അമ്മയുടേയും ....സഹോദരിയുടെയും ആക്രോശങ്ങൾ തുടർന്നുകൊണ്ടേയിരുന്നു .
''ഒന്ന് പതുക്കെ പറയ് .., നാട്ടുകാർ എല്ലാവരും കേൾക്കും ..., ഇനി ഇവിടെ നിൽക്കേണ്ട ..., എത്രയും പെട്ടെന്ന് തന്നെ .., നമുക്ക് എന്റെ വീട്ടിലേക്ക് പോകാം
ഇവരുടെ ശബ്ദഘോഷങ്ങൾക്കിടയിൽ നിന്നും .., അളിയന്റെ ശബ്ദം വളരെ വ്യക്തമായിരുന്നു .
വേക്കുന്ന കാലടികളോടെ .., ഞാൻ എന്റെ മുറി ലക്ഷ്യമാക്കി നടന്നു ..., കട്ടിലിലേക്ക് ഞാൻ തളർന്നു വീഴുകയായിരുന്നു ...,മനസ്സിൽ എന്നോടുതന്നെ ഒരുതരം പുച്ഛം ...! ഇവർക്ക് വേണ്ടിയാണല്ലോ ..., ഞാനീ കഷ്ട്ടപ്പെട്ടതെല്ലാം എന്നോർക്കും തോറും അത് അധികരിച്ചുകൊണ്ടിരുന്നു .
ഭാവി ഒരു ചോദ്യ ചിഹ്നമാകുന്നത് ഞാനറിഞ്ഞു ..., ഇനി എന്താണ് ചെയ്യേണ്ടത് ..?, എന്നറിയാൻ പറ്റാത്ത ഒരു ശൂന്യതയിലേക്ക് ഞാൻ കൂപ്പുകുത്തുകയാണ് ഒരു നിമിഷ നേരം കൊണ്ട് എല്ലാം കീഴ്മേൽ മറഞ്ഞിരിക്കുന്നു .
വാനോളം ഉള്ള പ്രതീക്ഷകൾ ..,ഇതാ ചില്ലു കൊട്ടാരം കണക്കെ തകർന്നടിഞ്ഞിരിക്കുന്നു ...! ആരാണ് ഇവർ .., ആരാണ് .., ഇവർക്ക് ഞാൻ
എനിക്കൊന്നും തന്നെ തിരിച്ചറിയാൻ കഴിയുന്നില്ല .
ഈ ലോകത്തു നിന്നും വേറേതോ ലോകത്ത് എത്തിച്ചേർന്നിരിക്കുന്നത് പോലെ .
അവിടെ ഞാൻ അനാഥനാണ് , അപ്പോൾ ഇത് ഏതാണ് സ്ഥലം ? എന്തിനാണ് ഞാൻ എവിടെ വന്നിരിക്കുന്നത് ..? എന്റെ ആരാണ് ഇവരെല്ലാം?
സത്യവും മിഥ്യയും കൂടിക്കലർന്നിരിക്കുന്നു .
ഞാൻ വഴി മാറി എത്തപ്പെട്ട ഒരു അപരിചിതനാകുന്നു , അപരിചിതരുടെ ഇടയിൽ ഞാൻ എത്തപ്പെട്ടിരിക്കുന്നു .., ഇവിടെയുള്ളത് എന്റെ ആരുമല്ല.
അപ്പോൾ ഞാൻ ആർക്കുവേണ്ടിയാണ് കഷ്ട്ടപ്പെട്ടതെല്ലാം .?
അറിയില്ല അത് ഏതോ കഴിഞ്ഞ ജന്മത്തിലാണ് ആ ഓർമ്മകൾ ഏതോ മങ്ങിയ ഫ്രയിം കണക്കെ എവിടേയോ തെളിയുന്നു .
