70


                   സൂര്യോദയത്തിനു മുൻപുള്ള പുലരി  ഗിരിസാനുക്കളിൽ   നിന്നും ഒഴുകിയെത്തുന്ന  നല്ല തണുത്ത കാറ്റിന്റെ അലസോരത്തെ കൂസാതെ  എനിക്കു മുന്നിലുള്ള പീഠത്തിൽ സ്വാമിജീ  ഏതാണ്ട് നാലടി അകലത്തിലായി ഞാൻ .

                    ദീർഘമായി ശ്വാസം വലിച്ചെടുത്ത്  ഒരു നിമിഷം അതിനെ ഉള്ളിൽ നിറുത്തി നിശ്വസിച്ചുകൊണ്ട് ഒരേ താളക്രമത്തിൽ ശ്വാസനിശ്വാസത്തെ ക്രമീകരിച്ച് , മനസ്സിനെ ഏകാഗ്രമാക്കി ഞാനിരുന്നു  ശരീരവും മനസ്സും ഒരേ ഒരു ബിന്ദുവിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ചുറ്റും നടക്കുന്ന ഒന്നും തന്നെ  ഞാൻ അറിയുന്നില്ല  ശ്വാസത്തിന്റെ താളക്രമം പോലും എന്റെ മനസ്സിൽ നിന്ന് അകന്ന് .., അത് അതിന്റേതായ അരോഹണവരോഹണ ക്രമത്തിൽ യാന്ത്രീകമായി നടന്നുകൊണ്ടിരിക്കുന്നു .

              ഏകാഗ്രമായ മനസ്സിനുള്ളിൽ ഒരേ ഒരു ലക്ഷ്യം മാത്രം  ഒരേ ഒരു വികാരം മാത്രം . എനിക്കിതിനു കഴിയും  എന്റെ ഈ രോഗത്തെ അതിജീവിക്കാനുള്ള കരുത്ത് എന്നിലുണ്ട്  എന്റെ ശരീരത്തിനും മനസ്സിനും കഴിയാത്തതായി യാതൊന്നുമില്ല  അസാമാന്യമായ ശക്തിയുടെ ഉറവിടങ്ങൾ ആണവ , ചൂടുപിടിച്ച മനസ്സിനുള്ളിൽ നിന്നും .. ഓരോ കോശങ്ങളിലേക്കും ഉർജ്ജം പ്രവഹിക്കുന്നത് ഞാനറിഞ്ഞു . ശരീരത്തിലെ ഓരോ അവയവങ്ങളെയും  കോശങ്ങളെയും  ഞാനെന്റെ മനസ്സിനുള്ളിലിട്ട് ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു .  എന്റെ ഹൃദയം , എന്റെ ലിവർ , എന്റെ കിഡ്നികൾ , എന്റെ ആമാശയം , ചെറുകുടൽ , വൻകുടൽ , എല്ലുകൾ., മാംസം , രക്തം , ഞരമ്പുകൾ .., നാഡികൾ, കൈകാലുകൾ, കഴുത്ത്  കണ്ണ് , മൂക്ക്., വായ്‌ , നാക്ക് , തൊലി , ബ്രെയിൻ ,എന്നിങ്ങനെ  ഓരോ അവയവത്തേയും .., ഞാനെന്റെ മനസ്സിനുള്ളിലെക്ക് കൊണ്ടുവന്ന് ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു .

              ''എന്റെ ഈ അവയവം പൂർണ്ണമായും ഫിറ്റാണ്  ഒരു രോഗത്തിനും എന്നെ ആക്രമിക്കാനാകില്ല  ഒരു രോഗാണുവിനും എന്നെ കീഴടക്കാനാകില്ല .''

             സമയത്തിന്റെ കാലൊച്ചകൾ  ഞാൻ കേട്ടതേയില്ല  ഞാൻ എന്നിലേക്ക് മാത്രമായി ചുരുങ്ങിക്കഴിഞ്ഞിരുന്നു .

