The Incredible life..

                                                                   
                                                                                      73


                        ഒരിക്കൽ ഞാൻ സാമിജിയോട് ചോദിച്ചു ? ''സ്വാമിജി എന്തുകൊണ്ടാണ് ചിലർ നല്ലവരാകുന്നത് ചിലർ ദുഷിച്ചവരാകുന്നത് .? ഒരേ തരത്തിലുള്ള രൂപ ഭാവങ്ങളും അവയവങ്ങളും ഏവരിലും ഉണ്ടായിരിക്കേ ആളുകൾ എന്തുകൊണ്ട് പല തരക്കാരാകുന്നു ? ചിലർ ഡോക്ടർ ആകുന്നു  ചിലർ എഞ്ചിനീയർ ആകുന്നു  ചിലർ സ്പോര്ട്സ് മാൻ മാരാകുന്നു എല്ലാവരിലും ഉള്ള ശാരീരിക അവയവങ്ങൾ എല്ലാം ഒരു പോലെയായിരിക്കെ അവർ എന്തുകൊണ്ട്  പരസ്പരം വ്യത്യസ്ഥരാകുന്നു.? അതുപോലെ തന്നെ സ്വഭാവങ്ങളിലും പരസ്പരം വ്യത്യസ്ഥത പുലർത്തുന്നു ?''

                  ''ഈ തരംതിരിവുകൾ . അല്ലെങ്കിൽ വ്യത്യാസങ്ങൾ കുറെയെല്ലാം ജന്മവാസനകൾ കൊണ്ടും  പിന്നെ വളർന്നു വരുന്ന സാഹചര്യങ്ങളും  ചുറ്റുപാടുകളും നമ്മിലുണ്ടാക്കുന്ന പരിവർത്തനങ്ങളിൽ കൂടിയാണ്  ജന്മനാ ഉള്ളത് എന്ന് പറയുന്നത്  ജനിറ്റിക്‌ ഘടകങ്ങളുടെ സ്വാധീനം മൂലം സംഭവിക്കുന്നത്‌  ഒരാളുടെ സ്വഭാവരൂപീകരണത്തിലും വളർച്ചയിലും  ജനറ്റിക് ഘടകങ്ങളുടെ പങ്ക് വളരെ വലുതാണ്‌ . ഓരോരുത്തരിലും വ്യത്യസ്ഥങ്ങളായ  ഘടനകൾ ആയിരിക്കും ഇതിനുണ്ടായിരിക്കുക .

               ഒരു ഉദാഹരണം പറയുകയാണെങ്കിൽ  കോപവാസന അധികമുള്ള അച്ഛനമ്മമാരുടെ മക്കൾക്ക്  ആ കോപവാസന മറ്റുള്ളവരേക്കാൾ അല്പം അധികമായിട്ടായിരിക്കും ഉണ്ടായിരിക്കുക എന്നാൽ അവർ ജീവിച്ചുവരുന്ന ചുറ്റുപാടുകൾ  ശാന്തപൂർവ്വമായ ഒരു അന്തരീക്ഷത്തിൽ ആണെങ്കിൽ  ആ ചുറ്റുപാടുകൾ അവനെ മുൻകോപമില്ലാത്തവനാക്കി മാറ്റുന്നു ഇവിടെ വളർന്നു വരുന്ന സാഹചര്യങ്ങളുടെ സ്വാധീനം  അവന്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നു .

                ഇവിടെ മുൻകോപക്കാരായ അച്ഛനമ്മമാരുടെ  പാരമ്പര്യത്തിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട ആ ജനിറ്റിക്ക് ഘടകങ്ങൾ ഉൾവലിഞ്ഞു നിൽക്കുന്നു . ഇവിടെ വളർന്നു വരുന്ന സാഹചര്യങ്ങൾ ആ വ്യക്തിയിൽ ചെലുത്തുന്ന സ്വാധീന ഫലമായാണ് ഇത് സംഭവിക്കുന്നത്‌., എന്നാൽ കോപത്തിന്റെ ഈ ജനിറ്റിക്‌ ഘടകങ്ങൾ കൂടുതൽ ഉള്ള ഈ വ്യക്തി ജീവിക്കുന്നത്  അതിന് സാഹചര്യം ഉളവാക്കുന്ന ജീവിത ചുറ്റുപാടുകളിൽ ആണെങ്കിലോ  അയാളുടെ കോപം ഒന്നിനൊന്ന് അധികരിക്കപ്പെടുന്നു . ഇവിടെ അയാളുടെ ജനിറ്റിക്‌ ഘടകങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ് ഉണ്ടാകുന്നത് .

