71


           അന്നൊരു ഞായറാഴ്ച്ചയായിരുന്നു  രാവിലത്തെ പത്രം കിട്ടിയ ഞാൻ   ഞെട്ടിപ്പോയി  എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല  ആഹ്ലാദം കൊണ്ട് പൊട്ടിച്ചിരിക്കണോ അതോ കരയണോ എന്ന് പോലും തിരിച്ചറിയാനാകാത്ത നിമിഷങ്ങൾ , ഞരമ്പുകൾ വലിഞ്ഞു മുറുകുന്നു  ഹൃദയം ഉൽക്കണ്ടകൊണ്ട് താളം തെറ്റി മിടിക്കുന്നു .

          ''എയിഡ്സിന് മരുന്ന് കണ്ടു പിടിച്ചിരിക്കുന്നു !'', ഞാനാ വാർത്തയിലേക്ക് തന്നെ വീണ്ടും വീണ്ടും ഉറ്റുനോക്കി  തമിഴ്നാട്ടിലാണ് സംഭവം  ഒരു സിദ്ധൻ അവകാശപ്പെടുന്നു . എയിഡ്സിന് ഫലപ്രദമായ മരുന്ന് തന്റെ കൈയ്യിലുണ്ടെന്ന് ..'', പാരമ്പര്യമായി ലഭ്യമായ താളിയോലകൾ വിശകലനം ചെയ്താണ് ഈ മരുന്ന് താൻ കണ്ടുപിടിച്ചതെന്ന് അയാൾ സമർത്ഥിക്കുന്നു  അതങ്ങനെ തുടരുന്നു .

            എന്തോ അത് വായിക്കുംതോറും എന്നിലെ സന്തോഷം കെട്ടടങ്ങിക്കൊണ്ടിരുന്നു  ഒരു പൊരുത്തക്കേട് , എവിടെയോ ഒരു വിശ്വാസയോഗ്യമില്ലായിമ  കാരണം ഒന്നാമത്  ഞാനത് കണ്ടത് മുഖ്യ പേജിൽ ആയിരുന്നില്ല . ഇത്രയും വലിയൊരു സംഭവം വലിയൊരു വാർത്തയായിത്തന്നെ പത്രങ്ങളിൽ പ്രത്യക്ഷപ്പെടെണ്ടതല്ലേ ? എന്നാൽ ഇത് പത്രത്തിന്റെ അവസാന പേജിൽ ഒരു പരസ്യം പോലെയാണ്  കൊടുത്തിരിക്കുന്നത് .

             സംശയ നിവാരണത്തിനാണെങ്കിൽ സ്വാമിജിയും സ്ഥലത്തില്ല അദ്ദേഹം ആംസ്റ്റർഡാമിൽ ആണ് ലോകത്ത് മെഡിസിൻ രംഗങ്ങളിൽ ഉണ്ടായിട്ടുള്ള പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു സെമിനാറിലെ ക്ഷണിതാവ് ആണ് അദ്ദേഹം ഏകദേശം പതിനഞ്ചു ദിവസത്തിനു ശേഷമേ അദ്ദേഹം തിരിച്ചെത്തുകയുള്ളൂ  അദ്ദേഹം വരുമ്പോൾ കാണിക്കാനായി ഞാനാ പേപ്പർ എടുത്തുവെച്ചു .