കാലചക്രം എനിക്കു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു , എനിക്ക് ചുറ്റും ഒരു ലോകം ഉണ്ട് . പക്ഷേ  ഞാനിപ്പോൾ അതിലൊന്നും ഭാഗഭാക്കല്ല ..., ഞാനൊന്നും അറിയുന്നില്ല .

     

       എന്റെ ചന്തകളിൽ ഞാൻ അഗ്നി പടർത്തി  അത് ഓരോ അണുവിലേക്കും കുതിച്ചെത്തുകയാണ് .

           എല്ലാം എനിക്കു കഴിയും .

            ''കണ്ണ് തുറന്നോളൂ ജോണ്‍ !'', ഞാൻ പതുക്കെ കണ്ണുകൾ തുറന്ന് അദ്ദേഹത്തെ നോക്കി  അദ്ദേഹം എന്നോട് ചോദിച്ചു .

          ''എന്ത് തോന്നുന്നു ജോണ്‍ ?''

''ശക്തി തോന്നുന്നു സ്വാമിജീ എനിക്ക്  ഇപ്പോൾ വളരെയധികം ശക്തി തോന്നുന്നൂ ''

            ''ജോണ്‍., ഈ പ്രപഞ്ചത്തെ മനസ്സിലാക്കുവാൻ ശ്രമിക്കുക . അതിന്റെ സ്പന്ദനത്തെ ഉൾക്കൊള്ളുക  പ്രപഞ്ചത്തിലെ നൈസർഗ്ഗീക ജീവിതരീതികളോട്  വളരെയധികം ചേർന്നുനിൽക്കുവാൻ ശ്രമിക്കുക  എല്ലാത്തിനെയും അറിയുവാനായി ശ്രമിക്കുക  അത് നമ്മുടെ ബുദ്ധിയെ  കൂർമ്മയുള്ളതാക്കി മാറ്റുന്നു  പ്രവർത്തനനിരതമാക്കുന്നു ആക്ടീവായിരിക്കുന്ന ബുദ്ധി  എപ്പോഴും ഉചിതമായ തീരുമാനങ്ങൾ എടുക്കുവാൻ നമ്മെ സഹായിക്കുന്നു .

            ''ബുദ്ധിമാൻ തന്റെ മൌനം കൊണ്ടുപോലും എതിരാളിയുടെ മേൽ വിജയം നേടുന്നു..''

                     ''   അറിവ് എന്ന് പറയുന്നത് ഒരു മഹാസാഗരമാണ് എന്തോരം കോരിക്കുടിച്ചാലും  പിന്നെയും  ബാക്കി കിടക്കുന്ന സാഗരം എല്ലാത്തിനേയും കുറിച്ച്  എല്ലാം അറിയുന്നവരായി ആരുമില്ല  എങ്കിലും മഹാജ്ഞാനികളായി പ്രതിഭകൾ ഉണ്ടായിരുന്നു  ലോകത്തിൽ  ഇപ്പോഴും ഉണ്ട് ഇനിയും ഉണ്ടാവുകയും  ചെയ്യും .

              ചുറ്റുപാടുകളെ അറിയുവാനുള്ള ത്വര  അവയെ മനസ്സിലാക്കുവാനുള്ള ദാഹം  ഇതൊക്കെയാണ്  ഒരുവന്റെ അറിവിനെ വളർത്തുന്ന മുഖ്യഘടകങ്ങൾ  ഒരു മനുഷ്യന്റെ അറിവിന്റെ കലാലയം എന്ന് പറയുന്നത്  അവന്റെ ജീവിതം തന്നെയാണ്  ആ ജീവിതത്തിൽ കടന്നുവരുന്ന ഓരോ  അനുഭവങ്ങളും  ഓരോ പാഠങ്ങൾ ആണ്  ഈ ജീവിതമാകുന്ന സർവ്വകലാശാലയാണ്  ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നത് .

