61
കാലം കടന്നു പോയിക്കൊണ്ടിരുന്നു ...., കൃത്യമായ ദിനചര്യകളുടെ ഭാഗമായി ..; എന്റെ ജീവിതത്തിന് ഒരടക്കും .., ചിട്ടയും .., കൈവന്നിരിക്കുന്നു ...!, മനസ്സിനും .., ശരീരത്തിനും ..,എല്ലായ്പ്പോഴും ഒരു നവോന്മേഷം ...!,ശരീരത്തിൽ എപ്പോഴും ഒരു ഊർജ്ജസ്വലത നിലനിൽക്കുന്നു .
കൃത്യമായ ജീവതചര്യകൾ..., അത് ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഞാൻ തിരിച്ചറിയുകയായിരുന്നു .
അത് തരുന്ന ശാരീരകവും മാനസീകവുമായ സുഖം വളരെ വലുതാണ് കൃത്യമായ ജീവിതചര്യ എന്ന് പറയുന്നത് ഒരു തപസ്യയാണ് ..,പ്രക്രതിയോടും അതിലെ നൈസർഗ്ഗീഗതയോടും ചേർന്നുള്ള ശാരീരികമായ ഒരു പരിവർത്തനം .
അതിലേക്ക് അലിഞ്ഞു ചേർക്കപ്പെട്ടാൽ മനസ്സും ശരീരവും പ്രക്രതിയും ഒന്നാകുന്നു .
ശാരീരികമായ എ ല്ലാ ഇന്ദ്രീയങ്ങളും .., അനന്തമായ പ്രക്രതിയുടെ ആതമാവിലേക്ക് കൂടു മാറുമ്പോൾ ..,അവിടെ ഉണർന്നു വരുന്ന അതീന്ദ്രീയമായ ചേതോ വികാരമുണ്ട് ....! അത് നമ്മുടെ ശരീരത്തേയും .., മനസ്സിനേയും തേജസ്സുറ്റതാക്കുന്നു .
ആ ഒരു തലത്തിലേക്ക് ഞാൻ കൂടുമാറപ്പെട്ടു കഴിഞ്ഞിരിക്കുന്നു .
കാലചക്രങ്ങൾക്കുള്ളിലൂടെ നമ്മളെത്തന്നെ ചേർത്തുപിടിച്ച് .. ഉള്ള ഒരു കടന്നു പോക്കാണത് ...!അതിന് ശക്തമായ ഉൽപതിക്ഷുണത കൂടിയേ തീരൂ.
കാരണം പ്രക്രതിയുടെ സ്പന്ദനങ്ങളെ തൊട്ടറിയുന്നതിന് മനസ്സിനെ ഒരുക്കിയെടുക്കലാണ് ആദ്യപടി .., അതാണ് ധ്യാനം ..,
എല്ലാം സ്വാമിജിയിൽ നിന്നും കിട്ടിയ അറിവുകൾ ...! അദ്ദേഹം എപ്പോഴും പറയുന്ന പോലെ .
നമുക്ക് ചുറ്റുമുള്ള എന്തിലും, ഏതിലും അറിവുകൾ ഉണ്ട് .., നാമത് തിരിച്ചറിയണമെന്നു മാത്രം
കടലിലെ അലകൾ പോലെയാണത് .., നമുക്ക് ചുറ്റും അലയടിച്ചു കൊണ്ടേയിരിക്കും ..! നമ്മളത് സ്വീകരിച്ചാലും ഇല്ലെങ്കിലും അത് നമ്മളെ സ്പർശിച്ച് വന്നിടത്തേക്ക് തന്നെ തിരിച്ചിറങ്ങും ....!
അതിൽ നിന്ന് നമുക്ക് ആവോളം കോരിക്കുടിച്ചുകൊണ്ടേയിരിക്കാം ..!
മാസങ്ങൾക്ക് ശേഷമുള്ള ഒരു ദിവസം അന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ .., ശരീരമാസകലം ഭയങ്കര വേദനയും പിന്നെ ചൂടും .., ചുമയും .., മനസ്സിനുള്ളിൽ ഒരങ്കലാപ്പ് ...!, എയിഡ്സ് എന്ന രോഗത്തിന്റെ ആരംഭം ആയോ ...?, മനസ്സിനുള്ളിലെ ആധി താങ്ങാനാകാതെ സ്വാമിജിയുടെ അടുത്തേക്ക് ചെന്നു .
വിശധമായ പരിശോധനകൾക്കൊടുവിൽ .., സ്വാമിജി ചില മരുന്നുകൾ തന്നുകൊണ്ട് എന്നോട് പറഞ്ഞു .
''ജോണ്‍ .., ഇന്ന് വിശ്രമിച്ചോളൂ .., വൈകുന്നേരം ഞാൻ വരാം .''
ഞാനെന്റെ കൂടാരത്തിലേക്ക് തിരിച്ചു പോയി .., സ്വാമിജി വരുന്നത് വരെയും ഞാൻ വിശ്രമത്തിൽ തന്നെയായിരുന്നു .
ആശ്രമത്തിൽ ഇരുന്നു കൊണ്ട് ഞാൻ പുഴക്കരയിലേക്ക് നോക്കി .., അതിലെ ഓളങ്ങൾ .., തീരത്തെ വേദനിപ്പിക്കാതെ തലോടുന്നു .., തീരം ആ സ്വാന്തനത്തിൽ അലിഞ്ഞു നിൽക്കുന്നു .
ഇവിടെ ഈ പ്രക്രതി എത്ര മനോഹാരിയാണ് .., ഇവിടെയുള്ള ഗ്രാമീണർ എത്ര സന്തോഷവരാണ് ...!, ഉള്ളത് കൊണ്ട് അവർ തൃപ്തിപ്പെടുന്നു .., അതി മോഹങ്ങൾ ഇല്ലാത്ത ജീവിതം .
അന്നന്നത്തെ ആഹാരത്തിനുള്ള വകയോപ്പിച്ചു തന്റെ കൂടു തേടി മടങ്ങുന്നവർ .
അവരെ കാത്തിരിക്കുന്ന മക്കൾ ..., ഭർത്താവിന് ഇഷ്ട്ടമുള്ള കറികൾ ഉണ്ടാക്കി .. വരവും പ്രതീക്ഷിച്ച് വഴിക്കണ്ണ്‍മായി കാത്തിരിക്കുന്ന ഭാര്യമാർ .. അവർ എല്ലാവരും ഒത്തു ചേരുമ്പോൾ അവിടെ നടക്കുന്ന സന്തോഷത്തിന്റെ ആരവം .
