The Incredible life..

                                                                             74


                       കാലം അതിന്റെ തേരിലേറി അതിവേഗം മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു , ശിശിരവും, ഹേമന്തവും പലതവണ വന്നുപോയി  ഈ കാലയളവ്‌ എന്നിലും പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തി . ഞാനും ആ ആശ്രമത്തിന്റെ ഒരു ഭാഗം തന്നെയായി മാറിക്കഴിഞ്ഞിരുന്നു.

               ചിട്ടയായ ജീവിതം ; എന്റെ മനസ്സിനേയും, ശരീരത്തിനേയും , ഒരു യോഗിയുടെതിനോട് തുല്യമാക്കി മാറ്റി . ഭൌതീകാസക്തികളെല്ലാം എന്നിൽ നിന്നും മറഞ്ഞു പോയി . സഹജീവികളോടുള്ള സ്നേഹം എന്നിൽ വളർന്നു വലുതായി . കോപം , ആസക്തി , എന്നീ വികാരങ്ങൾ എല്ലാം എന്നിൽ നിന്ന് എങ്ങോ പോയി  മറഞ്ഞിരിക്കുന്നു  . എല്ലാത്തിനേയും സമചിത്തതയോടെ നേരിടാൻ ഞാൻ പഠിച്ചു . സ്നേഹം, കരുണ എന്നിവ  മാത്രമായിരിക്കുന്നു എന്നിൽ നിറഞ്ഞു നിൽക്കുന്ന വികാരങ്ങൾ .

                ഈ നീണ്ട കാലയളവിനുള്ളിൽ  എന്റെ രോഗത്തിനെതിരെ ഞാനെന്റെ മനസ്സിനേയും ശരീരത്തിനേയും  സജ്ജമാക്കിക്കൊണ്ടിരുന്നു . അനുവർത്തിച്ചു പോരുന്ന ജീവിതചര്യകൾ എന്റെ ആത്മവിശ്വാസത്തെ വാനോളമുയർത്തിയിരിക്കുന്നു .ഏതു നിമിഷവും രോഗത്തിന്റെ അവസാന പൊട്ടിത്തെറി ഞാൻ പ്രതീക്ഷിച്ചു കൊണ്ടിരുന്നു .

             അതിനെ നേരിടാൻ എന്റെ മനസ്സും  ശരീരവും  സജ്ജമായിരുന്നു  അതേ .., ഞാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു  ആ മുഖാമുഖാമായുള്ള ഏറ്റുമുട്ടലിനായി .

                   അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ദിവസവുമുള്ള ബൈബിൾ വായന .., എനിക്ക് പ്രധാനം ചെയ്ത ഊർജ്ജവും , ആത്മധൈര്യവും  ആത്മവിശ്വാസവും, പ്രവചനാധീതമായിരുന്നു .

            ഞാൻ ഒറ്റക്കല്ലെന്നൊരു തോന്നൽ  എന്നിൽ അടിവരയിട്ടു ഉറപ്പിക്കാൻ അതെന്നെ സഹായിച്ചു .

                അതിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഒരു ഖണ്ഡികയുണ്ടായിരുന്നു . ബൈബിൾ തുടർച്ചയോടെ  ദിവസവും വായിച്ചിരുന്നുവെങ്കിലും  അതിന്റെ കൂടെ ഈ ഖണ്ഡികയും ഞാൻ ഉൾപ്പെടുത്തിയിരുന്നു .

          അസാധാരണമായൊരു ഉൾബലം  ആ വാചകങ്ങൾ എനിക്ക് പ്രധാനം ചെയ്തു .

                   എല്ലാത്തിനേക്കാളും വലിയവൻ  എന്റെ കൂടെയുണ്ടെന്ന്  ഉള്ളൊരു വിശ്വാസം . ലോകം മുഴുവൻ എതിരായാലും  ഈ പ്രപഞ്ച സ്രിഷ്ട്ടാവ് എന്റെ കൂടെയുണ്ട് എന്ന ആശ്വാസം, ഏറ്റവും ബലവാനും ഉൽക്രിഷ്ട്ടനുമായവന്റെ തുണയെനിക്കുണ്ട് എന്ന ആത്മധൈര്യം .

