങ്ങളിൽ പിറവിയെടുക്കുന്നു .

            രാജാവായും .., മന്ത്രിയായും ...., സമ്പന്നനായും .., ദരിദ്രനായും ..., ധൈര്യമുള്ളവനായും ..., ഭീരുവായും ..., പ്രശസ്തനായും ..., അപ്രശസ്തനായും ......,ഇങ്ങനെ പല രീതികളിൽ ജീവിച്ചു മരിച്ച ജന്മങ്ങളുടെ തേരോട്ടം അവസാനിക്കുന്നത് .., ലോകാവസാനത്തിലാണ് ..., അന്നാണ് .., അവന്റെ ഇത്രയും കാലത്തെ ജീവിതങ്ങളുടെ ആകെത്തുകയായ ..., അന്തിമ ഫല പ്രഖ്യാപനം വരുന്നത് ..!, അല്ലെങ്കിൽ അവസാന വിധി പ്രഖ്യാപിക്കപ്പെടുന്നത്.

                     അപ്പോൾ എല്ലാ ജീവജാലങ്ങളും .., തങ്ങളുടെ വിധി അറിയുന്നതിനായി .., ആകാംക്ഷഭരിതരായി നിലയുറപ്പിച്ചിട്ടുണ്ടായിരിക്കും .

                  വിധി പ്രഖ്യാപനത്തിനായി ..., പ്രപഞ്ചസൃഷ്ട്ടാവ് സ്വർണ്ണ സിംഹാസനത്തിൽ ഉപവിഷ്ട്ടനായിരിക്കും ..! , അദേഹത്തിന് ചുറ്റും വാദ്യഘോഷങ്ങൾ മുഴക്കിക്കൊണ്ട് ...., മാലാഖമാരുടെ നീണ്ട നിര .

               അവരുടെ കൈയ്യിലുള്ള വിധി പുസ്തകത്തിൽ ..; ഓരോ മനുഷ്യനും ..; അവനു ലഭിച്ച ഓരോ ജന്മങ്ങളിലും .., അവൻ ചെയ്ത പുണ്യങ്ങളും ..., പാപങ്ങളും ...., സൽപ്രവർത്തികളും .., ദുഷ്‌:പ്രവർത്തികളും .., വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ടായിരിക്കും .

               ആ വിധിയിൽ ഇങ്ങനെ പ്രഖ്യാപിക്കപ്പെടും .

         ''ഓരോ ജന്മങ്ങളും ഞാൻ നിങ്ങൾക്ക് തന്ന ഓരോ അവസരങ്ങളായിരുന്നു ., ഞാൻ തന്ന അവസരങ്ങളെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തിയവർ ...വീണ്ടും ജന്മാന്തരങ്ങൾ നീളുന്ന മനുഷ്യജീവിതത്തിന് അർഹരാണ് , അവർ വീണ്ടും മനുഷ്യരായിത്തന്നെ .., ഈ പ്രപഞ്ചത്തിൽ പുനർജ്ജനിക്കപ്പെടും ."

              ''എന്നാൽ ഞാൻ തന്ന അവസരങ്ങൾ ദുഷ്:പ്രയോഗം ചെയ്തവർ ....; നിങ്ങൾക്ക് ലഭിച്ച അവസരങ്ങൾ ...; ഞാൻ അനുവദിച്ച ദാനമാണെന്ന് മനസ്സിലാക്കാതെ ...; സ്വന്തം ജീവിതത്തെ ദുരുപയോഗം ചെയ്തവർ ...., മറ്റുള്ളവരെ നശിപ്പിച്ചവർ ...., അവർ ഓരോ ജന്മത്തിലും ചെയ്തു കൂട്ടിയ പാപങ്ങളുടെ അളവും ..., തൂക്കവും .., എന്റെ ഈ വിധിപുസ്തകത്തിൽ വളരെ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് ....!, അതിന്റെ ആഴവും പരപ്പും അനുസരിച്ചിട്ടായിരിക്കും .., നിങ്ങളുടെ വിധി ഞാൻ പ്രഖ്യാപിക്കുന്നത് .''

                   ''ഓരോ ജന്മത്തിലും .., കുറച്ചെങ്കിലും നന്മകൾ ചെയ്തവരെ ..., അവരുടെ തെറ്റുകൾക്കനുസ്രതമായ ശിക്ഷയും ...; എന്നാൽ ...., ജന്മങ്ങൾ തെറ്റുകളുടെ കൂമ്പാരമാക്കി മാറ്റിയവർക്ക് .. , ഇനിയൊരു ലോകാരംഭം മുതൽ ലോകാവസാനം വരെ ...; ഭൂമിയിൽ ..,പ്യൂപ്പയായും .., പുഴുവായും .., പാറ്റയായും ..., പ്രാണിയായും .., മൃഗമായും ..., മരമായും ..., പിറക്കട്ടെ .