ഇതൊരു ലോകം .
എന്നാൽ ഈ ഭൂമിയിൽ തന്നെ ഞാൻ കണ്ട മറ്റൊരു ലോകത്തിന്റെ ബാക്കി പത്രം എന്റെ ഈ ജീവിതം ...!
രണ്ടും വേറേതോ ലോകങ്ങളിലേത് പോലെ ...!
ഒന്നിൽ വർണ്ണപ്പട്ടുകൾ അണിഞ്ഞ് .., രക്തരക്ഷസ്സുകളെ ഉള്ളിലൊളിപ്പിച്ചു നടക്കുന്ന ഒരു ലോകം ..!
മറ്റേതിൽ സ്വർഗ്ഗം കണ്ടെത്തിയ ഒരു ജനത .
എല്ലാവരുടേയും ജീവിതം ഒന്ന് തന്നെ .., പക്ഷേ .., രണ്ടു തരത്തിൽ അവരത് ജീവിച്ചു തീർക്കുന്നു .
ആധി പിടിച്ച് എല്ലാം വെട്ടിപ്പിടിച്ച് ഉന്മത്തനായി ഒരു പരക്കം പാച്ചിൽ അവസാനം എവിടെയോ വീഴുമ്പോൾ തിരിച്ചറിയാനാകാതെ പകക്കുന്നു .., എന്തിനാണ് ഓടിയതെന്ന് ...?
ചിലത് ഒരു മയിൽപ്പീലിത്തുണ്ട് പോലെ ആസ്വാദ്യകരമായി കടന്നു പോകുന്നു .
സ്വാമിജിയുടെ വരവ് ഞാൻ അറിഞ്ഞതേയില്ല .
''എന്താ ജോണ്‍ സ്വപ്നത്തിലാണോ ...?
എന്നേയും കൂട്ടി ആ പുഴയക്കരയിലൂടെ നടക്കുമ്പോൾ അദ്ദേഹം ചോദിച്ചു .
''ഇപ്പോൾ ജോണിന്റെ പനി എങ്ങിനെയുണ്ട് ...?''
''ചെറിയൊരു മാറ്റം തോന്നുന്നുണ്ട് സ്വാമിജി .''
''ഞാൻ ജോണിന് പുതിയൊരു ചികിത്സാരീതി .., പരിചയപ്പെടുത്തുകയാണ് , ഇനി മുതൽ നമുക്കത് പ്രാവർത്തീകമാക്കാം ...!, ധ്യാനത്തിന്റെ ആഴഘട്ടത്തിൽ
നമ്മുടെ മനസ്സും ശരീരവും ഒന്നായിതീരുന്ന മുഹൂർത്തത്തിൽ .
ചുറ്റുമുള്ള ലോകത്തിൽ നിന്നെല്ലാം തന്നെ തന്നിലേക്ക് തന്നെ ഉൾചേരുന്ന ഒരു അവസ്ഥയാണത്.
അവിടെ നമ്മൾ മാത്രമേയുള്ളൂ .., നമ്മുടെ ചിന്തകൾ മാത്രമേയുള്ളൂ അപ്പോൾ നമ്മൾ നമ്മുടെ ആത്മാവിനെ തൊട്ടറിയുന്നു .., നമ്മുടെ ശരീരത്തിലെ ഓരോ പരമാണുവിനേയും നാം തൊട്ടറിയുന്ന നിമിഷം .
ആ നിമിഷത്തിൽ നമ്മുടെ ആജ്ഞകളെ ശരീരം ശിരസ്സാവഹിക്കുന്നു .., ശരീരവും മനസ്സും കൂടിച്ചേരുന്ന ആ ധന്യ മുഹൂർത്തത്തിൽ
മനസ്സിനെ ഏകാഗ്രമാക്കി ഉള്ളിൽ സ്വയം ഉരുവിട്ടുകൊണ്ടേയിരിക്കുക ...!, ഈ പനി .., എന്നെ ബാധിച്ചിരിക്കുന്ന .., ഈ അസുഖം .., മാറിക്കൊണ്ടിരിക്കുകയാണ് ..., മരുന്നുകളുടെ ബാഹ്യസഹായമില്ലാതെതന്നെ എനിക്കതിനു കഴിയും .
അതിനുള്ള കഴിവ് .., എന്റെ ശരീരത്തിനും .., മനസ്സിനും ഉണ്ട് ...., അസാമാന്യ ശക്തിയുടെ ഉറവിടങ്ങൾ ആണ് എന്റെ ശരീരവും .., മനസ്സും ....!, എന്റെ ശരീരത്തിനും .., മനസ്സിനും .., കഴിയാത്തതായി യാതൊന്നുമില്ല ...!, ഏത് രോഗത്തെയും .., ഭേദമാക്കാനുള്ള കഴിവ് എന്റെ ഉള്ളിൽ തന്നെയുണ്ട് .
ഇങ്ങനെ നമ്മൾ സ്വയം ഉരുവിട്ടുകൊണ്ടിരിക്കുമ്പോൾ .., അത് ആന്തരീകമായ ഒരു തരംഗം നമ്മിൽസൃഷ്ട്ടിക്കുന്നു .
അത് നമ്മുടെ ഉറങ്ങിക്കിടക്കുന്ന ശക്തികളെ ഉത്തേജിപ്പിക്കുന്നു .''
ഉറങ്ങിക്കിടക്കുന്ന ശക്തികൾ എന്ന് പറഞ്ഞാൽ .., ആന്തരകമായുള്ള ഉർജ്ജം .., അത് ഓരോ ഓർഗനുകളിലേക്കും വ്യാപിക്കുന്നു .., ശരീരത്തിലെ ഓരോ അണുവിലേക്കും പടരുന്നു ...! തൽഫലമായി ശരീരതാപം ഉയരുന്നു ., അത് നമ്മുടെ പ്രധിരോധ ശക്തിയെ ചൂടു പിടിപ്പിക്കുന്നു .
പ്രധിരോധ ശക്തി എന്ന് പറഞ്ഞാൽ .., അതിന് പ്രധിരോധിക്കാൻ മാത്രമല്ല ഇല്ലായ്മ ചെയ്യാനും കഴിയും .