രാവിലെ വളരെ വൈകിയാണ് ഞാൻ ഉറക്കമുണർന്നത് രാവേറെ ചെല്ലും തോറും ഞാൻ ഓരോന്ന് ആലോചിച്ചുകൊണ്ടു കിടന്നു .., അത്രയും അസ്വസ്ഥജനകമായിരിക്കുന്നു .., മനസ്സ് . അമ്മയുടേയും സഹോദരിയുടെയും പക്കൽ നിന്ന് ഇത്തരമൊരു പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു അതെന്നെ വല്ലാതെ തകർത്തു കളഞ്ഞു .
ഞാൻ വിചാരിച്ചിരുന്നതിന്റെ നേർ വിപരീതമാണ് നടന്നത് .., ആരിൽ ഞാൻ ആശ്വാസം കണ്ടെത്തുവാൻ ശ്രമിച്ചുവോ ...; അവരെന്നെ ഏറ്റവും വെറുക്കുന്നു എന്ന തിരിച്ചറിവ് ...: എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു .
രാത്രി മുഴുവനും ഞാൻ കരഞ്ഞും .., ഓരോന്ന് കണക്കുകൂട്ടിയും കഴിച്ചുകൂട്ടി ..., വെളുപ്പാൻ കാലത്ത് എപ്പോഴോ ആണ് ഉറങ്ങിപ്പോയത് .., ബെഡ്ഡിൽ നിന്ന് എഴുന്നേൽക്കാൻ തോന്നുന്നില്ല .., ആകപ്പാടെ ഒരു അസ്വസ്ഥത .., ഒരു ഗ്ലാസ് ചായ കിട്ടിയാൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി , സാധാരണ ഗതിയിൽ അമ്മയോ സഹോദരിയോ .., ആയിരിക്കും ചായ കൊണ്ട് വന്നു തരുന്നത് ..., ഇന്ന് ഇത്രയും നേരമായിട്ടും ആരേയും കാണാത്തതിനാൽ ഞാൻ തന്നെ പോയി കുടിക്കുകയായിരിക്കും നല്ലത് .
അടുക്കളയിലേക്ക് കയറുമ്പോഴാണ് ...,അടച്ചിട്ട അടുത്ത മുറിയിൽ നിന്നും കുശു കുശുക്കുന്നത് പോലെയുള്ള സംഭാക്ഷണം എന്റെ കാതിൽ വന്നലച്ചത് .., അതിലെ കേന്ദ്ര കഥാപാത്രം ഞാനാണെന്ന് എനിക്ക് മനസ്സിലായി അതെന്താണെന്ന് അറിയുവാനുള്ള ആകാംക്ഷ എന്നിൽ തലപൊക്കി സഹോദരിയുടെ സ്വരമായിരുന്നു ആദ്യം ഉയർന്നത് .
''ഈ രോഗം പകരുന്നതാണോ ചേട്ടാ ..?, എനിക്കാകെ ഭയമാകുന്നു .., ഈ കുട്ടികൾ ഇടക്കിടക്ക് അവന്റെ അടുത്തേക്ക് പോകുന്നതാണ് .., നാട്ടിൽ തലപൊക്കി നടക്കാൻ പറ്റാത്ത അവസ്ഥയായി ...., അമ്മയെന്താ ഒന്നും മിണ്ടാത്തത് ...? വന്നപ്പോൾ വലിയ സന്തോഷമായിരുന്നല്ലോ .
''ഞാനിപ്പോ എന്താ ചെയ്യുക ..?വരുമ്പോൾ ഇങ്ങനെയൊരു മാരണം കൊണ്ടാണ് വന്നതെന്ന് എനിക്കറിയോ ..?''.., നീ തന്നെ എന്തെങ്കിലുമൊരു മാർഗ്ഗം പറയ് .., എന്റെ സൈമാ "
''ഞാനിപ്പോൾ എന്താ പറയുക ...?, ഇത് നിങ്ങൾ അമ്മയുടേയും .., മകളുടേയും കുടുംബപ്രശനം അല്ലേ .
