ഇന്ന് നമ്മൾ കാണുന്ന  ഏതൊരു വസ്തുവിന്റെയും പ്രവർത്തനത്തിന്റെ ഉള്ളിലേക്ക് നാം ഇറങ്ങി ചെന്നിട്ടുണ്ടോ ? അല്ലെങ്കിൽ അതിനെക്കുറിച്ച് നാം കൂലം കൂഷിതമായി ചിന്തിച്ചു നോക്കിയിട്ടുണ്ടോ , ഇല്ല  കാരണം നമുക്ക് എല്ലാം നിസ്സാരമാണ്.

               ഉദാഹരണത്തിന്  ഒരു ടെലിവിഷൻ എങ്ങിനെ പ്രവർത്തിക്കുന്നു ?എവിടെയോ നടക്കുന്ന കാര്യങ്ങൾ  അവിടെ നിന്നും എത്രയോ കാതമകലെ ഇരിക്കുന്നവരിലേക്ക്  മിഴിവുറ്റ ചിത്രങ്ങൾ ആയും  ശബ്ദമായും ഇത്രയും ദൂരം സഞ്ചരിച്ച്  അവിടെ നടക്കുന്ന അതെ സമയത്തു തന്നെ  നമ്മുടെ അടുക്കലേക്ക് എത്തുന്നില്ലേ .

                 എങ്ങിനെ , എവിടെയോ നടക്കുന്ന ചിത്രങ്ങളെയും  ശബ്ദങ്ങളേയും  തരംഗങ്ങൾ ആക്കി പ്രകാശവേഗത്തിൽ സഞ്ചരിപ്പിച്ച്  അവയെ വീണ്ടും ചിത്രങ്ങൾ ആയും  ശബ്ദമായും പരിവർത്തനം നടത്തി ദ്രിശ്യയോഗ്യമാക്കുന്ന ഈ പ്രിക്രിയയിൽ എത്രയോ ബുദ്ധിജീവികൾ തല പുകച്ചിട്ടുണ്ടായിരിക്കും ?ഒരു സെക്കന്റിന്റെ എത്രയോ ചെറിയൊരു അംശത്തിലാണ് ഇതെല്ലാം നടക്കുന്നത് . എന്നാൽ കാണുന്ന നമുക്ക് ഇതെല്ലാം നിസ്സാരമാണ്  അങ്ങിനെ അതിനെ നിസ്സാരവൽക്കരിക്കതെ അതിന്റെ പിന്നിലുള്ള പ്രയത്നത്തെ നാം കാണണം  എങ്ങിനെ അവർക്കിതു കഴിഞ്ഞു എന്നു നാം ചിന്തിച്ചു നോക്കണം.

               നമ്മളെപ്പോലെത്തന്നയുള്ള മനുഷ്യരുടെ കഴിവുകൾ ആണത് . ആ കഴിവുകൾ അവർക്ക് എങ്ങിനെയുണ്ടായി ?

            അതവരുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് . പലപ്പോഴും അവർ തോറ്റു പോയിരിക്കാം , പക്ഷേ എന്നിട്ടും അവർ അതിൽ നിന്നും പിന്മാറിയില്ല  എനിക്കിതു കഴിയും എന്ന ആത്മവിശ്വാസത്തിലൂടെ അവർ അത് നേടിയെടുക്കുക തന്നെ ചെയ്തു .

  ഒരു മനുഷ്യന്റെ ചിറകുകൾ ആണ് അവന്റെ ചിന്തകൾ   അതിൽ അഗ്നി പടർത്തണം .

 നമുക്ക് തിരിച്ചു വരാം .. ഏതൊരു രോഗത്തിനുമുള്ള പ്രതിമരുന്നു നമ്മുടെ ശരീരത്തിൽ തന്നെയുണ്ട് . അതായത് ഏത് വൈറസ്സിനെയും ഉന്മൂലനം ചെയ്യുവാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട് , നമ്മുടെ ശരീരം തന്നെ ഏറ്റവും വിദഗ്ദ്ധനായ ഡോക്ടറും  അതുപോലെ തന്നെ ഏറ്റവും വിദഗ്ദ്ധമായ ഒരു ഫാക്ടറിയും കൂടിയാണ്  പക്ഷേ ആ കഴിവിനെ നമ്മൾ ഉണർത്തിയെടുക്കണം .

    അത് ഏത് രോഗങ്ങളും ആയിക്കോട്ടെ  എല്ലാത്തിനേയും നമുക്ക് വരുതിയിൽ നിറുത്താൻ കഴിയും .

           അതിനു വേണ്ടത് മുൻപ് പറഞ്ഞത് പോലെയുള്ള അജഞ്ചലമായ കർമ്മശക്തിതന്നെയാണ് .

    

             രോഗങ്ങൾക്കെതിരായ യുദ്ധത്തിൽ മരുന്നുകളുടേയും കൃത്യമായ ചിക്ത്സയുടെയും പങ്ക് വളരെ വലുത് തന്നെയാണ്  എന്നാൽ മനസ്സും ശരീരവും  അതിനെ പിൻതുണക്കുന്നില്ലെങ്കിൽ  അത് നിഷ്ഫലം .

