ഈ ലോകത്തിന്റെ ഉത്ഭവം എങ്ങിനെ ..? അതുപോലെ മനുഷ്യകുലത്തിന്റെ ആവിർഭാവം എങ്ങിനെ ....?

                    ശൂന്യാകാശത്തിലെ ലക്ഷക്കണക്കിന്‌ വരുന്ന ഗ്രഹങ്ങളുടെ ചലന വ്യതിയാനമനുസരിച്ച് .., ചില ഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിക്കപ്പെടുകയും .., അതിൽ നിന്നും ഉള്ള ഒരു ഭാഗമായിരിക്കും ഭൂമിയായി രൂപാന്തരം പ്രാപിച്ചതെന്ന് ..., ശാസ്ത്രലോകം നിർവ്വചിക്കുന്നു .

             എന്നാൽ അത് ശാസ്ത്രലോകത്തിന്റെ നിഗമനമാണ് .., ആത്യന്തികമായ സത്യത്തെ അത് അടിവരയിട്ടുയുറപ്പിക്കുന്നില്ല ...!, ശാസ്ത്രം മനുഷ്യനിർമ്മിതമാണ് ....അതിന് നിഗമനങ്ങൾ മാത്രമേ നടത്താനാകൂ .

           മനുഷ്യൻ അവനു മുൻപുണ്ടായിരുന്ന ..,യുഗങ്ങളിൽ നിന്നും .., നശിപ്പിക്കപ്പെടാതെ കിടക്കുന്ന തെളിവുകളെയും .., സാഹചര്യങ്ങളേയും വിശകലനം ചെയ്താണ് .., നിഗമനങ്ങളിൽ എത്തിച്ചേരുന്നത് .

              വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ ലോകാരംഭത്തെക്കുറിച്ചും ..., ലോകാവസാനത്തെക്കുറിച്ചും ..; വളരെ വ്യക്തമായിതന്നെ പ്രദിപാദിക്കുന്നുണ്ട് .., ഈ പ്രപഞ്ചവും ..,, അതിലെ ചരാചരങ്ങളുമെല്ലാം .., ദൈവത്തിന്റെ കരവിരുതാണ് ..!, ആദിമകാലം മുതൽ അതായത് മനുഷ്യകുലത്തിന്റെ ആവിർഭാവത്തിനു ശേഷം .., ഒരു ലോകാവസാനം കഴിഞ്ഞിരിക്കുന്നു ...!. ഇനിയൊരു ലോകാവസാനം രണ്ടായിരമോ ...., രണ്ടായിരത്തി ചില്ലാനമൊ എന്ന് ബൈബിൾ വിശദീകരിക്കുന്നു ...! രണ്ടായിരത്തി ചില്ലാനം എന്ന് പറയുന്നത് .., രണ്ടായിരത്തിനും ...., മൂവായിരത്തിനും .., ഇടക്കുള്ള ഒരു കാലഘട്ടമായിരിക്കും .

             അത് എന്ന് ..?, എങ്ങിനെ ...?,രോഗങ്ങൾ കൊണ്ട് .., യുദ്ധങ്ങൾകൊണ്ട് ..?പട്ടിണികൊണ്ട് ..?, മനുഷ്യന്റെ വിശാലമായ അറിവിനും , യുക്തിക്കും .., അതിനൊരുത്തരം നൽകുവാൻ സാദ്ധ്യമല്ല.


                ഡാർവിന്റെ നിഗമനങ്ങൾ ശാസ്ത്രീയമായി ..., ...;മനുഷ്യപരിണാമത്തെ സാധൂകരിക്കുന്നില്ല  ...,കൂടാതെ  .., ജീവന്റെ ഉത്ഭവത്തെ കുറിച്ചോ ..., മനുഷ്യകുലത്തിന്റെ ആവിർഭാവത്തെ പറ്റിയോ ..., അതിന് വ്യക്തമായി നിർവ്വചിക്കാൻ സാധിച്ചിട്ടുമില്ല  ...! എന്നിട്ടും ശാസ്ത്രം എന്തുകൊണ്ട് അതിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നു എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. 