''നീയെന്താ അങ്ങിനെ പറയുന്നത് ..?എന്റെ മരുമകനാണെങ്കിലും . എനിക്ക് നീ മകനെപ്പോലെയാണ് .''
''നമുക്കിപ്പോ .., പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല ..., അവനുമായി ആരും അത്ര നല്ല സഹവാസത്തിനൊന്നും പോകേണ്ട ...., നീ കുട്ടികളോട് പ്രത്യേകം പറയണം .., പിന്നെ അമ്മ എന്തെങ്കിലും പറഞ്ഞ് ..അവനെ ഇവിടെ നിന്നും പറഞ്ഞയക്കാൻ നോക്ക് ..., ഇല്ലെങ്കിൽ നാട്ടുകാര് ഒരാളും ഈ വീട്ടിലേക്ക് കേറത്തില്ല ..., ഞാനും .., ഭാര്യയും .., കുട്ടികളും .., ഇവിടെ നിന്ന് മാറിത്താമസിക്കും ''
''എന്താ സൈമാ നീ ഇങ്ങനെയൊക്കെ പറയുന്നത് ...?നിങ്ങൾ ഇവിടെ നിന്ന് എങ്ങോട്ടും പോകേണ്ടാ ..., നമുക്ക് എന്തെങ്കിലും മാർഗ്ഗം കാണാം .., ഈ നശിച്ച അസുരവിത്തിന് ആ ബോംബൈയിൽ എങ്ങാനും കിടന്ന് ചത്താൽ മതിയായിരുന്നല്ലോ ...?, നാശം പിടിക്കാൻ .., മറ്റുള്ളവരുടെ സമാധാനം കൂടി കളയാനായി ..., ഇങ്ങൊട്ട് വന്നിരിക്കുന്നു .''
ഒരു ചാട്ടുളി എന്റെ ഹൃദയത്തിലേക്ക് തറഞ്ഞു കയറി ....,എന്റെ അമ്മ തന്നെയാണോ ഈ പറഞ്ഞത് ...?, എന്റെ കാതുകൾ എന്നെ ചതിക്കുകയാണോ ....?, ഒരു മകൻ .., ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം ...., മകന്റെ മരണം കാംക്ഷിക്കുന്ന ഒരമ്മ , എന്റെ ജന്മം ഇത്രക്കും ശപിക്കപ്പെട്ടതാണോ ..?, ഞാൻ ചെയിത തെറ്റ് ഇത്രക്കും വലുതാണോ ദൈവമേ ..?
''തെറ്റു ചെയ്യാത്തവരായി ആരുമില്ല '', ആത്മാർത്ഥമായി പശ്ചാതപിച്ചാൽ ആ തെറ്റുകൾ പൊറുക്കപ്പെടുന്നതാണ് .
എന്റെ തെറ്റുകൾക്ക് .., ഞാൻ എത്രയോ പ്രാവശ്യം ..., മാപ്പ് അപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു ..., എന്നിട്ടും നീ എന്നെ മനസ്സിലാക്കുന്നില്ലല്ലോ ?
സ്വന്തം അമ്മക്കും സഹോദരിക്കും വേണ്ടാത്ത ഈ ജന്മം എന്തിനാണ് ദൈവമേ നീ എനിക്ക് തന്നത് .?
ചായ കുടിക്കുവാനുള്ള ആഗ്രഹം എന്നിൽ നിന്ന് എങ്ങോ പോയി മറഞ്ഞു മുറിയിൽ കയറി കതകടച്ച് ഒരേ ഒരു ഇരിപ്പായിരുന്നു . സമയം സന്ധ്യയാകുന്നത് ഞാനറിഞ്ഞു ..., വിശപ്പും ..,,ദാഹവും .., ഒന്നുംതന്നെ എനിക്ക് അനുഭവപ്പെടുന്നില്ല ..., അല്ലെങ്കിൽ തന്നെ മനസ്സും .., ശരീരവും ..,തകർന്നു കിടക്കുന്നവന് എവിടെ നിന്നാണ് വിശപ്പും ..., ദാഹവും .?