ഏത് രോഗത്തിനെതിരെയാണോ .. നമ്മൾ ശാരീരികമായ ഒരു ഊർജ്ജം മാനസീകമായി സൃഷ്ട്ടിക്കുന്നത് ..,അതിനെതിരെ ഒരു ആന്റി സിറം നമ്മുടെ ശരീരം സ്വയം ഉൽപാദിപ്പിക്കുന്നു .
അതാണ് നമ്മുടെ മരുന്ന് .
''ഇങ്ങിനെ ചെയ്‌താൽ പനി മാറുമോ ....?... സ്വാമിജീ ..."'', ഞാനെന്റെ സംശയം തുറന്നു ചോദിച്ചു .
ജോണ്‍ ഞാൻ മുമ്പേ പറഞ്ഞപോലെ ..,അസാമാന്യമായ കഴിവുകളുടെ ഒരു കൂടിച്ചേരലാണ് നമ്മുടെ മനസ്സും ശരീരവും .., അതിന്റെ ഒരു കാൽ ഭാഗം പോലും ആരും ഉപയോഗിക്കുന്നില്ല .
ഈ ലോകത്തിലുള്ള ഏത് രോഗങ്ങൾക്കും .., അത് മാരകമായതോ അല്ലാത്തതോ ആകട്ടെ .., കണ്ടു പിടിച്ചതോ .., അതോ ഇനി കണ്ടു പിടിക്കാനുള്ളതോ ആകട്ടെ .., എതിനെതിരെയും പ്രവർത്തിക്കാനും ഉന്മൂലനം ചെയ്യാനും കഴിവുള്ള മരുന്നുകളുടേയും .., ശക്തികളുടേയും അസാമാന്യകലവറകളാണ് നമ്മുടെ ശരീരവും മനസ്സും ...!നമ്മളത് തിരിച്ചറിയണമെന്നു മാത്രം .
അത് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ നമുക്ക് കഴിയാത്തതായി ഒന്നുമില്ല .
രോഗങ്ങൾ മാറ്റണോ ..?,,മാറ്റാം .., വാർദ്ധക്യം അകറ്റണോ ...?, അകറ്റാം,
വാർദ്ധക്യത്തിൽ പോലും .., യൌവ്വനത്തെ നമ്മുടെ ഉള്ളിൽ മുളപ്പിച്ചെടുക്കാം .., ആയൂർവേദത്തിൽ ഒരു ചികിത്സാരീതിയുണ്ട് ..കായകൽപം .., മനുഷ്യന്റെ ജരാ നരകളെ പൊഴിച്ചു കളഞ്ഞ് .., പുതിയ പല്ലും മുടിയും കിളിർത്ത് ..വാർദ്ധക്യത്തിന്റെ പുറന്തോട് പൊട്ടിച്ചു കളഞ്ഞ് യൌവ്വനയുക്തനായി തിരിച്ചു വരുന്ന അത്യപൂർവ്വവ്വും കഠിനവുമായ ഒരു ചികിത്സാ രീതി .
ബാഹ്യമായ എന്നതിനേക്കാൾ ഉപരി ആന്തരികമായ ഒരു പരിവർത്തനം കൂടിയാണ് അവിടെ നടക്കുന്നത് .
കഠിനതരം തന്നെയാണത് ..., പക്ഷേ .., അതിനുള്ള ആർജ്ജവം നമ്മൾ കാണിച്ചാൽ മതി .
അതിന് സ്വയം ഒരു വിശ്വാസം വേണം .
''സ്വയം വിശ്വാസമാണ് ജോണ്‍ .., ഏറ്റവും വലുത് ..., നമ്മൾ നമ്മളെത്തന്നെ വിശ്വസിക്കുന്നില്ലെങ്കിൽ ..., പിന്നെ ആരാണ് .., നമ്മളെ വിശ്വസിക്കുക ...?, ഞാനാദ്യമേ പറഞ്ഞത് പോലെ ...., ഒരു മനുഷ്യശരീരം എന്ന് പറയുന്നത് ..,വിശദീകരിക്കാനാകാത്ത അത്രയും , കണക്കുകൂട്ടാനാകാത്തത്രയും .., കഴിവുകൾ ഉൾക്കൊള്ളുന്ന മഹത്തായ ഒന്നാണ് . അതിന്റെ ഉടമസ്ഥരായ ..., നമ്മൾ തന്നെ അതിൽ പൂർണ്ണമായി വിശ്വസിക്കുന്നില്ലെങ്കിൽ ...?
നമ്മിലുള്ള ഈ കഴിവുകളെ ..., നമ്മൾ വേണ്ടവിധത്തിൽ മനസ്സിലാക്കാതെ .. ഉപയോഗിക്കാതെ പാഴാക്കിക്കളഞ്ഞ് .., മറ്റുള്ളവയിൽ അമിതാശ്രിത്വതം തേടുകയാണ് ചെയ്യുന്നത്.
ഒരു മനുഷ്യന്റെ ചിറകുകൾ ആണ് അവന്റെ ആശകൾ അതിൽ അഗ്നി പടർത്തണം ...എന്നാലെ അവന് ഉയരങ്ങളിലേക്ക് കുതിക്കാനാകൂ .
ആയതിനാൽ ജോണ്‍ ....ആദ്യം തന്നിൽത്തന്നെ വിശ്വാസം അർപ്പിക്കൂ ....! ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണർത്താനായി പരിശ്രമിക്കൂ ..!, ഏത് രോഗത്തിനേയും ഫലപ്രദമായി പ്രതിരോധിക്കാനും .., ഉന്മൂലനം ചെയ്യുവാനുമുള്ള കഴിവ് ..., സ്വന്തം ശരീരത്തിനും , മനസ്സിനും ഉണ്ടെന്ന് ..ആത്മാർത്ഥമായി വിശ്വസിച്ചുകൊണ്ട് .., അവയെ ഉത്തേജിപ്പിക്കുവാൻ ശ്രമിക്കുക .
നമ്മൾ ഉത്തെജിപ്പിച്ചാൽ മാത്രം മതി .., ഏത് തരത്തിലുള്ള വൈറസ്സിനെയാണോ .., രോഗാണുവിനെയാണൊ .., നേരിടേണ്ടത് എന്ന് കണ്ടെത്തി .., അതിനെതിരെ ഫലപ്രദമായ പ്രതിരോധം സ്വീകരിക്കാൻ നമ്മുടെ ശരീരത്തിന് കഴിയും .