             എന്റെ ശരീരത്തിനും  മനസ്സിനും ഊർജ്ജം നൽകുന്ന ആ വാക്കുകൾ '''സങ്കീർത്തനങ്ങൾ'' 91 ആം അദ്ധ്യായത്തിൽ നിന്നുള്ളതായിരുന്നു .
  '' അത്യുന്നതന്റെ സംരക്ഷണത്തിൽ

   വസിക്കുന്നവനും , സർവ്വശക്തന്റെ
   തണലിൽ കഴിയുന്നവനും ,
   കർത്താവിനോട് എന്റെ സങ്കേതവും
   എന്റെ കോട്ടയും .., ഞാൻ ആശ്രയിക്കുന്ന
   എന്റെ ദൈവവും .., എന്നു പറയും .



   അവിടന്ന് നിന്നെ വേടന്റെ കെണിയിൽ നിന്നും

   മാരകമായ മഹാമാരിയിൽ നിന്നും രക്ഷിക്കും .
  തന്റെ തൂവലുകൾ കൊണ്ട്, അവിടന്ന്
  നിന്നെ മറച്ചു കൊള്ളും  അവിടത്തെ
  ചിറകുകളുടെ കീഴിൽ നിനക്ക് അഭയം ലഭിക്കും .
  അവിടത്തെ വിശ്വസ്തത, നിനക്ക് കവചവും 
  പരിചയും ആയിരിക്കും .



  രാത്രിയിലെ ഭീകരതെയെയും; പകൽ പറക്കുന്ന 

  ആസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ .
  ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയേയും 
  നട്ടുച്ചക്ക് വരുന്ന വിനാശത്തേയും 
  നീ പേടിക്കേണ്ട .



 നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങൾ 

 മരിച്ചു വീണേക്കാം .
 നിന്റെ വലത്തു വശത്ത്‌ പതിനായിരങ്ങളും .
എങ്കിലും നിനക്ക് ഒരനർഥവും സംഭവിക്കുകയില്ല 
ദുഷ്ട്ടരുടെ പ്രതിഫലം നിന്റെ 
കണ്ണുകൾ കൊണ്ടു തന്നെ നീ കാണും 


നീ കർത്താവിൽ ആശ്രയിച്ചു .

അത്യുന്നതനിൽ നീ വാസമുറപ്പിച്ചു 
നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല 
ഒരനർഥവും നിന്റെ കൂടാരത്തെ 
സമീപിക്കുകയില്ല 



  നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ

  അവിടന്നു തന്റെ ദൂതൻമാരോട് കൽപ്പിക്കും 
  നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ .
  അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും 
  സിംഹത്തിന്റെയും .., അണലിയുടെയും മേൽ 
  നീ ചവിട്ടി നടക്കും ..; യുവസിംഹത്തേയും 
  സർപ്പത്തേയും നീ ചവിട്ടി മെതിക്കും 



 അവൻ സ്നേഹത്തിൽ എന്നോട് 

 ഒട്ടിനിൽക്കുന്നതിനാൽ  ഞാൻ 
 അവനെ രക്ഷിക്കും 
 അവൻ എന്റെ നാമം അറിയുന്നതുകൊണ്ട്
 ഞാൻ അവനെ സംരക്ഷിക്കും 
അവൻ എന്നെ വിളിച്ച് അപേക്ഷിക്കുമ്പോൾ
ഞാൻ ഉത്തരമരുളും  അവന്റെ കഷ്ടതയിൽ
ഞാൻ അവനോട് ചേർന്ന് നിൽക്കും 



ഞാൻ അവനെ മോചിപ്പിക്കുകയും

മഹൊത്വപ്പെടുത്തുകയും ചെയ്യും
ദീർഘായുസ്സ് നൽകി  ഞാൻ അവനെ
സംതൃപ്തനാക്കും  എന്റെ രക്ഷ ഞാൻ 
അവനു കാണിച്ചു കൊടുക്കും .'