                   ഇവിടെ മുൻപ് സൂചിപ്പിച്ചതനുസരിച്ച്  കോപ വാസന കൂടുതലുള്ള വ്യക്തി  ശാന്തമായ അന്തരീക്ഷത്തിൽ ജീവിച്ചു വരുമ്പോൾ  അയാളുടെ കോപവാസന അടങ്ങിയിരിക്കുമെങ്കിലും  അനുകൂല സാഹചര്യമുണ്ടായാൽ  അയാളിൽ ഉറങ്ങിക്കിടക്കുന്ന ആ ജന്മവാസന ഉണരുക തന്നെ ചെയ്യും  ഇതെല്ലാം നമ്മുടെ ശാരീരിക ഗതിവിഗതികളെ സ്വാധീനിക്കുന്ന ജനിറ്റിക്‌ ഘടകങ്ങളുടെ പ്രവർത്തന ഫലമായാണ് സംഭവിക്കുന്നത്‌ .

               ഇതുപോലെ തന്നെയാണ് ശാന്തശീലരായ മാതാപിതാക്കൾക്ക് ജനിക്കുന്ന മക്കളുടെ സ്ഥിതിയും, അതും മേൽവിവരിച്ച ഘടകങ്ങൾക്കനുകൂലമായാണ് പ്രവർത്തിക്കുക .

                      ഒരു വ്യക്തിയുടെ ജീവിതത്തിൽ  അയാളുടെ സ്വഭാവരൂപീകരണത്തിലും, വ്യക്തിത്വവികസനത്തിലും  ജനിറ്റിക്‌ ഘടകങ്ങളുടെ സ്വാധീനം വളരെ വലുതായി തന്നെയുണ്ട്‌.

                    സ്പോർട്സിനോട് താല്പര്യമില്ലാത്ത ഒരാളെ ഇരുപത്തിനാലു മണിക്കൂറും സ്പോർട്സ് പരിശീലിപ്പിച്ചാലും  അയാൾക്ക് അതിൽ ഒന്നാമനായിത്തീരാൻ കഴിയണമെന്നില്ല  ഇതിനു കാരണം അയാളുടെ ജനിറ്റിക്‌ ഘടകങ്ങൾ ആണ് . ആ വ്യക്തിയുടെ ശരീരത്തിൽ ചിലപ്പോൾ ചിത്രകലയോട്   ആഭിമുഖ്യമുള്ള  അല്ലെങ്കിൽ ചിത്രകലയോട് ചേർന്നുനിൽക്കുന്ന  ജനിറ്റിക്‌ ഘടകങ്ങളുടെ ധാരാളിത്തമായിരിക്കും ഉണ്ടായിരിക്കുക  അതു തന്നെയായിരിക്കും അയാളുടെ ജന്മവാസനയും . എന്നാൽ അതിനോട് നീതി പുലർത്താതെ അയാളെ ഒരു സ്പോർട്സ് മാനാക്കി മാറ്റാൻ ശ്രമിക്കുന്നത് ശുദ്ധ വിഡ്ഢിത്തവും , അപ്രാപ്യവുമാണ്.


                                                        
                     എന്നാൽ അയാളിലുള്ള ജന്മവാസനക്ക് അനുസൃതമായി അയാളെ ചിത്രകലയിലേക്ക് തന്നെ തിരിച്ചു വിടുകയാണെങ്കിലൊ  അയാളിലുണ്ടാകുന്ന മാറ്റം അത്ഭുതാവഹമായിരിക്കും അതിൽ അയാൾ  ഏറ്റവും ഉന്നതിയിലേക്ക് എത്തിച്ചേരുകയും ചെയ്യും .

                                                                                          
നമ്മുടെ ശരീരത്തിലെ ഓരോ ഘടകങ്ങളേയും നിയന്ത്രിക്കുന്നതൊ  അല്ലെങ്കിൽ നിയന്ത്രിക്കപ്പെടുന്നതോ ആയതിൽ  ജനിറ്റിക്‌ ഘടകങ്ങളുടെ സ്വാധീനം വളരെ വലുതാണ്‌  ജീവന്റെ അംശം കുടികൊള്ളുന്ന ഏതൊരു വസ്തുവിന്റേയും കാര്യമെടുത്താലും ഈ ഒരു ജീവ ചക്രം തന്നെയാണ്  അവലംബമായിട്ടുള്ളത് .

         

                                       ഈ കാര്യത്തെപറ്റി കൂടുതൽ വിശദീകരിക്കുമ്പോൾ  അനുബന്ധമായി മുൻപൊരിക്കൽ  പറഞ്ഞതുപോലെ ''ചാൾസ് ഡാർവിന്റെ .'', പരിണാമ സിദ്ധാന്തത്തിന്റെ വിശ്വാസ്യതയെപറ്റി ഒന്നുകൂടി ചോദ്യം ചെയ്യപ്പെടെണ്ടാതായി വരും കാരണം ജനിറ്റിക്ക് റൊട്ടേഷൻ  അനുസരിച്ച്  മനുഷ്യനിൽ നിന്ന് മനുഷ്യനും  ആടിൽ നിന്ന് ആടിനും , പട്ടിയിൽ  നിന്ന് പട്ടിക്കും  പൂച്ചയിൽ നിന്ന് പൂച്ചക്കും  മാവിൽ നിന്ന് മാവിനും  പ്ലാവിൽ നിന്ന് പ്ലാവിനും , ഉള്ള നൈസർഗ്ഗീഗമായ  പ്രക്രതിയുടെ സന്തുലിതമായ തരത്തിലുള്ള ഉല്പാദനം മാത്രമേ  സാദ്ധ്യമാവുകയുള്ളൂ . അല്ലാതെ മാവിൽ നിന്ന് പ്ലാവും  പട്ടിയിൽ നിന്ന് പൂച്ചയും ഉണ്ടാകില്ല  .

