Posts

The Incredible life..

                                                                             74                        കാലം അതിന്റെ തേരിലേറി അതിവേഗം മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു , ശിശിരവും, ഹേമന്തവും പലതവണ വന്നുപോയി  ഈ കാലയളവ്‌ എന്നിലും പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തി . ഞാനും ആ ആശ്രമത്തിന്റെ ഒരു ഭാഗം തന്നെയായി മാറിക്കഴിഞ്ഞിരുന്നു.                ചിട്ടയായ ജീവിതം ; എന്റെ മനസ്സിനേയും, ശരീരത്തിനേയും , ഒരു യോഗിയുടെതിനോട് തുല്യമാക്കി മാറ്റി . ഭൌതീകാസക്തികളെല്ലാം എന്നിൽ നിന്നും മറഞ്ഞു പോയി . സഹജീവികളോടുള്ള സ്നേഹം എന്നിൽ വളർന്നു വലുതായി . കോപം , ആസക്തി , എന്നീ വികാരങ്ങൾ എല്ലാം എന്നിൽ നിന്ന് എങ്ങോ പോയി  മറഞ്ഞിരിക്കുന്നു  . എല്ലാത്തിനേയും സമചിത്തതയോടെ നേരിടാൻ ഞാൻ പഠിച്ചു . സ്നേഹം, കരുണ എന്നിവ ...

The Incredible life..

                                                                                                                                                          73                         ഒരിക്കൽ ഞാൻ സാമിജിയോട് ചോദിച്ചു ? ''സ്വാമിജി എന്തുകൊണ്ടാണ് ചിലർ നല്ലവരാകുന്നത് ചിലർ ദുഷിച്ചവരാകുന്നത് .? ഒരേ തരത്തിലുള്ള രൂപ ഭാവങ്ങളും അവയവങ്ങളും ഏവരിലും ഉണ്ടായിരിക്കേ ആളുകൾ എന്തുകൊണ്ട് പല തരക്കാരാകുന്നു ? ചിലർ ഡോക്ടർ ആകുന്നു  ചിലർ എഞ്ചിനീയർ ആകുന്നു  ചിലർ സ്പോര്ട്സ് മാൻ മാരാകുന്നു എല്ലാവരിലും ഉള്ള ശാരീരിക അവയവങ്ങൾ എല്ലാം ഒരു പോലെയായിരിക്കെ അവർ എന്തുകൊണ്ട് ...
                                                                71            അന്നൊരു ഞായറാഴ്ച്ചയായിരുന്നു  രാവിലത്തെ പത്രം കിട്ടിയ ഞാൻ   ഞെട്ടിപ്പോയി  എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല  ആഹ്ലാദം കൊണ്ട് പൊട്ടിച്ചിരിക്കണോ അതോ കരയണോ എന്ന് പോലും തിരിച്ചറിയാനാകാത്ത നിമിഷങ്ങൾ , ഞരമ്പുകൾ വലിഞ്ഞു മുറുകുന്നു  ഹൃദയം ഉൽക്കണ്ടകൊണ്ട് താളം തെറ്റി മിടിക്കുന്നു .           ''എയിഡ്സിന് മരുന്ന് കണ്ടു പിടിച്ചിരിക്കുന്നു !'', ഞാനാ വാർത്തയിലേക്ക് തന്നെ വീണ്ടും വീണ്ടും ഉറ്റുനോക്കി  തമിഴ്നാട്ടിലാണ് സംഭവം  ഒരു സിദ്ധൻ അവകാശപ്പെടുന്നു . എയിഡ്സിന് ഫലപ്രദമായ മരുന്ന് തന്റെ കൈയ്യിലുണ്ടെന്ന് ..'', പാരമ്പര്യമായി ലഭ്യമായ താളിയോലകൾ വിശകലനം ചെയ്താണ് ഈ മരുന്ന് താൻ കണ്ടുപിടിച്ചതെന്ന് അയാൾ സമർത്ഥിക്കുന്നു  അതങ്ങനെ തുടരുന്നു .       ...
                                                                       70                    സൂര്യോദയത്തിനു മുൻപുള്ള പുലരി  ഗിരിസാനുക്കളിൽ   നിന്നും ഒഴുകിയെത്തുന്ന  നല്ല തണുത്ത കാറ്റിന്റെ അലസോരത്തെ കൂസാതെ  എനിക്കു മുന്നിലുള്ള പീഠത്തിൽ സ്വാമിജീ  ഏതാണ്ട് നാലടി അകലത്തിലായി ഞാൻ .                     ദീർഘമായി ശ്വാസം വലിച്ചെടുത്ത്  ഒരു നിമിഷം അതിനെ ഉള്ളിൽ നിറുത്തി നിശ്വസിച്ചുകൊണ്ട് ഒരേ താളക്രമത്തിൽ ശ്വാസനിശ്വാസത്തെ ക്രമീകരിച്ച് , മനസ്സിനെ ഏകാഗ്രമാക്കി ഞാനിരുന്നു  ശരീരവും മനസ്സും ഒരേ ഒരു ബിന്ദുവിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ചുറ്റും നടക്കുന്ന ഒന്നും തന്നെ  ഞാൻ അറിയുന്നില്ല  ശ്വാസത്തിന്റെ താളക്രമം പോലും എന്റെ മനസ്സിൽ നിന്ന് അകന്...