                   


                                                                  
             
                       ഞാൻ ആശ്രമത്തിൽ എത്തിപ്പെട്ടതിന്റെ അഞ്ചാം വർഷം പിന്നിട്ട മാസത്തിന്റെ ആദ്യ  ആഴ്ച്ച . കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ  എനിക്ക് എയിഡ്സ് ഉണ്ടെന്ന് അറിഞ്ഞ് അഞ്ചു വർഷവും  രണ്ടു മാസവും കഴിഞ്ഞിരിക്കുന്നു .

                അന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ  ശരീരമാകെ ഇടിച്ചു പിഴിഞ്ഞ പോലത്തെ വേദനയും  ചുമയും,ശക്തിയായ പനിയുമുണ്ടായിരുന്നു  എനിക്ക് 

           വന്നു കഴിഞ്ഞ വിപത്തിന്റെ കലാശക്കൊട്ടിലാകുമോ ?അതെന്നിനിക്ക് വെറുതെയൊരു സംശയം തോന്നി  . അത് ശരിതന്നെയായിരുന്നു  എന്റെ സംശയത്തെ അരക്കെട്ടിട്ടുറപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു  പിന്നീടുള്ള സംഭവവികാസങ്ങൾ .

               വിട്ടുമാറാത്ത പനിയും ചുമയും എന്നെ അവശനാക്കി  ഞാൻ അഭ്യസിച്ച മാർഗ്ഗങ്ങൾ കൊണ്ടൊന്നും  തന്നെ  എനിക്കതിനെ അതിജീവിക്കാൻ കഴിയുന്നില്ല  മരുന്നുകളും നിസ്സഹായതയോടെ എന്നെ വിട്ടൊഴിഞ്ഞു  കൊണ്ടിരുന്നു .

            ദിവസങ്ങൾ ചെല്ലും തോറും എന്റെ ശരീരം ശോഷിച്ചു  ശോഷിച്ചു വന്നു  ആത്മവിശ്വാസമെല്ലാം എന്നിൽ നിന്ന്  ചോർന്നുപോയി !ഭയം എന്നെ കീഴടക്കിക്കഴിഞ്ഞു , മറ്റുള്ളവരുടെ വാക്കുകൾക്കോ . സ്വാന്തനങ്ങൾക്കോ എന്നെ ആശ്വസിപ്പിക്കാനായില്ല  അകാരണമായ ഉല്ക്കണ്ട എന്നെ വലയം ചെയ്തു കഴിഞ്ഞിരിക്കുന്നു , ചെറിയ ചെറിയ ശബ്ദങ്ങൾ പോലും എന്നെ ഭയപ്പെടുത്തി തുടങ്ങി .

              പനി  മൂർഛിച്ച്  ന്യുമോണിയ ആയി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് മറ്റുള്ളവരുടെ സംസാരത്തിൽകൂടി എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു .

                മരുന്നുകൾ എന്റെ ശരീരത്തോട് പ്രതികരിക്കതായിരിക്കുന്നു ആസന്നമായ മരണത്തിന്റെ കാലൊച്ച എന്റെ കാതുകളിൽ മുഴങ്ങിത്തുടങ്ങി  ദിവസങ്ങൾ ചെല്ലുംതോറും എന്റെ അവസ്ഥ കൂടുതൽ  കൂടുതൽ ശോചനീയമായിക്കൊണ്ടിരുന്നു .

                  ശരീരം എല്ലും തോലുമായി കഴിഞ്ഞു  കണ്ണുകൾ കുഴിയിലേക്കാണ്ടുപോയി , കവിളെല്ലുകൾ എല്ലാം പുറത്തേക്ക് തള്ളി വന്ന് ഒരു പേയിക്കോലമായിമാറിക്കഴിഞ്ഞിരിക്കുന്നു  ഞാൻ   ദ്രവഭക്ഷണം പോലും എന്റെ ശരീരം നിരാകരിച്ചു തുടങ്ങിയിരിക്കുന്നു .

