68

              എന്താണ് മനസ്സ്  ഏതാണ് മനസ്സ് ?, അതിനെ  പൂർണ്ണമായും മനസ്സിലാക്കിയവർ ഉണ്ടോ  അതിന്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുമോ .

       മനസ്സ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്  ശരീരത്തിലെ ഏത് അവയവമാണ് മനസ്സ്  ഹൃദയമാണെന്ന് ചിലർ പറയുന്നു എന്നാൽ എനിക്കങ്ങനെ തോന്നുന്നില്ല  കാരണം ഹൃദയത്തിന് സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയുമോ ?

              ഹൃദയവും  മറ്റ് ശരീരത്തിലെ ഏത് അവയവങ്ങളും ബ്രയിനിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്  അപ്പോൾ ബ്രെയിൻ ആണോ മനസ്സ്  അല്ല എന്നു തന്നെ പറയേണ്ടിവരും .

               ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങളേയും  വിചാരങ്ങളേയും  പ്രവർത്തങ്ങളേയും നിയന്ത്രിക്കുന്നത്‌ ബ്രെയിനാണ്  അത് തന്നെയാണ് കോപത്തെയും .., താപത്തെയും, ദു:ഖത്തേയും  സന്തോഷത്തേയും തിരിച്ചറിയുവാനുള്ള കഴിവ് നൽകുന്നത്  ദു:ഖകരമായ സമയത്ത് ആരെങ്കിലും ചിരിക്കുമോ ? സന്തോഷത്തിൽ ദു:ഖിതരായിരിക്കുമൊ ?

            ഏത് വികാരങ്ങളെയാണോ അതത് സമയത്ത് പ്രതിഫലിപ്പിക്കേണ്ടത്  എന്നത് സന്ദർഭത്തിന് അനുസ്രതമായി വിശകലനം ചെയ്ത് വേണ്ട തരത്തിലുള്ള നിർദ്ദേശങ്ങൾ ബ്രെയിൻ നമുക്ക് തരുന്നു  ഇതിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന അവസ്ഥക്കാണ്‌  നമ്മൾ മനോരോഗം എന്ന് വിളിക്കുന്നത്‌  അവിടെ അയാളുടെ ബ്രെയിനിന് സന്ദർഭോജിതമായി കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവ് നഷ്ട്ടപ്പെടുന്നു  വിവേചനശക്തിയില്ലാത്ത ബ്രെയിൻ സന്തോഷത്തിന്റെ സമയത്ത് ദു:ഖിക്കുന്നു  അതുപോലെ തന്നെ തിരിച്ചും ചെയ്യുന്നു .

               അപ്പോൾ സ്നേഹമടക്കമുള്ള ... എല്ലാ വികാരങ്ങളുടേയും കേന്ദ്രബിന്ദു ബ്രെയിൻ ആണ്പിന്നെ എന്തുകൊണ്ട് സ്നേഹമെന്നാൽ മനസ്സാണ്  മനസ്സെന്നാൽ ഹൃദയമാണ് എന്നുള്ള പരസ്പര ബന്ധിത അർത്ഥങ്ങൾ രൂപപ്പെട്ടിരിക്കുന്നത് .

            സ്നേഹത്തിന്റെ സിമ്പലാണ് ഹൃദയമെന്ന്  നാമെല്ലാം കരുതുന്നു  അപ്പോൾ ഹൃദയമാണോ മനസ്സ്  

                അല്ല  പിന്നെ എന്താണ് ഈ മനസ്സ് , ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് അല്ലെങ്കിൽ ഏത് അവയവത്തെയാണ് മനസ്സ് എന്ന വാക്കുകൊണ്ട് അർത്ഥമാക്കേണ്ടത്‌ , ശാസ്ത്രീയമായ ഒരു നിർവ്വചനം ഇക്കാര്യത്തിൽ അസാദ്ധ്യമാണ് .

                   മനുഷ്യന്റെ എല്ലാ അവയവങ്ങളും ചേർന്ന ഒരു കൂട്ടായിമയിൽ നിന്ന് ഉരിത്തിരിയുന്ന ഒരു ഇൻവിസിബിൾ പവ്വർ ആയി മനസ്സിനെ വേണമെങ്കിൽ നിർവ്വചിക്കാം . ഇത് അദ്രിശ്യമായിരിക്കുന്ന ഒരു  ശക്തിയാണ് , എന്നാൽ ആക്ടീവുമാണ്  ഒരു പാടു പ്രഹേളികകളുടെയും  ഒരു പാട് ഉത്തരങ്ങളുടേയും സമ്മിശ്രം . അതിന്റെ കഴിവുകൾ പൂർണ്ണമായും ചികഞ്ഞെടുത്തവർ വിരളം . അതിന്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നവർ അപൂർവ്വം .

                 ''super  power "'', അതിനും മേലേക്കും നിർവ്വചിക്കാൻ സാധിക്കാവുന്ന ശക്തി , ഗതിയെത്തന്നെ തിരിച്ചുവിടാൻ  കഴിയുന്നത്ര അസാമാന്യ കഴിവുകൾ ഉൾക്കൊള്ളുന്ന ശരീരത്തിന്റെ കേന്ദ്രബിന്ദു  അതാണ്‌ മനസ്സ് ..!ഈ മനസ്സിനെ നമ്മുടെ വരുതിയിൽ ആക്കിയാൽ  അതിന്റെ കഴിവുകളെ നേരാംവണ്ണം ഉപയോഗിച്ചാൽ  പിന്നെ അസാദ്ധ്യമായി ഒന്നുമില്ലായെന്ന് നമ്മൾ മനസ്സിലാക്കും  എന്നാൽ ഇത് അത്ര എളുപ്പമല്ല  കാരണം മനസ്സൊരു മടിയനാണ്  സാധാരണ മടിയനല്ല .., കുഴിമടിയൻ .

