അവിടെ എല്ലാവരും ഉണ്ടായിരുന്നു അമ്മ സഹോദരി ., അവളുടെ ഭർത്താവ് .., കുട്ടികൾ .., പിന്നെ എനിക്ക് പരിചയമില്ലാത്ത വേറെ അഞ്ചു പേർ .., രണ്ടു സ്ത്രീകളും .., മൂന്ന് പുരുഷന്മാരും ..., ആ സ്ത്രീകളിൽ ഒരാളായ കന്യാസ്ത്രീയാണ് എന്നെ പുറത്തേക്ക് നയിച്ചത് .., അവർ വന്ന വാഹനമാണെന്നു തോന്നുന്നു പുറത്തു കിടക്കുന്നുണ്ടായിരുന്നു
അതിലൊരാൾ അമ്മയോട് ചോദിച്ചു .
''ജോണ്‍ ബോംബൈയിൽ ആയിരുന്നൂവല്ലേ .?, ഇവിടെ വന്നിട്ട് എത്രനാളായി ...?''
''അതെ .., കുറച്ചു നാളായി .''
''ചികിത്സയൊന്നും ചെയ്യുന്നില്ലേ .''?
''ആ .., ചെയ്യണം '', ഒരു ഒഴുക്കൻ മട്ടിലായിരുന്നു അമ്മയുടെ മറുപടി അവർ വന്നത് എന്തിനു തന്നെയായാലും ..., അതിഷ്ട്ടപ്പെട്ടില്ലെന്ന് എന്റെ കുടുംബാംഗങ്ങളുടെ മുഖഭാവങ്ങളിൽ നിന്നും വളരെ വ്യക്തമായിരുന്നു .
''അങ്ങിനെ പറഞ്ഞാൽ പറ്റില്ല .., ഈ രോഗികൾക്ക് കൃത്യ സമയത്ത് ചികിത്സ ആവശ്യമാണ് .., അവർ നല്ല ഭക്ഷണം കഴിക്കണം ..., മരുന്നുകൾ കഴിക്കണം .., കൂടാതെ നല്ല മാനസീകഉല്ലാസവും വേണം ..., അതിനു നിങ്ങളാണ് അവരെ സഹായിക്കേണ്ടത് .., വീട്ടുകാരുടെ പൂർണ്ണ പിന്തുണയാണ് ഇവർക്ക് വേണ്ടത് ..., അല്ലാതെ അടച്ചു പൂട്ടിയ മുറിക്കുള്ളിൽ ഇരുന്നാൽ അവർ തകർന്നു പോവുകയേ ഉള്ളൂ .''
''ഓരോരോ കൊള്ളരുതായിമകൾ കാണിച്ച് വരുത്തി വെക്കുന്ന അസുഖമല്ലേ ..., അനുഭവിക്കട്ടെ ..., മനുഷ്യന് നാണക്കേടുണ്ടാക്കാനായി ജനിച്ച വിത്താണത് ..., തുലഞ്ഞു പോട്ടേ .., നാശം ..''
''മനുഷ്യന് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് '' അമ്മ പറഞ്ഞു തീരുന്നതിനു മുൻപേ സഹോദരിയും .
''അങ്ങിനെയൊന്നും പറയരുത് ..., അവൻ നിങ്ങളുടെ മകനല്ലേ .?, നിന്റെ സഹോദരനല്ലേ .., തെറ്റുകൾ പറ്റാത്തവരില്ലല്ലോ ...? അത് തിരുത്താനല്ലേ നമ്മൾ ശ്രമിക്കേണ്ടത് ...?''
''അത്ര വലിയ ദുഖമുണ്ടെങ്കിൽ ..., നിങ്ങൾ അവനെയങ്ങു കൊണ്ടുപോയിക്കോ ..., നശൂലം പിടിച്ചത് ചത്തു പോയന്നങ്ങു ഞങ്ങൾ വിചാരിച്ചോളാം .''