                  മരുന്നുകൾ നമ്മുടെ സൈനീകർക്ക് പരോക്ഷമായ ഒരു പിന്തുണ ഒരു ഊർജ്ജം പ്രധാനം ചെയ്യുന്നു . അത് നമ്മുടെ അന്തിമ വിജയത്തെ കൂടുതൽ ആയാസരഹിതമാക്കിമാറ്റുന്നു.

                ഞാൻ വീണ്ടും ഒരു ഉദാഹരണത്തിലേക്കു വരാം . 

                                 ഭാരം വലിച്ചു നീങ്ങുന്ന ഒരു കൈവണ്ടിക്കാരനെ സങ്കൽപ്പിക്കുക . അയാൾ ഭാരം വഹിച്ചുകൊണ്ട്  ഒരു കയറ്റം കയറുകയാണ്  ആരും സഹായത്തിന് ഇല്ലെങ്കിലും  അയാൾ അത് വലിച്ചു  കയറ്റുക തന്നെ ചെയ്യും . എന്നാൽ മറ്റൊരാൾ ആ കൈവണ്ടി തള്ളിക്കൊടുക്കുകയാണെങ്കിൽ  അല്പം കൂടി ആയാസരഹിതമായി ആ ഭാരം വലിച്ചു കയറ്റുവാൻ അയാൾക്ക് സാധിക്കും .എങ്കിലും പരമമായി അയാളുടെ ശക്തിയും  ആത്മവിശ്വാസവും തന്നെയാണ് മുന്നിൽ നിൽക്കുന്നത് .

                ഈ രീതിയിലുള്ള ഒരു സപ്പോട്ടീവ് ആക്ട്‌ ആണ് മരുന്നുകൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്നത് . എന്നാൽ നമ്മൾ ആണെങ്കിലോ  മരുന്നുകൾക്ക് അസാധാരണമാം വിധത്തിൽ ആശ്രിതത്വം നൽകുന്നു  ജോണിന്റെ പനി മാറിയതിൽ നിന്നും ഇത് വ്യക്തമായിരിക്കും .

              അസാമാന്യമായ ഉൾക്കരുത്തുള്ളവർക്ക് മാത്രമേ  മുക്തി നേടാനാകൂ എന്നാൽ എല്ലാവരും  തന്നിൽ സ്വയം വിശ്വാസം അർപ്പിക്കാതെ മരുന്നുകളിൽ മാത്രമാണ് അമിതമായി ആശ്രയിക്കുന്നത്  . മരുന്നുകളാണ് ഏറ്റവും വലുത് എന്നവർ ചിന്തിക്കുന്നു .

                 എപ്പോഴും  എനിക്കിതിനു കഴിയും  എനിക്കിതിനു കഴിയും  എന്ന് സ്വയം ഉരുവിട്ടുകൊണ്ടിരിക്കുക  . അങ്ങിനെ മനസ്സിനെ ബലപ്പെടുത്തുക  രോഗത്തിന്റെ വലുപ്പത്തെക്കുറിച്ച് ആലോചിച്ച് ഭയപ്പെടാതെ  എനിക്ക് സാധാരണ വരുന്ന ഒരു പനിയാണെന്ന്  സങ്കൽപ്പിക്കുക . ഒന്നിനും എന്നെ തോൽപ്പിക്കാനാകില്ല  എന്റെ ശരീരത്തെ കീഴടക്കാനാകില്ല  എനിക്കിതിനു കഴിയും  ഞാനീ  രോഗാണുവിനെ തുരത്തും  എന്നിങ്ങനെ ചിന്തിച്ചു  കൊണ്ട് മനസ്സിന്റെ ശക്തിയെ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുക .അതുപോലെ തന്നെ രോഗത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കാതെ ..., താൻ പൂർണ്ണ ആരോഗ്യവാനാണ്  ആരോഗ്യവാനാണ്  എന്ന് മനസ്സിനെ അടിക്കടി ബോദ്ധ്യപ്പെടുത്തുക .

          ആയതിനാൽ ഒരിടത്തും ചടഞ്ഞുകൂടി ഇരിക്കാതെ  എപ്പോഴും ആക്ടീവ് ആയിരിക്കാൻ ശ്രമിക്കുക , ഈ ആക്ടീവിനസ്സ് .., നമ്മുടെ ഊർജ്ജസ്വലതയെ  വർദ്ധിപ്പിക്കുന്നു .

               അലസനായി  ചിന്താശീലനായി  ഒരിടത്ത് ചടഞ്ഞുകൂടി ഇരിക്കുമ്പോൾ ആണ്  ചിന്തകൾ നമ്മുടെ  മനസ്സിനെ കീഴടക്കാനായി എത്തുന്നത് .

              അപ്പോൾ നാം മനസ്സിനെക്കുറിച്ച് കൂടുതൽ അറിയേണ്ടിവരും  അത് നാളെ .

Popular posts from this blog

The Incredible life..