                  എന്നാൽ ഉത്തേജിപ്പിച്ചു കഴിഞ്ഞാൽ  അനുനിമിഷം വർദ്ധിച്ചു വരുന്ന ശക്തിയോടെ അത് കുതിച്ചു  കൊണ്ടിരിക്കും  അതിന്റെ വേഗത നിർവ്വചിക്കാവുന്നതിലും അപ്പുറമാണ്  എണ്ണയിട്ട യന്ത്രം കണക്കെ  അതവിരാമം പ്രവർത്തിച്ചു കൊണ്ടിരിക്കും അതിനെ തടഞ്ഞു നിറുത്തുവാൻ ഒരു മതിൽ കെട്ടുകൾക്കും സാധ്യമാകില്ല  അതിന്റെ വളർച്ചയെ കടിഞ്ഞാണിടാൻ ഒരു ശക്തികൾക്കും കഴിയുകയില്ല  .

               ഈ super natural power ന്റെ കഴിവിൽ നടക്കാത്തതായി ഒന്നുമില്ല  നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാം  നമ്മുടെ ആശകൾക്കും ദുരാശകൾക്കും കടിഞ്ഞാണിടാം  നമ്മളെ മൊത്തത്തിൽ  തന്നെ നിയന്ത്രണ വിധേയമാക്കാം , എന്തിന് നമ്മുടെ ശരീരത്തിന് ഒരു ആവരണമായി  അദ്രിശ്യമായ ഒരു ശക്തിയെ നമുക്ക് ഉൽപാദിപ്പിക്കാം  ഒരു രോഗങ്ങൾക്കും നമ്മളെ തൊടാനാവില്ല .ഒരു മാനസീക സംഘർഷങ്ങൾക്കും നമ്മളെ സ്പർശിക്കാനാവില്ല , ഒരു ഛിദ്രശക്തികൾക്കും നമ്മളെ തകർക്കാനാവില്ല .

                    നമ്മുടെ ശരീരത്തിലുള്ള  നമുക്ക് ആവശ്യമില്ലാത്തതായ ഏതൊരു വസ്തുവിനേയും പുറംതള്ളാൻ  മാനസീകമായ ഈ ശക്തികൊണ്ട് മാത്രം കഴിയുന്നു  മനസ്സാണ് ശരീരത്തിന്റെ എല്ലാം 

            ' super  power from unexplained sources ...''  പക്ഷേ ., ആ ഒരു മാനസീക തലത്തിലേക്ക് ഏതൊരു മനുഷ്യനും എത്തിച്ചേരേണ്ടതുണ്ട് . എന്നാൽ അത് അത്ര എളുപ്പമല്ല ഏറ്റവും  കഠിനവും .. ദുർഘടവുമായ ഒരു പ്രവേശന കവാടമാണത് .എന്നാൽ അതിലേക്ക് എത്തിച്ചേർന്നാൽ  അതിനപ്പുറത്ത് വിശാലവും  സുതാര്യവുമായൊരു ലോകമാണ്  അത് അനുഭവിച്ചു തന്നെ അറിയണം .

                       ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും വിശ്രമം അനിവാര്യമാണ് , എന്നാൽ മനസ്സിനതിന്റെ ആവശ്യമില്ല . ഉരുക്കും തോറും സ്വർണ്ണത്തിന്റെ മാറ്റ് കൂടും എന്ന് പറയുന്നത് പോലെ   മനസ്സിനെ കൂടുതൽ ഉപയോഗിക്കും തോറും അത് കൂടുതൽ കൂടുതൽ പ്രവ്ർത്തനോന്മുഖമായിത്തീരുന്നു .

         എങ്ങിനെ മനസ്സിനെ നിയന്ത്രണ വിധേയമാക്കിതീർക്കാം , അതായത് മനസ്സിനേയും ശരീരത്തിനേയും എങ്ങിനെ ഒരേ നേർരേഖയിൽ വരുത്താം  അതിനാദ്യം വേണ്ടത് ജീവിത ചര്യകളുടെ വ്യതിയാനമാണ് , ജീവിതചര്യകളുടെ വ്യതിയാനം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത് . അനാവശ്യമായ ആതായത്  ശരീരത്തിന് ദോഷകരമാകുന്ന ഏതൊരു വസ്തുക്കളുടെയും വർജജീകരണമാണ് , ഈ വർജ്ജീകരണം . നമ്മുടെ ശരീരത്തെ ആത്മീയവും ശാരീരികവുമായി ശക്തിപ്പെടുത്തുന്നു. 

                     രണ്ടാമതായി ചിട്ടയായ ധ്യാനം, പിന്നെ കഠിനമായ അർപ്പണ മനോഭാവം, ഒരുപക്ഷേ  വർഷങ്ങൾ വേണ്ടിവന്നേക്കാം  നമ്മൾ ആ തലത്തിലേക്ക്  എത്തിച്ചേരാൻ .

              ഏറ്റവും ആത്യന്തികമായ ഈ വിജയം നമ്മൾ നേടിക്കഴിഞ്ഞാൽ  പിന്നെയുള്ള അനുബന്ധഘടകങ്ങൾ എല്ലാം  നമുക്ക് വളരെ എളുപ്പത്തിൽ നേടിയെടുക്കാവുന്നതെയുള്ളൂ .

               അടുത്തതാണ് ലക്ഷ്യം .

Popular posts from this blog

The Incredible life..