ആയതിനാൽ ജോണ്‍ .., ഇപ്പോഴുള്ള ഈ പനിക്ക് .., യാതൊരു ബാഹ്യമരുന്നുകളുടെയും സഹായമില്ലാതെ തന്നെ ..,; സ്വന്തം മനസ്സിലും .., ശരീരത്തിലും വിശ്വാസം അർപ്പിച്ചുകൊണ്ട് .., ഒന്ന് പരിശ്രമിച്ചു നോക്കൂ .''
എന്തോ .. എനിക്കതിൽ വലിയ വിശ്വാസമൊന്നും തോന്നിയില്ല ...!, നടക്കുന്ന കാര്യമാണോ അദ്ദേഹം .., ഈ പറയുന്നത് ...?, ഒരു രോഗത്തിനും മരുന്നിന്റെ ആവശ്യമില്ലെങ്കിൽ ..., പിന്നെ ലോകത്തുള്ള ഇക്കണ്ട ശാസ്ത്രജ്ഞൻമാരെല്ലാം ..., തല പുകഞ്ഞാലോചിച്ചു ഓരോ മരുന്നുകൾ കണ്ടുപിടിക്കുന്നതെന്തിനാണ് ....?
ഏതായാലും അദ്ദേഹത്തിന്റെ വാക്കുകളെ എനിക്ക് ധിക്കരിക്കാനാകില്ല .
എന്നാൽ ദിവസങ്ങൾ കഴിയുംതോറും എന്റെ പനി കൂടിയതല്ലാതെ യാതൊരു മാറ്റവും ഉണ്ടായില്ല ...!, തുടർച്ചയായ പരിശീലനം കൊണ്ട് ശരീരവും മനസ്സും ഏകാഗ്രമാക്കി ധ്യാനം ചെയ്യാനുള്ള കഴിവ് ഞാൻ നേടിയിരുന്നൂവെങ്കിലും ..; ഈ പുതിയ രീതി എനിക്ക് അപ്രാപ്യമായ ഒന്നു തന്നെ ആയിരുന്നു .
കിടപ്പിലായ എന്നെ കാണാൻ സ്വാമിജി വന്നു ...!''എന്തു പറ്റി ജോണ്‍ ...കഴിയുന്നില്ലേ ..?''
''ഇല്ല .., സ്വാമിജി ..., ഞാൻ വളരെ അവശനായിരിക്കുന്നു ..., ഇനിയും മരുന്ന് ലഭ്യമായില്ലെങ്കിൽ ഞാൻ ചത്തുപോകും .''
എന്റെ അവസ്ഥ ഞാൻ അദേഹത്തിനു മുന്നിൽ വെളിപ്പെടുത്തി .
''ശരി ജോണ്‍ .., നമ്മളൊന്ന് പരിശ്രമിച്ചു നോക്കി എന്നേയുള്ളൂ ...!, ജോണിന് കഴിയുന്നില്ലെങ്കിൽ വേണ്ട ...നമുക്ക് മരുന്നുകൾ കഴിക്കാം ..!, മരുന്നിന്റെ ഒപ്പം തന്നെ ..; ജോണ്‍ ... ഞാൻ പറഞ്ഞു തന്നെ കാര്യങ്ങൾ കൂടി തുടർന്നുകൊണ്ടിരിക്കണം ...., കാരണം ആവർത്തിച്ചുള്ള പരിശീലനം ഏതു കാര്യത്തേയും മികവുറ്റതാക്കി തീർക്കും .
ഏതാണ്ട് ഒരു ആഴ്ചയോടുകൂടി ഞാൻ എന്റെ പഴയ ആരോഗ്യം വീണ്ടെടുത്തു ..., എന്റെ ദൈന്യംദിന ജോലികൾ ഞാൻ ഉത്സാഹത്തോടു കൂടി ചെയ്തു പോന്നു .
മാസങ്ങൾ പലതു കൊഴിഞ്ഞുവീണു ....!ഋതുക്കൾ മാറിക്കൊണ്ടിരുന്നു ...!, പുഷ്പങ്ങൾ പൂക്കുകയും ..., കൊഴിയുകയും .., വീണ്ടും പൂക്കുകയും ചെയ്തു ...!,,ആശ്രമവാസികളെ ആഘോഷത്തിൽ ആറാടിച്ചു കൊണ്ട് ആ വർഷം .., പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികൾ പൂത്തു .
അത് നോക്കി നിൽക്കുമ്പോൾ എന്റെ മനസ്സ് എന്നോട് ചോദിച്ചു .
''അടുത്ത പ്രാവശ്യം .., ഇത് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകുമോ ...?''
ഇതിനിടയിൽ എയിഡ്സ് ബാധിച്ച ആ മനുഷ്യൻ മരിച്ചു ....! ആ അനാഥ മൃതദേഹം സ്വാമിജിയുടെ നേത്രത്വത്തിലാണ് .., അടുത്തുള്ള ശ്മശാനത്തിൽ കൊണ്ട് പോയി സംസ്കരിച്ചത് .
ബന്ധുക്കളും ..,സുഹൃത്തുക്കളും ഇല്ലാതെ .., ഒരു അനാഥ പ്രേതം കണക്കെ ..; ആശ്രമ അന്തേവാസികളായ ഞങ്ങൾ ചിലർ മാത്രം .
ഒരു പാട് കൊട്ടിഘോഷിച്ച് ..., സന്തോഷത്തോടെ ...., ആരവത്തോടെ ..., ഭൂമിയിലേക്ക് ഒരു ജനനം .....!, അവസാനം ..., നിശബ്ധമായ ..., ആരവങ്ങൾ ഇല്ലാത്ത ഒരു മടക്കയാത്ര .
ആ മനുഷ്യന്റെ ..., അമ്മയും .., സഹോദരങ്ങളും ..., എവിടെയോ ജീവിച്ചിരുപ്പുണ്ടാവില്ലേ ....
താലോലിച്ച കൈകൾ തന്നെ തള്ളിപ്പറയുമ്പോൾ ..., അത് എന്ത് വലിയ വിങ്ങലാണ് മനസ്സിൽ ഉളവാക്കുക ...? അയാളും അതുപോലെ വിങ്ങുന്ന ഒരു ഹൃദയവും ആയിട്ടായിരിക്കുകയില്ലേ .., കടന്നുപോയത് ...?