               ഒരുവന്റെ അറിവിനു പിന്നിൽ അവന്റെ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക്  വളരെ ചെറുതാണ്  വെറും ഇരുപത്തിയഞ്ച് ശതമാനം മാത്രം .., ബാക്കി എഴുപത്തിയഞ്ച് ശതമാനവും അവൻ നേടുന്നത്  അവന്റെ ജീവിത അനുഭവങ്ങളിൽ കൂടിയാണ്  ചുറ്റുപാടുമുള്ള കാര്യങ്ങളിൽ അല്ലെങ്കിൽ സംഭവങ്ങളിൽ അവൻ കാണിക്കുന്ന ജിഞ്നാസ  അവന്റെ അറിവിനെ കൂടുതൽ തേച്ചു മിനുക്കുന്നു  തനിക്ക് ചുറ്റുമുള്ള ഈ സമൂഹത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നു ? ലോകത്തിൽ നടക്കുന്ന പുതിയ സംഭവവികാസങ്ങൾ എന്തൊക്കെയാണ്  ഇതൊക്കെ അറിയുവാനുള്ള ആകാംക്ഷ .., ഉത്സാഹം  ഇവയെല്ലാം തന്നെ അറിവിനെ വളർത്തുന്ന ഘടകങ്ങൾ ആണ്  .

                ഒരുവന്റെ ജീവിതവീക്ഷണം ചുറ്റുപാടുകളെ അവൻ നോക്കിക്കാണുന്നതിലെ ഉൾകാഴ്ച  അതിലെ വ്യത്യസ്ഥത  പ്രശനങ്ങളെ നേരിടുന്നതിലെ സമചിത്തത  കഠിനദ്ധ്വാനം  ജീവിത ലക്‌ഷ്യം  അറിയുവാനുള്ള ത്വര  ഇതെല്ലാമാണ് ഒരുവന്റെ ജീവിത വിജയത്തിൽ നിർണ്ണായക പങ്കു  വഹിക്കുന്ന ഘടകങ്ങൾ .

               ജീവിതത്തിൽ വിജയം കൈവരിക്കുന്നത് സ്വർണ്ണം ശുദ്ധീകരിക്കപ്പെടുന്നത് പോലെയാണ്. ഒരു മനുഷ്യന്റെ ജീവിതം സമ്മിശ്ര വികാരങ്ങളുടേയും  അനുഭവങ്ങളുടെയും മിശ്രണമാണ് അതിൽ നല്ലതും ചീത്തയുമായ ഒട്ടനവധി കാര്യങ്ങൾ  ഇഴ ചേർന്നിട്ടുണ്ടായിരിക്കും  അതിനെ സ്വർണ്ണം അലിഞ്ഞുചേർന്ന മണൽത്തരികളോട് ഉപമിക്കാം   ഈ മണൽത്തരികളെ അനുസ്യൂതം ഫിൽട്ടെർ ചെയ്തുകൊണ്ടാണ്  അതിൽനിന്നും സ്വർണ്ണത്തരികളെ വേർതിരിച്ചെടുക്കുന്നത് ഓരോ പ്രാവശ്യവും ഫിൽട്ടെർ ചെയ്യപ്പെടുമ്പോഴും മണൽത്തരികളുടെ അംശം കുറഞ്ഞ് സ്വർണ്ണം തെളിഞ്ഞു വരുന്നു  ഇങ്ങനെ തുടർച്ചയായി നടക്കുന്ന  ശുദ്ധീകരണ പ്രിക്രിയയിലൂടെ നമുക്ക് സമ്പൂർണ്ണമായ സ്വർണ്ണം ലഭിക്കുന്നു  .

                ഇത് തന്നെയാണ് മനുഷ്യജീവിതവും  അനുസ്യൂതം അവൻ ചെയ്യുന്ന ഫിൽട്ടറിങ്ങിലൂടെ.., അവൻ തന്റെ ശരിയെയും  തെറ്റിനേയും  വേർതിരിച്ചു മനസ്സിലാക്കുന്നു .., അങ്ങിനെ തെറ്റുകളെ ഒഴിവാക്കി  ശരിയെ മുറുകെ പിടിച്ചു കൊണ്ടുള്ള യാത്രയാണ് അവന്റെ വിജയത്തിന് ആധാരം .