കാതുകൾ പോത്തണമെന്ന് ഞാൻ ആഗ്രഹിച്ചെങ്കിലും ..., എന്റെ കൈകൾ ഉയർന്നില്ല .അവ ബന്ദിക്കപ്പെട്ടു കഴിഞ്ഞിരുന്നു ..., പ്രതികരിക്കാനാകാത്ത ..; ജീവനുള്ള ഒരു പ്രതിമയായി ഞാൻ മാറിക്കഴിഞ്ഞിരുന്നു , തല കുമ്പിട്ടിരിക്കുന്ന .., എന്റെ കണ്ണുകളിൽ നിന്നും ..; കണ്ണുനീർ രക്ത ത്തുള്ളികളായി ഒഴുകി .., എന്റെ അമ്മ തന്നെയാണോ ഈ പറയുന്നത് ?, എന്റെ കൂടപ്പിറപ്പുകളുടെ ശബ്ദം തന്നെയാണോ ഞാനീ കേക്കുന്നത് .?
വന്നവർ നിശബ്ദരായി കഴിഞ്ഞിരുന്നു ...., ഇങ്ങനെയൊരു പ്രതികരണം അവരുടെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു .
എയിഡ്സിനെതിരെ ശബ്ധമുയർത്തുകയും , രോഗികളെ സഹായിക്കുകയും .., അവരെ സമൂഹത്തിൽ സാധാരണ ജീവിതം നയിക്കാൻ കഴിവുള്ളവരാക്കി തീർക്കുകയും .., അവരുടെ കുടുംബാംഗങ്ങളേയും ..സമൂഹത്തെയും ബോധവൽക്കരിക്കുകയും ചെയിതുവരുന്ന ഒരു സന്നദ്ധ സംഘടനയുടെ വക്താതക്കളായിരുന്നു അവർ .
സ്വന്തം കൂടപ്പിറപ്പുകൾ പോലും കനിവു കാണിക്കുന്നില്ലെങ്കിൽ പിന്നെ അവർക്കെന്തു ചെയ്യുവാൻ കഴിയും ?
എന്റെ കുടുംബാങ്ങങ്ങളെ ബോധവൽക്കരിക്കുവാൻ .., അവർ അവസാനവട്ട ശ്രമവും കൂടി നടത്തി .
''നിങ്ങൾ വിചാരിക്കുന്നത് പോലെ പേടിക്കാനൊന്നുമില്ല ഒരു രോഗി നിങ്ങളുടെ ഇടയിൽ ഉണ്ടെന്നുവെച്ച് ...., മറ്റേതൊരു രോഗത്തേയും പോലെ തന്നെയാണ് ഇതും ...; ഒരുപക്ഷേ ... അത്ര തന്നെ മാരകമല്ലാത്തത് .., കൃത്യമായ ചികിത്സയോടും .., ജീവിതചര്യയോടും .., ഈ രോഗികൾക്ക് സാധാരണ ജീവിതം നയിക്കാനാകും ...!, ഇവരുടെ കൂടെ താമസിക്കുന്നത് കൊണ്ടൊ , മറ്റോ ഒന്നുംതന്നെ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല .''
അവർ പല രീതികളിലും .., എന്റെ കുടുംബത്തെ മനസ്സിലാക്കിക്കാൻ പാടുപെട്ടു , എന്നാൽ കഠിനഹൃദയർക്കുള്ളിൽ .., സ്നേഹത്തിന്റെ ഒരു തിരി തെളിയിക്കാൻ .., അതെല്ലാം തന്നെ അപര്യാപ്തമായിരുന്നു .
''ഞങ്ങൾ വീണ്ടും വരാം ...'' അവർ യാത്ര പറഞ്ഞ് പടിയിറങ്ങി പോകുന്നത് ഞാൻ കണ്ടു .
''ഈ നാശം നമ്മുടെ മനസമാധാനം കേടുത്തുലോ ....., നാട്ടുകാർ മുഴുവൻ ഓരോന്ന് പറഞ്ഞു കേറിയിറങ്ങാൻ തുടങ്ങി ..'', അമ്മയുടെ കോപാന്ധമായ സ്വരം .
