അസാമാന്യ ശക്തിയുടെ ഉറവിടങ്ങളാണ് അവ ..!, അത് നമ്മൾ മനസ്സിലാക്കി ശരിയായ രീതിയിൽ വിനിയോഗിച്ചാൽ മാത്രം മതി ..; അതിന്റെ പ്രതിഫലം നമുക്ക് താനേ ലഭിച്ചുകൊള്ളും .! ഇതിനു വേണ്ടത് ആത്മവിശ്വാസമാണ് .., അത് ചിട്ടയായ യോഗയിൽ കൂടിയും .., ധ്യാനത്തിൽ കൂടിയും നമുക്ക് നേടിയെടുക്കാവുന്നതേയുള്ളൂ .
അശ്രാന്ത പരിശ്രമമാണ് എല്ലാത്തിന്റേയും മുഖ്യധാര ..., ശരീരത്തിന് ആവശ്യമില്ലാത്ത .., ദോഷകരമായ വസ്തുക്കളെ ആദ്യമായി ഒഴിവാക്കുക ..!, മദ്യം .., പുകയില , മയക്കു മരുന്നുകൾ , അമിത ഭക്ഷണം .., അമിത ഭാക്ഷണം ..., എന്നിവയിൽ നിന്നെല്ലാം ശരീരത്തെ മുക്തമാക്കി ശുദ്ധീകരിക്കുക ..!, ശരീര ശുദ്ധീകരണം വഴി .., നമുക്ക് ആത്മാവിനെ ശുദ്ധീകരിക്കുവാൻ സാധിക്കും..., ആത്മ ശുദ്ധീകരണം .., നമ്മുടെ ആത്മവിശ്വാസത്തെ വളർത്തുന്നു ...!, ആത്മവിശ്വാസത്തിന്റെ വളർച്ച .., നമ്മളെ ശരിയായ രീതിയിൽ നയിക്കുന്നു . ദുഷ് ചിന്തകളേയും..., പ്രലോഭനങ്ങളെയും അതിജീവിക്കാൻ നമുക്ക് ശക്തി തരുന്നു ..., നമ്മുടെ ശരീരത്തെ ഊർജ്ജസ്വലമാക്കുന്നു ...!
ആകെക്കൂടിയുള്ള ഈ ഉടച്ചു വാർക്കൽ നമ്മളെ മൊത്തത്തിൽ ശുദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ ..; നമ്മുടെ ഉള്ളിൽ നിന്നും ദുഷിച്ച വസ്തുക്കളെ പുറംതള്ളുന്നു, നമ്മുടെ പ്രധിരോധ ശേഷിയെ വർദ്ധിപ്പിക്കുന്നു .
രഹസ്യങ്ങളുടെയും ..., അസാമാന്യ കഴിവുകളുടെയും സമ്മിശ്രമായ മനുഷ്യശരീരത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോഴാണ് ..; അവനിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കുറിച്ച് മനസ്സിലാക്കുവാൻ തുടങ്ങുന്നത് ...! ,ആ കണ്ടെത്തലുകൾ .., അവന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു .., ഇങ്ങനെ അവൻ തന്നെ ..,തന്നെ .., കണ്ടെത്തിയപ്പോൾ .., അല്ലെങ്കിൽ തന്നെ തന്നെ മനസ്സിലാക്കിയപ്പോൾ .., കണ്ട കഴിവുകളുടെ പ്രതിഫലനങ്ങൾ എത്രയോ അധികമാണ് ..?
അത് ആകാശത്തിൽ കൂടി പറക്കുന്ന വീമാനങ്ങൾ ആയും .. ജലത്തിൽ കൂടി സഞ്ചരിക്കുന്ന കപ്പലുകൾ ആയും ..; അന്യ ഗ്രഹങ്ങളിലേക്ക് കുതിച്ചു പായുന്ന റോക്കറ്റുകൾ ആയും .....; അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത എത്രയോ മഹത്തായ കണ്ടുപിടുത്തങ്ങൾ .., നമ്മുടെ കണ്മുന്നിൽ തന്നെയില്ലേ ..?
ഇത്രയൊക്കെ കാര്യങ്ങൾ ഒരു മനുഷ്യന്റെ ബുദ്ധിക്കും .., ശക്തിക്കും .. ചെയ്യുവാൻ സാധിക്കുമെങ്കിൽ ..? അവന്റെ ശരീരത്തെ തന്നെ ബാധിച്ചിരിക്കുന്ന ഒരു ദുഷിച്ച വസ്തുവിനെ പുറംതള്ളാൻ എന്തുകൊണ്ട് അവനു സാധിക്കുന്നില്ല ...? ഇവിടെയാണ് ആത്മവിശ്വാസത്തിന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത് .
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു സാധാരണ മുറിവ് ..; യാതൊരു മരുന്നിന്റെയും സഹായമില്ലാതെ താനേ ഉണങ്ങുന്നില്ലേ ....?, ഒരു ചെറിയ പനി വന്നാൽ .., യാതൊരു മരുന്നും കഴിച്ചില്ലെങ്കിൽ തന്നെയും അത് മാറുന്നില്ലേ ...?