              കോടാനുകോടി വർഷങ്ങൾ കൊണ്ട് .. കുരങ്ങനിൽ നിന്ന് മനുഷ്യനിലേക്ക് രൂപ പരിണാമം സംഭവിച്ചു .., എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ് ..!, ഇതിൽ വാസ്തവം എന്തെങ്കിലും ഉണ്ടെങ്കിൽ ..., ലക്ഷം വർഷങ്ങൾ പഴക്കം പാരമ്പര്യമുള്ള മനുഷ്യൻ .., എന്തുകൊണ്ട് രൂപപരിണാമം സംഭവിച്ച് മറ്റൊന്നായിത്തീരുന്നില്ല ....?

           എല്ലാം വെറും ബാലിശമായ ചിന്താശകലങ്ങൾ .

എങ്ങിനെയാണ് ജീവനുള്ള ഒരു വസ്തുവിന് രൂപപരിണാമം സംഭവിക്കുന്നത്‌ ..?അത് മറ്റൊന്നായി രൂപാന്തരം പ്രാപിക്കുന്നത് .

        ഒരു ജീവിക്ക് ഒരു പക്ഷേ  അതിന്റെ ആയുസ്സ് കോടിക്കണക്കിന് വർഷങ്ങൾ ഉണ്ടെങ്കിൽ തന്നെ അത്  പല തരത്തിലുള്ള ജീവിത വ്യതിയാനങ്ങളിൽകൂടി കടന്നുപോയി .., ശാരീരികമായ ചില മാറ്റങ്ങൾക്ക് വിധേയമാകാമെങ്കിലും  .., അപ്പോൾ കൂടി അത് മറ്റൊന്നായി തീരാനുള്ള സാദ്ധ്യതേയില്ല.

            എന്നാൽ തുലോം തുച്ഛമായ ആയുസ്സുള്ള ജീവികൾ .., അതായത് മുപ്പതും ., നാല്പതും വയസ്സ് മാത്രം ജീവിത കാലയളവുള്ള ഒരു ജീവി കാലഹരണപ്പെടുമ്പോൾ അവിടെ എവിടെയാണ് രൂപ പരിണാമത്തിനുള്ള സാദ്ധ്യത നിലനില്ക്കുന്നത്...?

         ഒരേ ശാരീരിക ജീനുകളോട് കൂടിയ ജീവികൾ പ്രത്യുൽപാദനം നടത്തുമ്പോൾ അതേ ജീനുകൾ മാത്രമേ ഉൽപാദിപ്പിക്കുന്നുള്ളൂ .., അല്ലാതെ വേറൊരു ജീനുകൾ അതിന്റെ നൈസർഗ്ഗീഗമായ ശാരീരിക മാറ്റങ്ങളിലൂടെ സാദ്ധ്യമാകുന്നതല്ല.  

         ചില സ്വഭാവസവിശേഷതകൾ .., പരസ്പരം കൈമാറ്റം ചെയ്യപ്പെടാം .. എന്ന് വെച്ചാൽ .., വ്യത്യസ്ഥ സ്വഭാവസവിശേഷതകളോട് കൂടിയ ഭാര്യാ ഭർത്താക്കൻമാർ .

             അവർ ഭാര്യാ ഭർത്താക്കൻമാരായി ദീർഘകാലം കഴിയുമ്പോൾ .. അവരിൽ നിന്നും പലതരത്തിലുള്ള സ്വഭാവ സവിശേഷതകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടാം .

          അവരുടെ ജീവിതം പരസ്പര സഹവർത്തിത്വത്തിലുള്ളതാണെങ്കിൽ മാത്രം ..., ഇവിടെ സംഭവിക്കുന്നത്‌ ഇരുവരുടേയും ദീര്‍ഘകാലത്തിലുള്ള ജീവിതഫലമായി സംഭവിക്കുന്ന ട്രാൻസ് ഫോർമേഷൻ വഴി .., കുറച്ചു കൂടി വ്യക്തമാക്കിയാൽ ഭാര്യ ഭർത്ത് ലൈംഗീകബന്ധ ഫലമായി പരസ്പരം വിസർജ്ജിക്കപ്പെടുന്ന സ്രവങ്ങൾ ഇരുവരുടേയും  ശരീരത്തിൽ ചില മാനസീകവും .., ശാരീരികവുമായ പല  വ്യതിയാനങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്യുന്നുണ്ട് ..
അത് പോലെ തന്നെ അത് അവരുടേയും ചിന്തകളേയും .., സംസാരങ്ങളേയും പോലും .., പലപ്പോഴും പരസ്പരം സ്വാധീനിക്കുന്നു .