                ജീവന്റെ തുടിപ്പ് നിലനിറുത്തുന്നതിനായി ഒരു കൈത്തണ്ടയിൽ കൂടി, അല്പാല്പമായി ഗ്ലൂക്കോസ് എന്റെ  ശരീരത്തിലേക്ക് കയറ്റി വിടുന്നുണ്ട് 

                   മരണത്തിനു മുൻപുള്ള അബോധാവസ്ഥയിലേക്ക്  ഞാൻ കൂപ്പുകുത്താൻ തുടങ്ങുന്നു എന്റെ ആയുസ്സിന്റെ  കാലാവധി ഇനി മണിക്കൂറുകൾ മാത്രമാണെന്ന് ഞാനറിഞ്ഞു .

                മരണത്തിന്റെ ഒരു മണം  എന്നെ വലയം ചെയ്യുന്നുവോ ? കണ്ണുകൾക്ക്‌ മുന്നിൽ കാഹളമൂതി നിൽക്കുന്ന  മാലഖമാർ , സ്വാമിജി പറഞ്ഞതുപോലെ  ഈ ഒരു ജന്മത്തിന്റെ അവസാനം  ഇതാ , ഇവിടെ  തൊട്ടടുത്ത്  ഇത് കഴിഞ്ഞൊരു ജന്മമുണ്ടോ ?ഉണ്ടെന്ന് വിശ്വസിക്കാം  ഇല്ലെങ്കിൽ? അറിഞ്ഞുകൂടാ 

             ''പക്ഷേ ...", എനിക്ക് ഇവിടെ നിന്ന് വിട്ടു പോകാനുള്ള സമയമായോ ? എന്റെ കർത്യവ്യങ്ങളും കർമ്മങ്ങളും കടമകളും  ഞാൻ നിറവേറ്റിക്കഴിഞ്ഞൊ ?

           എനിക്കറിഞ്ഞുകൂടാ .

    അല്ലെങ്കിലും ജനനവും മരണവും നമ്മുടെ ഇഷ്ട്ടത്തിന്  നമുക്ക് ആഗ്രഹിക്കാൻ കഴിയില്ലല്ലോ ?

            ചുണ്ടുകളിൽ അവസാന ജലം തൊട്ടു തലോടുന്നത് ഞാനറിഞ്ഞു  മനസ്സിൽ അവ്യക്തമായ എതൊക്കയൊ ചിത്രങ്ങൾ  മറഞ്ഞു  മറഞ്ഞു വരുന്നു.

                 ഞാൻ ആരോടൊക്കെ , എന്തൊക്കെയോ സംസാരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി .., എനിക്കു ചുറ്റും  ആരൊക്കയൊ കൂടിനിൽക്കുന്നത്‌  നിഴൽ രൂപങ്ങളായി എനിക്ക് തോന്നി  എന്റെ കണ്ണുകൾക്ക് അവരെ തിരിച്ചറിയുവാൻ കഴിയുന്നില്ല .

                   മരണത്തിന്റെ വിറങ്ങലിക്കുന്ന തണുപ്പ് എന്റെ ശരീരത്തിന്റെ ഓരോ അണുവിനെയും കീഴ്പ്പെടുത്തി മുന്നേറി ക്കൊണ്ടിരുന്നു .

                അവസാന ശ്വാസത്തിനായി ഞാൻ നീട്ടി വലിച്ചു  എന്റെ കണ്ണുകൾ അടയുകയാണ്  എന്റെ ബോധം  മറയുകയാണ് .

              ഏതോ ഗുഹാമുഖത്തിൽ നിന്നെന്ന പോലെ  സ്വാമിജിയുടെ സ്വരം എന്റെ കാതുകളിൽ വന്നലക്കുന്നത്  ഞാനറിഞ്ഞു .

              ''എന്തേ ..ജോണ്‍ ?, തോൽക്കരുത്‌  ഇവിടെ നീ , തോൽക്കരുത്‌  നിനക്കിതു കഴിയും  നിനക്കിതിനെ അതിജീവിക്കുവാൻ കഴിയും  നിന്നിൽ അതിനുള്ള കഴിവുണ്ട്  ശക്തിയുണ്ട് ഊർജ്ജമുണ്ട് .''

ചിന്തകളാണ് ജോണ്‍ ഒരു മനുഷ്യന്റെ ചിറകുകൾ  അതിൽ അഗ്നി പടർത്തണം .