നാളെ ..., ആ അവസ്ഥ തന്നെയല്ലേ എന്റേതും ...?
ആ മരണം എന്നെ വളരെയധികം ചികിതനാക്കി തീർത്തു ...!ഭയത്തിന്റെ കാൽപ്പാടുകൾ എന്നിലേക്ക് തിരിച്ചിറങ്ങിയ പോലെ .
രോഗം മൂർഛിക്കപ്പെട്ട് ..; ഏതു നിമിഷവും .., മരണത്തിന്റെ കാലൊച്ചകൾ ..; എന്നെ തേടിയെത്തും എന്ന ചിന്ത .., എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു .
എന്റെ അവസ്ഥ ... സ്വാമിജിയും മനസ്സിലാക്കിയിരുന്നു ..
''ജോണ്‍ .., അനുഭവങ്ങൾ .., അറിവുകൾ..., അവയെയെല്ലാം വേണ്ടവിധത്തിൽ മനസ്സിലാക്കുന്നവനാണ് മനുഷ്യൻ ...!അതാണ് മറ്റുള്ള ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി അവന് ബുദ്ധിയും .., അറിവും .., ചിന്തിക്കാനുള്ള കഴിവും ദൈവം തന്നിരിക്കുന്നത് .., ഞാനിത് വീണ്ടും വീണ്ടും പറയുന്നത് ...., ജോണിന്റെ മനോഭാവത്തോടുള്ള എന്റെ അമർഷം രേഖപ്പെടുത്താനാണ് , കാരണം ഞാൻ എത്രയോ പ്രാവശ്യം ജോണിന് വിശദീകരിച്ചിരിക്കുന്നു ...!, മരണം ഒരു അവസാനമല്ല .., അതൊരു ആരംഭമാണ് .., ആയതിനാൽ അതിനെ ഭയപ്പെടാതിരിക്കൂ .
ജോൺ ....
''DEATH IS NOT AN END....,
IT IS AN ENTRANCE .....! for a new life .
പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടുന്നവനെ .., ജീവിതത്തിൽ വിജയിക്കാനാകൂ ..!,അല്ലാതെ ...., അയ്യോ .., ഞാനൊരു പാവം ..., എന്നെക്കൊണ്ട് ഒന്നിനും കഴിയുകയില്ല ...; ആരെങ്കിലും എന്തെങ്കിലും ഒക്കെ ചെയ്ത് ... , എന്നെ സഹായിക്കേണമേ ..എന്ന് വിലപിച്ചു കൊണ്ടിരിക്കുന്നവനിൽ നിന്ന് .., കൈവരാനുള്ളത് പോലും വഴിമാറിപ്പോകും ...! ആയതിനാൽ .
''ഭീരുവായി മരിച്ചു ജീവിക്കാതെ ....., ധീരനായി ജീവിച്ചു മരിക്കാം .., നമുക്ക്...!''
അന്ന് പിരിയുന്നതിനു മുൻപ് അദ്ദേഹം ഒന്നുകൂടി എന്നോട് പറഞ്ഞു ...!
''ജോണിന് ഞാനൊരു സമ്മാനം തരാം .., അത് ജോണിന്റെ ആത്മവിശ്വാസത്തെ വാനോളമുയർത്തും ..!'',
അദ്ദേഹം സമ്മാനിച്ച ..., തങ്കക്കടലാസ്സ് കൊണ്ട് മനോഹരമായി പൊതിഞ്ഞിരിക്കുന്ന ..; ആ പൊതി ഞാൻ തുറന്ന് നോക്കി ..!
ഭംഗിയുള്ള പുറം ചട്ടയോടുകൂടിയ ഒരു ''ബൈബിൾ ..''!, ഞാനത് എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു ..., അദ്രശ്യമായൊരു ശക്തി .., എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതായി എനിക്ക് തോന്നി .
സ്വാമിജിയുടെ നിർദ്ദേശപ്രകാരം .., ആ പുതിയ തരത്തിലുള്ള ധ്യാനം ഞാൻ പരിശീലിച്ചു പോന്നു കൊണ്ടിരുന്നു ...!, എയിഡ്സിന് ..; എതിരായുള്ള ശരീരത്തിന്റെ യുദ്ധമായി ഇതിനെ കണക്കാക്കാം .., എന്നാണ് സ്വാമിജി പറയുന്നത് .
ദിവസവും പുലർച്ച നാലുമണിക്ക് എഴുന്നേറ്റ് ... ; പദ്മാസനത്തിൽ ഇരിന്നുകൊണ്ട് ..; മനസ്സിനേയും ശരീരത്തിനേയും ഏകാഗ്രമാക്കി .., എല്ലാ ചിന്തകളിൽ നിന്നും മുക്തി നേടി .
മാസങ്ങളുടെ പരിശീലനം കൊണ്ട് എനിക്ക് വളരെ എളുപ്പത്തിൽ തന്നെ മനസ്സിനെ എകാഗ്രമാക്കുവാൻ കഴിയുന്നു ...!, ഒട്ടും ശബ്ദ കോലാഹലങ്ങൾ ഇല്ലാത്ത ആ പുഴക്കരയിൽ .. , നല്ല ശുദ്ധവായു ശ്വസിച്ചുകൊണ്ട് .., ഞാൻ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു .
''എനിക്ക് ഈ രോഗത്തെ അതിജീവിക്കാൻ കഴിയും .., ഈ രോഗാണുവിനെ ഉന്മൂലനം ചെയ്യുവാനുള്ള കഴിവ് എന്റെ ശരീരത്തിനും മനസ്സിനും ഉണ്ട് ...!അസാമാന്യ കഴിവുകളുടെ ഉറവിടങ്ങൾ ആണ് എന്റെ ശരീരവും ..., മനസ്സും .