രാത്രിയാകുന്നത് വരെ ..., ആരും തന്നെ ..,എന്നെ ഭക്ഷണം കഴിക്കുന്നതിനോ ...:മറ്റോ , ഒന്നിനുംതന്നെ വിളിക്കുകയോ അന്വേഷിക്കുകയോ ചെയിതില്ല .., അവിടെ ഞാനെന്നോരാൾ ഇല്ലാത്തതുപോലെ ആയിരുന്നു .., അവർക്ക് .
ചില തീരുമാനങ്ങൾ ഞാൻ എടുക്കുകയായിരുന്നു ചില ശപഥങ്ങൾ എന്റെ മനസ്സിൽ രൂപം കൊള്ളുകയായിരുന്നു .
''പോകണം .., ഇവിടെ നിന്ന് ..., ഇവർക്കൊരു ബുദ്ധിമുട്ടായി .., ഇനി ഇവിടെ കഴിയേണ്ടാ ..!, എന്റെ അവസാന കാലങ്ങളിൽ .., ആരുടെ സാമീപ്യം .., ഞാൻ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നുവോ ..?, അവർക്ക് ഞാൻ ഏറ്റവും വെറുക്കപ്പെട്ടവനായി തീർന്ന സാഹചര്യത്തിൽ ...:ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല ..., എന്നെ ഭയപ്പാടോടും ..,വെറുപ്പോടും കൂടി കാണുന്ന അമ്മയുടേയും .., സഹോദരിയുടെയും .., അവരുടെ കുടുംബാങ്ങളുടെയും ഇടയിൽ .., ഇനി ഞാൻ വേണ്ട .
സ്നേഹത്തിനെല്ലാം ഇത്ര വിലയേ ഉള്ളൂ ....ദുരഭിമാനത്തിന്റെയും പണത്തിന്റെയും .., മുന്നിലാണ് സ്നേഹം ..,നിറഞ്ഞു നിൽക്കുന്നത് .
ബൈബിൾ പറയുന്നു .
''നിങ്ങൾ അശരണുരുടെയും ..., അവശതയനുഭവിക്കുന്നവരുടെയും അടുത്തേക്ക് ചെല്ലുവിൻ .., നിങ്ങൾ രോഗികളേയും ..ആലംബഹീനരെയും ശുശ്രൂഷിക്കുവിൻ .., അവിടെയാണ് യഥാർത്ഥ സ്നേഹത്തിന്റെ ഉറവ പൊട്ടുന്നത് .....!, നീ .., ഒരു വിരുന്ന് നടത്തുമ്പോൾ .., ഉള്ളവനെ വിളിക്കാതിരിക്കുവിൻ .., കാരണം അവൻ .., അതിന് .., നിനക്ക് പ്രത്യുപകാരം ചെയ്യും .., ആയതിനാൽ ..നീ വഴിയരുകിൽ കാണുന്ന ഭിക്ഷക്കാരെയും .., ദരിദ്രരെയും .., വിളിക്കുവിൻ .., അവരുടെ കൈയ്യിൽ .., നിനക്ക് തരാൻ പകരം ഒന്നും ഉണ്ടായിരിക്കുകയില്ല ..., അതാണ് ഉൽകൃഷ്ടമായ .., സമർപ്പണം അവിടെയാണ് കറകളഞ്ഞ സ്നേഹത്തിന്റെ ധന്യതയുള്ളത് .