''ഇതിനെ ഞാനിന്നു കൊല്ലും ..., എന്നിട്ട് ഞാൻ ജയിലിൽ പോയാലും കുഴപ്പമില്ല ...., നിങ്ങൾക്ക് സമാധാനമായി ജീവിക്കാമല്ലോ ....!'', ഒരലർച്ചയോടെ സഹോദരി ഭർത്താവ് .., പുറത്തു നിന്ന് ..,അന്നെന്നെ തല്ലാനായി ഉപയോഗിച്ച ആ മുട്ടൻ വടി .., എടുത്തുകൊണ്ടു അകത്തേക്ക് ചാടിക്കയറി ..!
ഞാൻ ഭയന്നു വിറച്ചു ...; ഏകാന്തതയും ..., മാനസീക സമ്മർദ്ധങ്ങളും .., എന്നെ ഒരു ഭീരുവാക്കി മാറ്റികഴിഞ്ഞിരുന്നു , ആദ്യ അടിയോടെ, ഞാൻ കസേരയടക്കം താഴേക്കു മറിഞ്ഞു വീണു ..., വീണു കിടക്കുന്ന എന്റെ മൂക്കിനിട്ട് ഒരു കുത്ത് ..., ഉള്ളിൽ നിന്നും ചുടുചോര പുറത്തേക്കൊഴുകി
അടുത്ത അടിക്കായി വടി ഉയർന്നതും .., ഞാൻ ഉറക്കേ കരഞ്ഞുകൊണ്ട് ഒരു മൂലയിലേക്ക് ചുരുണ്ടു .
കൈകളുയർത്തി .., ഞാൻ ഭയപ്പാടോടെ മുഖം തിരിച്ചു , ഉയർത്തിയ കരങ്ങൾക്ക് വിലങ്ങനെ അടുത്ത അടി ..., പ്രാണൻ ശരീരത്തിൽ നിന്നും പറന്നു പോയോ ...., എന്നൊരു സംശയം ..., ആ വടി രണ്ടായി ഒടിഞ്ഞു തൂങ്ങി
ആക്രോശത്തോടെ അയാൾ എന്നെ അടിക്കാനായി അടുത്ത ആയുധത്തിനായി അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാഞ്ഞു .
കരഞ്ഞുകൊണ്ട് .., ഞാനവരുടെ നേർക്ക് കരങ്ങൾ നീട്ടി യാചിച്ചു ...!
''എന്നെ അടിക്കരുതെന്ന് പറയൂ അമ്മേ., ഞാനിപ്പോ ചാകും ."
ആയുധം കിട്ടാതെ കോപാന്ധനായ അയാൾ എന്നെ ചവിട്ടാനായി കാലോങ്ങിക്കൊണ്ട് വന്നു .
സഹോദരി പൂണ്ടടക്കം പിടിച്ചുകൊണ്ട് പറഞ്ഞു .
''നിങ്ങൾ കാലുകൊണ്ടോന്നും ചവിട്ടാതെ .., അവന്റെ മെത്തേ രക്തമെങ്ങാനും ശരീരത്തിലായിക്കഴിഞ്ഞാൽ പിന്നെ അതുമതി'' അയാൾ അടുത്ത വടി എടുക്കുന്നതിനായി പുറത്തേക്കു ചാടി .
അലറിക്കരഞ്ഞുകൊണ്ട് ഞാൻ മുറിയിലേക്കോടി കതകടച്ചു , എന്റെ ശരീരം കിടുകിടെ വിറച്ചു കൊണ്ടിരുന്നു ...., അടുത്ത നിമിഷം വാതിലിൽ ആഞ്ഞാഞ്ഞിടിക്കുന്ന ശബ്ദം .., കൂടെ അയാളുടെ അലർച്ചയും ..
''ഇന്ന് ഞാനിവനെ കൊല്ലും ഇവനെ , ഞാനിന്ന് കൊല്ലും വാതിൽ തുറക്കെടാ നായേ ''
സഹായത്തിനാരുമില്ലാതെ സ്വയ ജീവനു വേണ്ടി കേഴുന്ന നിസ്സഹായനായ ജീവിയുടെ പ്രതിരൂപമായിത്തീർന്നു . ഞാൻ .