ഇങ്ങനെ ഉരുവിട്ട് .., ഉരുവിട്ട് .., ശരീരത്തിൽ തന്നെയുള്ള ഊർജ്ജസ്രോതസ്സുകളെ ഉദ്ധീപിപ്പിച്ച് ശരീരം മുഴുവനും ഒരു അണുവിട പോലും വിടാതെ ഊർജ്ജസ്വലമാക്കുന്ന .., ഈ കടുത്ത പ്രിക്രിയ അവസാനിക്കുമ്പോഴേക്കും .., ഞാൻ അനുഭവിക്കുന്ന മെന്റൽ സ്ട്രൈൻ വളരെ വലുതായിരുന്നു ..! എങ്കിലും എനിക്കതിൽ വലിയ വിശ്വാസം ഒന്നും ഉണ്ടായിരുന്നില്ല .., സ്വാമിജിയുടെ നിർദ്ദേശപ്രകാരം ഏതോ ഒന്ന് ചെയ്യുന്നു ..., അത്രയേ ഉള്ളൂ ..
എയിഡ്സിനെതിരെ ഫലപ്രദമായ ഒരു മരുന്ന് പോലുമില്ല ..., എയിഡ്സ് ബാധിതരായ ഒരാൾ പോലും രക്ഷപ്പെട്ട ചരിത്രം പോലുമില്ല ...., ഇതെല്ലാം വെറും പ്രഹസനങ്ങൾ മാത്രം ..,അടുത്തു വരുന്ന മരണത്തിന്റെ കാലൊച്ചകൾ എനിക്ക് കേൾക്കാമായിരുന്നു ..!
ഒരു ദിവസം സ്വാമിജീ എന്നോട് ചോദിക്കുക തന്നെ ചെയ്തു ...!
''ജോണിന് .. ഈ പരീക്ഷണ രീതിയോട് യാതൊരു വിശ്വാസവും ഇല്ലല്ലേ ...!എനിക്കതറിയാം .., അത് ജോണിന്റെ കുറ്റമല്ല .., കാരണം നമ്മൾ നേരിടുന്ന പ്രതിസന്ധികളോട് ..., ഒന്ന് പൊരുതി നോക്കാൻ പോലും നിൽക്കാതെ ...., തോൽവി സമ്മതിക്കുന്നവരാണ് ..; നമ്മളിൽ അധികവും .
കാരണം നമ്മൾ അതിൽ വിശ്വസിക്കുന്നില്ല ..., ഇതൊന്നും നടക്കുന്ന കാര്യമല്ല .., എന്നുള്ള സംശയവും .., ആത്മവിശ്വാസമില്ലായ്മയും അവിടെ ഭരിക്കപ്പെടുന്നു ..!, ഒന്ന് പൊരുതി നോക്കുന്നതിൽ എന്താണ് തെറ്റ് ...?ചിലപ്പോൾ ..., നമ്മൾ പ്രതീക്ഷിക്കുന്നതിലും വലിയൊരു റിസൾട്ട് ആയിരിക്കും .., അത് നമ്മൾക്ക് തരുക..
ഏത് കാര്യവും നെഗറ്റീവായി കാണുന്നവന് .., എല്ലാം അസാദ്ധ്യമായിരിക്കും ..., എന്നാൽ പോസറ്റീവായി കാണുന്നവനോ ..?
ബൈബിളിൽ വളരെ അർത്ഥവത്തായൊരു വചനമുണ്ട് ..., ജോണ്‍ ..
''ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ...., മലയെ .., മാറിപ്പോകൂ ..., എന്ന് പറഞ്ഞാൽ അത് മാറിപ്പോയിരിക്കും ....!'' ഇത് വെറുതെ എഴുതിയിരിക്കുന്നതല്ല ... ഒരു ദ്രിഡവിശ്വാസമാണത് .., നമ്മൾ എന്തിലാണോ ആശ്രയിക്കുന്നത് ...., അതിന് മേലുള്ള പരിപൂർണ്ണമായ വിശ്വാസം ..!
ഇത് ആത്മവിശ്വാസത്തിന്റെ കരുത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് .., കഷ്ട്ടതകളും .., ബുദ്ധിമുട്ടുകളും .., പ്രതിസന്ധികളും .. ഏവരുടെയും ജീവിതത്തിൽ കാണാവുന്നതാണ് .., എന്നാൽ അതിനെ അതിജീവിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും .., കാരണം ഇവയെ തരണം ചെയ്യണമെങ്കിൽ ഒരു ദ്രിഡനിശ്ചയം അനിവാര്യമാണ് .
ഇതൊരു കുറിപ്പെട്ട കാലഘട്ടം മാത്രമേ ഉണ്ടാവുകയുള്ളൂ .., എന്നാൽ ഈ കാലഘട്ടം മറികടക്കുന്നവന് മാത്രമേ ഉന്നതി കൈവരിക്കുവാൻ സാധിക്കുകയുള്ളൂ .., അതിനു വേണ്ടത് ഒടുങ്ങാത്ത തൃഷ്ണയാണ് ..!, ഏത് വിജയികളുടെയും ജീവചരിത്രം പരിശോധിച്ചാൽ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ് .
എന്താണ് ഈ പ്രതിസന്ധികൾ ...?അത് പലതരത്തിലുണ്ട് ..., ഓരോരുത്തരിലും അത് വ്യതസ്ഥമായിരിക്കും ...!, എങ്കിലും അതിനെ വേണമെങ്കിൽ .., കല്ലും മുള്ളും നിറഞ്ഞ ഒരു പാതയോട് ഉപമിക്കാം ...!എത്ര ബുദ്ധിമുട്ടിയാലും ..., വേദന സഹിച്ചാലും .., ഏതെല്ലാം തരത്തിലുള്ള പ്രതിസന്ധികൾ നേരിട്ടാലും ...; ഞാനീ .., പാത മറികടക്കും .., എന്നുള്ള ഉറച്ച വിശ്വാസത്തോടുകൂടി മുന്നേറിയാൽ ..; നമുക്ക് തീർച്ചയായും അത് മറികടക്കുവാൻ തന്നെ സാധിക്കും .
പലപ്പോഴും നമ്മൾ വീണു പോകുമായിരിക്കാം .., അല്ലെങ്കിൽ നേരിടുന്ന പ്രതിബന്ധങ്ങൾ നമ്മളെ ആശാവിഹീനരാക്കിയെക്കാം .., പക്ഷേ .., അപ്പോഴെല്ലാം തളർന്നു പോകാതെ നമ്മളെ മുന്നോട്ട് നയിക്കേണ്ടത് ആത്മവിശ്വാസമാണ് .., ഞാനിത് നേടിയെടുക്കുക തന്നെ ചെയ്യും എന്നുള്ള ഉറച്ച വിശ്വാസം .