                  ഈ ലോകത്തിൽ ജീവിക്കുന്ന മനുഷ്യരെല്ലാം പരസ്പരം വ്യത്യസ്ഥരാണ് .., എന്നത് പോലെതന്നെ  അവരുടെ കാഴ്ച്ചപ്പാടുകളും വ്യത്യസ്ഥങ്ങൾ ആയിരിക്കും  എല്ലാവരും അവരവർക്ക് തോന്നുന്ന  ശരികളിലാണ് ഉറച്ചു നിൽക്കുന്നത്  നമ്മുടെ ശരി മറ്റൊരാളുടെ കാഴ്ച്ചപ്പാടിൽ തെറ്റാകാം  അതുപോലെ തന്നെ അയാളുടെ ശരി നമുക്ക് തെറ്റായി തോന്നാം  ഇവിടെ സംഭവിക്കുന്നത്‌  രണ്ടുകൂട്ടരും അവരുടേതായ വീക്ഷണങ്ങളിൽ മാത്രം ഒതുങ്ങി നിന്നുകൊണ്ട്  തീരുമാനങ്ങൾ എടുക്കുന്നത് കൊണ്ടാണ് ..!, അതിൽ നിന്നും വ്യതിചലിക്കുവാൻ അവർ തയ്യാറാകുന്നില്ല ..., രണ്ടു വ്യത്യസ്ഥ കോണുകളിൽ നിന്നും ഒരു വസ്തുവിനെ നോക്കി വിലയിരുത്തുന്നതിന് തുല്യമാണത് .

              ഒരു വശത്തു നിന്ന് നോക്കുമ്പോൾ നമ്മൾ കാണുന്നതാണ് ആ വസ്തുവിന്റെ പൂർണ്ണരൂപം  എന്ന് നമുക്ക് തോന്നാം , ആ രീതിയിൽ നമ്മൾ നമ്മുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു  .

                മറുവശത്ത്‌ നിന്ന് നോക്കുമ്പോൾ  ആ ഭാഗത്തു നിന്ന് കാണുന്നതാണ് .ആ വസ്തുവിന്റെ പൂർണ്ണരൂപം എന്നു വാദിക്കുന്നു  ഇവിടെ രണ്ടുകൂട്ടരും സമർത്ഥിക്കുന്നത് ശരിയാണ്  എന്നാൽ തെറ്റുമാണ് ...!കാരണം ഒരു വശത്ത്‌ നിന്നുകൊണ്ട് മാത്രം നമ്മൾ കണ്ട വസ്തുവിനെ  നമ്മുടേതായ കാഴ്ചപ്പാടിൽ കൂടി ന്യായീകരിക്കുകയാണ് .., ഇത് നമ്മുടെതായ രീതിയിൽ  ശരി തന്നെയാണ് ., എന്നാൽ അതിന്റെ പൂർണ്ണരൂപം ഇത് തന്നെയായിരിക്കും എന്ന് വാശിപിടിക്കുന്നത്‌ വിഡ്ഢിത്തമാണ് ..!, കാരണം അതിന്റെ ശരിയായ രൂപം മനസ്സിലാകണമെങ്കിൽ;  നമ്മൾ മറുവശത്തു കൂടിയും ആ വസ്തുവിന്റെ വീക്ഷണക്കാരാകണം  അപ്പോഴാണ്‌ അതിന്റെ പൂർണ്ണമായ സത്യം  നമുക്ക് മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ .

     ഇത് തന്നെയാണ് നമ്മുടെ പ്രവർത്തികളിലും നമ്മൾ പാലിക്കേണ്ടത്  ഏതൊരു കാര്യത്തിലും  നമ്മൾ നമ്മുടേതായ  ശരിയെ അടിവരയിട്ട് ഉറപ്പിക്കുന്നതിനു മുൻപ്  മറ്റൊരു കാഴ്ചപ്പാടിൽ കൂടിയും അതിനെ നോക്കിക്കാണുവാൻ ശ്രമിക്കണം  ഇങ്ങനെ രണ്ടുഭാഗത്തുനിന്നും നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ   നമുക്ക് ശരിയായ രീതിയിലുള്ള ഒരു ശരിയെ തന്നെ ലഭിക്കുന്നു ഏതൊരു തീരുമാനത്തിന്റെയും മുൻപായി ഇത്തരത്തിലുള്ളോരു വിശകലനം ആ തീരുമാനത്തെ മികവുറ്റതാക്കി തീർക്കുന്നു .