                 അന്നു രാത്രി ഞാനൊരു സ്വപ്നം കണ്ടു  പൂക്കൾ നിറഞ്ഞു നിൽക്കുന്ന താഴ്വരയിലൂടെ വെള്ളക്കുതിരകളെ പൂട്ടിയ ഒരു തേരിൽ ഞാൻ പാഞ്ഞു പോകുന്നു ആ താഴ്വാരം മുഴുവനും പല നിറത്തിലും  സുഗന്ധത്തിലും ഉള്ള പൂക്കളായിരുന്നു  ആരോഗ്യദ്രിഡഗാത്രനായ ഒരു സുമുഖനായിരുന്നു ഞാൻ  എന്നേയും വഹിച്ച്  ആ തേര്  താഴ്വാരങ്ങളും  സമതലങ്ങളും സമുദ്രങ്ങളും  താണ്ടി കുതിച്ചു കൊണ്ടിരുന്നു  അവസാനം താമരയിതളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന ഒരാമ്പൽതടാകത്തിന് സമീപമതെത്തി  സ്വർണ്ണമീനുകൾ തത്തിക്കളിക്കുന്ന ആ തടാകത്തിനു സമീപത്തായി പുല്ലുകൾ കൊണ്ട് മേഞ്ഞൊരു പർണ്ണശാല  അതിൽ അപ്സരസ്സിനെപ്പൊലെ സുന്ദരിയായൊരു യുവതി ...; എനിക്കായി കാത്തിരിക്കുന്നു  എന്നെ കണ്ടയുടൻ  അവൾ ഓടിവന്നെന്റെ മാറിലേക്ക് വീണു .

                 ഉറക്കത്തിൽ ഞാൻ ചിരിച്ചുവോ?, ഒരു പക്ഷേ ചിരിച്ചിരുന്നിരിക്കണം എന്നെനിക്ക് തോന്നി  .
                                                                            

               സ്വാമിജി വന്നയുടനെ ആ വാർത്തയുടെ ആധികാരികത എടുത്ത് വെളിയിലിട്ടു തന്നു  ശുദ്ധ തട്ടിപ്പ് എന്നാണ് ആ വാർത്തയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം .

            അത് കേട്ടതോടെ ഉള്ളിൽ തെളിഞ്ഞ പ്രത്യാശയുടെ ഒരു തിരിനാളം അണഞ്ഞ പോലെ എനിക്ക് തോന്നി   പിന്നെ ഞാൻ അതെക്കുറിച്ച് ഒന്നും ചോദിച്ചില്ല  എങ്കിലും അന്ന് രാത്രി കണ്ട  സ്വപ്നത്തിന്റെ അലയൊലികൾ എന്റെ മനസ്സിൽ തങ്ങിനിൽപ്പുണ്ടായിരുന്നു , സുഖകരമായി എന്നെ  തഴുകിയ ഒരു ഇളം തെന്നലായിരുന്നൂവത് .

               ''സ്വപ്നങ്ങൾക്ക് എന്തെങ്കിലും അർത്ഥങ്ങൾ ഉണ്ടോ സ്വാമിജീ ..?, അതിന് നമ്മളെ സ്വാധീനിക്കുവാൻ  കഴിയുമോ .''?

                           ''എന്തേ .., ജോണ്‍ ..''?

         ''സ്വമിജീ .., ഞാനൊരു സ്വപ്നം കണ്ടു  അതിന്റെ സുഖ സ്പർശനം എന്നിൽ നിന്നും വിട്ടകലുന്നില്ല  ഒരു പ്രത്യാശയായി അതെന്നിൽ തളിർത്തു നിൽക്കുന്നു .''

                               ''സ്വപ്നങ്ങൾ സത്യമോ , മിഥ്യയോ?മനുഷ്യകുലത്തിന്റെ ആവിർഭാവം മുതൽ അവൻ  ഉത്തരം തേടാൻ ശ്രമിക്കുന്ന ചോദ്യങ്ങളിൽ ഒന്ന് ..!, ശാസ്ത്രീയമായി വിശകലനം ചെയ്‌താൽ   അബോധമനസ്സിന്റെ ഒരു പ്രതിഭാസമാണ് സ്വപ്നങ്ങൾ .