         മനസ്സിനെ ജ്വലിപ്പിക്കൂ  നിനക്കതിനു കഴിയും അതിനുള്ള ഊർജ്ജം നിന്നിലുണ്ട് .

                  പെട്ടെന്നാണ് ശക്തമായ ഒരു സ്ഫോടനം കണക്കെ ആ .., വെള്ളിടി എന്റെ ശിരസ്സിനുള്ളിൽ പൊട്ടിച്ചിതറിയത്‌  .

               അനുനിമിഷം മറഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ഓർമ്മയിലേക്ക്  ഒരു കൊള്ളിയാൻ കണക്കെയാണ്  ''മുറിച്ചു മാറ്റപ്പെട്ട ആ മരം'', പറന്നിറങ്ങിയത് ആത്മവിശ്വാസത്തിന്റെ നേർരൂപമായിരുന്നൂവത്

                    അതോടൊപ്പം സ്വാമിജിയുടെ ശക്തമായ വാക്കുകളും എന്നിൽ  പ്രതിധ്വനിച്ചു .

         ''കേവലം ഒരു വൃക്ഷത്തിനു  അതിന്റെ നാശത്തെ അതിജീവിക്കാൻ കഴിയുമെങ്കിൽ ? അതിനെക്കാളൊക്കെ  എത്രയോ ഉയരത്തിൽ വിരാജിക്കുന്ന  നിനക്കെന്തുകൊണ്ട് അതിനു കഴിയില്ല  ?''

          അലയടിച്ചുകൊണ്ടിരിക്കുന്ന ആ ചോദ്യത്തിന്റെ ആവർത്തനങ്ങൾ എന്റെ ഉള്ളിൽ വിസ്ഫോടനങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു  .

         ആ വിസ്ഫോടനങ്ങൾ   കൊള്ളിയാനുകൾ കണക്കെ  ശരീരമാസകലം വ്യാപിക്കുന്നു  .

 എന്റെ മനസ്സ് അലമുറയിട്ടു  ''ഇല്ല ..., സമയമായിട്ടില്ല , എന്തുകൊണ്ട് എനിക്കത് അതിജീവിക്കുവാൻ കഴിയില്ല ..?, എന്റെ മനസ്സിനേയും ശരീരത്തിനേയും നിയന്ത്രിക്കുന്നത്‌ ഞാനാണ് .

                  എന്റെ ഇത്രയും നാളത്തെ പരിശ്രമം  പരിശീലനം  ഞാൻ അനുവർത്തിച്ചു വന്ന ജീവിതചര്യകൾ   അശ്രാന്ത പരിശ്രമത്തിലൂടെ ഞാൻ നേടിയെടുത്ത ഏകാഗ്രത  ശരീരത്തിനേയും  മനസ്സിനേയും  നിയന്ത്രണ വിധേയമാക്കാനുള്ള എന്റെ കഴിവ്  ഇതെല്ലാം എവിടെ?

               നിരന്തര പരിശ്രമത്തിലൂടെ ഞാൻ നേടിയെടുത്ത കഴിവുകൾ  ഞാൻ ആർജ്ജിച്ച മനോധൈര്യം ? നിരന്തര പ്രാർഥനയിലൂടെ ഞാൻ നേടിയെടുത്ത ..; എന്റെ ഉറച്ച വിശ്വാസം  ഇതെല്ലാം വെറും ഒരു കീടത്തിനു മുന്നിൽ അടിയറവു വെക്കുകയോ ?

              പിന്നെ .., ഞാനീ കഷ്ട്ടപെട്ടതിനെല്ലാം എന്ത് നേട്ടമാണുള്ളത് ? എന്ത് അർത്ഥമാണുള്ളത്‌  ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായവന്റെ സാന്നിദ്ധ്യം എന്റെ കൂടെയാണുള്ളത് ഈ സമയത്ത്  എന്തേ ഞാനത് ഓർത്തില്ല .