                 അതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട വസ്തുതയാണ്  മറ്റുള്ളവരുടെ വാക്കുകളിൽ നമ്മൾ അനാവശ്യമായി ഉൽകണ്ടാകുലർ ആകുന്നത്  ഇതേ കുറിച്ച് ഞാൻ ആദ്യമൊരിക്കൽ  പറഞ്ഞിട്ടുണ്ടെങ്കിലും  ഈ സന്ദർഭത്തിൽ അതൊന്നുകൂടി ആവർത്തിക്കുകയാണ് .

               മറ്റുള്ളവർ എന്ത് പറയുന്നു എന്നതല്ലാ  നമ്മൾ എന്തു ചെയ്യുന്നു  എന്നതാണ് പ്രധാനം  ഓരോ വ്യക്തിക്കും അവന്റേതായ വ്യക്തി സ്വാതന്ത്ര്യമുണ്ട്  ആവീഷ്ക്കാര സ്വാതന്ത്ര്യമുണ്ട്  ഏതാണ് ശരി  ഏതാണ് തെറ്റ്  എന്നുള്ള തിരിച്ചറിവിലൂടെ നമുക്ക് ഏതാണോ ശരി എന്ന് തോന്നുന്നത്  ആ വഴിയിലൂടെ തന്നെ  മുന്നേറുക .

            ഏതൊരു ചുറ്റുപാടുകളിലും  ഓരോരുത്തരുടെയും കാഴ്ചപ്പാടുകളും  അഭിപ്രായങ്ങളും  പരസ്പരം വ്യത്യസ്ഥങ്ങൾ ആയിരിക്കും ഒരാൾ കാണുന്ന രീതി ആയിരിക്കില്ല മറ്റൊരാളുടെത് ഒരു വ്യക്തി  എന്ന് പറയുന്നത് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നവനും  അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്നവനും ആയിരിക്കണം  മറ്റുള്ളവരെപ്പോലെ തന്നെ  എല്ലാ ഗുണങ്ങളും  കഴിവുകളും  എവനിലും ഉണ്ടായിരിക്കെ ആ കഴിവുകളെ ശരിയായ രീതിയിൽ വിനിയോഗിക്കാതെ  സ്വന്തം ജീവിതത്തിൽ നേരിടേണ്ടിവരുന്ന  പ്രതിസന്ധികൾക്ക് .., മറ്റുള്ളവരെ ആശ്രയിക്കുന്നത് സ്വന്തം കഴിവുകളെ നിഷ്ക്കരുണം അവമാതിക്കാത്തതിനു തുല്യമാണ്  .

                മറ്റുള്ളവരുടെ തീരുമാനങ്ങൾക്ക്  സ്വന്തം ജീവിതം വിട്ടുകൊടുക്കാതെ നമ്മിലെ ശരിയെ പിന്തുടർന്ന്  ആ വഴി കല്ലായാലും  മുള്ളായാലും  താണ്ടി കടക്കുന്നിടത്താണ് ഒരുവൻ തന്റെ പ്രതിസന്ധികളെ  വിജയപൂർവ്വം തരണം ചെയ്യുന്നത്  ഇതെല്ലാം അനുയോജ്യമായ അളവിൽ സ്വന്തം ജീവിതത്തിൽ പ്രാവർത്തീകമാക്കണമെങ്കിൽ  അവൻ ചുറ്റുപാടുകളെകുറിച്ചും  ലോകത്തെക്കുറിച്ചും  തന്നെത്തന്നെപറ്റിയും അറിവുള്ളവനായിരിക്കണം.''
                 

Popular posts from this blog

The Incredible life..