''നമുക്ക് വേറെ എന്തെങ്കിലും വഴി നോക്കാം . തൽക്കാലം നീയൊന്ന് അടങ്ങ്..; സൈമാ ..''!
''നിങ്ങൾ വിവരക്കെടോന്നും കാണിക്കാതെ എനിക്കും കുട്ടികൾക്കും നിങ്ങൾ മാത്രമേയുള്ളൂ ..,നശിച്ച ഒരു ആങ്ങളമൂലം വന്ന ഗതികേടേ ?''
അവർ അയാളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു . എല്ലാ ശാപ വചനങ്ങളും എന്റെ നേരെ .
പതുക്കെ പതുക്കെ കോലാഹലങ്ങൾ എല്ലാം അടങ്ങി , സമയം രാത്രിയായി ..., അന്നെനിക്ക് മുഴു പട്ടിണി വിധിച്ച ദിവസമായിരുന്നു ...., ആളുകൾ അറിഞ്ഞു വരുന്നതിലെ കോപം അവരെ മനുഷ്യർ അല്ലാതാക്കി മാറ്റിയോ ..?എന്ന് ഞാൻ ഭയപ്പെട്ടു .
നേരമേറെ കഴിഞ്ഞിട്ടും എന്നെ വലയം ചെയ്തിരിക്കുന്ന ഭയത്തിന് ശമനം വിന്നില്ല .., ചെറിയൊരു ശബ്ദം പോലും എന്നെ ഞെട്ടിപ്പിക്കുന്നു ...., ആരൊക്കയോ എന്നെ കൊല്ലാനായി പതുങ്ങിയിരുക്കുന്നുണ്ടെന്നൊരു തോന്നൽ ...., മാനസീക വിഭ്രാന്തിക്കടിമപെട്ടവനെപ്പോലെ .., ഞാൻ എന്തൊക്കെയോ ..പുലമ്പിക്കൊണ്ടിരുന്നു .
ശരീരം മുഴുവൻ വേദന ..., മുഖം നീരുവന്ന് വീർത്തിരിക്കുന്നു .., തളർന്ന കിടപ്പിൽ ഞാൻ എപ്പോഴോ ഒന്ന് മയങ്ങി ..., ഉണർന്നപ്പോൾ ശരീരം പൊള്ളി വിറക്കുന്നു .., ശക്തമായ പനി .., കണ്ണ് തുറക്കാനേ പറ്റുന്നില്ല ..., അടികൊണ്ട ഭാഗങ്ങൾ എല്ലാം നീലച്ചു കിടക്കുന്നു .., ഒരു തുള്ളി ചൂടുവെള്ളത്തിനായി എന്റെ ചുണ്ടുകൾ വിറപൂണ്ടു ..., വാതിൽ തുറന്ന് പുറത്തിറങ്ങാൻ എന്നിലെ ഭയം അനുവദിച്ചില്ല .
പതുക്കെ നിരങ്ങി നീങ്ങി ..., കട്ടിലിനടിയിൽ വച്ചിരിക്കുന്ന എന്റെ ബാഗ് തുറന്നു .., അതിൽ നിന്നും പനിയുടെ ഗുളിക ഒന്നെടുത്ത് കഴിച്ചു ..., ഞാൻ കട്ടിലിലേക്ക് മറിഞ്ഞു വീണു .
പിറ്റേ ദിവസത്തോടെ പനി ഒട്ടൊന്നാറി ..., ഭക്ഷണം .. അതൊരു നേരം മാത്രം എനിക്ക് കിട്ടി .., ഭയം എന്നെ ചുറ്റി വരിഞ്ഞിരിക്കുന്നു .., അടച്ചിട്ട മുറിക്കുള്ളിൽതന്നെ നിന്നു തിരിയാൻ പോലും ഞാൻ പേടിച്ചു ...,ചെറിയ ശബ്ദങ്ങൾ പോലും എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു .. അത്രമേൽ എന്റെ മനസ്സ് തകർന്നു പോയി .., എങ്കിലും എന്റെ ഉള്ളിൽ ചില തീരുമാനങ്ങൾ ഉടലെടുക്കുകയായിരുന്നു .