             അതാണ്‌ .., ഞാൻ നിങ്ങൾക്ക് വിധിക്കുന്ന ശിക്ഷ ...., , നിങ്ങൾക്ക് വിധിക്കുന്ന നരകം .''

               ''മറ്റുള്ളവർ നിങ്ങളെ വെട്ടി വീഴ്ത്തുമ്പോൾ ..., ചവുട്ടിഞെരിച്ച് കൊല്ലുമ്പോൾ ..; നിങ്ങൾ പ്രതികരിക്കാനാകാതെ .., നിശബ്ദരായി കരയട്ടെ ..., അതാണ്‌ കഴിഞ്ഞ ജന്മങ്ങളിലെ .., തെറ്റുകൾക്കുള്ള ശിക്ഷയായി ..., ഞാൻ നിങ്ങൾക്ക് വിധിക്കുന്ന പ്രായിശ്ചിത്തം .''

                      '' ആയതിനാൽ ഓരോ ജന്മങ്ങളും ..., നമുക്ക് ..., വീണ്ടും .., ഭൂമിയെന്ന സ്വർഗ്ഗത്തിലേക്ക് ..; ജന്മാന്തരങ്ങൾ നീളുന്ന മനുഷ്യജീവിതത്തിലേക്ക് പ്രവേശിക്കുവാനും .., കഴിഞ്ഞ ജന്മങ്ങളിലെ തെറ്റുകളെ .., തിരുത്തുവാനും ലഭിക്കുന്ന അവസരങ്ങൾ ആണ് ...!

              കഴിഞ്ഞ ജന്മത്തിൽ .., നമ്മൾ തെറ്റുകളാണോ .., നന്മകൾ ആണോ ..., ചെയ്തതെന്ന് നമുക്കൊരിക്കലും ഒരു മുൻവിധി സാദ്ധ്യമല്ല ..., ആയതിനാൽ ഇപ്പോഴത്തെ ഈ ജന്മം .., നല്ലത് ചെയ്തും ..., പുണ്യപ്രവർത്തികൾ ചെയ്തും ധന്യമാക്കുക ...; ഒരു പക്ഷേ ..., അവസാന വിധിയിൽ നമുക്കതൊരു ബോണസ്സായെക്കാം .

                  കാരണം ..,ദൈവത്തിനിഷ്ട്ടപ്പെട്ടവരായി .., കാലാന്തരങ്ങളോളം ഭൂമിയിൽ വീണ്ടും .., മനുഷ്യനായി ജന്മമെടുക്കാൻ ...,ആ സുക്രത പുണ്യം അനിവാര്യമാണ് ...!

                      ഓർക്കുക ..., ഓരോ പുണ്യവും ..,നമുക്ക് തരുന്നത് .., വർഷങ്ങളുടെ ജീവിത നിയോഗമാണ് .

                ഓരോ കൊടൂരതയും ...., നമുക്ക് തരുന്നതോ .....ജന്മാന്തരങ്ങളുടെ ജീവിത നഷ്ട്ടവും .
സ്വർഗ്ഗം .., എന്ന് പറയുന്നത് ....., ഈ മനോഹരമായ പ്രപഞ്ചത്തിൽ .., വീണ്ടും വീണ്ടും മനുഷ്യനായി പിറക്കാനുള്ള അവസരമാണ് .

             നരകമോ .., അത് നഷ്ട്ടപ്പെടുത്തുന്നതും . 

             ഈ ഒരു പ്രകാശം ഓരോ മനുഷ്യന്റേയും ഉള്ളിലേക്ക് കടന്നു ചെന്നാൽ .., അവന് .., അവന്റെ തന്നെ പ്രവർത്തനശൈലികളെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ സാധിക്കുകയും .., സ്വയം വിശകലനം ചെയ്യുമ്പോൾ .., നല്ലതിലേക്ക് മാത്രം എന്നുള്ള ഒരു ത്വര അവനിൽ അങ്കുരിക്കുകയും ചെയ്യുന്നു.

               ഇങ്ങനെയുള്ളൊരു മാറ്റം ഓരോ മനുഷ്യനിലും സംജാതമായാൽ ..., അത് കെട്ടുറപ്പുള്ള ഒരു കുടുംബബന്ധത്തിനും ..., സാമൂഹ്യബന്ധത്തിനും കാരണമായിത്തീരുന്നൂവെന്നതു കൂടാതെ .., അതു വഴി രാഷ്ട്രത്തിന്റെ ഉയർച്ചക്കും .., ലോക സമാധാനത്തിനും തന്നെ ഹേതുവായിത്തീരുന്നു .

