69


             ലക്‌ഷ്യം എന്ന് പറഞ്ഞാൽ അതൊരു ഉറച്ച തീരുമാനമാണ്  എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും  എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും ഞാനാ മല കയറും  അല്ലെങ്കിൽ ഞാനവിടെ എത്തിച്ചേരും .

             ഈ ഒരു ഉറച്ച വിശ്വാസം, എന്തൊക്കെ തിരിച്ചടികൾ നേരിട്ടാലും  എനിക്ക് ഈ രോഗത്തെ അതിജീവിക്കാൻ സാധിക്കും  അല്ലെങ്കിൽ ഈ രോഗം എന്നിൽ നിന്ന് വിട്ടുമാറും  ഒരു പക്ഷേ അതിന്റെ പിൻകാലചരിത്രം ഒരിക്കലും ആശ്വാസകരമായിട്ടുള്ളതായിരിക്കുകയില്ല  ഈ രോഗം ബാധിച്ച എല്ലാവരും തന്നെ മരിച്ചു പോയിട്ടുണ്ടായിരിക്കാം  അവിടെയാണ്‌ ഉറച്ച ഒരു ലക്ഷ്യത്തിന്റെ  അല്ലെങ്കിൽ വിശ്വാസത്തിന്റെ പ്രസക്തി .

             എല്ലാവരും മരിച്ചു പോയിട്ടുണ്ടെങ്കിലും  എനിക്കിതിനെ അതിജീവിക്കാൻ കഴിയും  ഇതിന് ഫലവത്തായ ഒരു മരുന്ന് പോലും ഇല്ലെങ്കിലും എന്റെ ആത്മവിശ്വാസം കൊണ്ട് ഞാനിതിനെ മറികടക്കും . അതിനുള്ള ഒരു മാനസീക കരുത്തുണ്ടെനിക്ക്  ഈ ഒരു ചിന്ത നമ്മളെ ആ ലക്ഷ്യത്തിലേക്ക്  എത്തിച്ചേർക്കുന്നു .

             അവിടെയുള്ള തടസ്സങ്ങളും  ബുദ്ധിമുട്ടുകളും ആകാശം മുട്ടെ വലുതാണെങ്കിലും  നമ്മുടെ ശക്തമായ ഇഛാശക്തിക്ക് മുന്നിൽ വിലങ്ങു തടിയാവുകയില്ല .

             ലക്ഷ്യം കൈവരിക്കാൻ പ്രത്യേകിച്ചൊരു സൂത്രപണിയും ഇല്ല കഠിനമായ തപസ്യയാണത്  ആദ്യം മനസ്സിലൊരു ലക്ഷ്യം ഉറപ്പിക്കുക  പിന്നെ പതുക്കെ നടന്നു തുടങ്ങുക  നാം ലക്ഷ്യത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും  ജീവിതത്തിൽ ഏതൊരു മനുഷ്യനും ഒരു ലക്ഷ്യബോധം ആവശ്യമാണ്‌ ., അത് ചിലപ്പോൾ ഏറ്റവും പ്രയാസകരമായിട്ടുള്ള ഒരു കാര്യ നിർവ്വഹണത്തിന് വേണ്ടിയുള്ളതായിരിക്കാം  അല്ലെങ്കിൽ അപ്രധാനമായ ഒരു കാര്യത്തിന് വേണ്ടിയുള്ളതായിരിക്കാം  ലക്ഷ്യം കഠിനമാകുമ്പോൾ  അതിൽ നേരിടേണ്ട പ്രതിസന്ധികളും കഠിനമാകുന്നു .

                 ജീവിതത്തിൽ ഒരു ലക്ഷ്യവും ഇല്ലാത്തവനെ  പൂരപ്പറമ്പിൽ വന്നുപെട്ട നായയോട് ഉപമിക്കാം  അത് കുറെദൂരം അങ്ങോട്ടോടും  പിന്നെ ഇങ്ങോട്ടോടും  ലക്ഷ്യമില്ലാത്ത യാത്ര മനുഷ്യനെ  അങ്ങൊട്ടെക്കും ഇങ്ങൊട്ടെക്കും ഇട്ടോടിക്കുന്നു

                       ഉചിതമായ തീരുമാനങ്ങൾ എടുക്കാതെ  ശരിയായ ദിശാബോധമില്ലാതെ  അവർ ജീവിതകാലം മുഴുവനും ഉഴറുന്നു  അവസാനം താനൊന്നും നേടിയില്ലെന്ന് ജീവിത സായാഹ്നത്തിൽ പരിതപിക്കുന്നു  അവസാനം തിരിഞ്ഞുനോക്കുമ്പോൾ പൂജ്യമാണ് അവർ ജീവിതത്തിൽ കാണുന്നത് .