ദുർഘടമായ പാതയുടെ അവസാനം .., നമ്മളെ കാത്തിരിക്കുന്നത് .., പുഷ്പ്പങ്ങൾ നിറഞ്ഞ വഴിത്താരയാണ് ..., എന്നാൽ ഈ വഴിത്താരയിൽ അത്ര എളുപ്പത്തിൽ ഒന്നും എത്തിച്ചേരുവാൻ സാധിക്കുകയില്ല .., അതിനുവേണ്ടത് .., ആദ്യം സൂചിപ്പിച്ചത് പോലെ .., അസാമാന്യമായ ഉൾക്കരുത്താണ് .
വിജയത്തിലേക്കുള്ള വഴി ഒരിക്കലും എളുപ്പമുള്ളതല്ല ...അത് ഏറ്റവും ദുർഘടം തന്നെയാണ് ..!, പകുതിയിലധികം പേരും .., ദുർഘടമായ ഈ വഴിത്താര താണ്ടുവാൻ കഴിയാതെ.., ആ വഴിയിൽ തന്നെയുള്ള .., കല്ലുകളുടെയും .., മുള്ളുകളുടെയും ..., ഇടയിലുള്ള ഇടുങ്ങിയ സ്ഥലങ്ങളിലേക്ക് .., മാറി മാറി ചവുട്ടി .., താൽക്കാലികമായി ആശ്വാസം കൊണ്ട് ..., തങ്ങളുടെ ദുർവ്വിധിയെ ദൈവത്തിന്റെ മേൽ പഴിചാരിക്കൊണ്ട് കാലം തള്ളി നീക്കുന്നു ..., അവരുടെ ജീവിതം മുഴുവനും ആ വഴിയിൽ തന്നെയായിരിക്കും ..., കാരണം അവർക്ക് ഉൽക്കടമായ മോഹമോ .., ആത്മവിശ്വാസമോ ഇല്ല ...!, കഷ്ട്ടപ്പെടാതെ ...., പരിശ്രമിക്കാതെ ..., വിജയം സ്വപ്നം കാണുന്ന മൂഡൻമാരാണ് അവർ .
ഒരു ബോഡി ബിൽഡറെയോ .., ഓട്ടക്കാരനെയോ ...., നീന്തൽ ക്കാരനെയോ അല്ലെങ്കിൽ ഏതെങ്കിലും തുറയിൽ പ്രശസ്തരായവരെയോ ഒക്കെ കാണുമ്പോൾ .., നമ്മൾ നിസ്സാരമായി ചിന്തിക്കുന്ന ഒരു കാര്യാമാണ് .
''ഓ ...,ഇതൊന്നും അത്ര വലിയ കാര്യമല്ലെന്ന് ...!, '', എല്ലാത്തിനോടും നമുക്ക് പുശ്ച്ചമായിരിക്കും ...!, നിസ്സാരമായിരിക്കും ....!, എല്ലാത്തിന്റെയും മേലാണ് നമ്മൾ എന്നൊരു മിഥ്യാധാരണയും വച്ചു പുലർത്തുന്നുണ്ടായിരിക്കും .
ഇനി മറ്റു ചിലർ ഉണ്ട് ..,ഓ ഇതൊക്കെ നമ്മളെക്കൊണ്ടൊന്നും നടക്കുന്ന കാര്യങ്ങളല്ല എന്ന് പറഞ്ഞ് സ്വയം മാറിനിൽക്കുന്നവർ
നമ്മൾ ഇതൊന്നും വലിയ കാര്യമല്ല എന്ന് നിസ്സാരമായി ചിന്തിച്ചത് .., ഏറ്റവും വലിയ
കാര്യമാണ് ...! ഒരാളുടെ ദ്രിഡനിശ്ചയമാണ് ..., അവനെ ഒരു ബോഡി ബിൾഡറോ .., നീന്തൽക്കാരനോ .., ഒട്ടക്കാരനൊ ഒക്കെ ആക്കുന്നത് ...അത് കഠിനമായ ഒരു തപസ്യയാണ് ..!, ഒന്നോ രണ്ടോ ദിവസം കൊണ്ടോ ..., മാസം കൊണ്ടോ ...ആർക്കും ഒന്നും തന്നെ ആവാൻ സാധിക്കുകയില്ല ..., അതൊരു തുടർ പരിശ്രമം തന്നെയാണ് .., വിജയംവരേയ്ക്കും പൊരുതുവാനുള്ള അടങ്ങാത്ത ദാഹം തന്നെയാണ് .
മിഥ്യാ ധാരണ വച്ചു പുലർത്തുന്നവർ .., കുറച്ചു ദിവസം പരിശ്രമിച്ചെന്നു വരാം ..., എന്നാൽ അതിൽ നിന്നും അനുഭവിക്കുന്ന കാഠിന്യത്തിന്റെ ശക്തി ..; അവരെ അത് തുടർന്ന് കൊണ്ടുപോകുന്നതിൽ നിന്നും വിലക്കുന്നു ...!അല്ലെങ്കിൽ അവരെ മടുപ്പിക്കുന്നു ...!, അവർ എന്നും അവരുടെതായ ജീവിത ചുറ്റുപാടുകളിൽ കൂടി തന്നെ പോയിക്കൊണ്ടിരിക്കും ..., കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ .., ജീവിതത്തിൽ നേരിടുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാനാകാതെ .., ഒരു ലക്ഷ്യവുമില്ലാതെ വിധിയെ പഴിച്ചുകൊണ്ട് കാലം തള്ളി നീക്കുന്നു ..!, അവർക്ക് വിജയമെന്ന ലക്‌ഷ്യം അപ്രാപ്യമായിരിക്കും .
ഒരു സ്പോര്ട്സ് മാൻ എങ്ങിനെ ഒന്നാമനാകുന്നുവൊ .., അതുപോലെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടായിരിക്കണം ..; നമ്മൾ ജീവിതത്തിലും ഒന്നാമനായിത്തീരുവാൻ .
ഇനി മറ്റേ കൂട്ടർ .., അവർ കളിക്കാതെ കളിക്കളത്തിൽ നിന്നും മാറി നിൽക്കുന്നവർ ആണ് .., അവർ എപ്പോഴും കാഴ്ച്ചക്കാർ മാത്രമാകുന്നു .., ജീവിതകാലം മുഴുവനും .