                  നമ്മുടെ മനസ്സിനെ ഏറ്റവും കൂടുതൽ മഥിക്കുന്നതോ മൊഹിപ്പിക്കുന്നതൊ ആയതോ അല്ലെങ്കിൽ ഏതിനെയെങ്കിലും കുറിച്ച് നമ്മൾ കൂടുതൽ ഊന്നൽ നൽകുന്നതോ, ചിന്തിക്കുന്നതോ  ആയ കാര്യങ്ങളോ . അതുമല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ നമ്മൾ നിസ്സാരങ്ങൾ ആണെന്ന് കരുതുന്ന  കാര്യങ്ങളോ  ഇതിലും ചുരുക്കി പറഞ്ഞാൽ ദൈന്യം ദിന ജീവിതത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കുന്നതോ  അല്ലാത്തതോ , ആയ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇതിൽ പകുതിയിലധികവും  വസ്തുതകൾ നമ്മുടെ ബോധമണ്ഡലത്തിൽ നിലനിൽക്കാറില്ല  അവ ബോധമണ്ഡലത്തിൽ നിന്ന് മറഞ്ഞു പോകുമെങ്കിലും  ഉപബോധമണ്ഡലത്തിൽ അത് സ്റ്റോർ ചെയ്ത് വെക്കുന്നുണ്ട് .

               ഈ ഉപബോധമനസ്സ് ചില്ലറക്കാരനല്ല കേട്ടോ.?, അനേകായിരം കമ്പ്യൂട്ടർകളെക്കാൾ സ്റ്റോറേജ് ശേഷിയുള്ളതാണ് ഒരു മനുഷ്യന്റെ ഉപബോധമനസ്സ് .

              ഇങ്ങനെ നമ്മുടെ ഉപബോധമനസ്സിൽ സ്ഥാനം പിടിച്ച വസ്തുതകളുടെ ഒരു ചെറിയ പ്രതിഫലനമായി വേണമെങ്കിൽ  സ്വപ്നങ്ങളെ നിർവ്വചിക്കാം  എന്നാൽ പുരാതനമായ പല വിഖ്യാത ഗ്രന്ഥങ്ങളിലും  സ്വപ്നങ്ങൾ വരാൻപോകുന്ന സദ്‌സൂചനകളുടെയോ , ദു:സൂചനകളുടെയോ  നിമിത്തങ്ങൾ ആണെന്ന് പറയപ്പെടുന്നു .

        അതു പോലെ തന്നെ ചരിത്രത്തിലിടം പിടിച്ച പല ചക്രവർത്തിമാരും രാജാക്കന്മാരും തങ്ങൾ കണ്ട  സ്വപ്നങ്ങളുടെ വിശദീകരണങ്ങൾ തേടിയതായുണ്ട് . വിശുദ്ധ ബൈബിളിലും സ്വപ്നങ്ങളെക്കുറിച്ച് ധാരാളം പരാമർശങ്ങൾ ഉണ്ട് .

               ചില സ്വപ്നങ്ങൾ  അമാനുഷികിതയുള്ളതായി നമുക്ക് തോന്നും , എന്നാൽ ചില സ്വപ്നങ്ങൾ, നമ്മളെ എവിടെയൊക്കെയോ ചേർത്തു നിറുത്തുന്നു ചില സ്വപ്നങ്ങൾ നമ്മളെ ഞെട്ടിയുണർത്തുന്നു . എന്നാൽ ചില സ്വപ്നങ്ങൾ നമ്മളെ ശാന്തമായി തലോടുന്നു  മറ്റു ചില സ്വപ്നങ്ങൾ  എങ്ങോ കണ്ടതോ അനുഭവിച്ചതോ  നമ്മളെ തൊട്ട് മറഞ്ഞു പോയത് പോലെയൊക്കയൊ ഉള്ള  ഒരു ഓർമ്മ നമ്മിൽ ഉണർത്തുന്നു .

                 ചിലപ്പോൾ നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലെ ചില സംഭവങ്ങൾ  സ്വപ്നങ്ങളിലൂടെ  ദൈവം നമുക്ക് കാണിച്ചു തരുന്നതായിരിക്കാം .