ദിവസവും പള്ളിയിൽ പോയി ബൈബിൾ വായിക്കുന്ന ഇവർക്ക് ഇതൊന്നും മനസ്സിലാകുന്നില്ലേ ...?,വെറുതെ വായിച്ചാൽ മാത്രം പോരെന്നും അതിൽ എഴുതിയിരിക്കുന്ന സത്യങ്ങൾ ജീവിതത്തിലേക്ക് പകർത്തുവാൻ ശ്രമിക്കണമെന്നും ..., മനസ്സിലാക്കണം .., അവിടെയാണ് ഒരു ഉത്തമ വിശ്വാസി എന്ന വാക്കിന് അർത്ഥപൂർണ്ണതയുണ്ടാകുന്നത് .., അല്ലെങ്കിൽ അവിടെയാണ് നമ്മൾ ദൈവത്തിന്റെ മക്കളാണ് എന്ന വാക്കിന് ചേതനയുണ്ടാകുന്നത് .
അല്ലാതെ വായനയും പ്രവർത്തിയും ..., രണ്ടും രണ്ടു തരത്തിലാണെങ്കിൽ .., അതിൽ എന്ത് ആത്മാർത്തതയാണ് ഉള്ളത് ..?, ആരുടെയൊക്കെയോ ..., കണ്ണുകളിൽ പൊടിയിടാനുള്ള .., ഏതോ മായാവിദ്ധ്യകൾ ആണ് എല്ലാവരും കാഴ്ച്ചവെക്കുന്നത് .
''സ്വന്തം കണ്ണിലെ തടിക്കഷ്ണം എടുക്കാതെ അടുത്തവന്റെ കണ്ണിലെ കരട് എടുത്ത് മാറ്റാൻ ശ്രമിക്കുന്നത് .., എത്ര വലിയ വിരോധാഭാസം ..., സ്വന്തം തെറ്റുകൾ മനസ്സിലാക്കാതെ .., അന്യരെ ഉപദേശിക്കാൻ ശ്രമിക്കുന്ന ജാലവിദ്യാ ...!, മുകളിലിരുന്ന് ഈശ്വരൻ പോലും ചിരിക്കുന്നുണ്ടായിരിക്കും ...: അവൻ സൃഷ്ട്ടിച്ചുവിട്ട .., മനുഷ്യനെന്ന അല്പന്റെ കോമാളിത്തരം കണ്ടിട്ട് .
ചിന്തകളുടെ കാടു കയറ്റത്തിനോടുവിൽ .., സമയം രാത്രിയാകുന്നത് ഞാനറിഞ്ഞു .., വിശപ്പ് കുറേശ്ശേയായി .., ശരീരത്തിനെ ആക്രമിക്കുന്നു .
ഇത്ര നേരമായിട്ടും .., ആരും എന്നെ ഒന്നും കഴിക്കാൻ പോലും വിളിക്കാതിരുന്നതിൽ എനിക്ക് തെല്ലും അത്ഭുതം തോന്നിയില്ല ..ഇതിനകം തന്നെ രക്തബന്ധങ്ങളുടെ വില ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു .
പുറത്തുപോയി എന്തെങ്കിലും കഴിക്കാം ..., എന്ന വിചാരത്തോടെ വാതിൽ തുറന്നിറങ്ങിയ .., എനിക്ക് മുന്നിൽ ; ചേച്ചിയുടെ രണ്ടു കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നു .., ഞാൻ അവരെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു ...., എന്നാൽ എന്നെ കണ്ടതും ...: എന്തോ കണ്ടു ഭയന്നതു പോലെ ..ആ പിഞ്ചു കുട്ടികൾ ഓടിയൊളിച്ചു ..., എന്റെ ഹൃദയം നുറുങ്ങിപ്പോയി .., എന്നെക്കുറിച്ച് എന്തൊക്കെയോ ഭയപ്പാടുകൾ ആ ..,കുരുന്നുകളുടെ മനസ്സിലേക്ക് കുത്തിവെച്ചിട്ടുണ്ടെന്നിനിക്ക് മനസ്സിലായി .