               ഏത് പ്രതിസന്ധികളെയും  തരണങ്ങളെയും കടന്നു കയറാനുള്ള ഊർജ്ജവും കൈത്താങ്ങും അവൻ തരുമ്പോൾ   എന്തേ ., ഞാനതേക്കുറിച്ച് ബോധാവാനായില്ല ? 

                             എന്റെ ശരീരത്തിന് ആവശ്യമില്ലാത്ത ഒരു കീടാണുവിനെ എന്തിനു ഞാൻ വഹിക്കുന്നു ? എന്നിലുള്ള ശക്തിയെ കുറിച്ച് ഓർക്കാതെ  അതിനെ ഉപയോഗപ്പെടുത്താതെ  ഒന്ന് പൊരുതി കൂടി  നോക്കാതെ  ഞാൻ കീഴടങ്ങുകയോ ? അനാവശ്യമായ ഏതൊരു വസ്തുവിനേയും സ്വയം പുറം തള്ളാനുള്ള  ശരീരത്തിന്റെ കഴിവിനെ വിസ്മരിച്ചുകൊണ്ട്‌  വെറും ഒരു കീടത്തിനു മുന്നിൽ  അടിയറവു വെക്കാനുള്ളതാണോ . എന്റെ ഈ  ജന്മം .?

                      മനസ്സിനേയും  ശരീരത്തിനേയും ഏകാഗ്രതയോടെ നമ്മുടെ വരുതിയിൽ ആക്കിത്തീർത്താൽ, ഒരു രോഗത്തിനും  നമ്മുടെ ശരീരത്തെ ഒന്ന് സ്പർശിക്കുവാൻ പോലും സാധിക്കുകയില്ല എന്ന സ്വാമിജിയുടെ ഉപദേശം ഞാൻ മറന്നുപോയോ ?
                                                                                                                
              മയക്കത്തിന്റെ അഗാധതയിലേക്ക് നിപതിക്കുന്നതിനു മുൻപ്  പാതി അബോധാവസ്ഥയിൽ  എന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങൾ ആയിരുന്നൂവിത്. 

             അനന്തമായ കഴിവുകളും ശക്തിയുമുള്ള ഞാൻ  എന്തിന്  എനിക്ക് കാണാൻ പോലും സാധിക്കാത്ത  അത്രയും  ചെറുതായ ഒരു കീടത്തിനു മുന്നിൽ കീഴടങ്ങുന്നു  എന്റെ ജീവൻ അടിയറവു വെക്കുന്നു .?

                എന്നിലുള്ള കഴിവിന്റെ ആയിരത്തിൽ ഒരംശം മാത്രം മതി, ഈ നികൃഷ്ട്ട വസ്തുവിനെ എന്നിൽ നിന്നും  പുറം തള്ളാൻ  അതിനു വേണ്ടത് ആത്മവിശ്വാസമാണ്  എന്നിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണർത്താനുള്ള ആത്മവിശ്വാസം .

              ഈ ആത്മവിശ്വാസത്തിന്റെ നേർരൂപമായിട്ടായിരുന്നു  മുറിച്ചു മാറ്റപ്പെട്ട ആ വൃക്ഷം  ഒരു സ്ഫോടനം കണക്കെ  എന്റെ മനസ്സിനുള്ളിലേക്ക് പറന്നിറങ്ങിയത് .

                  ആ സ്ഫോടനങ്ങൾ ശരീരമാസകലം വ്യാപിക്കുന്നു  നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യം  തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമത്തിൽ  എന്റെ പടയാളികൾക്കു ലഭിച്ച ഏറ്റവും വലിയ  ഊർജ്ജമായിരുന്നൂവത് .

                ഞാൻ കണ്ണുകൾ അടച്ച് മനസ്സ് ഏകാഗ്രമാക്കി  ശരീരത്തിലെ ഓരോ അവയവങ്ങളെയും   മനസ്സിലേക്ക് കൊണ്ടുവന്നു, ഇവിടെ എനിക്ക് നഷ്ട്ടപ്പെടാൻ ഒന്നുമില്ല  നേടാൻ ഒരുപാടുണ്ട് .