              ശരിയായ ദിശാബോധമില്ലാതെ  യാത്ര ചെയ്ത് ..,ലക്ഷ്യത്തിലെത്താതെ വിലപിക്കുന്നതിൽ എന്താണ് അർത്ഥം  ഉത്തമമായ ലക്ഷ്യമുണ്ടെങ്കിൽ  അതിലെത്തിച്ചേരാനുള്ള മാർഗ്ഗവും താനേ വന്നുകൊള്ളും .

              ''ജോണ്‍ ശ്രദ്ധിക്കുന്നുണ്ടോ .?''

''ഉണ്ട് സ്വാമിജീ ...'' ഞാൻ തലയാട്ടിക്കൊണ്ട് അദ്ദേഹത്തോട് മറുപടി പറഞ്ഞു  അല്പനേരം നിശബ്ദനായി ഇരുന്നശേഷം  എന്നോട് യാത്ര പറഞ്ഞ് അദ്ദേഹം തന്റെ കൂടാരത്തിലേക്ക് മടങ്ങി .

                ഞാൻ കുറച്ചു നേരം കൂടി , പുഴയിലെ ആ ഓളങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു  നേരം  സന്ധ്യയായിത്തുടങ്ങിയിരിക്കുന്നു  ദീപാലംക്രിതമായിരിക്കുന്ന ക്ഷേത്രത്തിനുള്ളിൽ നിന്ന്  സന്ധ്യാ പ്രാർഥനാകീർത്തനങ്ങൾ ചെറിയ അലകളായി അന്തരീക്ഷത്തിൽ ഒഴുകിനടക്കുന്നു  ഞാനാ പുഴയിൽ നിന്ന്  ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത്  അന്തരീക്ഷത്തിലേക്ക് തൂക്കിയെറിഞ്ഞു  അസ്തമയ സൂര്യന്റെ പ്രകാശത്തെ ആവാഹിച്ച്,ആ ജലത്തുള്ളികൾ സ്വർണ്ണവർണ്ണമണിഞ്ഞ്  മഴത്തുള്ളികൾ കണക്കെ താഴേക്ക് ഉതിർന്നു വീണു .

                 മാരുതന്റെ തണുത്ത കൈവിരലുകൾ എന്റെ മുടിയിഴകളെ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു   ശുദ്ധവായു ശ്വസിച്ചു കൊണ്ട് മനസ്സ് നിറയെ ഊർജ്ജവുമായി .., ഞാനെന്റെ കൂടാരത്തിലേക്ക് കയറി .

                കട്ടിലിൽ വെച്ചിരിക്കുന്ന പുസ്തകത്തിൽ അപ്പോഴാണ്‌ കണ്ണുടക്കിയത്  വിഖ്യാതമായ പുസ്തകം ''THE INCREDIBLE LIFE ..'' , തന്റെ ശരീരത്തെ ബാധിച്ചിരിക്കുന്ന മാരകരോഗത്തെ ഇഛാശക്തികൊണ്ട് മറികടന്ന അനുഭവകുറിപ്പുകൾ സ്വാമിജിയുടെ കൈയ്യിൽ നിന്നും കിട്ടിയതാണ്  വിളക്കിന്റെ  തിരി ഉയർത്തി പുസ്തകം തുറന്നു  അപ്പോഴാണ്‌ പോകുന്നതിനു മുൻപായി അദ്ദേഹം പറഞ്ഞ ചില  കാര്യങ്ങൾ കൂടി ഓർമ്മയിൽ തെളിഞ്ഞത് .