         അതായത് നിങ്ങൾ പറയാൻ പോകുന്ന കാര്യം .., അവരും ഉദ്ദേശിച്ചിരിക്കുന്നത്‌ തന്നെയായിരിക്കും എന്ന് സാരം ..., അത് പോലെ തന്നെ സ്വഭാവസവിശേഷതകളും ..,പര്സപരം കൈമാറ്റം ചെയ്യപ്പെടുന്നു .., കോപം ., താപം .., ഇങ്ങനെ പലതരത്തിലുള്ളവ .

          നിങ്ങൾക്ക് കോപം കൂടുതൽ ഉണ്ടെങ്കിൽ .., അത് ചിലപ്പോൾ നിങ്ങളുടെ പങ്കാളിക്കും പകർന്നു കിട്ടുമെന്ന് അർത്ഥം .., അത് പോലെ നിങ്ങൾക്ക് ബുദ്ധി കൂടുതൽ ഉണ്ടെങ്കിൽ അതും .

       ചിലപ്പോൾ നിങ്ങളുടെ പങ്കാളിക്ക് കോപം കുറവാണെങ്കിൽ .., അത് നിങ്ങളുടെ കോപത്തെ കുറച്ചേക്കാം .

                ഏതാണോ ആധ്യിപത്യം നേടുന്നത് എന്നുള്ളത് ഓരോരുത്തരുടേയും  .., ശാരീരികമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

      അതായത് ചിലപ്പോൾ നിങ്ങളുടെ സവിശേഷതകൾ ആയിരിക്കും അവരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് ..,മറ്റു ചിലപ്പോൾ മറിച്ചും .  

                  ഏതൊരു വസ്തുവിന്റെയും ഉത്ഭവത്തിനു പിന്നിൽ അജ്ഞാതമായ ചില കരങ്ങളുടെ ശക്തിയുണ്ട് .., ലക്ഷ്യങ്ങൾ ഉണ്ട് ..., അല്ലാതെ ശൂന്യതയിൽ നിന്ന് ഒന്നും തന്നെ രൂപപ്പെടുന്നില്ല , മനുഷ്യകുലത്തിന്റെ കാര്യമെടുത്താലും ..; അത് തന്നെയാണ് ..., കൃത്യമായ ലക്ഷ്യത്തോടും .., വീക്ഷണത്തോടും കൂടിയാണ് മനുഷ്യകുലം ജന്മമെടുത്തിട്ടുള്ളത് ...!അതിനു പിന്നിൽ അതിശക്തമായ കരങ്ങളുണ്ട് ...!, ആ അജ്ഞാത ശക്തിയെ  നമുക്ക് ദൈവം എന്ന് വിളിക്കാം  അല്ലാതെ ..; ശൂന്യതയിൽ നിന്നോ .., വർഷങ്ങളുടെ  രൂപപരിണാമത്തിൽ കൂടിയോ .., ഒരു ജനതയോ ..?ഒരു വർഗ്ഗമോ ....രൂപംകൊള്ളപ്പെടുന്നില്ല .

                   ''ജോണിന് മനസ്സിലാകുന്നുണ്ടോ ....''?

''ഉണ്ട് സ്വാമിജീ .''

              കണ്ണുകളടച്ചു .., ഏതാനും നിമിഷത്തെ ധ്യാനത്തിനു ശേഷം  അദ്ദേഹം എഴുന്നേറ്റു .

          ദൈന്യംദിന ജോലികളുടെ ഭാഗമാകാൻ ....; ഊർജ്ജസ്വലമായ മനസ്സോടെ ഞാനും .

Popular posts from this blog