കാരണം .., ഇതൊരു ചെറിയ മുറിവ് ..., അല്ലെങ്കിൽ ചെറിയ പനി ...യാതൊരു മരുന്നും കൂടാതെ തനിയെ മാറിക്കൊള്ളും ...,എന്നുള്ളൊരു കോണ്ഫിടൻസ് നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.
യാതൊരു മരുന്നും കൂടാതെ എനിക്കിതു മാറും .., എന്നുള്ള ഉറച്ച വിശ്വാസം ..; ഈ വിശ്വാസമാണ് രോഗാണുക്കൾക്കെതിരായ പോരാട്ടത്തിൽ .., നമ്മുടെ ശരീരത്തിലെ സൈനീകർക്ക് ഊർജ്ജവും ..., ശക്തിയും പകർന്നു നൽകുന്നത് ..., എന്നാൽ ആത്മവിശ്വാസമില്ലാത്തിടത്ത് ആണെങ്കിലോ ..? , ഈ ചെറിയ മുറിവും .., പനിയും മാരകങ്ങൾ ആയി മാറിയേക്കാം ..!, കാരണം ആത്മവിശ്വാസമില്ലാത്തിടത്ത് സംശയം തലപൊക്കുന്നു ..! ഇത് മാറുമോ ഇല്ലയോ ...? എന്നുള്ള ഭയം മനസ്സിൽ ചേക്കേറുന്നു .., ആ സംശയം നമ്മുടെ സൈന്യത്തിന്റെ ശക്തിയെ നിർജ്ജീവമാക്കിത്തീർക്കുന്നു ....!, ജാതകം മാറിപ്പോയ അരുണിനും , വരുണിനും സംഭവിച്ചതുപോലെ .
എത്ര വലിയ രോഗാവസ്ഥയിൽ നിന്നും മോചനം നേടാൻ നമ്മുടെ അചഞ്ചലമായ ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രം കഴിയും .., കാരണം ഒരു ചെറിയ പനി മാറാൻ നമുക്ക് ആവശ്യമായി വന്നത് ഒരു ചെറിയ അളവ് ആത്മവിശ്വാസം മാത്രമാണ് ..!. എന്നാൽ മാരകമായ രോഗത്തിൽ നിന്നും മുക്തി നേടാൻ .., നമുക്ക് വേണ്ടത് ശക്തമായ വിശ്വാസമാണ് ..!, എനിക്കിതു കഴിയും .., എന്നാ ഉറച്ച വിശ്വാസം ...,ഏത് പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നേറാൻ കഴിയുന്ന ആത്മവിശ്വാസം .
ചെറിയൊരു ഭാരം ഉയർത്താൻ .., നമ്മൾ ചെറിയ ശക്തി ചെലുത്തിയാൽ മതി ..; മറിച്ച് വലിയൊരു ഭാരം ഉയർത്തണമെങ്കിൽ ..?; നമ്മൾ ചെറിയ ഭാരം ഉയർത്താനായി പ്രയോഗിച്ച ശക്തി മതിയാകത്തില്ല ...; അതിന് വലിയ ശക്തി തന്നെ പ്രയോഗിക്കേണ്ടിവരും .., എന്ന സിദ്ധാദ്ധത്തിന് തുല്യമാണത് .
രോഗാണുവിനെതിരെ പൊരുതുവാനുള്ള ഊർജ്ജമാണ് ..; എന്റെ ശരീരത്തിലെ സൈന്യത്തിനു ഞാൻ ..നൽകേണ്ടത് ....!, അതിനുള്ള ശക്തിയാണ് ഞാൻ അവരിലേക്ക് കുത്തിവെക്കേണ്ടത് ..!; ഇല്ലെങ്കിൽ കോടാനുകോടി സൈനീകബലമുള്ള നമ്മുടെ ശരീരത്തിന്...; വെറും തുച്ഛമായ ദുഷ്ട്ടശക്തികളോട് എതിരിട്ടു ജയിക്കാനാകാതെ വരും ...!, ശക്തനായ പടത്തലവനില്ലാതെ ഛിന്ന ഭിന്ന മായിപ്പൊയ സൈന്യത്തിന്റെ അവസ്ഥയാകും നമ്മുടേത് .., എന്നാൽ ആത്മവിശ്വാസമാകുന്ന ഊർജ്ജം .., ശക്തി .., എന്നിവ നമ്മുടെ സൈന്യത്തിലേക്ക് നാം കടത്തിവിട്ടാൽ .., ആ ശക്തിയിൽ ..; എത്ര വലിയ എതിർ സൈന്യത്തേയും തോല്പ്പിക്കാൻ നമുക്കാകും .
ലോകം കീഴടക്കാൻ പുറപ്പെട്ട നെപ്പോളിയൻ ചക്രവർത്തി തന്റെ സൈനീകരോട് പറഞ്ഞപോലെ ''Nothing is Impossible .."'', അത് തന്നെ നമുക്ക് ..; നമ്മുടെ ശരീരത്തോടും .., മനസ്സിനോടും ആവർത്തിക്കാം ...''അസാദ്ധ്യമായി ഒന്നുമില്ലായെന്ന് .''