      എന്നാൽ ചില സ്വപ്നങ്ങൾ  നമ്മുടെ മാനസീക സമ്മർദ്ധങ്ങളുടേയും  ഉൽക്കണ്ടകളുടേയും ഫലമായുണ്ടാകാം   അതാണ്‌ മുകളിൽ വിശദീകരിച്ചത് . തുടർച്ചയായി ഒരേ കാര്യത്തെക്കുറിച്ചുള്ള   ഓർമ്മകളും, ചിന്തകളും  തികട്ടി വരുമ്പോൾ ഉപബോധമനസ്സിന്റെ പ്രവർത്തനഫലമായി അതിനൊരു പിക്ച്ചറെസേഷൻ കൈവരുന്നതാണ് ചില സ്വപ്നങ്ങൾ  എന്നാൽ ചിലത്  കഴിഞ്ഞകാല ജന്മത്തിൽ നമ്മൾ കടന്നു പോന്ന  ചില സംഭവങ്ങളുടെയും , പ്രവർത്തനങ്ങളുടെയും  ഓർമ്മപ്പെടത്തലുകൾ ആയിരിക്കാം .

                ഒന്ന് ചിന്തിച്ചു നോക്കിയാൽ എത്രയോ മഹത്തായ ഒരു പ്രതിഭാസമാണല്ലേ  സ്വപ്നങ്ങൾ ?ഒരു സാങ്കേതിക വിദ്യയുടെയോ  സംവിധായകന്റെയൊ  തിരക്കഥയുടെയോ  സഹായം ഒന്നും തന്നെയില്ലാതെ  വിശാലമായ ക്യാൻവാസിൽ  മനോഹരമായ പിക്ചറെസേഷനും   അസാമാന്യമായ ക്രിയേറ്റിവിറ്റിയും നമുക്ക് കാഴ്ച്ചവെക്കുന്ന  സ്വപ്നങ്ങളുടെ   സൃഷ്ട്ടാവായ നമ്മുടെ മനസ്സിന്റെ  കഴിവുകളെ നമ്മൾ എന്ത് പേരിട്ടാണ്‌ വിളിക്കുക?

       സ്വപ്നമെന്ന പ്രിക്രിയ മനുഷ്യനു മാത്രമേ ഉള്ളൂ ? അതോ മൃഗങ്ങൾക്കുമുണ്ടോ  മൃഗങ്ങൾക്കും  ഉണ്ടായിരിക്കണം  കാരണം ചില മൃഗങ്ങളിൽ നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങളിൽ  ഗാഡമായ ഉറക്കത്തിന്റെ  ഏതോ ഘട്ടങ്ങളിൽ  സ്വപ്നങ്ങൾ പോലെയുള്ള  ഏതോ വൈകാരിക മുഹൂർത്തങ്ങളിലൂടെ  മൃഗങ്ങളും കടന്നു പോകുന്നുണ്ട് .

                    ഇതൊക്കെയാണെങ്കിലും ശാസ്ത്രകുലത്തിന് സ്വപ്നങ്ങളെക്കുറിച്ച് വിശ്വാസയോഗ്യമായ  അല്ലെങ്കിൽ അടിയുറച്ച ഒരു    വിലയിരുത്തൽ നടത്താൻ കഴിഞ്ഞിട്ടില്ല  എന്നാൽ വരും കാലങ്ങളിൽ  നമ്മുടെ സ്വപ്നങ്ങളെ  സ്വപ്നം കാണുന്ന അതേ സമയത്ത് തന്നെ  റെക്കോർഡ്‌ ചെയ്ത് അതിനൊരു പിക്ചറെസേഷൻ നൽകി, നമുക്ക് കാണാൻ സാധിക്കാവുന്ന ഒരു  സാങ്കേതിക വിദ്യയിലേക്കുള്ള ദൂരം  ശാസ്ത്രലോകത്തിന് അതിവിദൂരമല്ല എന്നാണ് എനിക്ക് തോന്നുന്നത് . 

Popular posts from this blog

The Incredible life..