ജോണിന് .., ഞാൻ പറയുന്നതെല്ലാം ഉൾകൊള്ളാൻ കഴിയുന്നുണ്ടോ ...?
ഞാൻ തലയാട്ടി ..., ഒന്ന് നിറുത്തി അദ്ദേഹം തുടർന്നു .
''നല്ല വഴിയിലേക്കുള്ള മാർഗ്ഗദീപങ്ങൾ ആണ് ജോണ്‍ ..; ചില ഉപദേശങ്ങൾ ...!, എന്നാൽ ഉപദേശങ്ങൾ കൊണ്ട് മാത്രം ഒരാളും നീതികരിക്കപ്പെട്ടിട്ടില്ല .., എല്ലാത്തിന്റേയും ഉപരിയായി വേണ്ടത് .., സ്വയം ചിന്താ ശേഷിയും ..., നല്ല വശങ്ങളെ ജീവിതത്തിലേക്ക് ആവാഹിച്ച് മുന്നേറാനുള്ള ഉറച്ച തീരുമാനങ്ങൾ ആണ് .
സംശയത്തോടെ ഒന്നിനേയും സമീപിക്കരുത് .., അതൊരിക്കലും വിജയം നൽകുകയില്ല ..ജോണിന് പനി വന്നപ്പോൾ ... ഞാൻ തന്നത് പനി മാറാനുള്ള മരുന്നുകൾ ഒന്നും ആയിരുന്നില്ല .., അത് വെറും വൈറ്റമിൻസ് പോലും അല്ലാത്ത മിഠായ് ഗുളികകൾ ആയിരുന്നു .
ഇത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി ..!, കാരണം അത് എനിക്കൊരു പുതിയ അറിവായിരുന്നു .
''വെറും മിഠായി ഗുളികകൾ കഴിച്ചപ്പോൾ .., ജോണിന്റെ പനി എങ്ങിനെ മാറി ..?അപ്പോൾ മരുന്നല്ല ഇവിടെ പ്രവർത്തിച്ചത് എന്നു കാണാം ...!, ജോണിന്റെ ശരീരവും .., മനസ്സും .., ചേർന്നാണ് ആ രോഗത്തെ പ്രധിരോധിച്ചത് ...! അത് എങ്ങിനെ കഴിഞ്ഞു ..?
ജോണിന്റെ ആത്മവിശ്വാസം ...!, അതുവരെ മരുന്ന് കഴിക്കാതെ പനി മാറുമോ ...? എന്ന് ആശങ്കപ്പെട്ടുകൊണ്ടിരുന്ന ജോണിന് .., ഈ ആത്മവിശ്വാസം എങ്ങിനെയാണ് കിട്ടിയത് ..? ഞാനീ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട് എന്നുള്ള ചിന്ത ..., അപ്പോ ഇത് മാറും എന്നുള്ള ഉറച്ച വിശ്വാസം ...!, സത്യത്തിൽ അത് മരുന്നുകളെയല്ല ..., എന്നിട്ടും ജോണിന്റെ പനി മാറി ..! കാരണം നമ്മുടെ ശരീരത്തിൽ തന്നെയുള്ള പ്രധിരോധ ശക്തി ഇവിടെ ഉണർന്നു പ്രവർത്തിച്ചിരിക്കുന്നു .., അതിനെ ഉണർത്താനായി ജോണിന് വേണ്ടി വന്നത് മരുന്നെന്ന ആത്മവിശ്വാസമായിരുന്നു .
ഇതിൽനിന്നും നമ്മുടെ ശരീരം തന്നെ .., ഏത് രോഗമാണോ അതിനെ ബാധിച്ചിരിക്കുന്നത് അതിന്റെ സ്വഭാവത്തെ മനസ്സിലാക്കി അതിനെതിരായ ആന്റിവാക്സിൻ ശരീരത്തിൽ തന്നെ ഉല്പാദിപ്പിക്കുന്നു ...!ശരീരത്തിൽ പ്രകടമാകുന്ന രോഗാവസ്ഥയെ .., ഏത് ഡോക്ടറെക്കാളും മുൻപ് തന്നെ ശരീരം മനസ്സിലാക്കുന്നു ...! ഇതനുസരിച്ച് .., ഏത് തരത്തിലുള്ള രോഗാണുവാണോ ..., വൈറസ്സാണോ ...?ശരീരത്തെ ആക്രമിച്ചതെന്ന് മനസ്സിലാക്കി അതിനെതിരെയുള്ള പ്രതി പ്രവർത്തനവും ശരീരം നടത്തുന്നു .
പക്ഷേ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഏകോപിപ്പിച്ച് ..; രോഗത്തിനെതിരെ ശക്തമായ ഒരു ആക്രമണം നടത്തണമെങ്കിൽ നമ്മുടെ മാനസീകമായ പിന്തുണ കൂടിയേ തീരു ..!, മാനസീക പിന്തുണ യില്ലെങ്കിൽ വിഘടിച്ചു നിന്ന് ആക്രമിക്കുന്ന രോഗ പ്രധിരോധശേഷിയെ .. ഒന്നിച്ചു നിറുത്തി .., രോഗാണുവിനു മേൽ ശക്തമായൊരു ആക്രമണം നടത്താൻ സാധിക്കാതെ വരുന്നു .., അതായത് വിഘടിച്ചു നിൽക്കുന്ന സൈന്യത്തിന് വിജയം നേടാനാവില്ല .., ആയതിനാൽ അതിനെ ഒന്നിച്ചു നിറുത്താൻ ശക്തനായ ഒരു സേനാധിപൻ വേണം ...!, ഈ സേനാധിപന്റെ റോൾ നമ്മുടെ മനസ്സാണ് വഹിക്കുന്നത് .
മനസ്സിന് അതിന് കഴിയണമെങ്കിൽ ആത്മവിശ്വാസം വേണം .., ഈ ആത്മവിശ്വാസം .., നമ്മിൽ തന്നെ നമുക്കുള്ള വിശ്വാസമാണ് ..!, ആത്മവിശ്വാസം നേടിക്കഴിഞ്ഞ മനസ്സ് വിഘടിച്ചു നിൽക്കുന്ന ശരീര പ്രധിരോധ സംവിധാനങ്ങളെയെല്ലാം .., ഏകോപിപ്പിച്ച് ..; രോഗത്തിനെതിരെ ശക്തമായൊരു ആക്രമണം നടത്തുന്നു .