                                                                         69              ലക്‌ഷ്യം എന്ന് പറഞ്ഞാൽ അതൊരു ഉറച്ച തീരുമാനമാണ്  എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും  എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും ഞാനാ മല കയറും  അല്ലെങ്കിൽ ഞാനവിടെ എത്തിച്ചേരും .              ഈ ഒരു ഉറച്ച വിശ്വാസം, എന്തൊക്കെ തിരിച്ചടികൾ നേരിട്ടാലും  എനിക്ക് ഈ രോഗത്തെ അതിജീവിക്കാൻ സാധിക്കും  അല്ലെങ്കിൽ ഈ രോഗം എന്നിൽ നിന്ന് വിട്ടുമാറും  ഒരു പക്ഷേ അതിന്റെ പിൻകാലചരിത്രം ഒരിക്കലും ആശ്വാസകരമായിട്ടുള്ളതായിരിക്കുകയില്ല  ഈ രോഗം ബാധിച്ച എല്ലാവരും തന്നെ മരിച്ചു പോയിട്ടുണ്ടായിരിക്കാം  അവിടെയാണ്‌ ഉറച്ച ഒരു ലക്ഷ്യത്തിന്റെ  അല്ലെങ്കിൽ വിശ്വാസത്തിന്റെ പ്രസക്തി .              എല്ലാവരും മരിച...
                                                                      68               എന്താണ് മനസ്സ്  ഏതാണ് മനസ്സ് ?, അതിനെ  പൂർണ്ണമായും മനസ്സിലാക്കിയവർ ഉണ്ടോ  അതിന്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുമോ .        മനസ്സ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്  ശരീരത്തിലെ ഏത് അവയവമാണ് മനസ്സ്  ഹൃദയമാണെന്ന് ചിലർ പറയുന്നു എന്നാൽ എനിക്കങ്ങനെ തോന്നുന്നില്ല  കാരണം ഹൃദയത്തിന് സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയുമോ ?               ഹൃദയവും  മറ്റ് ശരീരത്തിലെ ഏത് അവയവങ്ങളും ബ്രയിനിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്  അപ്പോൾ ബ്രെയിൻ ആണോ മനസ്സ്  അല്ല എന്നു തന്നെ പറയേണ്ടിവരും .                ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങളേയും  വിചാരങ...
              ഇന്ന് നമ്മൾ കാണുന്ന  ഏതൊരു വസ്തുവിന്റെയും പ്രവർത്തനത്തിന്റെ ഉള്ളിലേക്ക് നാം ഇറങ്ങി ചെന്നിട്ടുണ്ടോ ? അല്ലെങ്കിൽ അതിനെക്കുറിച്ച് നാം കൂലം കൂഷിതമായി ചിന്തിച്ചു നോക്കിയിട്ടുണ്ടോ , ഇല്ല  കാരണം നമുക്ക് എല്ലാം നിസ്സാരമാണ്.                ഉദാഹരണത്തിന്  ഒരു ടെലിവിഷൻ എങ്ങിനെ പ്രവർത്തിക്കുന്നു ?എവിടെയോ നടക്കുന്ന കാര്യങ്ങൾ  അവിടെ നിന്നും എത്രയോ കാതമകലെ ഇരിക്കുന്നവരിലേക്ക്  മിഴിവുറ്റ ചിത്രങ്ങൾ ആയും  ശബ്ദമായും ഇത്രയും ദൂരം സഞ്ചരിച്ച്  അവിടെ നടക്കുന്ന അതെ സമയത്തു തന്നെ  നമ്മുടെ അടുക്കലേക്ക് എത്തുന്നില്ലേ .                  എങ്ങിനെ , എവിടെയോ നടക്കുന്ന ചിത്രങ്ങളെയും  ശബ്ദങ്ങളേയും  തരംഗങ്ങൾ ആക്കി പ്രകാശവേഗത്തിൽ സഞ്ചരിപ്പിച്ച്  അവയെ വീണ്ടും ചിത്രങ്ങൾ ആയും  ശബ്ദമായും പരിവർത്തനം നടത്തി ദ്രിശ്യയോഗ്യമാക്കുന്ന ഈ പ്രിക്രിയയിൽ എത്രയോ ബുദ്ധിജീവികൾ തല പുകച്ചിട്ടുണ്ടായിരിക്കും ?ഒരു സെക്കന്റിന്റെ എത്രയോ ചെറിയൊരു അംശത്...