              ഉൽക്കണ്ഠകൾ   ഒഴിഞ്ഞ മനസ്സിൽ നിന്നും ആത്മവിശ്വാസത്തിന്റെ ശക്തി ഉറവയെടുത്തുതുടങ്ങി .

              കീഴടങ്ങരുത്  ഇത് അവസാന വട്ട പോരാട്ടമാണ്  സ്വന്തം രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള  ജീവൻ മരണ പോരാട്ടം , ഇവിടെ തോറ്റാൽ പിന്നെ ഞാനില്ല . വിജയം മാത്രമാണ്  എന്റെ ലക്ഷ്യം  എന്റെ കഴിവുകൾ അപാരമാണ് എനിക്കിതിനു കഴിയും  ഈ ഒരു അവസരത്തിനു വേണ്ടിയല്ലേ ഞാൻ കാത്തിരുന്നത്  നേർക്കുനേർ പോരാട്ടത്തിന്  ഇതാണാസമയം .

                 ആത്മവിശ്വാസമാകുന്ന ശക്തി എന്റെ ബ്രെയിനിനെ ഉത്തേജിപ്പിച്ചു കഴിഞ്ഞിരിക്കുന്നു  ശിരസ്സിനുള്ളിൽ നിന്നും  ശരീരത്തിന്റെ നാനാ ഭാഗത്തേക്കും സന്ദേശങ്ങൾ പാഞ്ഞുകൊണ്ടിരുന്നു .

                ചൂടുപിടിച്ച രക്തം മനസ്സിന്റെ സന്ദേശവാഹകരായി മാറിക്കഴിഞ്ഞു .

        അവസാനവട്ട പോരാട്ടത്തിനായി എന്റെ പടയാളികൾ ആർത്തലച്ചു വരികയാണ്  ശരീരത്തെ മോചിപ്പിക്കുന്നതിനായി   ഓരോ അണുവിലേക്കും അവർ കുതിച്ചെത്തുന്നു .

                എന്റെ ശരീരം ഒരു പോർക്കളമായി മാറിക്കഴിഞ്ഞിരിക്കുന്നു  നഷ്ട്ടപ്പെട്ട് പോയിക്കഴിഞ്ഞിരുന്ന ആത്മവിശ്വാസം അതിന്റെ ഇരട്ടിയായി എന്നിലേക്ക് പൂർണ്ണമായും തിരിച്ചെത്തി  അത് എന്റെ ഓരോ അണുവിലും ഊർജ്ജം നിറച്ചു .

                           അവസാന ശ്വാസം തിരിച്ചു പിടിക്കുന്നതിനായി, ശരീരവും   മനസ്സും കൈമെയ് മറന്ന് പൊരുതുകയാണ്  സ്വന്തംനിലനിൽപ്പിനുവേണ്ടി  ശരീരവും മനസ്സും രോഗാണുക്കൾക്കെതിരെ ആഞ്ഞടിക്കുകയാണ് .

                               ഓർമ്മകൾ എന്നിൽ നിന്നും വിട്ടു പോകുന്നതിന്റെ അവസാന നിമിഷങ്ങളിൽ എന്റെ ശരീരം അമിതമായി വിയർത്തു തുടങ്ങി .

                                    കീഴടങ്ങിയ പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതായി എന്റെ അബോധ മനസ്സിൽ എനിക്ക് തോന്നിയോ  ? എന്റെ പടയാളികളുടെ ശക്തി അനുനിമിഷം വർദ്ധിച്ചു കൊണ്ടിരുന്നു  .

                      തിരിച്ചു പിടിക്കപ്പെട്ട സ്ഥലങ്ങളിൽ  വിജയത്തിന്റെ കാഹളങ്ങൾ മുഴങ്ങുന്നുണ്ടോ ? എന്റെ ശരീരം അമിതമായി വെട്ടിവിയർത്തു കൊണ്ടിരുന്നു.
                                                *******************

                             
        
         രണ്ടു ദിവസം അബോധാവസ്ഥയിൽ ആയിരുന്നൂവെന്ന് .., ഞാൻ പിന്നീടാണ് അറിഞ്ഞത് .