                        മനുഷ്യന്റെ ജനിറ്റിക്‌ ഘടകങ്ങൾക്ക്  മനുഷ്യന്റെതിൽ മാത്രമേ നിലനിൽക്കാൻ കഴിയുകയുള്ളൂ   അതുപോലെ തന്നെ മൃഗങ്ങൾക്കും.വൃക്ഷങ്ങൾക്കും  ജീവനുള്ള ഏതൊരു വസ്തുവിനും അങ്ങിനെ തന്നെ .

                 ഇങ്ങനെയാണെങ്കിൽ രൂപപരിണാമത്തിൽ കൂടി  എങ്ങിനെയാണ് ഒരു വസ്തു മറ്റൊന്നായിത്തീരുക ? അങ്ങിനെയാവാൻ സാദ്ധ്യവുമല്ല  കുരങ്ങനിൽ നിന്ന് കോടാനുകോടി  വർഷങ്ങളുടെ കാലാന്തരങ്ങൾ കൊണ്ട് രൂപ പരിണാമം സംഭവിച്ച് മനുഷ്യനുണ്ടായി എന്ന്  പറയുന്നതിന്റെ ആധികാരികത വിശ്വാസയോഗ്യമായി തോന്നുന്നില്ല .

                 വർഷങ്ങളുടെ കാലയളവിൽ ചില വസ്തുക്കൾക്ക് പരിണാമങ്ങൾ സംഭവിച്ചേക്കാം  എന്നാൽ ജീവനുള്ള  ഏതും തന്നെ രൂപ പരിണാമം സംഭവിച്ച് മറ്റൊന്നായി തീരുക സാദ്ധ്യമല്ല . അങ്ങിനെയെങ്കിൽ  ലക്ഷം വർഷങ്ങൾ പഴക്കമുള്ള മനുഷ്യൻ  എന്തുകൊണ്ട് അവന്റെ ഇപ്പോഴത്തെ  രൂപത്തിൽ നിന്നും രൂപപരിണാമം സംഭവിച്ച് മറ്റൊന്നായി തീരുന്നില്ല ? പരിണാമം എപ്പോഴും  സംഭവിച്ച് കൊണ്ടിരിക്കുന്നതല്ലേ ? പട്ടി എന്തുകൊണ്ട് പൂച്ചയാകുന്നില്ല?  അല്ലെങ്കിൽ മറ്റൊന്നാകുന്നില്ല , അതുപോലെ പ്ലാവ് എന്തുകൊണ്ട് മാവാകുന്നില്ല ?, അല്ലെങ്കിൽ മറ്റൊന്നായിത്തീരുന്നില്ല ?

                 അപ്പോൾ ഓരോ വസ്തുവിന്റേയും ഉത്ഭവം  അതിന്റെ മൂലകോശത്തിൽ നിന്നുണ്ടായതാണ്  .

                അത് എങ്ങിനെയുണ്ടായി  ഈ പ്രപഞ്ചം എങ്ങിനെയുണ്ടായി  ഇതിനെല്ലാം ഒരു ഉത്തരമേയുള്ളൂ .

               അദ്രിശ്യനായ  ശക്തനായ ഒരു വ്യക്തിയുടെ കരവിരുത് .

               അതാരുടെ ?, ദൈവത്തിന്റെതെന്നു നിസ്സംശയം പറയുവാൻ കഴിയും  അപ്പോൾ സ്വാഭാവികമായും  മുന്നൊരിക്കൽ ചോദിച്ചത് പോലെ  ഒരു ചോദ്യം ഉയരും 

             ''ദൈവം എങ്ങിനെയുണ്ടായി , ദൈവത്തെ ആര് സൃഷ്ട്ടിച്ചു .?''

                     അതിന്റെ ഉത്തരം എനിക്കെന്നല്ല  ജീവനുള്ള ഏതിനും അജ്ഞാതമാണത്  അതാണ്‌ സൃഷ്ട്ടിയുടെ രഹസ്യം  പ്രപഞ്ച രഹസ്യം, അത് വെളിപ്പെടുത്താൻ  ദൈവം ആഗ്രഹിക്കാത്തിടത്തോളം  അത് അജ്ഞാതമാണ്  ഈ അജ്ഞതയെ അങ്ങിനെ നില നിറുത്തുന്നതിലൂടെ ..ദൈവം മനുഷ്യന്റെ ബുദ്ധിക്ക് കടിഞ്ഞാണിടുന്നു .''

Popular posts from this blog

The Incredible life..