           ''ജോണ്‍ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ ?'' വളരെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ  ചോദ്യം 

            ''വിശ്വസിക്കുന്നുണ്ട്  സ്വാമിജീ '' എന്റെ ഉത്തരവും പെട്ടെന്നായിരുന്നു .

''എങ്ങിനെയുള്ള വിശ്വാസമാണ് ജോണിനുള്ളത് ?', വെറും വിശ്വാസമോ  അതോ അഗാധമായിട്ടുള്ളതോ ''

             ''അങ്ങിനെ ചോദിച്ചാൽ എനിക്ക് അറിഞ്ഞുകൂടാ സ്വാമിജീ ' പക്ഷേ ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട് .''

                 ''അതു പോരാ ജോണ്‍  വിശ്വാസം എല്ലാവരിലുമുണ്ട്  പക്ഷേ  അതിന് അഗാധമായ ആഴം  വേണം പ്രതിസന്ധികളിലും  അപകടങ്ങളിലും എല്ലായിപ്പോഴും നമ്മുടെ കൂടെയുള്ളവനാണ്  ഈശ്വരൻ അവന്റെ സൃഷ്ടികളാണ് നാമെല്ലാം  ഈ ലോകവും  അതിലെ  ചരാചരങ്ങളുമെല്ലാം അവന്റെ കരവിരുതാണ് .

              ''ആദിയും  അന്ത്യവും അവനാണ് .''

                ''സൃഷ്ട്ടിയും  സംഹാരവും അവനാണ് ''

      അവനറിയാതെ ഈ പ്രപഞ്ചത്തിലെ ഒരില പോലും അനങ്ങുന്നില്ല ഓരോ പരമാണുവിലും അവന്റെ സജീവസാന്നിദ്ധ്യമുണ്ട് നമ്മൾ ഓരോരുത്തരും ഈശ്വരൻ കുടികൊള്ളുന്ന ആലയങ്ങൾ ആണ്   അവനിലുള്ള വിശ്വാസമാണ്  നമുക്ക് ഏറ്റവും വലിയ ആത്മവിശ്വാസം നൽകുന്നത് ഏറ്റവും  ശക്തനായവൻ  എന്തും ചെയ്യാൻ കഴിയുന്നവൻ നമ്മുടെയെല്ലാം സൃഷ്ട്ടാവ്  നമ്മുടെ കൂടെ ഉണ്ടെന്നുള്ള ചിന്ത , അതു മാത്രം മതി നമ്മുടെ ആത്മവിശ്വാസത്തെ വാനോളമുയർത്തുവാൻ .
                      
                അവൻ സ്നേഹസ്വരൂപനാണ് വിശ്വാസപൂർവ്വം നമ്മൾ ചോദിച്ചാൽ മാത്രം മതി ഏത് പ്രതിബന്ധങ്ങളേയും  പ്രതിസന്ധികളേയും ഏത് മാരക അസുഖങ്ങളേയും അവന്റെ നാമത്തിൻ പ്രതി നമുക്ക്  അതിജീവിക്കാൻ കഴിയും .

             ''നിനക്ക് കടുകുമണിയോളം എന്നിൽ വിശ്വാസം ഉണ്ടെങ്കിൽ  മലയെ മാറിപ്പോകൂ  എന്നു പറഞ്ഞാൽ മല മാറിയിരിക്കും  അതാണ്‌ നിന്റെ ചെറിയ വിശ്വാസത്തിന്  ഞാൻ കാണിച്ചു തരുന്ന  വലിയ ശക്തിയെന്ന് അവൻ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട് .''

            ഒരു   കടുക്മണിയോളം വിശ്വാസമേ , അവൻ ആവശ്യപ്പെടുന്നുള്ളൂ  കാരണം നമ്മുടെ വിശ്വാസങ്ങൾ പലപ്പോഴും  വെള്ളത്തിലെ നീർക്കുമിളകൾ പോലെയാണ്  ശക്തമായ പ്രതിബന്ധങ്ങൾ വരുമ്പോൾ  നാം പലപ്പോഴും അടിപതറുന്നു  ഈശ്വരനെ മറക്കുന്നു .., മറ്റു പല മാർഗ്ഗങ്ങൾ  തേടിപ്പോകുന്നു  ഇവിടെയാണ്‌ ഒരു കടുകുമണിയോളം വിശ്വാസത്തിന്റെ പ്രസക്തി അവൻ  ചൂണ്ടിക്കാണിക്കുന്നത് .