                   കണ്ണ് തുറന്ന് നോക്കുമ്പോൾ .., എനിക്കു ചുറ്റും ചിരിച്ചു കൊണ്ട് നിൽക്കുന്ന ആശ്രമ അന്തേവാസികൾ  .

                 നാലാം ദിവസം നടന്ന രക്തപരിശോധനയിൽ ..; ഞെട്ടിപ്പിക്കുന്ന ആ സത്യം ഞാനറിഞ്ഞു .

                  എയിഡ്സിന്റെ ഒരു അണുപോലും എന്റെ ശരീരത്തിലില്ലായെന്ന് ....; ഒന്നൊഴിയാതെ എല്ലാത്തിനേയും  എന്റെ ശരീരം നാമാവിശേഷമാക്കിതീർത്തുകഴിഞ്ഞിരിക്കുന്നു .

                    എന്റെ തോളിൽ തട്ടി സ്വാമിജി എന്നോട് പറഞ്ഞു .

       ''മെഡിക്കൽ സയൻസിന്റെ അത്ഭുതമാണ് .., നീ ... ലോകത്ത് ആദ്യമായി എയിഡ്സിനെ അതിജീവിച്ചവൻ  . അതും സ്വന്തം ഇഛാശക്തി കൊണ്ടും  കഠിന പ്രയത്നം കൊണ്ടും മാത്രം . ഈ ലോക ജനതക്ക് ഒരു വഴികാട്ടിയാണ് നീ  മരുന്നുകൾ കൊണ്ട് സാധിക്കാത്തത്  മനോധൈര്യം കൊണ്ടും   ആത്മവിശ്വാസം കൊണ്ടും , ജീവിതശൈലീ കൊണ്ടും  നേടിയെടുത്തവൻ .

 എയിഡ്സിനെതിരെ മാത്രമല്ല ഏത് രോഗങ്ങൾക്കെതിരേയും വിജയം വരിക്കാൻ ഉത്തമമായ ഒരു മാർഗ്ഗം കാണിച്ചു കൊടുത്തവൻ. 

                    ഇനി നിന്റെ പ്രവർത്തന മേഖല ഇവിടെയല്ലാ , നീ പോകണം , ഈ ലോകത്തിൽ കഷ്ട്ടത അനുഭവിക്കുന്ന  എയിഡ്സ് രോഗികളുടെ ഇടയിലേക്ക്  നിന്റെ ജീവിത വിജയം അവർക്ക് മാത്രകയാക്കി കാണിച്ചു കൊടുക്കുവാൻ .

                   തളർന്നു കൊണ്ടിരിക്കുന്ന അവരുടെ മനസ്സുകൾക്ക് പുതു ഉത്തേജനം നൽകുവാൻ  മനുഷ്യ മനസ്സിനും  ശരീരത്തിനും അസാദ്ധ്യമായി ഒന്നുമില്ലെന്ന് കാണിച്ചു കൊടുക്കുവാൻ .

               എയിഡ്സ് എന്ന മഹാമാരിയെ ഈ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാൻ നിന്റെ സഹായം ഈ ലോകത്തിന്  ആവശ്യമുണ്ട് , എയിഡ്സ് ജീവിതത്തിന്റെ അവസാന വാക്കല്ലെന്ന്  അനേക  ലക്ഷം രോഗികൾക്ക് , നീ  മനസ്സിലാക്കിക്കൊടുക്കണം  നിന്റെ ജീവിതമാകുന്ന ഉദാഹരണത്തിലൂടെ .''

                    ഏകദേശം ഒരു വർഷത്തിനു ശേഷം സ്വാമിജിയുടെ അനുഗ്രഹം വാങ്ങി ആ ആശ്രമത്തോട്‌ വിടപറഞ്ഞ് പുതിയൊരു കർമ്മപാതയിലേക്ക്  പുതിയൊരു ദൗത്യത്തിലേക്ക് പടിയിറങ്ങുമ്പോൾ  ലോകത്തിനു മുഴവൻ പ്രകാശം പരത്തുവാനായി സൂര്യൻ ഉദിച്ചുയർന്നു വരുകയായിരുന്നു .


                                      ************************************

                 

               
                 

Popular posts from this blog