                                                                          66                         ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു  സ്വാമിജിയുടെ ദിവസേനെയുള്ള ഉപദേശങ്ങൾക്കും , ധ്യാനത്തിനും  എന്നിൽ പലതരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു കൊണ്ടിരുന്നു . അദ്ദേഹത്തിന്റെ ഈ പുതിയ രീതി എന്റെ മനസ്സിനും ശരീരത്തിനും വളരെയധികം ഊർജ്ജദായകമാണെന്ന് ഞാൻ മനസ്സിലാക്കി എങ്കിലും ഭീതി എന്നിൽ നിന്നും പൂർണ്ണമായും വിട്ടൊഴിയുന്നില്ല .                 അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കപ്പെടുന്ന ആ മാത്രകളിൽ  എന്നിൽ ആത്മവിശ്വാസം അതിന്റെ പരകോടിയിൽ എത്തിച്ചേരും . എന്നാൽ മണിക്കൂറുകൾ കഴിയുമ്പോൾ  വീണ്ടും ഭീതി എന്നെ വലയം ചെയ്യുന്നു മരണത്തെകുറിച്ചുള്ള ഭയാനകമായ ചിന്തകൾ എന്നെ കാർന്നു തിന്നുന്നു . ...
                           അസാമാന്യ ശക്തിയുടെ ഉറവിടങ്ങളാണ് അവ ..!, അത് നമ്മൾ മനസ്സിലാക്കി ശരിയായ രീതിയിൽ വിനിയോഗിച്ചാൽ മാത്രം മതി ..; അതിന്റെ പ്രതിഫലം നമുക്ക് താനേ ലഭിച്ചുകൊള്ളും .! ഇതിനു വേണ്ടത് ആത്മവിശ്വാസമാണ് .., അത് ചിട്ടയായ യോഗയിൽ കൂടിയും .., ധ്യാനത്തിൽ കൂടിയും നമുക്ക് നേടിയെടുക്കാവുന്നതേയുള്ളൂ .                അശ്രാന്ത പരിശ്രമമാണ് എല്ലാത്തിന്റേയും  മുഖ്യധാര ..., ശരീരത്തിന് ആവശ്യമില്ലാത്ത .., ദോഷകരമായ വസ്തുക്കളെ ആദ്യമായി ഒഴിവാക്കുക ..!, മദ്യം .., പുകയില , മയക്കു മരുന്നുകൾ , അമിത ഭക്ഷണം .., അമിത ഭാക്ഷണം ..., എന്നിവയിൽ നിന്നെല്ലാം ശരീരത്തെ മുക്തമാക്കി ശുദ്ധീകരിക്കുക ..!, ശരീര ശുദ്ധീകരണം വഴി .., നമുക്ക് ആത്മാവിനെ ശുദ്ധീകരിക്കുവാൻ സാധിക്കും..., ആത്മ ശുദ്ധീകരണം .., നമ്മുടെ ആത്മവിശ്വാസത്തെ വളർത്തുന്നു ...!, ആത്മവിശ്വാസത്തിന്റെ വളർച്ച .., നമ്മളെ ശരിയായ രീതിയിൽ നയിക്കുന്നു . ദുഷ് ചിന്തകളേയും..., പ്രലോഭനങ്ങളെയും അതിജീവിക്കാൻ നമുക്ക് ശക്തി തരുന്നു ..., നമ്മുടെ ശരീരത്തെ ഊർജ...
                                                                           64           എയിഡ്സിനെതിരെ മാത്രമല്ല ..., ഏതൊരു രോഗത്തിനെതിരെയും പടപൊരുതണമെങ്കിലും ശക്തമായ ആത്മവിശ്വാസം കൂടിയേ തീരു .., സംശയമുള്ളിടത്ത് എല്ലാം തകർന്നടിയുന്നു . ജോണിനോട്‌ .., ഞാനൊരു സംഭവത്തെക്കുറിച്ച് പറയാം .                ''വർഷങ്ങൾക്ക് മുൻപുള്ള ഒരു കാലഘട്ടം ...!, ഉത്തര കേരളത്തിലെ പഴയൊരു നായർ തറവാട് ..!, ആചാരങ്ങളും .., വിശ്വാസങ്ങളും .., മുറതെറ്റാതെ അനുഷ്ഠിക്കുന്ന ഒരു യാഥാസ്ഥിതിക ഇല്ലം ...!, ബ്രാഹ്മണീയ ചട്ടങ്ങൾ അനുസരിച്ച് ..., അവിടത്തെ ഇളമുറക്കാരനായ രാമഭദ്രൻ നമ്പൂതിരിയുടെ വേളി കഴിഞ്ഞു ....!, സുഭദ്ര എന്നായിരുന്നു അദ്ദേഹത്തിന്റെ വേളിയുടെ പേര് .                    സന്തോഷകരമായ ആ ദാമ്പത്യബന്ധത്തിൽ .., അന്തർജ്ജനം...