              ''നിങ്ങളും   നിങ്ങളെ ഭയപ്പെടുത്തുന്നതും   നിങ്ങളുടെ കഷ്ടതകളും  സന്തോഷങ്ങളും എല്ലാം തന്നെ  എന്നിലൂടെ മാത്രം സംഭവിക്കുന്നതാണെന്ന് മനസ്സിലാക്കാതെ  എന്തിനാണ് നിങ്ങൾ മറ്റു  മാർഗ്ഗങ്ങളുടെ പിന്നാലെ പായുന്നത് നിങ്ങൾ എല്ലാവരും എന്റെ സൃഷ്ട്ടികൾ ആണ്.., എന്റെ മക്കളാണ് . ആ നിങ്ങൾക്ക് ഞാൻ തരുന്ന കഷ്ട്ടങ്ങളും, സന്തോഷങ്ങളും എല്ലാം  ഞാൻ നിങ്ങൾക്ക് തന്ന കഴിവുകളെ  നിങ്ങൾ എങ്ങിനെ വിനിയോഗിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള  എന്റെ പരീക്ഷണങ്ങൾ ആണ് .''

            ''ഏത് പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാമ്പിനെ കൊടുക്കുക , അപ്പത്തിനു പകരം കല്ലുകൾ കൊടുക്കുക  ''

                 അത്രയും സ്നേഹസ്വരൂപനാണ് ഈശ്വരൻ  ആ ഈശ്വരനിലുള്ള അഗാധമായ വിശ്വാസം നമ്മുടെ ജീവിതത്തിൽ  എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നേറുവാൻ നമുക്ക് ശക്തി നൽകും അത് ഏറ്റവും വലിയ ഒരു ആത്മവിശ്വാസമായി  നമ്മുടെ ഉള്ളിൽ പരിണമിക്കും  .''

    ''ഞാൻ തന്ന ആ ബൈബിൾ ജോണ്‍ വായിക്കുന്നുണ്ടോ  പെട്ടെന്നായിരുന്നു അദ്ദേഹം അത് എന്നോട് ചോദിച്ചത് ?''

           ''കുറച്ചൊക്കെ വായിച്ചിട്ടുണ്ട് സ്വാമിജീ ..?

                     ''അത് പോരാ ജോണ്‍  ബൈബിൾ പൂർണ്ണമായും വായിച്ചിരിക്കണം  അറിവിന്റെ മഹാസാഗരമാണതിൽ എത്ര വായിച്ചാലും  വീണ്ടും തിരിച്ച് അതിലേക്ക് ആകർഷിക്കുന്ന ആത്മീയ ചൈതന്യമാണതിൽ വിശുദ്ധന്റെ ഗ്രന്ഥമാണത് '', അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിവുള്ളത്  ദിവസവും ഒരു ഖണ്ഡികയെങ്കിലും വായിക്കുവാൻ ശ്രമിക്കുക  ഖണ്ഡികയായാലും അധ്യായമായാലും   ശ്രദ്ധാപൂർവ്വം വായിക്കുക  അതിനെ മനസ്സിലാക്കുക അതിലെ സന്ദേശങ്ങൾ  ജീവിതത്തിലേക്ക് പകർത്തുവാൻ ശ്രമിക്കുക  ജോണിന്റെ ജീവിതത്തിൽ മഹാത്ഭുതങ്ങൾ തന്നെ സംഭവിക്കും .''

            തുറന്നു വെച്ച ആ പുസ്തകം അടച്ചുകൊണ്ട്‌ ഞാൻ എഴുന്നേറ്റു  ഷെൽഫിൽ നിന്ന് ആ വിശുദ്ധ ഗ്രന്ഥം എടുക്കുമ്പോൾ  അതുവരെ അനുഭവപ്പെടാത്തൊരു മനസ്സുഖം  എന്റെ ഹൃദയത്തെ വലയം ചെയ്യുന്നത്  ഞാനറിഞ്ഞു .

Popular posts from this blog

The Incredible life..