            ആയതിനാൽ എപ്പോഴും നല്ലതു മാത്രം ചെയ്യുക ..., നന്മകൾ പ്രവർത്തിക്കുക .

            അങ്ങനെ നല്ലത് മാത്രം ചെയ്യുമ്പോഴും .., പ്രവർത്തിക്കുമ്പോഴും ..., നമ്മുടെ ഉള്ളിൽ ഒരു ദൈവീകചേതന നിറയുന്നു ...!അത് നമ്മിലുളവാക്കുന്ന പോസറ്റീവ് എനർജിക്ക് .., അത്ഭുതാവാഹമായ..., പല മാറ്റങ്ങൾക്കും വഴി തെളിയിക്കാനാകും .

               ''പിന്നെ .., എന്താണ് സൃഷ്ട്ടി ....?, എന്താണ് ..,സംഹാരം ..?''

           ''ഏതൊരു വസ്തുവിനെയും പുതിയതായി രൂപകൽപ്പന ചെയ്യപ്പെടുമ്പോൾ .., അതിനെ സൃഷ്ട്ടിയായി കണക്കാക്കാം ....!എന്നാൽ ആ സൃഷ്ട്ടി അമൂല്യമാക്കപ്പെടുന്നത് .., അതിൽ ജീവന്റെ അംശം കുടികൊള്ളപ്പെടുമ്പോഴാണ് .

          അങ്ങിനെ ജീവന്റെ അംശം കുടികൊള്ളുന്ന ഒരു സൃഷ്ടി മനുഷ്യന്റെ ബുദ്ധിക്കും കഴിവിനും അപ്പുറത്താണ് .

              സൃഷ്ട്ടി മനുഷ്യകുലത്തിന്‌ ആകുമെങ്കിലും ...., ജീവന്റെ കാണികയോടുകൂടിയ സൃഷ്ട്ടി ..,അത്  ദൈവീകം മാത്രമാണ്  എന്നല്ല അവിടത്തേക്ക് മാത്രമേ അതിനു കഴിയുകയുള്ളൂ .

 അപ്പോൾ നമ്മൾ ആ ശക്തിയിലാണ് വിശ്വസിക്കേണ്ടത് .
ശാസ്ത്രം എന്ന് പറയുന്നത് .., മാനുഷിക നിഗമനങ്ങൾ ആണ് ....!, ദൈവം തന്നെ ബുദ്ധി ഉപയോഗിച്ചാണ് .. മനുഷ്യൻ ശാസ്ത്രത്തെ കൂട്ടു പിടിച്ച് നിഗമനങ്ങൾ നടത്തുന്നത് .

        എന്നാൽ ആ കഴിവിനും അപ്പുറത്ത് ഉള്ള വസ്തുക്കളെ .., ശാസ്ത്രത്തിന്റെ നിഗമനങ്ങളിലൂടെ വിശദീകരിക്കുന്നത് വിഡ്ഢിത്തം ആണ് .

           ഈ പ്രപഞ്ചത്തിലെ .., ചില ശക്തമായ സ്ഫോടനങ്ങൾക്ക് ശേഷമാണ് ഭൂമി രൂപം കൊണ്ടതെങ്കിൽ .., ഈ പ്രപഞ്ചം തന്നെ എങ്ങിനെയുണ്ടായി ...? അതെങ്ങനെ ഒരു  നൈസർഗ്ഗീകമായ രീതിയിൽ ക്രോഡീകരിക്കപ്പെട്ടു ..?

             നമുക്ക് പ്രകാശവും .., ഊർജ്ജവും തരുന്ന ഭീമൻ നക്ഷത്രമായ .., സൂര്യനെ യാതൊന്നിന്റേയും സഹായമില്ലാതെ കൃത്യമായ രീതിയിൽ നമ്മൾ വലം വെക്കുന്നു ..?

         ഇതൊന്നും ആകസ്മീകമായ ഒരു ചലന പ്രിക്രിയയിലൂടെ രൂപീകൃതമാകുന്നതൊന്നുമല്ല .

          ഇതിനു പിന്നിൽ ശക്തമായ കരത്തിന്റെ വിരുതുണ്ട്‌ ....!, ആ ശക്തിയെ നമുക്ക് ദൈവം  എന്ന് വിളിക്കാം .

         സംഹാരം ..., അതും ദൈവീകമാണ്‌ ...., സൃഷ്ട്ടിക്കുന്നവനെ ...; സംഹരിക്കാനും .., അല്ലെങ്കിൽ ഇല്ലാതാക്കാനും അവകാശമുള്ളൂ .                

         

Popular posts from this blog