ആരോടും ഒന്നും സംസാരിക്കാതെ ..., ഞാൻ അടുത്തുള്ള ചായക്കട ലക്ഷ്യമാക്കി നടന്നു .., കടക്കുമുന്നിൽ തരക്കേടില്ലാത്ത കൂട്ടമുണ്ടായിരുന്നു . എല്ലാവരുടേയും കണ്ണുകൾ എന്റെ നേർക്കാണ് എന്നെനിക്ക് തോന്നി മഞ്ഞപ്പിത്തം ബാധിച്ചവന് .., കാണുന്നതെല്ലാം മഞ്ഞ എന്നപോലെ , എന്നാൽ എല്ലാം എന്റെ തോന്നൽ ആയിരിക്കും എന്ന് ഞാൻ സമാധാനിച്ചു .
ആരെയും ശ്രദ്ധിക്കാതെ .., ഞാൻ കടയിലേക്ക് കയറിച്ചെന്നു .., ആ കടക്കാരനുമായി .., കഴിഞ്ഞ കുറച്ചു ദിവസത്തെ പരിചയം എനിക്കുണ്ടായിരുന്നു ..., ആ പരിചയത്തിൽ ഞാനയാളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു .
''കഴിക്കാൻ എന്താണുള്ളത് ചേട്ടാ ...?''
''ഇവിടെ യൊന്നുമില്ല ..."'', പരുക്കൻ മട്ടിലായിരുന്നു അയാളുടെ മറുപടി .
ഞാൻ ചുറ്റും ഒന്ന് നോക്കി .., നാലഞ്ചുപേർ ഇരുന്ന് ഭക്ഷണം കഴിക്കുന്നു ..., വീണ്ടും ഞാൻ ചോദിച്ചു.
''കഴിക്കാൻ .., എന്തായാലും മതി .
''ഒന്നും ഇല്ലെന്നു പറഞ്ഞില്ലേ .''
കോപം എന്നിലേക്ക് ഇരച്ചു കയറി ...''അപ്പൊ ഇവരെല്ലാം കഴിക്കുന്നതോ .?''
''അവർക്ക് കഴിക്കാനുണ്ട് .., എന്നാൽ കണ്ണിൽക്കണ്ട ആഭാസന്മാർക്കും വൃത്തികെട്ടവന്മാർക്കും കഴിക്കാൻ ഒന്നുമില്ല എന്നാണ് പറഞ്ഞത് ''
കൂടം കൊണ്ട് തലക്ക് ഒരടി കിട്ടിയത് പോലെയായി ഞാൻ ., വെറുപ്പ് കലർന്ന നോട്ടങ്ങൾ എന്നിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് ഞാൻ കണ്ടു ..ഒന്നും തിരിച്ചു പറയാൻ ശക്തിയില്ലാതെ ..: കുനിഞ്ഞ ശിരസ്സോട് കൂടി ... ഞാനാ കടയിൽ നിന്ന് ഇറങ്ങിനടന്നു .
ഇത്രയും വേഗം വീട്ടിലും .., നാട്ടിലും .., എന്റെ രോഗ വിവരം പരസ്യമാക്കിയ ആ നേഴ്സിനോട് .., ഞാൻ മനസ്സാ നന്ദി പറഞ്ഞു .
ആരോടും ഒന്നുമുരിയാടാതെ .., അല്ലെങ്കിൽത്തന്നെ ആരോട് ...?ഞാൻ മുറിയിൽ കയറി കതകടച്ചിരുന്നു ..., ഇതിനിടയിലാണ് ..: ഡോക്ടറെ കാണാനായി വീട്ടുകാരുമായി ചെല്ലാമെന്ന് പറഞ്ഞതിനെപ്പറ്റി ഞാനോർത്തത് .., എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ പരിണമിക്കുമെന്ന് ആരറിഞ്ഞു ?, ഏതായാലും ഇവരെയും കൂട്ടി ഡോക്ടറുടെ അടുക്കൽ പോകാതിരിക്കുന്നതാണ് നല്ലത് .., കാരണം ഇത്തരത്തിൽ കഠിന ഹൃദയമുള്ളവരെ .., ആര് ഉപദേശിച്ചിട്ടും കാര്യമില്ല .